ഇത് രണ്ടാമൻ, മറനീക്കി പോൾസ്റ്റാർ 3 ഇലക്ട്രിക് എസ്‌യുവിയും അരങ്ങത്ത്

തങ്ങളുടെ രണ്ടാമത്തെ പ്രൊഡക്ഷൻ മോഡലായ പോൾസ്റ്റാർ 3 ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് പോൾസ്റ്റാർ. ഒരു സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ എല്ലാ സവിശേഷതകളും നിലനിർത്തിക്കൊണ്ടുതന്നെ പോൾസ്റ്റാർ 3 ഇവിയുടെ രൂപകൽപ്പന വളരെ എയറോഡൈനാമിക്കായി കമ്പനിക്ക് നിലനിർത്താനായതാണ് വിജയം.

ഇത് രണ്ടാമൻ, മറനീക്കി പോൾസ്റ്റാർ 3 ഇലക്ട്രിക് എസ്‌യുവിയും അരങ്ങത്ത്

പോൾസ്റ്റാർ 3 ഇവിക്കുള്ളിൽ ഉപയോഗിച്ചിരിക്കുന്നത് സുസ്ഥിരമായ മെറ്റീരിയലുകളാണെന്നതും ശ്രദ്ധേയമാണ്. അതേസമയം പ്രീമിയം ഡിസൈനും ആഡംബരമായ ഫീലും നൽകാൻ പോൾസ്റ്റാറിന് സാധിച്ചിട്ടുമുണ്ട്.

ഇത് രണ്ടാമൻ, മറനീക്കി പോൾസ്റ്റാർ 3 ഇലക്ട്രിക് എസ്‌യുവിയും അരങ്ങത്ത്

മുൻവശത്ത് വോൾവോയുടെയും പോൾസ്റ്റാറിന്റെയും ട്രേഡ്മാർക്കായ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈൻ സവിശേഷത. വശങ്ങളിലേക്ക് നോക്കിയാൽ 21 ഇഞ്ച് അലോയ് വീലുകൾ സ്റ്റാൻഡേർഡായി ലഭിക്കും. അതേസമയം 22 ഇഞ്ച് ഒരു ഓപ്ഷനായും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

ഇത് രണ്ടാമൻ, മറനീക്കി പോൾസ്റ്റാർ 3 ഇലക്ട്രിക് എസ്‌യുവിയും അരങ്ങത്ത്

പിൻവലിക്കാവുന്ന ഡോർ ഹാൻഡിലുകൾ, ഒരു പനോരമിക് സൺറൂഫ് ലഭിക്കുന്ന ചരിഞ്ഞ റൂഫ്‌ലൈൻ എന്നിവയും പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ രൂപകൽപ്പനയോട് നീതി പുലർത്തുന്നുണ്ട്. പിൻഭാഗത്ത് സി ആകൃതിയിലുള്ള ടെയിൽ ലാമ്പുകളും ഒരു എൽഇഡി ലൈറ്റ് ബാറും പോൾസ്റ്റാർ 3 ഇവിയുടെ സവിശേഷതയാണ്.

ഇത് രണ്ടാമൻ, മറനീക്കി പോൾസ്റ്റാർ 3 ഇലക്ട്രിക് എസ്‌യുവിയും അരങ്ങത്ത്

എല്ലാ കമ്പ്യൂട്ടിംഗ്, പ്രോസസിഗ് ആവശ്യകതകളും കൈകാര്യം ചെയ്യുന്ന NVIDIA DRIVE കോർ കമ്പ്യൂട്ടറിനൊപ്പം കേന്ദ്രീകൃത കമ്പ്യൂട്ടിംഗ് ഫീച്ചർ ചെയ്യുന്ന പോൾസ്റ്റാറിൽ നിന്നുള്ള ആദ്യത്തെ കാറാണ് പോൾസ്റ്റാർ 3.

ഇത് രണ്ടാമൻ, മറനീക്കി പോൾസ്റ്റാർ 3 ഇലക്ട്രിക് എസ്‌യുവിയും അരങ്ങത്ത്

ക്വാൽകോം ടെക്നോളജീസിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ കോക്ക്പിറ്റ് പ്ലാറ്റ്ഫോമാണ് പോൾസ്റ്റാർ 3 ഇവിയിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി ഉപയോഗിച്ചിരിക്കുന്നതും. അടുത്ത തലമുറയിലെ നൂതന സജീവവും നിഷ്ക്രിയവുമായ സുരക്ഷാ സാങ്കേതികവിദ്യയും വോൾവോ ഇതിലേക്ക് ചേർത്തിട്ടുണ്ട്.

ഇത് രണ്ടാമൻ, മറനീക്കി പോൾസ്റ്റാർ 3 ഇലക്ട്രിക് എസ്‌യുവിയും അരങ്ങത്ത്

അബദ്ധത്തിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ വാഹനത്തിനകത്ത് ലോക്ക് ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതിന് കാറിന്റെ ഇന്റീരിയറിലെ ചലനങ്ങൾ മനസിലാക്കാൻ കഴിയുന്ന ഇന്റീരിയർ റഡാർ സെൻസറുകളും ഉണ്ട്. ഹീറ്റ് സ്ട്രോക്ക് അല്ലെങ്കിൽ ഹൈപ്പോഥെർമിയ ഒഴിവാക്കാൻ ഈ സിസ്റ്റം ക്ലൈമറ്റ് കൺട്രോൾ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്.

