വരുന്നുണ്ട് ഒരു ഗജകില്ലാടി ഐറ്റം! Audi Q8 e-tron ഇലക്‌ട്രിക് എസ്‌യുവി ഉടൻ ഇന്ത്യയിലേക്ക്

ഏറ്റവും പുതിയ Q8 ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി. സോഷ്യൽ മീഡിയയിലൂടെയാണ് കമ്പനി ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

പുതിയ Q8 ഇ-ട്രോൺ മോഡലുകളെ ഔഡി കഴിഞ്ഞ ദിവസമാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ശ്രേണിയിൽ Q8 ഇ-ട്രോൺ, Q8 ഇ-ട്രോൺ സ്പോർട്ബാക്ക്, SQ8 ഇ-ട്രോൺ, SQ8 ഇ-ട്രോൺ സ്‌പോർട്‌ബാക്ക് എന്നീ വ്യത്യസ്‌ത ബോഡി സ്റ്റൈലുകളാണ് തെരഞ്ഞെടുക്കാനാവുന്നത്.

വരുന്നുണ്ട് ഒരു ഗജകില്ലാടി ഐറ്റം! Audi Q8 e-tron ഇലക്‌ട്രിക് എസ്‌യുവി ഉടൻ ഇന്ത്യയിലേക്ക്

ജർമൻ കാർ നിർമാതാക്കൾ നേരത്തെ ഇന്ത്യയിലും ആഗോള തലത്തിലും ഒരേപോലെ വിറ്റിരുന്ന ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവിക്ക് പകരമായാണ് പുതിയ Q8 ഇ-ട്രോൺ മോഡലുകൾ എത്തുന്നത്. ഔഡി ഇ-ട്രോൺ 2018-ൽ ലോഞ്ച് ചെയ്തതിന് ശേഷം ലഭിക്കുന്ന ആദ്യത്തെ പ്രധാന നവീകരണത്തിന്റെ ഭാഗമായി റീബ്രാൻഡ് ചെയ്യാൻ തെരഞ്ഞെടുത്ത തീരുമാനം ഏറെ ശരിവെക്കുന്നതാണ് പുത്തൻ മാറ്റങ്ങൾ എന്നതാണ് ശ്രദ്ധേയമാവുന്നത്.

Q8 ഇ-ട്രോണിന്റെ സ്റ്റാൻഡേർഡ് പതിപ്പും സ്‌പോർട്ട്ബാക്ക് പതിപ്പും ഔഡി പുറത്തിറക്കിയതോടെ ലക്ഷ്വറി ഇവി സെഗ്മെന്റിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ബ്രാൻഡിന് സാധിക്കും. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ പുതിയ ഇ-ട്രോൺ ബിഎംഡബ്ല്യു iX ഇലക്ട്രിക് എസ്‌യുവിയെയും വരാനിരിക്കുന്ന EQB ഇവിയെയും നേരിട്ട് വെല്ലുവിളിക്കും. നാല് മോഡലുകളും മുൻ ശ്രേണിയെ അപേക്ഷിച്ച് നിരവധി ഡിസൈൻ മാറ്റങ്ങളോടെയാണ് വരുന്നതെന്നും ഔഡി അഭിപ്രായപ്പെടുന്നു.

അവയുടെ റേഞ്ചും പെർഫോമൻസും വർധിപ്പിക്കുന്ന പുതിയ ബാറ്ററി പായ്ക്കുകളുടെ സാന്നിധ്യവും എടുത്തു പറയേണ്ട കാര്യമാണ്. കൂടാതെ പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലിനൊപ്പം ഡിസൈൻ ട്വീക്കുകൾ ശരിക്കും ലക്ഷ്വറി ഫീലാണ് Q8 ഇ-ട്രോൺ ഇവികൾക്ക് സമ്മാനിക്കുന്നത്. പിൻഭാഗത്തും ടെയിൽഗേറ്റിന്റെ മുഴുവൻ നീളത്തിലും പ്രവർത്തിക്കുന്ന ലൈറ്റുകളും എൽഇഡി ബാറും റീഡിസൈൻ ചെയ്ത കാര്യവും കൈയടി അർഹിക്കുന്നുണ്ട്. Q8 ഇ-ട്രോൺ അടിസ്ഥാനപരമായി ഒരു എസ്‌യുവിയായി തുടരുമ്പോൾ Q8 ഇ-ട്രോൺ സ്‌പോർട്ട്ബാക്ക് അതിന്റെ കൂപ്പെ പതിപ്പാണ്.

