കിടിലൻ ഫീച്ചറുകളും 2,500 Nm ടോർഖും, EKA E9 ഇലക്ട്രിക് ബസ് വിപണിയിലേക്ക്

ആൾട്ടർനേറ്റ് ഫ്യൂവൽ കോൺക്ലേവിൽ പുതിയ E9 ഇലക്ട്രിക് ബസ് അവതരിപ്പിച്ച് പൂനെ ആസ്ഥാനമായുള്ള വാണിജ്യ ഇലക്ട്രിക് വാഹന നിർമാതാക്കളായ EKA. പൈനാക്കിൾ ഇൻഡസ്ട്രീസിന്റെ ഒരു ഇലക്ട്രിക് വാഹന നിർമാണ ഉപസ്ഥാപനമാണ് EKA.

കിടിലൻ ഫീച്ചറുകളും 2,500 Nm ടോർഖും, EKA E9 ഇലക്ട്രിക് ബസ് വിപണിയിലേക്ക്

9 മീറ്റർ നീളമുള്ള EKA E9 ഇലക്ട്രിക് ബസ് മഹാരാഷ്ട്ര സർക്കാരിന്റെ ടൂറിസം, പരിസ്ഥിതി, പ്രോട്ടോക്കോൾ മന്ത്രി ആദിത്യ താക്കറെയും EKA, പിനാക്കിൾ ഇൻഡസ്ട്രീസിന്റെ ചെയർമാൻ സുധീർ മേത്തയും ചേർന്നാണ് അവതരിപ്പിച്ചത്.

കിടിലൻ ഫീച്ചറുകളും 2,500 Nm ടോർഖും, EKA E9 ഇലക്ട്രിക് ബസ് വിപണിയിലേക്ക്

EKA-യുടെ ആദ്യത്തെ ബാറ്ററി-ഇലക്‌ട്രിക് ബസായ E9 ഒരു പുതിയ വാഹന രൂപകൽപ്പന, മോണോകോക്ക് സ്റ്റെയിൻലെസ് സ്റ്റീൽ ഷാസി, കോമ്പോസിറ്റ് ഘടന എന്നിവ ഉൾക്കൊണ്ടുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ECAS സഹിതം മുന്നിലും പിന്നിലും എയർ സസ്‌പെൻഷനുമായാണ് EKA E9 ബസിന്റെ മറ്റൊരു വലിയ പ്രത്യേകത.

കിടിലൻ ഫീച്ചറുകളും 2,500 Nm ടോർഖും, EKA E9 ഇലക്ട്രിക് ബസ് വിപണിയിലേക്ക്

കേന്ദ്ര സർക്കാരിന്റെ ഓട്ടോ പിഎൽഐ പോളിസിയുടെ ചാമ്പ്യൻ ഒഇഎം സ്കീം & ഇവി കോംപോണന്റ് മാനുഫാക്ച്ചറിംഗ് സ്കീമിന് കീഴിൽ അംഗീകരിച്ച ഒരേയൊരു വാണിജ്യ വാഹന നിർമ്മാതാക്കളിൽ ഒന്നാണ് EKA. 268 bhp കരുത്തും (200kW) 2,500 Nm torque ഉം ഉത്പ്പാദിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് EKA E9-ന്റെ ഹൃദൃയം.

കിടിലൻ ഫീച്ചറുകളും 2,500 Nm ടോർഖും, EKA E9 ഇലക്ട്രിക് ബസ് വിപണിയിലേക്ക്

ഇൻ-ഹൗസ് ഡിസൈൻ ചെയ്ത വെഹിക്കിൾ യൂണിറ്റ് സോഫ്‌റ്റ്‌വെയറും EKA E9 ഇലക്ട്രിക് ബസിന്റെ പ്രത്യേകതയാണ്. സ്മൈലി ഫ്രണ്ട് ലേഔട്ട്, സ്റ്റൈലിഷ് വേവർ സൈഡ് പാനൽ, വിശാലമായ കാഴ്ച്ചകൾക്കായി വലിയ ഗ്ലാസുകൾ എന്നിവയും മോഡലിൽ ഉൾപ്പെടുന്നുണ്ട്.

