ഇന്ത്യക്കായുള്ള എംജിയുടെ രണ്ടാമത്തെ ഇലക്‌ട്രിക് കാർ E230, അരങ്ങേറ്റം അടുത്ത വർഷം

ഇലക്‌ട്രിക് കാറുകൾക്ക് ഇന്ത്യയിൽ പ്രചാരമേറുന്ന സാഹചര്യത്തിൽ ഈ സെഗ്മെന്റിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തയാറെടുക്കുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. അതിന്റെ ഭാഗമായി രാജ്യത്തിനായി വരുന്ന വർഷം ഒരു ഓൾ-ഇലക്‌ട്രിക്, ടു-ഡോർ മോഡൽ വികസിപ്പിക്കുകയാണ് കമ്പനി.

ഇന്ത്യക്കായുള്ള എംജിയുടെ രണ്ടാമത്തെ ഇലക്‌ട്രിക് കാർ E230, അരങ്ങേറ്റം അടുത്ത വർഷം

E230 എന്ന് വിളിക്കപ്പെടുന്ന ഇലക്‌ട്രിക് കാർ ഒരു ആഗോള ഉൽപന്നമായിരിക്കും. അത് ലഭിക്കുന്ന ആദ്യത്തെ കുറച്ച് വിപണികളിൽ ഒന്നായിരിക്കും ഇന്ത്യ. വരാനിരിക്കുന്ന മോഡൽ കമ്പനിയുടെ ഇലക്ട്രിക് കാർ നിര വിപുലീകരിക്കാനായിരിക്കും സഹായിക്കുക.

ഇന്ത്യക്കായുള്ള എംജിയുടെ രണ്ടാമത്തെ ഇലക്‌ട്രിക് കാർ E230, അരങ്ങേറ്റം അടുത്ത വർഷം

ശ്രദ്ധേയമായി എം‌ജിക്ക് അതിന്റെ പുതിയ മോഡലിന് അതിമോഹമായ ചെലവ് ലക്ഷ്യങ്ങളുണ്ട്. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന മറ്റേതൊരു ഇലക്ട്രിക് കാറിനേക്കാൾ വില കുറഞ്ഞതായിരിക്കും ഇതെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ZS ഇവിയുടെ വില 21.99 ലക്ഷം മുതൽ 25.88 ലക്ഷം രൂപ വരെയാണ്

ഇന്ത്യക്കായുള്ള എംജിയുടെ രണ്ടാമത്തെ ഇലക്‌ട്രിക് കാർ E230, അരങ്ങേറ്റം അടുത്ത വർഷം

പ്രീമിയം വില നിലവാരത്തിലുള്ളതിനാൽ സാധാരണക്കാരന് സ്വന്തമാക്കാവുന്നതിലും അപ്പുറമാണ് ZS ഇവിയുടെ സ്ഥാനം. ഇതിൽ നിന്നും വ്യത്യസ്‌തമായ നിലപാടായിരിക്കും വരാനിരിക്കുന്ന ടു ഡോർ ഇലക്‌ട്രിക് കാർ സ്വീകരിക്കുക. E230 എന്ന മോഡൽ SAIC-GM-വുലിംഗിന്റെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ (GSEV) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇന്ത്യക്കായുള്ള എംജിയുടെ രണ്ടാമത്തെ ഇലക്‌ട്രിക് കാർ E230, അരങ്ങേറ്റം അടുത്ത വർഷം

അത് ഇതിനകം തന്നെ Baojun E100, E200, E300, E300 Plus തുടങ്ങിയ വാഹനങ്ങൾക്കും ചൈനീസ് വിപണിയിലെ വുലിംഗ് ഹോങ്‌ഗുവാങ് മിനി ഇവിക്കും അടിവരയിടുന്നതാണ്. ശ്രദ്ധേയമായി ഈ മോഡലുകളെല്ലാം രണ്ട് ഡോർ വാഹനങ്ങളാണെന്നുള്ളതാണ്. വേറിട്ടുനിൽക്കുന്ന മറ്റൊരു കാര്യം GSEV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള വാഹനങ്ങൾക്ക് ഒതുക്കമുള്ള ബോഡി ശൈലി ഉണ്ട് എന്നതാണ്.