ഇന്റീരിയറിന്റെ കാര്യത്തിലേക്ക് നോക്കിയാൽ വലിയ പരിഷ്ക്കാരങ്ങൾ തന്നെയാണ് കാണാനാവുന്നത്. ഡാഷ്‌ബോർഡിൽ റീസൈക്കിൾ ചെയ്ത മെറ്റീരിയലുകളാണ് ഔഡി ഉപയോഗിച്ചിരിക്കുന്നതെന്ന് അവകാശപ്പെടുന്നുണ്ട്. ഡിജിറ്റൽ ഡ്രൈവ് ഡിസ്‌പ്ലേ, 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവയുൾപ്പെടെ മൂന്ന് സ്‌ക്രീനുകളാണ് അകത്തളത്തിലെ പ്രധാന ഹൈലൈറ്റ്. മൂന്നാമത്തെ സ്ക്രീൻ ക്ലൈമറ്റ് കൺട്രോൾ പോലെയുള്ള പ്രവർത്തനങ്ങളെയാണ് നിയന്ത്രിക്കുന്നത്.

റേഞ്ചും പെർഫോമൻസും വർധിപ്പിക്കുന്ന പുതിയ ബാറ്ററി പായ്ക്കുകളുടെ സാന്നിധ്യത്തിൽ 484 കിലോമീറ്റർ റേഞ്ച് മാത്രം വാഗ്ദാനം ചെയ്തിരുന്ന Q8 ഇ-ട്രോൺ ഇനി 582 കിലോമീറ്റർ വരെ ഓഫർ ചെയ്യും. 64 kWh ശേഷിയിൽ നിന്ന് 95 kWh ശേഷിയിലേക്ക് വർധിച്ച ഒരു വലിയ ബാറ്ററിയാണ് ഇത് സാധ്യമാാക്കിയിരിക്കുന്നത്. Q8 ഇ-ട്രോൺ എസ്‌യുവി പരമാവധി 300 കിലോവാട്ട് പവറിൽ 664 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണിപ്പോൾ.

അതേസമയം ഔഡി Q8 ഇ-ട്രോൺ സ്‌പോർട്‌ബാക്ക് പതിപ്പ് 600 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും വലിയ ബാറ്ററി പായ്ക്കിനൊപ്പം വരുന്ന SQ8, 370 kW കരുത്തിൽ 973 Nm torque ഉം ഒറ്റ ചാർജിൽ 513 കി.മീ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് ലക്ഷ്വറി കാറുകൾ നിർമിക്കുന്നതിൽ വേറെ ലെവലെത്തി നിൽക്കുന്ന വിദേശ വാഹന നിർമാതാക്കളായി ഔഡിയുടെ വളർച്ച അതിവേഗമായിരുന്നു. അതിന് അടിത്തറയിട്ടതാവട്ടെ ഇ-ട്രോൺ ഇവിയുമാണെന്ന് നിസംശയം പറയാം. അതിനുള്ള തെളിവാണ് കമ്പനി ആഗോളതലത്തിൽ ഇ-ട്രോൺ എസ്‌യുവിയുടെ 150,000 യൂണിറ്റുകൾ വിറ്റഴിച്ച റെക്കോർഡും.

നിലവിൽ ഔഡിയുടെ നിരയിൽ 8 പൂർണ ഇലക്ട്രിക് കാറുകളാണ് അണിനിരക്കുന്നത്. 2026 ഓടെ ഔഡി ഇത് ഇരുപതിലധികമായി വിപുലീകരിക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 2026 മുതൽ കമ്പനി ആഗോളതലത്തിൽ പൂർണമായും ഇലക്ട്രിക് മോഡലുകൾ മാത്രമേ അവതരിപ്പിക്കൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും പുതിയ ഇ-ട്രോൺ നിര ഇന്ത്യയിലേക്ക് എത്തുമ്പോൾ ലക്ഷ്വറി വിഭാഗത്തിലെ എതിരാളികൾക്കെല്ലാം അതൊരു കനത്ത തിരിച്ചടിയാവും.

More from DriveSpark

Article Published On: Tuesday, November 15, 2022, 19:00 [IST]
English summary
Audi confirmed the launch of new q8 e tron electric suv in india soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X