ഇലക്‌‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, 30 ലക്ഷം രൂപ വിലയിൽ പുതിയ Atto 3 ഇന്ത്യയിലേക്ക് വരുന്നു

ചൈനീസ് വാഹന നിർമാതാക്കളായ BYD (ബിൽഡ് യുവർ ഡ്രീംസ്) 2022 ഫെബ്രുവരിയിൽ ചൈനയിൽ പുറത്തിറക്കിയ അറ്റോ 3 ഇന്ത്യയിലേക്കും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ജനുവരിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ഓൾ-ഇലക്‌ട്രിക് എസ്‌യുവി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.

ഇലക്‌‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, 30 ലക്ഷം രൂപ വിലയിൽ പുതിയ Atto 3 ഇന്ത്യയിലേക്ക് വരുന്നു

പുതിയ അറ്റോ 3 ഇലക്‌ട്രിക് എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കുന്നതോടെ ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിലേക്ക് ബ്രാൻഡ് തങ്ങളുടെ സാന്നിധ്യം അറിയിക്കും. 2007-ൽ ഒരു പുതിയ ഇലക്‌ട്രോണിക്‌സ് നിർമാണ പ്ലാന്റിന്റെ ആരംഭത്തോടെ രാജ്യത്ത് ഇവി പ്രവർത്തനങ്ങൾക്ക് BYD ഇന്ത്യ തുടക്കമിട്ടവരാണ്. BYD 2017-ൽ ഇലക്ട്രിക് ബസുകളിലൂടെയാണ് രാജ്യത്തെ വാണിജ്യ വിഭാഗത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

ഇലക്‌‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, 30 ലക്ഷം രൂപ വിലയിൽ പുതിയ Atto 3 ഇന്ത്യയിലേക്ക് വരുന്നു

2021 നവംബറിൽ ഫ്ലീറ്റ് സെഗ്‌മെന്റിനായി അതിന്റെ ഓൾ-ഇലക്‌ട്രിക് എംപിവിയായ e6 അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിന് ഇന്ത്യയിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതാണ് പാസഞ്ചർ വിഭാഗത്തിലേക്ക് കൂടി ചുവടുവെക്കാനും ചൈനീസ് വാഹന നിർമാതാക്കൾ തയാറാവുന്നത്.

ഇലക്‌‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, 30 ലക്ഷം രൂപ വിലയിൽ പുതിയ Atto 3 ഇന്ത്യയിലേക്ക് വരുന്നു

ഇനി വരാനിരിക്കുന്ന പുതിയ അറ്റോ 3 എന്ന ഇലക്ട്രിക് എസ്‌യുവിയെ കുറിച്ച് പറഞ്ഞാൽ എംജി ZS ഇവി സ്ഥാപിതമായ സെഗ്മെന്റിലേക്കാണ് പുത്തൻ മോഡൽ എത്തുന്നത്.BYD അറ്റോ 3 ഇവിക്ക് 3 4,455 മില്ലീമീറ്റർ നീളവും 1,875 മില്ലീമീറ്റർ വീതിയും 2,720 മില്ലീമീറ്റർ വീൽബേസുമാണുള്ളത്.

ഇലക്‌‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, 30 ലക്ഷം രൂപ വിലയിൽ പുതിയ Atto 3 ഇന്ത്യയിലേക്ക് വരുന്നു

അതായത് വലിപ്പത്തിന്റെ കാര്യത്തിൽ ZS ഇവിയേക്കാൾ സമ്പന്നമാണ് പുതിയ അറ്റോ 3 മോഡലെന്ന സാരം. മാത്രമല്ല ഇത് കൂടുതൽ ശക്തവുമാണെന്ന കാര്യവും മേൽകൈ നൽകും.BYD അറ്റോ 3 ഇലക്‌ട്രിക് എസ്‌യുവിയുടെ പെർമെനെന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ പരമാവധി 204 bhp കരുത്തിൽ 310 Nm torque വരെ നിർമിക്കാൻ പ്രാപ്‌തമാണ്.

ഇലക്‌‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, 30 ലക്ഷം രൂപ വിലയിൽ പുതിയ Atto 3 ഇന്ത്യയിലേക്ക് വരുന്നു

1,680-1,750 കിലോഗ്രാം ഭാരമുള്ള ഈ എസ്‌യുവിക്ക് 0-100 കിലോമീറ്റർ വേഗത വെറും 7.3 സെക്കൻഡ് കൊണ്ട് കൈയ്യെത്തി പിടിക്കാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു. അന്താരാഷ്‌ട്ര വിപണികളിൽ 49.92 kWh, 60.48 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളിലാണ് അറ്റോ 3 ലഭ്യമാവുന്നത്.

ഇലക്‌‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, 30 ലക്ഷം രൂപ വിലയിൽ പുതിയ Atto 3 ഇന്ത്യയിലേക്ക് വരുന്നു

കമ്പനിയുടെ പേറ്റന്റ് നേടിയ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയാണ് BYD അറ്റോ 3 ഉപയോഗിക്കുന്നത്. ഇത് മറ്റ് ബാറ്ററി സാങ്കേതികവിദ്യകളേക്കാൾ വളരെ സുരക്ഷിതവും പ്രതികൂല സാഹചര്യങ്ങളിൽ കൂടുതൽ കാര്യക്ഷമവുമാണെന്നും അവകാശപ്പെടുന്നു.

