ഇതൊക്കെ നടക്കുവോടേയ്? എർട്ടിഗയെ മലർത്തിയടിക്കാൻ പുതിയ 7 സീറ്റർ എംപിവിയുമായി Citroen

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ഇന്ത്യയിലെ സാന്നിധ്യമായിട്ട് വളരെ ചുരുങ്ങിയ കാലയളവ് മാത്രമാണ് ആയിട്ടുള്ളത്. നിലവിൽ ഇന്ത്യൻ ഉൽപ്പന്ന നിരയിൽ C3 ഹാച്ച്ബാക്കും C5 എയർക്രോസ് എസ്‌യുവിയുമാണ് ബ്രാൻഡിനുള്ളത്.

ഇപ്പോൾ C3 ഹാച്ചിനെ അടിസ്ഥാനമാക്കിയുള്ള പുതിയ 7 സീറ്റർ മോഡലുമായി കോം‌പാക്‌ട് എംപിവി സെഗ്‌മെന്റിലേക്ക് കടക്കാൻ കമ്പനി ഒരുങ്ങുകയാണ്. ഇതിന്റെ പരീക്ഷണവും സിട്രൺ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നതാണ് സന്തോഷകരമായ കാര്യം.

ഇതൊക്കെ നടക്കുവോടേയ്? എർട്ടിഗയെ മലർത്തിയടിക്കാൻ പുതിയ 7 സീറ്റർ എംപിവിയുമായി Citroen

ഇവിടെ പുതിയ സിട്രൺ 7 സീറ്റർ എംപിവി ലോഞ്ച് ചെയ്‌താൽ പ്രധാനമായും ഈ സെഗ്‌മെന്റിനെ ഭരിക്കുന്ന മാരുതി സുസുക്കി എർട്ടിഗയ്‌ക്കെതിരെ നിലകൊള്ളും. കാഴ്ചയിൽ, പുതിയ സിട്രൺ മൾട്ടി പർപ്പസ് വാഹനം അതിന്റെ കുഞ്ഞൻ മോഡലായ C3 ക്രോസുമായി നിരവധി സാമ്യതകൾ കാണാനായേക്കും. പ്രത്യേകിച്ച് മുൻവശത്തും പിൻവശത്തും വലിയ സാമ്യം ഉണ്ടായിരിക്കും. എന്നിരുന്നാലും ഇത് വലിപ്പമേറിയതും കൂടുതൽ ക്യാബിൻ സ്ഥലവുമുള്ളതായിരിക്കും.

C3 യുടെ 17 ഇഞ്ച് യൂണിറ്റുകൾക്ക് പകരമായി 16 ഇഞ്ച് അലോയ് വീലുകളോടെയാണ് ഈ എംപിവി പരീക്ഷണയോട്ടത്തിന് പലകുറിയിറങ്ങിയത്. മോഡലിന് ബോഡിക്ക് ചുറ്റും പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ്, വലിയ ഗ്ലാസ് ഏരിയ, പിന്നിൽ നീളമുള്ള ഓവർഹാംഗ് എന്നിവ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഗ്രൗണ്ട് ക്ലിയറൻസും കൂടുതലായിരിക്കുമെന്നതും നേട്ടമാവും.

എസ്‌യുവി ട്വിസ്റ്റുള്ള C3 ഹാച്ച്‌ബാക്കിൽ നിന്നുള്ള സ്റ്റെല്ലാന്റിസിന്റെ കോമൺ മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് (CMP) പുതിയ സിട്രൺ കോംപാക്‌ട് എംപിവി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നിരുന്നാലും 4 മീറ്ററിൽ കൂടുതൽ നീളമുള്ള മോഡലിനായി ഫ്രഞ്ച് കാർ നിർമാതാക്കൾ അതിന്റെ ആർക്കിടെക്ച്ചറിൽ കാര്യമായ മാറ്റം വരുത്തിയേക്കാം. ഇന്റീരിയർ ലേഔട്ടും മറ്റ് സവിശേഷതകളും C3 ഹാച്ചിന് സമാനമായിരിക്കാൻ തന്നെയാണ് സാധ്യത തെളിയുന്നത്.

ഇതിന്റെ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡാഷ്‌ബോർഡ് ഡിസൈൻ, സെന്റർ കൺസോൾ, സ്റ്റിയറിംഗ് വീൽ എന്നിവ സിട്രൺ C3 പ്രീമിയം ഹാച്ച്ബാക്കിന് സമാനമായിരിക്കും. എന്നാൽ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി 7 സീറ്റർ എംപിവിക്ക് കൂടുതൽ സ്റ്റാൻഡേർഡ് ഫീച്ചറുകൾ ലഭിച്ചേക്കാം എന്നുമാത്രം. 6, 7 സീറ്റർ കോൺഫിഗറേഷനിൽ ഇത് ലഭ്യമാക്കിയേക്കാം. ഇതിന്റെ 6 സീറ്റർ പതിപ്പിൽ മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകളും ഉണ്ടാകും.

എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ പുതിയ സിട്രൺ 7 സീറ്റർ എംപിവിയിൽ അതേ 1.2 ലിറ്റർ, 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ, 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുകൾ എന്നിവ തന്നെ കമ്പനി ഉപയോഗിക്കും. രണ്ട് എഞ്ചിനുകളും C3 ഹാച്ച്ബാക്കിൽ കാണുന്നതിന് സമാനമായ പവർ കണക്കുകളാവും വാഗ്‌ദാനം ചെയ്യുക.

അതായത് വരാനിരിക്കുന്ന പുതിയ മൾട്ടി പർപ്പസ് വാഹനത്തിലെ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ ഓപ്ഷൻ 82 bhp പവറിൽ പരമാവധി 115 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കുമെന്ന് സാരം. അതേസമയം രണ്ടാമത്തെ 1.2 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് 110 bhp കരുത്തിൽ 190 Nm torque വരെ വികസിപ്പിക്കാനും ശേഷിയുള്ളതായിരിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും ഉൾപ്പെടും.

ഇതേ ഓട്ടോമാറ്റിക് യൂണിറ്റ് പിന്നീട് C3 ഹാച്ച്ബാക്കിലേക്കും സിട്രൺ കൊണ്ടുവരും. പുതിയ മൾട്ടി പർപ്പസ് വാഹനം എർട്ടിഗയുമായാവും പ്രത്യക്ഷത്തിൽ കൊമ്പുകോർക്കുന്നതെങ്കിലും റെനോ ട്രൈബർ എന്ന കുറഞ്ഞ വിലയുള്ള എംപിവിയുടെ വിപണിയായിരിക്കും സിട്രൺ പ്രാഥമികമായി ലക്ഷ്യമിടുക. എന്തായാലും C3-യിൽ നടപ്പിലാക്കിയ ചെലവു ചുരുക്കൽ നയം പുതിയ 7 സീറ്ററിലും കൊണ്ടുവന്നാൽ കാര്യമായി ക്ലിക്കാവാൻ സാധ്യതില്ലെന്നു വേണം കരുതാൻ. അതിനാൽ ഇതിനെ സിട്രൺ എങ്ങനെ മറികടക്കുമെന്ന കാര്യം കണ്ടറിയണം.

More from DriveSpark

Article Published On: Friday, November 18, 2022, 13:00 [IST]
English summary
Citroen planning to launch a new 7 seater mpv in india to challenge maruti suzuki ertiga
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X