34 ലക്ഷം രൂപയ്ക്ക് 521 കി.മീ റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവി, Atto 3 ഇവിയുടെ വില പ്രഖ്യാപിച്ച് BYD

രാജ്യത്തെ ആദ്യ ഇലക്ട്രിക് എംപിവിയായ e6 ഇവിക്ക് ശേഷം ബിൽഡ് യുവർ ഡ്രീംസ്‌ (BYD) ഇന്ത്യയിൽ അവതരിപ്പിച്ച രണ്ടാമത്തെ പാസഞ്ചർ ഇവിയാണ് അറ്റോ 3. ദേ ഇപ്പോൾ വാഹനത്തിന്റെ വിലയും പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ചൈനീസ് വാഹന നിർമാതാക്കൾ.

ഹ്യുണ്ടായി കോന ഇവി, എംജി ZS ഇവി എന്നിവയുമായി നേരിട്ട് മത്സരിക്കുന്ന BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവിക്ക് 33.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

BYD Atto 3 ഇലക്ട്രിക് എസ്‌യുവിയുടെ വില പ്രഖ്യാപിച്ചു

ഇതിനു പുറമെ ടാറ്റ നെക്‌സോൺ ഇവി മാക്‌സ്, വരാനിരിക്കുന്ന മഹീന്ദ്ര XUV400 തുടങ്ങിയ മോഡലുകളുമായി മത്സരിക്കാനും BYD അറ്റോയ്ക്ക് സാധിക്കും. ഒക്ടോബർ 11-ന് ബുക്കിംഗ് ആരംഭിച്ചതിന് ശേഷം മൊത്തം ബുക്കിംഗ് 1,500 യൂണിറ്റോളം ആയെന്നാണ് ചൈനീസ് ബ്രാൻഡ് അവകാശപ്പെടുന്നത്. ബോൾഡർ ഗ്രേ, പാർക്കർ റെഡ്, സ്കൈ വൈറ്റ്, സർഫ് ബ്ലൂ എന്നിങ്ങനെ മൊത്തം നാല് കളർ ഓപ്ഷനുകളിലാണ് അഞ്ച് സീറ്റർ ഇലക്ട്രിക് എസ്‌യുവി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാവുന്നത്.

e6 ഇലക്ട്രിക് എംപിവിക്ക് ശേഷം സ്വകാര്യ ഉപഭോക്താക്കൾക്കായി ബ്രാൻഡ് വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ വാഹനമാണ് അറ്റോ 3. ഇത് പ്രശസ്തമായ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. കൂടാതെ ഇ-പ്ലാറ്റ്ഫോം 3.0 (ജനനം EV) പതിപ്പിലാണ് നിർമിച്ചെടുത്തിരിക്കുന്നതും. 60.48 kWh ബാറ്ററി പായ്ക്ക് ഇതിന്റെ പ്രധാന സവിശേഷതയാണ്.

Atto 3 ഇലക്‌ട്രിക് എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് BYD

വെറും 7.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ അറ്റോ 3 ഇവിക്ക് കഴിയുമെന്ന് BYD അവകാശപ്പെടുന്നു. ഒരു DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഇലക്ട്രിക് എസ്‌യുവി വെറും 50 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനത്തിലേക്ക് ചാർജ് ചെയ്യാനാവും. അതേസമയം ARAI-യുടെ ടെസ്റ്റ് വ്യവസ്ഥകൾക്ക് കീഴിൽ ഒറ്റ ചാർജിൽ ഡ്രൈവിംഗ് റേഞ്ച് 521 കിലോമീറ്ററാണ് ഈ വാഹനം നൽകുന്നത്.

BYD Dipilot എന്നറിയപ്പെടുന്ന ലെവൽ 2 ADAS സിസ്റ്റങ്ങൾ ഉൾപ്പെടെയുള്ള സവിശേഷതകളും നൂതന സാങ്കേതികവിദ്യകളും കൊണ്ട് നിറഞ്ഞതാണ് അറ്റോ 3 എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഏഴ് എയർബാഗുകൾ, പനോരമിക് സൺറൂഫ്, അഡാപ്റ്റീവ് റൊട്ടേറ്റിംഗ് ഫംഗ്‌ഷനോടുകൂടിയ 12.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ഹോളോഗ്രാഫിക് ട്രാൻസ്പെരന്റ് ഇമേജിംഗ് സിസ്റ്റം, ഒരു എൻഎഫ്‌സി കാർഡ് കീ, വെഹിക്കിൾ ടു ലോഡ് (VTOL) മൊബൈൽ പവർ സ്റ്റേഷൻ എന്നിവയാണ് വാഹനത്തിന്റെ ഫീച്ചർ സവിശേഷതകളിൽ ഉൾപ്പെടുന്നവ.

BYD Atto 3 ഇലക്ട്രിക് എസ്‌യുവിയുടെ വില പ്രഖ്യാപിച്ചു

ഇതിനു പുറമെ വയർലെസ് ചാർജിംഗ് സൗകര്യം, ഒരു ടച്ച് ഇലക്ട്രിക് ടെയിൽഗേറ്റ്, എട്ട് സ്പീക്കർ ഓഡിയോ, പവർ സീറ്റ്, വോയിസ് കൺട്രോൾ തുടങ്ങിയവയും BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയിൽ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. ഇനി ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ പുറത്തേക്ക് ഒഴുകുന്ന ബോഡി പാനലുകളും ഷാർപ്പ് അരികുകളും ഉള്ള ഒരു സ്റ്റൈലിഷ് പ്രൊഫൈൽ ഫ്യൂച്ചറിസ്റ്റിക് ആകർഷണം ഉണർത്തുന്നുണ്ട്.

എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി റിയർ ലൈറ്റുകളും മൾട്ടി-കളർ ഗ്രേഡിയന്റ് ആംബിയന്റ് ലൈറ്റിംഗ്, PM 2.5 എയർ ഫിൽട്ടർ, CN95 എയർ ഫിൽട്ടർ എന്നിവയും അറ്റോ 3 ഇവിക്ക് ലഭിക്കുന്നുണ്ട്. 7kW ഹോം ചാർജറും അതിന്റെ ഇൻസ്റ്റാളേഷൻ സേവനവും, 3kW പോർട്ടബിൾ ചാർജിംഗ് ബോക്സും, 3 വർഷത്തെ സൗജന്യ 4G ഡാറ്റാ സബ്‌സ്‌ക്രിപ്‌ഷനും, 6 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസും, 6 സൗജന്യ മെയിന്റനൻസ് സേവനവും BYD ഇവിയിൽ ലഭ്യമാണ്.

അതേസമയം ഇലക്ട്രിക് കാറിന്റെ ബാറ്ററിക്കും മോട്ടോറിനും മോട്ടോർ കൺട്രോളറിനും 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ (ഏതാണ് നേരത്തെയുള്ളത്), 8 വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ (ഏതാണ് നേരത്തെ) വാറണ്ടി, വാഹനത്തിന് 6 വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ, വാറണ്ടി വിശദാംശങ്ങൾ എന്നിവയുണ്ട്. നിലവിൽ എല്ലാ BYD ഇന്ത്യ ഡീലർഷിപ്പ് ഷോറൂമുകളിലും അറ്റോ 3 ഇവി പ്രദർശനത്തിന് എത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Monday, November 14, 2022, 12:51 [IST]
English summary
Byd announced the prices of atto 3 electric suv for india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X