ഇന്ത്യക്കായുള്ള എംജിയുടെ രണ്ടാമത്തെ ഇലക്‌ട്രിക് കാർ E230, അരങ്ങേറ്റം അടുത്ത വർഷം

ഹോങ്‌ഗുവാങ് മിനി ഇവിക്ക് വെറും 2,917 മില്ലീമീറ്റർ നീളവും 1,493 മില്ലീമീറ്റർ വീതിയും 1,621 മില്ലീമീറ്റർ ഉയരവും 1,940 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. ഇതൊരു നാല് സീറ്റർ വാഹനമാണെന്നതും പ്രത്യേകം ഓർമിക്കേണ്ടതാണ്. ഈ അളവുകൾ ഇവിയെ മാരുതി സുസുക്കി ആൾട്ടോയേക്കാൾ നീളം കുറയ്ക്കുന്നു.

ഇന്ത്യക്കായുള്ള എംജിയുടെ രണ്ടാമത്തെ ഇലക്‌ട്രിക് കാർ E230, അരങ്ങേറ്റം അടുത്ത വർഷം

ചൈനയിൽ ഹോങ്‌ഗുവാങ് കണ്ടെത്തിയ അവിശ്വസനീയമായ വിജയം കണക്കിലെടുക്കുമ്പോൾ ഇന്ത്യയ്ക്കും ഇത് ഒരു വ്യക്തമായ തെരഞ്ഞെടുപ്പാകുമായിരുന്നു. എന്നിരുന്നാലും എംജി ഇന്ത്യൻ വിപണിയിൽ മറ്റൊരു മോഡലായ E230 വാഹനത്തെ അവതരിപ്പിക്കാനാണ് ഇപ്പോൾ താത്പര്യപ്പെടുന്നത്.

ഇന്ത്യക്കായുള്ള എംജിയുടെ രണ്ടാമത്തെ ഇലക്‌ട്രിക് കാർ E230, അരങ്ങേറ്റം അടുത്ത വർഷം

E230 അതിന്റെ GSEV അണ്ടർപിന്നിംഗുകൾ ഹോങ്‌ഗുവാങുമായി പങ്കിടുന്നതിനാൽ അവതരിപ്പിക്കാൻ അധികം മെനക്കെടേണ്ടി വരില്ല. നീളമുള്ള വീൽബേസ് ഉള്ളതായിരിക്കാം ഇതിനു പിന്നിലുള്ള ഒരു പ്രധാന കാര്യം. ഇത് വാഹനത്തിൽ കൂടുതൽ പിൻസീറ്റ് ലെഗ്‌റൂം സ്വതന്ത്രമാക്കാൻ കമ്പനിയെ സഹായിക്കും. എന്നിരുന്നാലും ഇതിന് ടു ഡോർ, നാല് സീറ്റർ ശൈലിയായിരിക്കും ഉണ്ടായിരിക്കുക.

ഇന്ത്യക്കായുള്ള എംജിയുടെ രണ്ടാമത്തെ ഇലക്‌ട്രിക് കാർ E230, അരങ്ങേറ്റം അടുത്ത വർഷം

കമ്പനിയുടെ അടുത്ത ലോഞ്ച് "ഗ്ലോബൽ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് ക്രോസ്ഓവർ" ആയിരിക്കുമെന്ന് കഴിഞ്ഞ വർഷം എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞിരുന്നു. 2023 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇവി പുറത്തിറക്കുമെന്നും അത് "പരിധി, ഇന്ത്യൻ നിയന്ത്രണങ്ങൾ, ഉപഭോക്തൃ അഭിരുചികൾ എന്നിവയ്ക്കായി ഇഷ്ടാനുസൃതമാക്കുമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കായുള്ള എംജിയുടെ രണ്ടാമത്തെ ഇലക്‌ട്രിക് കാർ E230, അരങ്ങേറ്റം അടുത്ത വർഷം

