വെച്ചടി വെച്ചടി കയറ്റം, ഒക്‌ടോബർ മാസത്തെ വിൽപ്പനയിൽ മഹീന്ദ്രയുടെ പുലികുട്ടികൾ ആരെല്ലാമെന്ന് അറിയേണ്ടേ?

ഇന്ത്യയിൽ അതിവേഗം ജനപ്രീതിയാർജിച്ച വാഹന നിർമാതാക്കളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയെങ്കിലും ഏറെ കാലമായുള്ള പാരമ്പര്യമാണ് കമ്പനിയുടെ കരുത്ത് എന്നുപറയാതിരിക്കാനാവില്ല. XUV300 കോംപാക്‌ട് എസ്‌യുവിയുടെ അവതരണത്തോടെയാണ് ആധുനിക കാലത്തേക്ക് മഹീന്ദ്ര സ്വാധീനം ചെലുത്താൻ തുടങ്ങിയത്.

പിന്നീട് രണ്ടാം തലമുറ ഥാർ, XUV700, സ്കോർപിയോ N എന്നീ എസ്‌യുവികളുടെ കടന്നുവരവോടെ മഹീന്ദ്രയുടെ വിൽപ്പന കണക്കുകളും കുതിച്ചുയരാൻ തുടങ്ങി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2022 ഒക്ടോബറിൽ 32,226 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

വെച്ചടി വെച്ചടി കയറ്റം, ഒക്‌ടോബർ മാസത്തെ വിൽപ്പനയിൽ മഹീന്ദ്രയുടെ പുലികുട്ടികൾ ആരെല്ലാമെന്ന് അറിയേണ്ടേ?

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 20,034 യൂണിറ്റുകളിൽ നിന്ന് 61 ശതമാനം വിൽപ്പന വളർച്ചയോടെ കമ്പനിക്ക് ഒക്ടോബർ മാസത്തെ വിൽപ്പന അവസാനിപ്പിക്കാനായി എന്നതാണ് ശ്രദ്ധേയമാവുന്നത്. എന്നാൽ 2022 സെപ്റ്റംബർ മാസത്തെ 34,262 യൂണിറ്റുകളെ അപേക്ഷിച്ച് ആറു ശതമാനം ഇടിവ് പ്രതിമാസ കണക്കുകളിൽ ഉണ്ടായിട്ടുണ്ടെന്നത് മഹീന്ദ്രയെ സംബന്ധിച്ച് തിരിച്ചടിയാണ്.

ഇനി മഹീന്ദ്രയുടെ മോഡൽ തിരിച്ചുള്ള ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകൾ നോക്കിയാൽ ബൊലേറോയാണ് ഒന്നാം സ്ഥാനം കൈവരിച്ചിരിക്കുന്നത്. 2021 ഒക്ടോബറിൽ നിരത്തിലെത്തിച്ച 6,375 യൂണിറ്റുകളിൽ നിന്ന് 8,772 യൂണിറ്റുകൾ രജിസ്റ്റർ ചെയ്‌താണ് ജനപ്രിയനായ ബൊലേറോ മറ്റ് മോഡലുകളെ മറികടന്നത്. വാർഷികാടിസ്ഥാനത്തിൽ ഈ വർക്ക്ഹോഴ്‌സിന് 38 ശതമാനത്തിന്റെ വമ്പൻ വളർച്ചയുമാണ് കൈവരിക്കാനായത്.

ക്‌ടോബർ മാസത്തെ വിൽപ്പനയിൽ മഹീന്ദ്രയുടെ പുലികുട്ടികൾ

കഴിഞ്ഞ മാസം മാത്രമല്ല അടുത്തകാലത്തായി ഏറ്റവും കൂടുതൽ വിറ്റുപോയ മഹീന്ദ്ര മോഡലാണ് ബൊലേറോ മൾട്ടി യൂട്ടിലിറ്റ് വാഹനം. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ബൊലേറോ നെയിംപ്ലേറ്റ് വിൽപ്പനയ്‌ക്കുണ്ട്. നിരന്തരം മികച്ച വിൽപ്പന നേടുന്നതിനാൽ വിദൂര ഭാവിയിൽ മാത്രമേ വലിയ അപ്‌ഡേറ്റിനോ അല്ലെങ്കിൽ തലമുറ മാറ്റത്തിനോ കമ്പനി തയാറായേക്കൂവെന്നാണ് പ്രതീക്ഷിക്കുന്നത്.