കിടിലൻ ഫീച്ചറുകളും 2,500 Nm ടോർഖും, EKA E9 ഇലക്ട്രിക് ബസ് വിപണിയിലേക്ക്

EKA E9 ഇവിയിലെ മറ്റ് സവിശേഷതകളിൽ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ, EBS, CCS2 പ്രോട്ടോക്കോൾ ഫാസ്റ്റ് ചാർജർ, എയർ സസ്‌പെൻഷൻ, 4 ക്യാമറകൾ, എമർജൻസി സ്റ്റോപ്പ് ബട്ടൺ, അഗ്നിശമന ഉപകരണം, ഓട്ടോമാറ്റിക് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ ഫീച്ചറുകളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

കിടിലൻ ഫീച്ചറുകളും 2,500 Nm ടോർഖും, EKA E9 ഇലക്ട്രിക് ബസ് വിപണിയിലേക്ക്

2,500 മില്ലീമീറ്റർ വീതിയുള്ള ഇലക്ട്രിക് ബസ് യാത്രക്കാർക്ക് ധാരാളം സീറ്റുകളും സ്റ്റാൻഡിംഗ് സ്ഥലവും നൽകുന്നു. വികലാംഗരായ യാത്രക്കാർക്ക് മെച്ചപ്പെട്ട പ്രവേശനം നൽകുന്നതിന് EKA E9 വീൽചെയർ റാമ്പുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു ലോ ഫ്ലോർ ബസാണിത്. അതിനാൽ തന്നെ 650 മില്ലീമീറ്റർ ഗ്രൌണ്ട് ക്ലിയറൻസാണ് ഇതിലുള്ളത്.

കിടിലൻ ഫീച്ചറുകളും 2,500 Nm ടോർഖും, EKA E9 ഇലക്ട്രിക് ബസ് വിപണിയിലേക്ക്

EKA E9 ഡ്രൈവറിനായി നിരവധി സവിശേഷതകളും പരിചയപ്പെടുത്തിയിട്ടുണ്ട്. അതിൽ ടിൽറ്റും ടെലിസ്കോപ്പിക് അഡ്ജസ്റ്റ്മെന്റും ഉള്ള പവർ അസിസ്റ്റഡ് സ്റ്റിയറിംഗ്, ഓൾ-ഇൻ-വൺ സെൻട്രൽ കൺസോൾ, ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ എന്നിവ ഈ സവിശേഷതകളിൽ ഉൾപ്പെടുന്നു.

കിടിലൻ ഫീച്ചറുകളും 2,500 Nm ടോർഖും, EKA E9 ഇലക്ട്രിക് ബസ് വിപണിയിലേക്ക്

E9 ഇലക്ട്രിക് ബസ് കമ്പനിയുടെ പദ്ധതികളുടെ ഒരു തുടക്കം മാത്രമാണ്. സമീപഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ, ഫ്യൂവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾ, ഇതര ഇന്ധന വാഹനങ്ങൾ എന്നിവയുടെ സമ്പൂർണ ശ്രേണി രൂപകല്പന ചെയ്യാനും നിർമിക്കാനും വിതരണം ചെയ്യാനും EKA പദ്ധതിയിട്ടിരിക്കുകയാണ്. പാർട്‌സുകളുടെ അസംബ്ലിയും നിർമാണവും, ഇവി ട്രാക്ഷൻ സിസ്റ്റങ്ങൾ, ഇവി എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ മുതലായവയും ബ്രാൻഡ് ഉൾക്കൊള്ളുന്നുണ്ട്.

കിടിലൻ ഫീച്ചറുകളും 2,500 Nm ടോർഖും, EKA E9 ഇലക്ട്രിക് ബസ് വിപണിയിലേക്ക്

വാണിജ്യ വാഹനങ്ങൾ, പൊതുഗതാഗതം, പ്രത്യേകിച്ച് ബസ് മേഖല എന്നിവയുടെ വൈദ്യുതീകരണം ഇന്ത്യയുടെ ഡീകാർബണൈസേഷൻ തന്ത്രത്തിന്റെ പ്രധാന ഭാഗമാണെന്ന് EKA & പിനാക്കിൾ ഇൻഡ്സ്ട്രീസ് ലിമിറ്റഡ് ചെയർമാൻ സുധീർ മേത്ത എടുത്തു പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച യാത്രാനുഭവവും വൃത്തിയുള്ള അന്തരീക്ഷവും മികച്ച വരുമാനവും പ്രദാനം ചെയ്യുന്നതിനാണ് ഞങ്ങളുടെ ബസുകൾ രൂപകൽപ്പന ചെയ്‌ത് പുറത്തിറക്കുന്നതെന്നും സുധീർ മേത്ത കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Eka launched a pure electric bus in india with 2500 nm torque
Story first published: Saturday, April 2, 2022, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X