സെഗ്മെന്റിൽ ഇതാദ്യം, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി Citroen C3 വരുന്നു

ബജറ്റ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹന നിരയെ ഇളക്കി മറിക്കുമെന്ന് വിശ്വസിച്ചിരുന്ന സിട്രൺ C3 പോയ മാസമാണ് വില പ്രഖ്യാപിച്ച് വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നത്. എസ്‌യുവി ട്വിസ്റ്റുള്ള പ്രീമിയം ഹാച്ച്ബാക്കായാണ് C3 എന്ന ക്രോസ്ഓവറിനെ ഫ്രഞ്ച് ബ്രാൻഡ് വിപണനം ചെയ്യുന്നത്.

സെഗ്മെന്റിൽ ഇതാദ്യം, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി Citroen C3 വരുന്നു

സിട്രൺ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന രണ്ടാമത്തെ വാഹനത്തിന്റെ വില പ്രഖ്യാപനവും പൂർത്തിയാക്കി എതിരാളികളെയെല്ലാം ഞെട്ടിച്ചെങ്കിലും ഓട്ടോമാറ്റിക് വേരിയന്റ് C3 നിരയിൽ ഇല്ലാത്തത് വൻ തിരിച്ചടിയാണ് കമ്പനിക്ക് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

സെഗ്മെന്റിൽ ഇതാദ്യം, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി Citroen C3 വരുന്നു

ടാറ്റ പഞ്ചിനേയും നിസാൻ മാഗ്നൈറ്റിനെയുമെല്ലാം തകർക്കാനുള്ള ആവതുണ്ടായിരുന്നെങ്കിലും തുടക്കത്തിൽ തന്നെ ഓട്ടോമാറ്റിക് ഗിയർബോക്‌സ് നൽകാതിരുന്നത് കാര്യമായി ആളുകളെ ആകർഷിക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത് പിന്നീട് അവതരിപ്പിക്കുമെന്നും കമ്പനി അവതരണ വേളയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സെഗ്മെന്റിൽ ഇതാദ്യം, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി Citroen C3 വരുന്നു

C3 അഭിസംബോധന ചെയ്യുന്ന ബോഡി ശൈലിയും ഡിസൈനും അതിന്റെ സെഗ്മെന്റ് പൊസിഷനിംഗിൽ ചില അവ്യക്തതകൾ നൽകിയേക്കാം. അതായത് മൈക്രോ എസ്‌യുവിയാണോ, ഹാച്ച്ബാക്കാണോ, ക്രോസ്ഓവറാണോ ഇതെന്ന ചോദ്യം പലരുടേയും മനസിലെത്തിയേക്കാമെന്ന് സാരം.

സെഗ്മെന്റിൽ ഇതാദ്യം, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി Citroen C3 വരുന്നു

എന്നാൽ വിലയുടെ കാര്യത്തിൽ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, മാരുതി സുസുക്കി സ്വിഫ്റ്റ്, ഇഗ്നിസ് തുടങ്ങിയ മിഡ്-സൈസ് ഹാച്ച്ബാക്കുകളെയാണ് സിട്രൺ C3 വെല്ലുവിളിക്കുന്നത്. കൂടാതെ ടാറ്റ പഞ്ച്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ എന്നിവയുടെ താഴ്ന്ന വകഭേദങ്ങളെയും വിലയുടെ കാര്യത്തിൽ ഏറ്റെടുക്കാൻ സിട്രൺ പര്യാപ്‌തമായി.

സെഗ്മെന്റിൽ ഇതാദ്യം, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി Citroen C3 വരുന്നു

ഗിയർലെസ് ഡ്രൈവിംഗിന് കൂടുതൽ ചെലവ് കുറഞ്ഞ പരിഹാരമായ എഎംടി അല്ലെങ്കിൽ ഓട്ടോമേറ്റഡ് മാനുവൽ ഗിയർബോക്‌സുകൾ ഉപയോഗിക്കുന്നു എന്നതാണ് ഈ വാഹനങ്ങൾക്കിടയിൽ പൊതുവായുള്ള ഘടകം. ഈ സെഗ്‌മെന്റുകളിലെ ഈ മോഡലുകളുടെ വിലകൾ ന്യായമായി നിലനിർത്താൻ ഇത് ഏറെ സഹായകരമായ ഘകവുമാണ്.

സെഗ്മെന്റിൽ ഇതാദ്യം, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി Citroen C3 വരുന്നു

എന്നാൽ ഗ്രാൻഡ് i10 നിയോസ്, സ്വിഫ്റ്റ്, ഇഗ്നിസ്, പഞ്ച്, മാഗ്നൈറ്റ്, കൈഗർ എന്നീ മോഡലുകൾ നൽകുന്ന നൽകുന്ന സൗകര്യം മാറ്റിനിർത്തിയാൽ എഎംടി ഗിയർബോക്‌സിന്റെ എല്ലാ ലാഗുകളും ഇവയിലും പ്രകടമാണ്. ഇതൊരു വിട്ടുവീഴ്ച്ചയായി കണക്കാക്കുമ്പോൾ ഈ സാഹചര്യം മുതലെടുക്കാനാണ് സിട്രൺ തയാറാവുന്നത്

സെഗ്മെന്റിൽ ഇതാദ്യം, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി Citroen C3 വരുന്നു

ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളാണ് ഏറ്റവും പരമ്പരാഗതമായി പലരും കരുതപ്പെടുന്നത്. മാത്രമല്ല ഇത് വൈവിധ്യമാർന്ന ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഏറ്റവും സുഗമമായ ഫീലുമാണ് നൽകുന്നതും. C3 ഹാച്ചിനായി ഈയൊരു കാര്യം കൊണ്ടുവരാനാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ആഗ്രഹിക്കുന്നതും.