ബൊലേറോയെപ്പോലെ സ്കോർപിയോയും മഹീന്ദ്രയുടെ മുഖമാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് എസ്‌യുവിയുടെ തലമുറമാറ്റവുമായി ബ്രാൻഡ് വിപണിയിൽ എത്തുന്നത്. പുതിയ തലമുറ സ്കോർപിയോ N മോഡലിന്റെയും സ്കോർപിയോ ക്ലാസിക് എന്ന് പേരിട്ടിരിക്കുന്ന പുതുക്കിയ പഴയ സ്കോർപിയോയുടെയും വരവ് ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയെടുക്കാനായിട്ടുണ്ട്. ഇത് അവയുടെ സംയോജിത വിൽപ്പനയിലും പ്രതിഫലിക്കുന്നതായി കാണാം.

വെച്ചടി വെച്ചടി കയറ്റം, ഒക്‌ടോബർ മാസത്തെ വിൽപ്പനയിൽ മഹീന്ദ്രയുടെ പുലികുട്ടികൾ ആരെല്ലാമെന്ന് അറിയേണ്ടേ?

കഴിഞ്ഞ മാസത്തെ എല്ലാ മോഡലുകളുടേയും വിൽപ്പനയിൽ നിന്നും സ്കോർപിയോ ഏറ്റവും ഉയർന്ന വാർഷിക വളർച്ച കൈവരിച്ചു. 2021 ഒക്ടോബറിലെ 3,304 യൂണിറ്റുകളിൽ നിന്ന് 7,438 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്താൻ ഈ ശ്രേണിക്കായി എന്നതാണ് ഹൈലൈറ്റ്. അതും 125 ശതമാനം വളർച്ചയോടെയാണ് ഈ വലിയ നേട്ടം എത്തിപ്പിടിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 4,203 യൂണിറ്റുകളിൽ നിന്ന് 6,282 യൂണിറ്റുകളുമായി XUV300 കോംപാക്‌ട് എസ്‌യുവിയാണ് മഹീന്ദ്രയുടെ വിൽപ്പന കണക്കുകളിൽ മൂന്നാം സ്ഥാനത്ത് എത്തിയത്. ഇത് വാർഷിക കണക്കിലേക്ക് താരതമ്യം ചെയ്യുമ്പോൾ 49 ശതമാനം വിൽപ്പന വളർച്ച കൈവരിക്കാൻ കാരണമായി. 71 ശതമാനം വളർച്ചയോടെ 3,407 യൂണിറ്റുകളിൽ നിന്ന് XUV700 മൊത്തം 5,815 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി.

സ്കോർപിയോ N പതിപ്പിന്റെ കാത്തിരിപ്പ് കാലയളവ് നിലവിൽ 24 മാസം വരെയാണ്. അതേസമയം XUV700-ന്റെ ചില വകഭേദങ്ങൾ ഇന്ത്യയിൽ 15 മാസം വരെ ബുക്കിംഗ് പിരീഡ് ഉണ്ടെന്നാണ് വിലയിരുത്തൽ. 36 ശതമാനം വളർച്ചയോടെ 2,692 യൂണിറ്റിനെതിരെ 3,666 യൂണിറ്റുകളാണ് ഥാർ പോയ മാസം നിരത്തിലെത്തിച്ചത്. 2021 ഒക്ടോബറിൽ വെറും 12 യൂണിറ്റുകളിൽ നിന്ന് 1675 ശതമാനം കുതിച്ചുചാട്ടത്തോടെ മറാസോ എംപിവി 2022 ഒക്ടോബറിൽ ആകെ 213 യൂണിറ്റുകൾ വിപണനം ചെയ്‌തു. 40 യൂണിറ്റുകളുമായി ആൾട്യൂറാസ് G4 പ്രീമിയം ഫുൾ-സൈസ് എസ്‌യുവയാണ് കഴിഞ്ഞ മാസം മഹീന്ദ്ര നിരയിൽ അവസാനമെത്തിയത്.

Article Published On: Friday, November 18, 2022, 14:30 [IST]
English summary
Bolero still on top mahindra model wise sales in october 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X