ഇന്ത്യയിൽ പുതിയ X4 കൂപ്പെ എസ്‌യുവി മോഡലിനെ അവതരിപ്പിക്കാൻ തയാറെടുത്ത് BMW

ഇന്ത്യയിൽ X3 എസ്‌യുവി അവതരിപ്പിച്ചതിന് ശേഷം പുതിയ X4 കൂപ്പെ മോഡലിനെ കൂടി രാജ്യത്തേക്ക് കൊണ്ടുവരാനുള്ള പദ്ധതിയിട്ടിരിക്കുകയാണ് ബിഎംഡബ്ല്യു. മാർച്ച് ആദ്യ വാരത്തിൽ X4 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കുമെന്നാണ് സൂചന.

ഇന്ത്യയിൽ പുതിയ X4 കൂപ്പെ എസ്‌യുവി മോഡലിനെ അവതരിപ്പിക്കാൻ തയാറെടുത്ത് BMW

ജർമ്മൻ ആഢംബര വാഹന നിർമാതാക്കൾ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനിൽ തെരഞ്ഞെടുക്കുന്ന ടോപ്പ്-ഓഫ്-ലൈൻ M സ്‌പോർട്ട് വേരിയന്റുകളിൽ എസ്‌യുവി ആഭ്യന്തര വിപണിയിൽ ലഭ്യമാകാനും സാധ്യതയുണ്ട്. 2021 ജൂണിൽ അവതരിപ്പിച്ച മൂന്നാം തലമുറ ഫെയ്‌സ്‌ലിഫ്റ്റ് X4 പതിപ്പ് എക്സ്റ്റീരിയറിന്റെ കാര്യത്തിൽ സൂക്ഷ്മമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്.

ഇന്ത്യയിൽ പുതിയ X4 കൂപ്പെ എസ്‌യുവി മോഡലിനെ അവതരിപ്പിക്കാൻ തയാറെടുത്ത് BMW

ആദ്യം പുതിയ ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, പുതിയതും ഏകീകൃതവുമായ ബിഎംഡബ്ല്യു കിഡ്‌നി ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ബമ്പറുകൾ, മെലിഞ്ഞ പിൻ ലൈറ്റുകൾ എന്നിവയെല്ലാം പുതുക്കിയ X4 കൂപ്പെ മോഡലിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ X4 അതിന്റെ മുൻഗാമിയേക്കാൾ സ്പോർട്ടിയായി കാണപ്പെടുമെന്ന് ഉറപ്പാണ്.

ഇന്ത്യയിൽ പുതിയ X4 കൂപ്പെ എസ്‌യുവി മോഡലിനെ അവതരിപ്പിക്കാൻ തയാറെടുത്ത് BMW

ഇന്ത്യൻ പതിപ്പായ X4 കൂപ്പെയ്ക്ക് ബിഎംഡബ്ല്യു അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതിയ 19 ഇഞ്ച് അലോയ് വീലുകൾ, ബ്രൂക്ക്ലിൻ ഗ്രേ, മിനറൽ വൈറ്റ്, ബ്ലാക്ക് സഫയർ തുടങ്ങിയ പുതിയ ഫ്ലാഷി എക്സ്റ്റീരിയർ പെയിന്റുകൾ എന്നിവയും ആഢംബര വാഹനത്തിൽ വാഗ്ദാനം ചെയ്യും.

ഇന്ത്യയിൽ പുതിയ X4 കൂപ്പെ എസ്‌യുവി മോഡലിനെ അവതരിപ്പിക്കാൻ തയാറെടുത്ത് BMW

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ പുതിയ X3 പോലെ ഒരു പുതുക്കിയ ക്യാബിൻ എസ്‌യുവി പരിചയപ്പെടുത്തും. ഇന്ത്യയിലേക്ക് വരുന്ന X4 മോഡലിന് ഒരുപക്ഷേ നവീകരിച്ച 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ബിഎംഡബ്ല്യു ലൈവ് കോക്ക്‌പിറ്റ് പ്രൊഫഷണലോടുകൂടിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ എന്നിവയെല്ലാം ജർമൻ ബ്രാൻഡ് സമ്മാനിക്കും.

ഇന്ത്യയിൽ പുതിയ X4 കൂപ്പെ എസ്‌യുവി മോഡലിനെ അവതരിപ്പിക്കാൻ തയാറെടുത്ത് BMW

തീർന്നില്ല, അതോടൊപ്പം പനോരമിക് സൺറൂഫ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, 6-കളർ ആംബിയന്റ് ലൈറ്റിംഗ് സജ്ജീകരണം എന്നിവയെല്ലാം വരാനിരിക്കുന്ന ബിഎംഡബ്ല്യു X4 കൂപ്പെയ്ക്ക് ലഭിക്കും. അതേസമയം വെർണാസ്ക അല്ലെങ്കിൽ സെൻസാടെക് അപ്‌ഹോൾസ്റ്ററിക്കൊപ്പം രണ്ട് ഇന്റീരിയർ നിറങ്ങളിൽ വാഹനം വാഗ്‌ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യയിൽ പുതിയ X4 കൂപ്പെ എസ്‌യുവി മോഡലിനെ അവതരിപ്പിക്കാൻ തയാറെടുത്ത് BMW