ഇത് രണ്ടാമൻ, മറനീക്കി പോൾസ്റ്റാർ 3 ഇലക്ട്രിക് എസ്‌യുവിയും അരങ്ങത്ത്

പോൾസ്റ്റാർ 3 അഡ്വാൻസ്ഡ് ഡ്രൈവർ എയ്‌ഡ്‌സ് സിസ്റ്റവും നൽകുന്നു. ADAS-നെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പോൾസ്റ്റാർ Zenseact, Luminar, Smart Eye എന്നിവയുമായി സഹകരിച്ചിട്ടുമുണ്ട്. ADAS സംവിധാനത്തെ സഹായിക്കാൻ അഞ്ച് റഡാർ മൊഡ്യൂളുകളും അഞ്ച് എക്സ്റ്റേണൽ ക്യാമറകളും പന്ത്രണ്ട് എക്സ്റ്റേണൽ അൾട്രാസോണിക് സെൻസറുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

ഇത് രണ്ടാമൻ, മറനീക്കി പോൾസ്റ്റാർ 3 ഇലക്ട്രിക് എസ്‌യുവിയും അരങ്ങത്ത്

പോൾസ്റ്റാർ ആൻഡ്രോയിഡ് ഓട്ടോമോട്ടീവ് ഒഎസും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് സാധാരണയായി മിക്ക വാഹനങ്ങളിലും കാണപ്പെടുന്ന ആൻഡ്രോയിഡ് ഓട്ടോയിൽ നിന്ന് വ്യത്യസ്തമാണെന്നതും കമ്പനി എടുത്തു പറയുന്നു. 14.5 ഇഞ്ച് സെന്റർ ഡിസ്‌പ്ലേയാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. ഇതിന് OTA അപ്‌ഡേറ്റുകളും സ്വീകരിക്കാനാവും.

ഇത് രണ്ടാമൻ, മറനീക്കി പോൾസ്റ്റാർ 3 ഇലക്ട്രിക് എസ്‌യുവിയും അരങ്ങത്ത്

പിൻ-വീൽ അധിഷ്ഠിതമായ ഡ്യുവൽ മോട്ടോർ കോൺഫിഗറേഷനോട് കൂടിയാണ് പോൾസ്റ്റാർ 3 വാഗ്ദാനം ചെയ്യുന്നത്. ഇത് 489 bhp കരുത്തിൽ പരമാവധി 840 Nm torque വരെ ഉത്പാദിപ്പിക്കാൻ വരെ പ്രാപ്‌തമാണ്. പവർ ഔട്ട്‌പുട്ട് 517 bhp ആയും 910 Nm ടോർക്കായും വർധിപ്പിക്കുന്ന ഒരു പെർഫോമൻസ് പായ്ക്കും ഓഫറിലുണ്ടാകും.

ഇത് രണ്ടാമൻ, മറനീക്കി പോൾസ്റ്റാർ 3 ഇലക്ട്രിക് എസ്‌യുവിയും അരങ്ങത്ത്

ഒരു പെഡൽ ഡ്രൈവിംഗും പിൻ ആക്‌സിലിൽ ഇലക്ട്രിക് ടോർക്ക് വെക്‌ടറിംഗ് ഡ്യുവൽ ക്ലച്ച് ഫംഗ്‌ഷനും ഉണ്ടാകും. പിൻവശത്തെ ഇലക്ട്രിക് മോട്ടോറിനായി ഒരു ഡീകൂപ്പിംഗ് ഫംഗ്ഷനും ലഭ്യമാണ്. ചില സാഹചര്യങ്ങളിൽ ഊർജ്ജം ലാഭിക്കുന്നതിന് മുൻവശത്തെ ഇലക്ട്രിക് മോട്ടോറിൽ മാത്രം പ്രവർത്തിക്കാൻ കാർ അനുവദിക്കുന്നു.

ഇത് രണ്ടാമൻ, മറനീക്കി പോൾസ്റ്റാർ 3 ഇലക്ട്രിക് എസ്‌യുവിയും അരങ്ങത്ത്

വെറും 5.0 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാനും പരമാവധി 210 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും പോൾസ്റ്റാർ 3 ഇലക്ട്രിക് എസ്‌യുവിക്ക് കഴിയും. 111kWh ബാറ്ററി ശേഷിയുള്ള ഇവി 620 കി.മീ വരെ WLTP ക്ലെയിം ചെയ്ത റേഞ്ചും 250kW പീക്ക് ചാർജിംഗ് നിരക്കുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

More from DriveSpark

Article Published On: Friday, October 14, 2022, 18:14 [IST]
English summary
All new polestar 3 electric suv introduced with 620 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X