ഇന്ത്യയിലേക്ക് ചുവടുവെക്കാൻ മറ്റൊരു അമേരിക്കക്കാരൻ, Ocean ഇവിയുമായി ഫിസ്‌ക്കറിന്റെ അരങ്ങേറ്റം അടുത്ത വർഷം

അമേരിക്കൻ വാഹന നിർമാതാക്കൾക്ക് ഇന്ത്യൻ വിപണിയെ പൂർണമായും കൈയടക്കാനായിട്ടില്ലെന്നു വേണം പറയാൻ. ജനറൽ മോട്ടോർസും, ഫോർഡും എല്ലാം തോറ്റുപിൻമാറിയത് ഇതിനുള്ള വലിയ ഉദാഹരണമാണ്.

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ മറ്റൊരു അമേരിക്കക്കാരൻ, Ocean ഇവിയുമായി ഫിസ്‌ക്കറിന്റെ അരങ്ങേറ്റം അടുത്ത വർഷം

ജീപ്പ് എന്ന ബ്രാൻഡ് ഇന്ത്യയിൽ ഇപ്പോഴും സാന്നിധ്യമാണെങ്കിലും കാര്യമായ വിപണി വിഹിതമൊന്നും ആശാന് അവകാശപ്പെടാനില്ലെന്നതാണ് യാഥാർഥ്യം. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഡൽഹി എൻസിആറിൽ ആദ്യ ഡീലർഷിപ്പ് ആരംഭിക്കുന്നതോടെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ തയാറെടുക്കുകയാണ് മറ്റൊരു അമേരിക്കൻ വാഹന നിർമാതാക്കളായ ഫിസ്‌കർ ഇങ്ക് .

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ മറ്റൊരു അമേരിക്കക്കാരൻ, Ocean ഇവിയുമായി ഫിസ്‌ക്കറിന്റെ അരങ്ങേറ്റം അടുത്ത വർഷം

അമേരിക്കന്‍ വൈദ്യുത വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയ്ക്കു മുന്നേ ഇന്ത്യയില്‍ ഉത്പാദനം തുടങ്ങാന്‍ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഫിസ്‌കര്‍ എല്ലാ നീക്കങ്ങളും ആരംഭിച്ചു. ഓഷ്യൻ ഇലക്ട്രിക് എസ്‌യുവിയിലൂടെയായിരിക്കും ബ്രാൻഡ് രാജ്യത്ത് തങ്ങളുടെ മുദ്ര പതിപ്പിക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ മറ്റൊരു അമേരിക്കക്കാരൻ, Ocean ഇവിയുമായി ഫിസ്‌ക്കറിന്റെ അരങ്ങേറ്റം അടുത്ത വർഷം

ബിഎംഡബ്ല്യു സെഡ് 8, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB9 തുടങ്ങിയ കാറുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ഹെന്റിക് ഫിസ്‌കറുടെ ഉടമസ്ഥതയിലുള്ള വൈദ്യുത വാഹന കമ്പനിയാണ് ഫിസ്‌കര്‍. നവംബർ മാസത്തോടെ ഓഷ്യൻ എസ്‌യുവി മോഡലിനെ ഇറക്കുമതി ചെയ്തുകൊണ്ടാകും ഫിസ്‌കറിന്റെ ഇന്ത്യന്‍ വിപണി പ്രവേശം.

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ മറ്റൊരു അമേരിക്കക്കാരൻ, Ocean ഇവിയുമായി ഫിസ്‌ക്കറിന്റെ അരങ്ങേറ്റം അടുത്ത വർഷം

2021 നവംബറിൽ നടന്ന 2021 LA ഓട്ടോ ഷോയിലാണ് ഓഷ്യന്റെ പ്രൊഡക്ഷൻ പതിപ്പ് ആദ്യമായി പ്രദർശിപ്പിച്ചത്. ഈ വർഷം ആദ്യം നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ഇത് ബാഴ്സലോണയിൽ യൂറോപ്യൻ അരങ്ങേറ്റം കുറിക്കുകയും ചെയ്‌തു.

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ മറ്റൊരു അമേരിക്കക്കാരൻ, Ocean ഇവിയുമായി ഫിസ്‌ക്കറിന്റെ അരങ്ങേറ്റം അടുത്ത വർഷം

ഈ നവംബറിൽ ഓസ്ട്രിയയിലെ ഗ്രാസ് മാനുഫാക്ചറിംഗ് ഫെസിലിറ്റിയിൽ ഇലക്‌ട്രിക് സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിനായുള്ള ഉത്പാദനം ഫിസ്‌കർ ആരംഭിക്കും. അത് താമസിയാതെ തെരഞ്ഞെടുത്ത യൂറോപ്യൻ വിപണികളിൽ എത്തും. കർമ്മ പ്ലഗ്-ഇൻ ശ്രേണി വിപുലീകരിച്ച ഇലക്ട്രിക് സ്‌പോർട്‌സ് സെഡാൻ വിറ്റ ഫിസ്‌കർ ഓട്ടോമോട്ടീവിന്റെ പിൻഗാമിയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള ഇലക്ട്രിക് കാർ നിർമാതാവ് എത്തുന്നത്.

