600 കി.മീ റേഞ്ച്, പഴയ e-tron ഇവിക്ക് പകരം പുതിയ നാല് മോഡലുകൾ അവതരിപ്പിച്ച് Audi

ഇലക്ട്രിക് ലക്ഷ്വറി കാറുകൾ നിർമിക്കുന്നതിൽ വേറെ ലെവലെത്തി നിൽക്കുന്ന വിദേശ വാഹന നിർമാതാക്കളാണ് ഔഡി. ഇ-ട്രോൺ എന്ന ശ്രേണിയിലൂടെ ലോകംവെട്ടിപ്പിടിച്ച ജർമൻ ബ്രാൻഡ് ഇതാ ഇപ്പോൾ ഇ-ട്രോൺ ശ്രേണിയിലേക്ക് പുത്തൻ മോഡലുകളെ അവതരിപ്പിച്ചിരിക്കുകയാണ്.

പഴയ അംഗങ്ങൾക്ക് പകരം നാല് പുതിയ മോഡലുകൾ ഉപയോഗിച്ചാണ് ഔഡി ഇ-ട്രോൺ നിര പൂർണമായും നവീകരിച്ചിരിക്കുന്നത്. Q8 ഇ-ട്രോൺ, Q8 ഇ-ട്രോൺ സ്പോട്ട്ബാക്ക്, SQ8 ഇ-ട്രോൺ, SQ8 ഇ-ട്രോൺ സ്‌പോർട്ട്ബാക്ക് എന്നീ മോഡലുകളാണ് കമ്പനി ഇപ്പോൾ അണിനിരത്തിയിരിക്കുന്നത്.

600 കി.മീ റേഞ്ച്, പഴയ e-tron ഇവിക്ക് പകരം പുതിയ നാല് മോഡലുകൾ അവതരിപ്പിച്ച് Audi

ഇന്ത്യയിലുൾപ്പെടെ ആഗോള വിപണികളിൽ നേരത്തെ ജർമൻ കാർ നിർമാതാവ് വിറ്റഴിച്ചിരുന്ന ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവിക്ക് പകരമായാണ് Q8 ഇ-ട്രോൺ എത്തുന്നത്. നാല് മോഡലുകളും മുൻ പതിപ്പുകളെ അപേക്ഷിച്ച് നിരവധി ഡിസൈൻ മാറ്റങ്ങളോടെയാണ് വരുന്നത് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. അവയുടെ റേഞ്ചും പെർഫോമൻസും വർധിപ്പിക്കുന്ന പുതിയ ബാറ്ററി പായ്ക്കുകളും ഇത്തവണ ഇടംപിടിച്ചിട്ടുണ്ട്.

ഔഡിയുടെ ഇവി നിരയിലെലെ ആദ്യ അംഗമായ ഇ-ട്രോണിന് പകരമാണ് ഇപ്പോൾ Q8 ഇ-ട്രോൺ വന്നിരിക്കുന്നതെന്ന് മുമ്പേ പറഞ്ഞല്ലോ. കമ്പനി 2018-ൽ ലോഞ്ച് ചെയ്തതിന് ശേഷമുള്ള ആദ്യത്തെ പ്രധാന നവീകരണത്തിന്റെ ഭാഗമായി റീബ്രാൻഡ് ചെയ്യാൻ തീരുമാനിച്ചതും ഏവരേയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. Q8 ഇ-ട്രോണിന്റെ സ്റ്റാൻഡേർഡ് പതിപ്പും സ്‌പോർട്ട്ബാക്ക് പതിപ്പും ഔഡി ഇതിനോടൊപ്പം പുറത്തിറക്കിയതും എതിരാളികൾക്കുമേലുള്ള പ്രഹരമാണ്.