മൾട്ടിപ്പിൾ എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, 360-ഡിഗ്രി സറൗണ്ട്-വ്യൂ ക്യാമറ, ടിപിഎംഎസ്, സിബിസി, ട്രാക്ഷൻ കൺട്രോൾ, ഇഎസ്‌സി, ഡൈനാമിക് ഡാംപർ കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകൾ ബിഎംഡബ്ല്യുവിന്റെ സ്‌പോർട്ടി എസ്‌യുവിയിൽ വാഗ്ദാനം ചെയ്യും. പെർഫോമൻസ് കൺട്രോളുകൾ, ഡ്രൈവിംഗ് മോഡുകൾ എന്നിവയും കൂപ്പെ ബോഡി ശൈലിയുള്ള വാഹനത്തിന്റെ മാറ്റുകൂട്ടും.

ഇന്ത്യയിൽ പുതിയ X4 കൂപ്പെ എസ്‌യുവി മോഡലിനെ അവതരിപ്പിക്കാൻ തയാറെടുത്ത് BMW

248 bhp കരുത്തിൽ 350 Nm torque നൽകുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ, ട്വിൻ ടർബോ, പെട്രോൾ. 282 bhp പവർ, 650 Nm torque എന്നിവ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 3.0 ലിറ്റർ, ആറ് സിലിണ്ടർ ഡീസൽ എന്നിവയാണ് പുതിയ ബിഎംഡബ്യു X4 കൂപ്പെയുടെ എഞ്ചിൻ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ഇന്ത്യയിൽ പുതിയ X4 കൂപ്പെ എസ്‌യുവി മോഡലിനെ അവതരിപ്പിക്കാൻ തയാറെടുത്ത് BMW

ആഢംബര എസ്‌യുവി കൂപ്പെയുടെ രണ്ട് എഞ്ചിനുകളും സ്റ്റെപ്‌ട്രോണിക് സ്‌പോർട്ട് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാകും ബിഎംഡബ്ല്യു ഘടിപ്പിക്കുക. 2.0 ലിറ്റർ ഇൻലൈൻ 4 പെട്രോൾ എഞ്ചിൻ വെറും 6.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും.

ഇന്ത്യയിൽ പുതിയ X4 കൂപ്പെ എസ്‌യുവി മോഡലിനെ അവതരിപ്പിക്കാൻ തയാറെടുത്ത് BMW

അതേസമയം 3.0 ലിറ്റർ ഇൻലൈൻ 6 ഡീസൽ യൂണിറ്റ് 0.3 സെക്കൻഡ് കൂടുതലെടുക്കും ഈ വേഗതയിലെത്താൻ. അതേസനമയം 213 കിലോമീറ്ററാണ് വാഹനത്തിന് പരമാവധി പുറത്തെടുക്കാൻ കഴിയുന്ന വേഗത. 4,752 മില്ലീമീറ്റർ നീളവും 1,918 മില്ലീമീറ്റർ വീതിയും 1,621 മില്ലീമീറ്റർ ഉയരവും 2,864 മില്ലീമീറ്റർ വീൽബേസുമാണ് ബിഎംഡബ്ല്യു X4 കൂപ്പെയ്ക്കുള്ളത്.

ഇന്ത്യയിൽ പുതിയ X4 കൂപ്പെ എസ്‌യുവി മോഡലിനെ അവതരിപ്പിക്കാൻ തയാറെടുത്ത് BMW

ലോഞ്ച് ചെയ്തു കഴിഞ്ഞാൽ പുതിയ ബിഎംഡബ്ല്യു X4 ഇന്ത്യയിൽ മെർസിഡീസ് ബെൻസ് GLC കൂപ്പെയുമായാകും നേരിട്ടു മത്സരിക്കുക. ആഭ്യന്തര വിപണിയിൽ എത്തുമ്പോൾ 63 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെയായിരിക്കും കൂപ്പെ എസ്‌യുവിക്കായി കമ്പനി നിശ്ചയിക്കുന്ന വിലയെന്നാണ് സൂചന.

ഇന്ത്യയിൽ പുതിയ X4 കൂപ്പെ എസ്‌യുവി മോഡലിനെ അവതരിപ്പിക്കാൻ തയാറെടുത്ത് BMW

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ X4 എസ്‌യുവിയുടെ അര ദശലക്ഷം യൂണിറ്റുകൾ ബിഎംഡബ്ല്യു ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ആദ്യ കാലങ്ങളിൽ ആളുകൾ എസ്‌യുവി-കൂപ്പെകളെ അംഗീകരിച്ചിട്ടില്ലെന്നും എന്നാൽ വിപണിയിൽ ഇപ്പോൾ ഇവയ്ക്ക് മികച്ച ഡിമാന്റാണുള്ളതെന്നും ജർമൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Monday, February 21, 2022, 18:34 [IST]
English summary
Bmw all set to launch the new x4 suv coupe in india by march first week
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X