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ മറ്റൊരു അമേരിക്കക്കാരൻ, Ocean ഇവിയുമായി ഫിസ്‌ക്കറിന്റെ അരങ്ങേറ്റം അടുത്ത വർഷം

ഹെൻറിക് ഫിസ്കർ സ്ഥാപിച്ച കമ്പനി 2016 മുതൽ പ്രവർത്തിലുണ്ട്. 2024-'25 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം തുടങ്ങാനാണ് ആലോചന. ഫിസ്‌കർ ഓഷ്യന് ഇതിനകം 60,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ട്. അവയിൽ ചിലത് ഇന്ത്യയിൽ നിന്നാണ്. അങ്ങനെ, ഇന്ത്യയിൽ വിപണി എങ്ങനെ വികസിക്കുന്നുവെന്ന് ബ്രാൻഡ് നിരീക്ഷിക്കുകയും അതിന്റെ സാന്നിധ്യം കെട്ടിപ്പടുക്കാൻ തുടങ്ങുകയും ചെയ്യും.

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ മറ്റൊരു അമേരിക്കക്കാരൻ, Ocean ഇവിയുമായി ഫിസ്‌ക്കറിന്റെ അരങ്ങേറ്റം അടുത്ത വർഷം

ഓഷ്യൻ എസ്‌യുവിക്കായുള്ള ഓർഡറുകൾ ഏറ്റവും ഉയർന്ന നിലയിലായിരിക്കുമ്പോൾ, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം തുടങ്ങുന്നതോടെ 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള ശ്രേണിയിൽ കമ്പനിക്ക് മോഡലുകൾ നൽകാനാവുമെന്നാണ് വിലിയിരുത്തൽ.

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ മറ്റൊരു അമേരിക്കക്കാരൻ, Ocean ഇവിയുമായി ഫിസ്‌ക്കറിന്റെ അരങ്ങേറ്റം അടുത്ത വർഷം

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗം ക്രമാനുഗതമായി വളരുന്നതിനാൽ പ്രോജക്റ്റ് പിയർ ഒരു വലിയൊരു വിപണി വിഹിതമാണ് ലക്ഷ്യമിടുന്നത്. ഇത് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലാണ് പൂർണമായും എഞ്ചിനീയറിംഗ് ചെയ്യുന്നത്. ഇന്ത്യയിൽ വിൽക്കുന്ന ഇവികളുടെ, മിക്കവാറും എസ്‌യുവികളുടെ നിലവിലെ പതിപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാകും ഫിസ്‌കർ ഓഷ്യൻ എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ മറ്റൊരു അമേരിക്കക്കാരൻ, Ocean ഇവിയുമായി ഫിസ്‌ക്കറിന്റെ അരങ്ങേറ്റം അടുത്ത വർഷം

ഹൈദരാബാദിലെ സാങ്കേതിക കേന്ദ്രത്തിലെ ഫിസ്കറിന്റെ ആളുകൾ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിനെ പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ 50 ഓളം എഞ്ചിനീയർമാർ അടങ്ങുന്ന പ്രാദേശിക ടീമും കമ്പനിക്ക് ഇപ്പോഴുണ്ട്. രാജ്യത്ത് നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഏകദേശം 50,000 യൂണിറ്റുകളുടെ വാർഷിക ഉത്പാദന ശേഷിയുള്ള ഇന്ത്യയിൽ ഫിസ്‌കറിന് ഏകദേശം 700-800 ദശലക്ഷം ഡോളർ (ഏകദേശം 5,686-6,498 കോടി രൂപ) നിക്ഷേപിക്കാം.

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ മറ്റൊരു അമേരിക്കക്കാരൻ, Ocean ഇവിയുമായി ഫിസ്‌ക്കറിന്റെ അരങ്ങേറ്റം അടുത്ത വർഷം

കൂടാതെ ഒരു പ്രത്യേക ബാറ്ററി നിർമാണ പ്ലാന്റും അമേരിക്കൻ കമ്പനിയുടെ പദ്ധതിയുടെ ഭാഗമാകാം. രണ്ട് ഇന്ത്യൻ കമ്പനികൾ ബ്രാൻഡിനെ സമീപിച്ചതിനാൽ ഇത് സാധ്യമാക്കാൻ ഫിസ്‌കർ സംയുക്ത സംരംഭവും പര്യവേക്ഷണം ചെയ്യുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതിന് ഫോക്‌സ്കോണിന്റെ നിർമാണ സൗകര്യം ഫിസ്‌കർ ഉപയോഗിച്ചേക്കാം.

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ മറ്റൊരു അമേരിക്കക്കാരൻ, Ocean ഇവിയുമായി ഫിസ്‌ക്കറിന്റെ അരങ്ങേറ്റം അടുത്ത വർഷം

സമീപഭാവിയിൽ ഇലക്ട്രിക് വാഹന നിർമാതാക്കളുടെ വളർച്ചയിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓഷ്യൻ ഇലക്ട്രിക് എസ്‌യുവിയുടെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ WLTP സൈക്കിളിൽ ഇതിന് 630 കിലോമീറ്റർ വരെ ക്ലെയിം ചെയ്ത റേഞ്ചുണ്ട്. മാത്രമല്ല ഇത് ആഗോളതലത്തിൽ ഒന്നിലധികം ബാറ്ററി കോൺഫിഗറേഷനുകളിൽ ലഭ്യമാകും.

Most Read Articles

Malayalam
English summary
American electric car brand fisker to enter india with ocean electric suv in next year
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X