സെഗ്മെന്റിൽ ഇതാദ്യം, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി Citroen C3 വരുന്നു

C3-യ്‌ക്കായി സിട്രൺ ഒരു ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ കൊണ്ടുവരാൻ ഒരുങ്ങുവെന്നാണ് ഈ പറഞ്ഞുവരുന്നത്. വാഹനത്തിനായി ഉപയോഗിക്കാനിരിക്കുന്ന 6 സ്പീഡ് യൂണിറ്റ് ജാപ്പനീസ് ട്രാൻസ്മിഷൻ നിർമാതാക്കളായ ഐസിനിൽ നിന്നുള്ളതാണ്. കൂടാതെ സ്‌കോഡ കുഷാഖ്, സ്ലാവിയ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, വെർട്ടിസ് എന്നവയുടെ 1.0 ടിഎസ്‌ഐ എഞ്ചിനുകൾക്കായി ഉപയോഗിക്കുന്ന ഗിയർബോക്‌സുകളുടെ അതേ ശ്രേണിയിൽ നിന്നുള്ളതാണ് നിന്നുള്ളതാണ് ഈ ഓപ്ഷൻ.

സെഗ്മെന്റിൽ ഇതാദ്യം, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി Citroen C3 വരുന്നു

കൂടാതെ 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുള്ള എംജി ആസ്റ്ററിലും ഇതേ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കാണ് കമ്പനി ഉപയോഗിക്കുന്നതും. ഇത് ഒരു എഎംടി യൂണിറ്റിനേക്കാൾ ചെലവേറിയതായിരിക്കുമെന്നതിൽ സംശയമില്ല. എന്നാൽ പിന്നീട് മാതൃ കമ്പനിയായ സ്റ്റെല്ലാന്റിസ് (മുമ്പ് ഗ്രൂപ്പ് PSA) യൂറോപ്പിലുള്ള C3 ഉൾപ്പെടെ നിരവധി പ്യൂഷോ, സിട്രൺ മോഡലുകളിൽ ഐസിൻ 6 സ്പീഡ് ഓട്ടോമാറ്റിക് ഉപയോഗിക്കുന്നുണ്ട്.

സെഗ്മെന്റിൽ ഇതാദ്യം, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി Citroen C3 വരുന്നു

മാത്രമല്ല കരുത്തുറ്റതും സുഗമവുമായ ടോർക്ക് കൺവെർട്ടർ ഓട്ടോ ഉപയോഗിക്കുന്നത് C3 മോഡലിനായുള്ള സിട്രൺ ഇന്ത്യയുടെ തന്ത്രവുമായി യോജിക്കുന്നുമുണ്ട്. എഞ്ചിനീയറിംഗിലും മെക്കാനിക്കലിലും ഒരു ത്യാഗവും വരുത്താതെ കാറിൽ മറ്റെവിടെയെങ്കിലും ചെലവ് ലാഭിക്കുന്നതിനാലാണ് ഇത്.

സെഗ്മെന്റിൽ ഇതാദ്യം, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി Citroen C3 വരുന്നു

ഒരു പുതിയ മാധ്യമ റിപ്പോർട്ട് അനുസരിച്ച് 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുള്ള C3 ഹാച്ച്ബാക്ക് കമ്പനി 2023 രണ്ടാം പകുതിയിൽ അവതരിപ്പിക്കും. മുകളിൽ സൂചിപ്പിച്ച മറ്റ് എല്ലാ എതിരാളികളും അടിസ്ഥാന എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാഗ്ദാനം ചെയ്യുമ്പോൾ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ആദ്യത്തെ വാഹനമായി C3 ഇതോടെ മാറും.

സെഗ്മെന്റിൽ ഇതാദ്യം, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി Citroen C3 വരുന്നു

2023-ൽ പ്രാദേശികമായി അസംബിൾ ചെയ്ത പെട്രോൾ എഞ്ചിനുകളോട് കൂടിയ പുതിയ തലമുറ സിട്രൺ C3 കമ്പനി അവതരിപ്പിക്കുമെന്നും റിപ്പോർട്ട് പറയുന്നു. രണ്ട് എഞ്ചിനുകളുടെയും പവർ, ടോർക്ക് കണക്കുകൾ മാറ്റമില്ലാതെ തുടരും. പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം, ഹാച്ച്ബാക്ക് വില വർധനയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്.

സെഗ്മെന്റിൽ ഇതാദ്യം, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി Citroen C3 വരുന്നു

നിലവിലുള്ള എഎംടി ഹാച്ച്ബാക്കുകളേക്കാൾ വില കൂടുതലായിരിക്കും ഇതിനെന്ന് സാരം. നിലവിൽ സിട്രൺ C3 മോഡലിന്റെ അടിസ്ഥാന വേരിയന്റിന് 5.70 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 8.05 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen c3 automatic coming soon with torque converter gearbox
Story first published: Saturday, August 6, 2022, 13:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X