ഇടിക്കൂട്ടിലും സ്റ്റാർ തന്നെ, യൂറോ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി BYD Atto 3
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന നിരയിലേക്ക് പുതുതായി എത്തിയ അതിഥിയാണ് BYD അറ്റോ 3 ഇവി. റേഞ്ചിന്റെ കാര്യത്തിലും ഫീച്ചറുകളുടെ കാര്യത്തിലും അതിസമ്പന്നനായി എത്തുന്ന ഈ ചൈനീസ് വാഹനം ഇടിക്കൂട്ടിലും താരത്തിളക്കം നിലനിർത്തിയിരിക്കുകയാണ്.

യൂറോ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടി സുരക്ഷയുടെ കാര്യത്തിലും താൻ കേമനാണെന്ന് BYD അറ്റോ 3 തെളിയിച്ചിരിക്കുകയാണ്. ഒക്ടോബർ 11-ന് BYD ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ക്രാഷ് ടെസ്റ്റ് ഫലം പ്രഖ്യാപിച്ച് ഏവരെയും ഞെട്ടിച്ചത്.

യൂറോ NCAP ക്രാഷ്ടെസ്റ്റിൽ പരീക്ഷിച്ച BYD അറ്റോ 3 മുതിർന്നവരുടെ സംരക്ഷണത്തിനായി 91 ശതമാനവും കുട്ടികളുടെ സുരക്ഷാ വിഭാഗത്തിൽ 89 ശതമാനവും സേഫ്റ്റി റേറ്റിംഗുമാണ് നേടിയത്. സുരക്ഷാ സഹായ വിഭാഗത്തിൽ ഇവി 74 ശതമാനം സ്കോർ ചെയ്തു.

അഞ്ച് ഡോർ ഇലക്ട്രിക് എസ്‌യുവിയിൽ ടോപ്പ്-എൻഡ് വേരിയന്റിൽ ഏഴ് എയർബാഗുകൾ പോലുള്ള സുരക്ഷാ ഫീച്ചറുകളാണ് BYD സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് ലെവൽ 2 ADAS സവിശേഷതകളും ലഭിക്കുന്നുണ്ട്. ഇത് ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് എസ്‌യുവികളിലൊന്നായി മാറുന്നുവെന്ന് ചൈനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു.

യൂറോ NCAP ക്രാഷ് ടെസ്റ്റിൽ കാറിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് (LHD) പതിപ്പാണ് പരീക്ഷിച്ചത്. എന്നാൽ റേറ്റിംഗ് റൈറ്റ് ഹാൻഡ് ഡ്രൈവ് (RHD) മോഡലിനും ബാധകമാണ്. ഫ്രണ്ടൽ ഓഫ്‌സെറ്റ് ടെസ്റ്റിനിടെ BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവി സ്ഥിരത നിലനിർത്തിയതായി പരിശോധനയിൽ കണ്ടെത്തി. മുൻവശത്തുള്ള ഡമ്മി യാത്രക്കാർ അവരുടെ കാൽമുട്ടുകൾക്കും തുടയെല്ലുകൾക്കും മികച്ച സംരക്ഷണം നൽകിയതും ശ്രദ്ധേയമാണ്.

ഒരു ഫ്രണ്ടൽ കൂട്ടിയിടി സമയത്ത് BYD അറ്റോ 3 ഇവിയിൽ മിതമായ തോതിൽ സ്വാധീനം ചെലുത്തുമെന്ന് പരിശോധനാ ഫലം നിഗമനം ചെയ്യുന്നു. ഫുൾ-വീഡ്ത്ത് റിജിഡ് ബാരിയർ ടെസ്റ്റ് സമയത്ത് യാത്രക്കാരുടെ എല്ലാ നിർണായക ശരീരഭാഗങ്ങളുടെയും സംരക്ഷണം മികച്ചതോ കുറഞ്ഞത് മതിയായതോ ആയിരുന്നുവെന്നാണ് കണ്ടെത്തൽ.

സൈഡ് ബാരിയർ ടെസ്റ്റിൽ എല്ലാ നിർണായക ബോഡി ഏരിയകളുടെയും സംരക്ഷണം മികച്ചതാണെന്ന് പരീക്ഷിച്ചു. അതിന്റെ ഫലമായി കാർ പരമാവധി പോയിന്റുകൾ സ്കോർ ചെയ്തുവെന്ന് ക്രാഷ് ടെസ്റ്റിൽ തെളിഞ്ഞു. യൂറോ NCAP പറഞ്ഞതുപോലെ BYD അറ്റോ 3 ഇവിയിൽ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB) സിസ്റ്റം പരീക്ഷണ സാഹചര്യങ്ങളിൽ നന്നായി പ്രവർത്തിച്ചു.

എസ്‌യുവിയുടെ മുൻ സീറ്റുകളിലും പിൻസീറ്റുകളിലും സ്റ്റാൻഡേർഡായി ഒരു സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നതും സുരക്ഷാ റേറ്റിംഗിൽ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കാൻ സഹായകരമായി. എന്നിരുന്നാലും ഡ്രൈവറുടെ ക്ഷീണം കണ്ടെത്തുന്നതിനുള്ള സംവിധാനമില്ല.

കാറിന്റെ സുരക്ഷാ പാക്കേജിന്റെ പരിധിയിലുള്ള മറ്റ് സാങ്കേതികവിദ്യകളിൽ വാഹനം ലെയ്‌നിൽ നിന്ന് പുറത്തേക്ക് പോകുന്ന സന്ദർഭങ്ങളിൽ ലെയ്ൻ സപ്പോർട്ട് സിസ്റ്റം വാഹനത്തിന്റെ ലെയ്ൻ ശരിയാക്കുകയും കൂടുതൽ നിർണായക സാഹചര്യങ്ങളിൽ ഇടപെടുകയും ചെയ്യുന്നുണ്ട്. സ്പീഡ് അസിസ്റ്റൻസ് സിസ്റ്റം വേഗത പരിധി കണ്ടെത്തുന്നു.

ഒറ്റ ചാര്‍ജില്‍ 521 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ അറ്റോ 3 ഇവിക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. BYD ഇതുവരെ ഇലക്ട്രിക് എസ്‌യുവിയുടെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നവംബറിൽ കമ്പനി ഇത് സാധ്യമാക്കും. ഡെലിവറി അടുത്ത വർഷം ജനുവരിയോടെയാവും ആരംഭിക്കുക.


Click it and Unblock the Notifications