e-tron ഇവിക്ക് പകരം പുതിയ നാല് മോഡലുകൾ അവതരിപ്പിച്ച് Audi

പഴയ ഇ-ട്രോണിന് പകരമായി പുതിയ മോഡലും ഉടൻ നമ്മുടെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്യുമ്പോൾ ഇത് ബിഎംഡബ്ല്യു iX ഇലക്ട്രിക് എസ്‌യുവിയെയും വരാനിരിക്കുന്ന മെർസിഡീസ് EQB മോഡലിനും എതിരാളിയാവും. പുത്തൻ തലമുറ Q8 ഇ-ട്രോൺ മോഡലിന്റെ ഡിസൈനിൽ ഔഡി നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലിനൊപ്പം ഡിസൈൻ ട്വീക്കുകൾ കാണാനാവും. പിൻഭാഗത്തും, ടെയിൽഗേറ്റിന്റെ മുഴുവൻ നീളത്തിലും പ്രവർത്തിക്കുന്ന ലൈറ്റുകളും എൽഇഡി ബാറും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ടെന്നതും ആകർഷകമയാണ് വിലയിരുത്തുന്നത്. Q8 ഇ-ട്രോൺ അടിസ്ഥാനപരമായി ഒരു എസ്‌യുവിയായി തുടരുമ്പോൾ, Q8 ഇ-ട്രോൺ സ്‌പോർട്ട്ബാക്ക് അതിന്റെ കൂപ്പെ പതിപ്പാണ്.

Audi പഴയ e-tron ഇവിക്ക് പകരം പുതിയ നാല് മോഡലുകൾ അവതരിപ്പിച്ചു

ഇനി അകത്തളത്തിലേക്ക് നോക്കിയാലും വലിയ പരിഷ്ക്കാരങ്ങൾ തന്നെയാണ് ഔഡി ഒരുക്കിയിരിക്കുന്നതെന്നു കാണാം. ഡാഷ്‌ബോർഡിൽ റീസൈക്കിൾ ചെയ്ത മെറ്റീരിയലുകളാണ് ഔഡി ഉപയോഗിച്ചിരിക്കുന്നത്. ഡിജിറ്റൽ ഡ്രൈവ് ഡിസ്‌പ്ലേ, 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവയുൾപ്പെടെ മൂന്ന് സ്‌ക്രീനുകളാണ് ഇന്റീരിയറിനെ സമ്പന്നമാക്കുന്നത്. മൂന്നാമത്തെ സ്ക്രീൻ ക്ലൈമറ്റ് കൺട്രോൾ പോലെയുള്ള പ്രവർത്തനങ്ങളെയാണ് നിയന്ത്രിക്കുന്നത്.

ഡിസൈനിനെ അപേക്ഷിച്ച് ഏറ്റവും വലിയ മാറ്റം സംഭവിച്ചിരിക്കുന്നത് പെർഫോമൻസിന്റെ കാര്യത്തിലാണ്. 484 കിലോമീറ്റർ റേഞ്ച് മാത്രം വാഗ്ദാനം ചെയ്തിരുന്ന Q8 ഇ-ട്രോൺ ഇനി 582 കിലോമീറ്റർ വരെ ഓഫർ ചെയ്യും. 64 kWh യൂണിറ്റിൽ നിന്ന് 95 kWh ശേഷിയിലേക്ക് വർധിച്ച ഒരു വലിയ ബാറ്ററി പായ്ക്കാണ് ഈ നേട്ടം കൈവരിക്കാൻ കാരണമായിരിക്കുന്നത്.

600 കി.മീ റേഞ്ച്, പഴയ e-tron ഇവിക്ക് പകരം പുതിയ നാല് മോഡലുകൾ അവതരിപ്പിച്ച് Audi

Q8 ഇ-ട്രോൺ എസ്‌യുവി പരമാവധി 300 കിലോവാട്ട് പവറിൽ 664 Nm torque വരെ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. സ്‌പോർട്‌ബാക്ക് പതിപ്പ് 600 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും വലിയ ബാറ്ററി പായ്ക്കിനൊപ്പം വരുന്ന SQ8, 370 kW കരുത്തിൽ ഏകദേശം 973 Nm torque ഉം ഒറ്റ ചാർജിൽ 513 കി.മീ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

2018-ലാണ് ഔഡി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായ ഇ-ട്രോണിനെ പുറത്തിറക്കുന്നത്. അതിനുശേഷം, കമ്പനി ആഗോളതലത്തിൽ ഇ-ട്രോൺ എസ്‌യുവിയുടെ 150,000 യൂണിറ്റുകൾ വിറ്റഴിച്ചിട്ടുമുണ്ട്. നിലവിൽ ജർമൻ ബ്രാൻഡിന്റെ നിരയിൽ 8 പൂർണ വൈദ്യുത കാറുകളുണ്ട്. 2026 ഓടെ ഔഡി ഇതി 20-ലധികമായി പരിഷ്ക്കരിക്കും. 2026 മുതൽ കമ്പനി ആഗോളതലത്തിൽ പൂർണമായും ഇലക്ട്രിക് മോഡലുകൾ മാത്രമേ അവതരിപ്പിക്കൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, November 9, 2022, 12:09 [IST]
English summary
Audi introduced four new models to replace e tron luxury electric suv details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X