BYD Atto 3 ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള ഡെലിവറി താൽക്കാലികമായി നിർത്തി, കാരണം ഇതാണ്

രാജ്യത്തെ ആദ്യ ഇലക്ട്രിക് e5 എംപിവിക്ക് ശേഷം ചൈനീസ് വാഹന നിർമാതാക്കളായ BYD ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഇവിയാണ് ആറ്റോ 3 എസ്‌യുവി. അടുത്തിടെ അവതരിപ്പിച്ച വാഹനത്തിനായുള്ള ബുക്കിങ്ങും കമ്പനി ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്.

BYD Atto 3 ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള ഡെലിവറി താൽക്കാലികമായി നിർത്തി, കാരണം ഇതാണ്

ജനുവരിയോടെ ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറിയും തുടങ്ങും. അതേസമയം ചൈനീസ് വാഹന നിർമാതാക്കളായ BYD ഓൾ-ഇലക്‌ട്രിക് ആറ്റോ 3 ഇവിയുടെ ഡെലിവറികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യയിലല്ലെന്നു മാത്രം.

BYD Atto 3 ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള ഡെലിവറി താൽക്കാലികമായി നിർത്തി, കാരണം ഇതാണ്

ഓസ്‌ട്രേലിയൻ വിപണിയിലാണ് ഇവിക്കായുള്ള ഡെലിവറി താത്ക്കാലികമായി നിർത്തിയിരിക്കുന്നത്. ഇതുവരെ പരിഹരിക്കപ്പെടാത്ത ഒരു പ്രശ്‌നം കാരണമാണ് ആറ്റോ 3 ഇവിയുടെ വിതരണത്തിൽ ബ്രാൻഡിന് തടസം നേരിട്ടുകൊണ്ടിരിക്കുന്നത്. ഒക്‌ടോബർ 21 മുതൽ ഡെലിവറികൾ ഏഴ് ദിവസത്തേക്ക് വൈകുമെന്ന് BYD കത്തിലൂടെ ഉപഭോക്താക്കളെ അറിയിച്ചു.

BYD Atto 3 ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള ഡെലിവറി താൽക്കാലികമായി നിർത്തി, കാരണം ഇതാണ്

ചൈൽഡ് സീറ്റിന് ഉപയോഗിക്കാൻ അനുയോജ്യമായ ടോപ്പ് ടെതർ പിൻഭാഗത്തെ മധ്യ സീറ്റിൽ ഇല്ലാത്തതിനാൽ ആറ്റോ 3 ഓസ്‌ട്രേലിയൻ മോട്ടോർ വെഹിക്കിൾ കംപ്ലയിൻസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് ഡെലിവറി നിർത്തിവെച്ചിരിക്കുന്നത്.

BYD Atto 3 ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള ഡെലിവറി താൽക്കാലികമായി നിർത്തി, കാരണം ഇതാണ്

ഓസ്‌ട്രലേഷ്യൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (ANCAP) ഇവിയുടെ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് തടഞ്ഞതിനെ തുടർന്ന് ഫെഡറൽ റെഗുലേറ്റർമാരുടെ അവലോകനത്തിലാണ് ഈ പ്രശ്‌നം വെളിപ്പെട്ടു.

BYD Atto 3 ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള ഡെലിവറി താൽക്കാലികമായി നിർത്തി, കാരണം ഇതാണ്

"2022 ഒക്ടോബർ 21 മുതൽ ഏഴ് ദിവസത്തേക്ക് ആറ്റോ 3 എസ്‌യുവിയുടെ ഡെലിവറി തങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്നും ഇതിൽ BYD ഓട്ടോമോട്ടീവ് ഖേദിക്കുന്നു" എന്നുമാണ് ഉപഭോക്താക്കൾക്ക് അയച്ച കത്തിൽ കമ്പനിയുടെ വിശദീകരണം.

BYD Atto 3 ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള ഡെലിവറി താൽക്കാലികമായി നിർത്തി, കാരണം ഇതാണ്

പിൻസീറ്റിന്റെ മധ്യഭാഗത്ത് ചൈൽഡ് സീറ്റ് ഉപയോഗിക്കുന്നതും ചൈൽഡ് സീറ്റ് സുരക്ഷിതമാക്കുന്നതിന് ആങ്കറേജ് പോയിന്റിന് അനുയോജ്യമായ സ്ഥലവുമായി ബന്ധപ്പെട്ട കാര്യവും BYD ഉപഭോക്താക്കളെ അറിയിച്ചു. "ഭൂരിപക്ഷം ഉപഭോക്താക്കൾക്കും ഇത് പ്രസക്തമായിരിക്കില്ല എന്ന് BYD മനസിലാക്കുന്നു, എന്നിരുന്നാലും സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണന എന്നതിനാൽ വാഹനത്തിൽ ഉടൻ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അറിയിച്ചിട്ടുണ്ട്.

BYD Atto 3 ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള ഡെലിവറി താൽക്കാലികമായി നിർത്തി, കാരണം ഇതാണ്

അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച BYD ആറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ വില ഉടൻ പ്രഖ്യാപിക്കും. യൂറോ NCAP ക്രാഷ് ടെസ്റ്റിൽ ഇവിക്ക് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിച്ചത് ആഭ്യന്തര വിപണിയിൽ നേട്ടമാവും. ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സംരക്ഷണത്തിനായി 91 ശതമാനവും കുട്ടികളുടെ സുരക്ഷാ വിഭാഗത്തിൽ 89 ശതമാനവും സ്കോറാണ് ഇവി നേടിയെടുത്തത്.

BYD Atto 3 ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള ഡെലിവറി താൽക്കാലികമായി നിർത്തി, കാരണം ഇതാണ്

സുരക്ഷാ സഹായ വിഭാഗത്തിൽ ആറ്റോ 3 ഇവിക്ക് 74 ശതമാനം മാർക്ക് ലഭിച്ചു. ഇതോടൊപ്പം നിരവധി സവിശേഷതകളും ഫീച്ചറുകളും ഒപ്പം ഏവരെയും ആകര്‍ഷിക്കുന്ന റേഞ്ചുമായിട്ടാണ് BYD ആറ്റോ 3 വിൽപ്പനയ്ക്ക് ഒരുങ്ങുന്നത്. ഒറ്റത്തവണ ചാർജ് ചെയ്‌താൽ ഇലക്ട്രിക് എസ്‌യുവിക്ക് 521 കിലോമീറ്റർ വരെ ഓടാനാവും.

BYD Atto 3 ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള ഡെലിവറി താൽക്കാലികമായി നിർത്തി, കാരണം ഇതാണ്

60kWh ബാറ്ററി പായ്ക്കാണ് BYD ആറ്റോ 3 എസ്‌യുവിയിൽ ഉപയോഗിക്കുന്നത്. ഇത് 204 bhp പവറിൽ പരമാവധി 310 Nm torque വരെ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പുകളിലേക്ക് മോഡൽ എത്തി തുടങ്ങിയിട്ടുമുണ്ട്. കംപ്ലീറ്റ്‌ലി നോക്ഡ് ഡൗണ്‍ (CKD) റൂട്ടിലൂടെയാണ് ഇത് രാജ്യത്ത് എത്തുക.

Most Read Articles

Malayalam
English summary
Byd temporarily paused deliveries of the all electric atto 3 suv in australia
Story first published: Tuesday, October 25, 2022, 16:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X