എബിഎസ്, ഇബിഡി, പിൻ പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവ സജ്ജീകരിച്ച് E230 വരുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ GSEV പ്ലാറ്റ്‌ഫോമിന് കണക്റ്റഡ് കാർ പ്രവർത്തനക്ഷമത സംയോജിപ്പിക്കാനും കഴിയും. എം‌ജി ഇന്ത്യയിൽ ടെക്‌നോളജിയിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ കുറച്ച് ഫീച്ചറുകൾ ഉപയോഗിച്ച് വരാനിരിക്കുന്ന ഇലക്‌ട്രിക് കാർ രൂപപ്പെടുത്തുമെന്നാണ് സൂചന.

ഇന്ത്യക്കായുള്ള എംജിയുടെ രണ്ടാമത്തെ ഇലക്‌ട്രിക് കാർ E230, അരങ്ങേറ്റം അടുത്ത വർഷം

എംജിയുടെ E230 ഇന്ത്യയ്‌ക്കായി 20kWh ബാറ്ററി പായ്ക്ക് കൊണ്ട് സജ്ജീകരിച്ചിരിച്ചേക്കാം. അങ്ങനെയെങ്കിൽ ഈ കാറിന് ഏകദേശം 150 കിലോമീറ്ററോളം റേഞ്ച് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നിൽ ഘടിപ്പിച്ച 27 bhp കരുത്തുള്ള ഇ-മോട്ടോറുള്ള ഹോങ്‌ഗുവാങ്ങിനെ അപേക്ഷിച്ച് E230-ൽ കൂടുതൽ ശക്തമായ മോട്ടോറും ഉണ്ടായിരിക്കുമെന്ന് കാര്യമാണ് ശ്രദ്ധേയമാവുന്നത്.

ഇന്ത്യക്കായുള്ള എംജിയുടെ രണ്ടാമത്തെ ഇലക്‌ട്രിക് കാർ E230, അരങ്ങേറ്റം അടുത്ത വർഷം

ഇന്ത്യയ്‌ക്കായി വരാനിരിക്കുന്ന ഇവിയുടെ വില 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയായിരിക്കുമെന്ന് എം‌ജി ഔദ്യോഗികമായി പറഞ്ഞിട്ടുണ്ടെങ്കിലും ഇവിയുടെ വില 10 ലക്ഷം രൂപയിൽ താഴെയായി നിർണയിച്ച് ഏവരേയും അതിശയിപ്പിച്ചേക്കാം. സ്വകാര്യ ഉപഭോക്താക്കൾക്കായി നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന മറ്റേതൊരു പാസഞ്ചർ ഇലക്ട്രിക് കാറുകളേക്കാളും ഇത് വില കുറഞ്ഞതാക്കുന്നു.

ഇന്ത്യക്കായുള്ള എംജിയുടെ രണ്ടാമത്തെ ഇലക്‌ട്രിക് കാർ E230, അരങ്ങേറ്റം അടുത്ത വർഷം

ഇപ്പോൾ ടാറ്റ ടിഗോർ ഇവിയാണ് ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാർ. ഇതിന് 11.99 ലക്ഷം മുതൽ 13.14 ലക്ഷം രൂപ വരെയാണ് രാജ്യത്തെ എക്സ്ഷോറൂം വില. കോംപാക്‌ട് സെഡാൻ 26kWh ബാറ്ററി പായ്ക്കോടെയാണ് വരുന്നത്. ARAI സാക്ഷ്യപ്പെടുത്തിയ 306 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകാനും ഇതിന് കഴിയും.

More from DriveSpark

Article Published On: Tuesday, March 8, 2022, 11:30 [IST]
English summary
E230 two door ev will be the second mg electric model for india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X