225 കിലോമീറ്റർ റേഞ്ച്; പുതിയ ഇലക്‌ട്രിക് സ്‌കൂൾ ബസുമായി BYD

അമേരിക്കൻ വിപണിയിൽ ഒരു പുതിയ 'ടൈപ്പ് എ' ഇലക്ട്രിക് സ്കൂൾ ബസ് അവതരിപ്പിച്ച് ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ BYD. ഒരേ സമയം 30 വിദ്യാർഥികളെ വരെ കൊണ്ടുപോകാൻ കഴിയുന്ന തരത്തിലാണ് ബസിനെ കമ്പനി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

225 കിലോമീറ്റർ റേഞ്ച്; പുതിയ ഇലക്‌ട്രിക് സ്‌കൂൾ ബസുമായി BYD

പുതിയ സീറോ എമിഷൻ ബസിന് 800 പൗണ്ട് വരെ വഹിക്കാൻ കഴിയുമെന്നാണ് BYD അവകാശപ്പെടുന്നത്. ഒറ്റ ചാർജിൽ 140 മൈൽ അല്ലെങ്കിൽ 225 കിലോമീറ്റർ റേഞ്ചാണ് പുതിയ ടൈപ്പ് എ ഇലക്ട്രിക് സ്കൂൾ ബസ് വാഗ്‌ദാനം ചെയ്യുന്നത്.

225 കിലോമീറ്റർ റേഞ്ച്; പുതിയ ഇലക്‌ട്രിക് സ്‌കൂൾ ബസുമായി BYD

നിലവിൽ അമേരിക്കയിൽ മാത്രമാണ് ബസ് വിൽപ്പനയ്ക്ക് എത്തുന്നതെങ്കിലും ഇന്ത്യൻ വിപണിയിലും ഇത് വളരെ ഉപയോഗപ്രദമാകും. വെഹിക്കിൾ-ടു-ഗ്രിഡ് (V2G) സൗകര്യങ്ങളോടെയാണ് ബസ് വരുന്നത് എന്നതാണ് വാഹനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന്.

225 കിലോമീറ്റർ റേഞ്ച്; പുതിയ ഇലക്‌ട്രിക് സ്‌കൂൾ ബസുമായി BYD

വിദ്യാർഥികളെ കൊണ്ടുപോവാൻ പ്രവർത്തിക്കാത്തപ്പോൾ പവർ സ്റ്റോറേജ് റിസോഴ്സായി പ്രവർത്തിക്കാൻ V2G സാങ്കേതികവിദ്യ വാഹനത്തെ അനുവദിക്കുന്നു. 800 പൗണ്ട് ഉയർത്താൻ ശേഷിയുള്ള ADA ലിഫ്റ്റ്ഗേറ്റും പുതിയ ഇലക്‌ട്രിക് ബസിൽ സജ്ജീകരിക്കാം. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ കൊണ്ടുപോകാനുള്ള സൗകര്യവും വാഹനത്തിലുണ്ട്.

225 കിലോമീറ്റർ റേഞ്ച്; പുതിയ ഇലക്‌ട്രിക് സ്‌കൂൾ ബസുമായി BYD

ചെറിയ ദൈർഘ്യമുള്ള ഓപ്ഷനുകളിലാണ് ബസ് വരുന്നത്. രണ്ട് വ്യത്യസ്ത നിരക്കുകളിൽ റീചാർജ് ചെയ്യാൻ കഴിയുന്ന ഒരു ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററിയിൽ നിന്നാണ് ഇലക്ട്രിക് ബസ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇതിൽ 150 kW DC ഫാസ്റ്റ് ചാർജിംഗും 19.2 kW സിംഗിൾ-ഫേസ് എസി ചാർജിംഗും ഉൾപ്പെടുന്നു.

225 കിലോമീറ്റർ റേഞ്ച്; പുതിയ ഇലക്‌ട്രിക് സ്‌കൂൾ ബസുമായി BYD

ലിഥിയം-അയൺ ബാറ്ററികളേക്കാൾ ഉയർന്ന ഊർജ സാന്ദ്രത ഉണ്ടെന്ന് അറിയപ്പെടുന്ന ഒരു ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററി പായ്ക്കാണിത്. BYD പറയുന്നത് അനുസരിച്ച് ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബസുകൾക്ക് ഇന്ധന ചെലവ് 60 ശതമാനം കുറയ്ക്കാനും അറ്റകുറ്റപ്പണി ചെലവ് 60 ശതമാനം വരെ കുറയ്ക്കാനും കഴിയും.

225 കിലോമീറ്റർ റേഞ്ച്; പുതിയ ഇലക്‌ട്രിക് സ്‌കൂൾ ബസുമായി BYD

ഉയർന്ന കരുത്തുള്ള സ്റ്റീൽ കൺസ്ട്രക്ഷൻ ബോഡി, ഹാൻഡിലിംഗ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, കൂടുതൽ തുല്യമായി വിതരണം ചെയ്യപ്പെടുന്ന ബ്രേക്ക് ഫോഴ്‌സ് ഉറപ്പാക്കുന്നതിനുള്ള ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ ബസിലെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.