ഇലക്‌‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, 30 ലക്ഷം രൂപ വിലയിൽ പുതിയ Atto 3 ഇന്ത്യയിലേക്ക് വരുന്നു

ചാർജിംഗ് ഓപ്ഷനുകളിൽ 3-പിൻ എസി അല്ലെങ്കിൽ ടൈപ്പ്-2 എസി ചാർജറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഒരു മണിക്കൂറിനുള്ളിൽ ബാറ്ററി പായ്ക്ക് റീചാർജ് ചെയ്യുമെന്ന് പറയപ്പെടുന്ന 80kW DC ഫാസ്റ്റ് ചാർജിംഗും ഇലക്‌ട്രിക് എസ്‌യുവി പിന്തുണയ്ക്കുന്നുണ്ട്.

ഇലക്‌‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, 30 ലക്ഷം രൂപ വിലയിൽ പുതിയ Atto 3 ഇന്ത്യയിലേക്ക് വരുന്നു

വാഹനത്തിന്റെ മറ്റ് സവിസേഷതകളിലേക്ക് നോക്കിയാൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് അലോയ്‌ വീലുകൾ, പനോരമിക് സൺറൂഫ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.8 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ, ഇലക്ട്രിക് ടെയിൽ ഗേറ്റ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയെല്ലാം BYD അറ്റോ 3 ഇലക്‌ട്രിക് എസ്‌യുവിയിൽ കമ്പനി വാഗ്ദാനം ചെയ്തേക്കും.

ഇലക്‌‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, 30 ലക്ഷം രൂപ വിലയിൽ പുതിയ Atto 3 ഇന്ത്യയിലേക്ക് വരുന്നു

സുരക്ഷയുടെ കാര്യത്തിലും എസ്‌യുവി അതിഗംഭീരമായിരിക്കും. ഏഴ് എയർബാഗുകൾ, ESP, ഹിൽ ഡിസന്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് സുരക്ഷാ ഫീച്ചറുകൾ. ഇതിനു പുറമെ ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) BYD അറ്റോ 3 ഇലക്‌ട്രിക്കിൽ ഉണ്ടാവും.

ഇലക്‌‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, 30 ലക്ഷം രൂപ വിലയിൽ പുതിയ Atto 3 ഇന്ത്യയിലേക്ക് വരുന്നു

സ്റ്റോപ്പ്-ആൻഡ്-ഗോ, ഫുൾ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, കൊളീഷൻ വാർണിംഗ് (മുന്നിലും പിന്നിലും), ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മുന്നറിയിപ്പ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, റിയർ ക്രോസ് ട്രാഫിക് ബ്രേക്കിംഗ് എന്നിങ്ങനെ നിരവധി റഡാർ അധിഷ്ഠിത അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) ഇതിലുണ്ടാവും.

ഇലക്‌‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, 30 ലക്ഷം രൂപ വിലയിൽ പുതിയ Atto 3 ഇന്ത്യയിലേക്ക് വരുന്നു

ഇന്ത്യയിലെത്തുന്ന അറ്റോ 3 അന്താരാഷ്ട്ര മോഡലുകളുടെ എല്ലാ ADAS ഫീച്ചറുകളുമായും വരുമെന്നും സവിശേഷതകളിൽ യാതൊരു കുറവും ഉണ്ടാകില്ലെന്നും കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. തുടക്കത്തിൽ കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് (CBU) യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന അറ്റോ 3 ഇലക്‌ട്രിക്കിന് ഉയർന്ന ഇറക്കുമതി തീരുവ ഒടുക്കേണ്ടതിനാൽ വില കുറഞ്ഞതായിരിക്കില്ല.

ഇലക്‌‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, 30 ലക്ഷം രൂപ വിലയിൽ പുതിയ Atto 3 ഇന്ത്യയിലേക്ക് വരുന്നു

ഏകദേശം 30 ലക്ഷം രൂപയായിരിക്കും BYD അറ്റോ 3 ഇവിയുടെ പ്രാരംഭ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഇലക്‌ട്രിക് എസ്‌യുവി സമകാലിക ശൈലിയുള്ള ഒരു ഇലക്ട്രിക് വാഹനമല്ല എന്നതിനാൽ ഇന്ത്യക്കാർ മോഡലിനെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം. സാങ്കേതികവും ഫ്യൂച്ചറിക് ഡിസൈനുമുള്ള വാഹനങ്ങളോടാണ് ഇന്ത്യക്കാർക്ക് പ്രിയമെന്നതിനാലാണിത്.

More from DriveSpark

Article Published On: Saturday, June 11, 2022, 11:40 [IST]
English summary
Chinese carmaker byd planning to launch all new atto 3 electric suv in india next year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X