225 കിലോമീറ്റർ റേഞ്ച്; പുതിയ ഇലക്‌ട്രിക് സ്‌കൂൾ ബസുമായി BYD

HSM 3-പോയിന്റ് ലാപ്-ഷോൾഡർ ബെൽറ്റുകൾ, സംയോജിത ചൈൽഡ് സീറ്റുകൾ, പോർട്ടബിൾ കൺട്രോളുകൾ എന്നിവയും ബസിലുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ വിപുലമായ ശ്രേണി നിർമിക്കുന്നതിൽ പേരുകേട്ടവരാണ് BYD. ഇലക്ട്രിക് കാറുകളും മിനിവാനുകളും മുതൽ വലിയ ഇലക്ട്രിക് ബസുകൾ വരെ കമ്പനിയുടെ നിരയിലെ നിറസാന്നിധ്യങ്ങളാണ്.

225 കിലോമീറ്റർ റേഞ്ച്; പുതിയ ഇലക്‌ട്രിക് സ്‌കൂൾ ബസുമായി BYD

ഇന്ത്യൻ വിപണിയിലേക്ക് ഇലക്ട്രിക് കാറുകളും വാണിജ്യ ബസുകളും അവതരിപ്പിക്കാനും ചൈനീസ് ബ്രാൻഡിന് നിലവിൽ പദ്ധതിയുണ്ട്. 2007-ൽ ചെന്നൈയിൽ സ്ഥാപിതമായ BYD ഇന്ത്യയ്ക്ക് ന്യൂഡൽഹിയിൽ ഓഫീസുണ്ട്. 140,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഇന്ത്യൻ സബ്‌സിഡിയറിക്ക് 150 മില്യൺ ഡോളറിന്റെ മൊത്തം നിക്ഷേപമാണുള്ളതും.

225 കിലോമീറ്റർ റേഞ്ച്; പുതിയ ഇലക്‌ട്രിക് സ്‌കൂൾ ബസുമായി BYD

മൊബൈൽ ഘടകങ്ങൾ, സോളാർ പാനലുകൾ, ബാറ്ററി എനർജി സ്റ്റോറേജ്, ഇലക്ട്രിക് ബസുകൾ, ഇലക്ട്രിക് ട്രക്കുകൾ, ഇലക്ട്രിക് ഫോർക്ക്ലിഫ്റ്റുകൾ, ചാർജറുകൾ, റെയിൽ ട്രാൻസിറ്റ് എന്നിവയും അതിലേറെയും പോലുള്ള വ്യവസായങ്ങളിൽ കമ്പനിക്ക് പരിചയസമ്പത്തുണ്ട്. കൂടാതെ ഉൽപ്പന്ന പരിഹാരങ്ങളും അനുബന്ധ വിൽപ്പനാനന്തര സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

225 കിലോമീറ്റർ റേഞ്ച്; പുതിയ ഇലക്‌ട്രിക് സ്‌കൂൾ ബസുമായി BYD

നിലവിൽ ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇ-ബസുകളുടെ വലിയൊരു വിപണി വിഹിതം ബ്രാൻഡിനുണ്ട്. പ്രാദേശിക പങ്കാളികൾക്കൊപ്പം ഡൽഹി എൻസിആർ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, അഹമ്മദാബാദ്, കൊച്ചി, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ ഇ-ബസുകൾ വിജയകരമായി പരീക്ഷിക്കാനും BYDക്ക് സാധിച്ചിട്ടുണ്ട്.

225 കിലോമീറ്റർ റേഞ്ച്; പുതിയ ഇലക്‌ട്രിക് സ്‌കൂൾ ബസുമായി BYD

അടുത്തിടെ കമ്പനിയുടെ ആദ്യ e6 ഇലക്‌ട്രിക് എംപിവിയെയും ഇന്ത്യയിൽ 29.15 ലക്ഷം രൂപയ്ക്ക് വിപണിയിൽ എത്തിച്ചിരുന്നു. എന്നിരുന്നാലും ഇലക്ട്രിക് എം‌പി‌വി ഒരു B2B ഓഫർ മാത്രമാണ്. അതായത് ബിസിനസുകൾക്ക് മാത്രമേ വാഹനത്തിന് ഫ്ലീറ്റ് ഓർഡറുകൾ നൽകാൻ കഴിയൂവെന്ന് സാരം.

225 കിലോമീറ്റർ റേഞ്ച്; പുതിയ ഇലക്‌ട്രിക് സ്‌കൂൾ ബസുമായി BYD

ഇത് ഡൽഹി എൻസിആർ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, അഹമ്മദാബാദ്, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽ മാത്രമാണ് ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്നതും.

More from DriveSpark

Article Published On: Monday, January 31, 2022, 16:05 [IST]
English summary
Byd launched new electric school bus with 225 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X