ഒക്‌ടാവിയയെ തനിച്ചാക്കി Hyundai Elantra സെഡാനും കളമൊഴിഞ്ഞു, പുതുതലമുറ മോഡലിനെ കാത്ത് സെഗ്മെന്റ്

സി-സെഗ്‌മെന്റിലെ എക്‌സിക്യൂട്ടീവ് സെഡാനുകൾ ഒരു കാലത്ത് ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ വളരെ സജീവമായ ഒരു വിഭാഗമായിരുന്നു. ഒന്നിലധികം വ്യത്യസ്‌ത മോഡലുകൾ അണിനിരന്ന സെഗ്മെന്റ് എസ്‌യുവി മോഡലുകളുടെ വരവോടെ പയ്യെ പയ്യെ ഉപഭോക്താക്കളിൽ നിന്നും അകലാൻ തുടങ്ങി.

ഒക്‌ടാവിയയെ തനിച്ചാക്കി Hyundai Elantra സെഡാനും കളമൊഴിഞ്ഞു, പുതുതലമുറ മോഡലിനെ കാത്ത് സെഗ്മെന്റ്

ഇന്ത്യയിലെ സി-സെഗ്മെന്റ് എക്‌സിക്യൂട്ടീവ് സെഡാൻ ശ്രേണിയുടെ മുഖമായിരുന്നു ഒരു കാലത്ത് ഹ്യുണ്ടായിയുടെ എലാൻട്ര. സ്കോഡ ഒക്‌ടാവിയ, ഹോണ്ട സിവിക് പോലുള്ള എതിരാളികൾക്കിടയിൽ തന്റെതായ ഇടംകണ്ടെത്തി മുന്നോട്ടുപോയ എലാൻട്രയുടെ ജനപ്രീതിയും വളരെ വേഗമാണ് ഇല്ലാതായത്.

ഒക്‌ടാവിയയെ തനിച്ചാക്കി Hyundai Elantra സെഡാനും കളമൊഴിഞ്ഞു, പുതുതലമുറ മോഡലിനെ കാത്ത് സെഗ്മെന്റ്

ഒരു കാലത്ത് ഹോണ്ട സിവിക്, ടൊയോട്ട കൊറോള, സ്‌കോഡ ഒക്ടാവിയ, എലാൻട്ര തുടങ്ങിയ ആകർഷകമായ മോഡലുകളായിരുന്നു എക്‌സിക്യൂട്ടീവ് സി-സെഗ്‌മെന്റ് ഇടത്തിൽ ആധിപത്യം സ്ഥാപിച്ചത്. എന്നിരുന്നാലും കൂടുതൽ കൂടുതൽ എസ്‌യുവികളുടെ വരവോടെ ഈ സെഗ്മെന്റിൽ നിന്നും പലരും പടിയിറങ്ങിയെങ്കിലും ഒരുപിടി സെഡാനുകൾ മാത്രം പിടിച്ചു നിന്നു.

ഒക്‌ടാവിയയെ തനിച്ചാക്കി Hyundai Elantra സെഡാനും കളമൊഴിഞ്ഞു, പുതുതലമുറ മോഡലിനെ കാത്ത് സെഗ്മെന്റ്

അതിൽ ഒരുവനായിരുന്നു ഹ്യുണ്ടായി എലാൻട്ര. ഇന്ത്യയിൽ അവശേഷിക്കുന്ന ഏതാനും എക്സിക്യൂട്ടീവ് സെഡാനുകളിൽ ഒന്നായിരുന്ന എലാൻട്രയെയും കമ്പനി നിശബ്‌ദമായി പിൻവലിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ.

ഒക്‌ടാവിയയെ തനിച്ചാക്കി Hyundai Elantra സെഡാനും കളമൊഴിഞ്ഞു, പുതുതലമുറ മോഡലിനെ കാത്ത് സെഗ്മെന്റ്

പുതിയ കാറുകൾ വാങ്ങുന്നതിനായി ഹ്യുണ്ടായിയുടെ ഔദ്യോഗിക ഇന്ത്യ വെബ്സൈറ്റിൽ നിന്ന് സെഡാൻ നീക്കം ചെയ്‌തതോടെയാണ് കമ്പനിയുടെ പുതിയ നീക്കത്തെ കുറിച്ച് സൂചന ലഭിച്ചിരിക്കുന്നതും. എലാൻട്രയ്ക്കായുള്ള ബുക്കിംഗ് സ്വീകരിക്കുന്നില്ലെന്ന് ഒന്നിലധികം ഹ്യുണ്ടായി ഡീലർഷിപ്പുകളും വെളിപ്പെടുത്തിയിട്ടുണ്ട്.

ഒക്‌ടാവിയയെ തനിച്ചാക്കി Hyundai Elantra സെഡാനും കളമൊഴിഞ്ഞു, പുതുതലമുറ മോഡലിനെ കാത്ത് സെഗ്മെന്റ്

ഹ്യുണ്ടായി എലാൻട്ര നിർത്തലാക്കിയിട്ടുണ്ടെങ്കിൽ കഴിഞ്ഞ വർഷം അപ്‌ഗ്രേഡ് ലഭിച്ച ഒക്‌ടാവിയ മാത്രമാകും ഈ വിഭാഗത്തിൽ അവശേഷിക്കുന്ന ഒരെയൊരു മോഡൽ. ഹ്യുണ്ടായി പാർട്‌സ് ക്ഷാമം നേരിടുന്നതിനാൽ എലാൻട്രയെ താൽക്കാലികമായി നിർത്താലാക്കാനും സാധ്യതയുണ്ട്. മാത്രമല്ല ചിലപ്പോൾ പുതിയ തലമുറ എലാൻട്രയെ ഇന്ത്യയിൽ അവതരിപ്പിക്കാനും കമ്പനിക്ക് താത്പര്യമുണ്ടാകും.

ഒക്‌ടാവിയയെ തനിച്ചാക്കി Hyundai Elantra സെഡാനും കളമൊഴിഞ്ഞു, പുതുതലമുറ മോഡലിനെ കാത്ത് സെഗ്മെന്റ്

അങ്ങനെയെങ്കിൽ നിലവിലെ മോഡലിനെ പിൻവലിച്ചതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നും ഇതായിരിക്കും. നിരവധി അന്താരാഷ്‌ട്ര വിപണികളിൽ എലാൻട്രയുടെ പുതിയ തലമുറ മോഡൽ ഇതിനകം ചീറിപായുന്നുണ്ട്. ഇപ്പോൾ ഒക്ടാവിയ മാത്രമാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള ഒരെയൊരു എക്‌സിക്യൂട്ടീവ് സെഡാൻ. എലാൻട്ര നിർത്തലാക്കുന്ന കാര്യം ഹ്യുണ്ടായി ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല.

ഒക്‌ടാവിയയെ തനിച്ചാക്കി Hyundai Elantra സെഡാനും കളമൊഴിഞ്ഞു, പുതുതലമുറ മോഡലിനെ കാത്ത് സെഗ്മെന്റ്

1990-ൽ കൊറിയൻ വിപണിയിലെത്തിയ എക്‌സിക്യൂട്ടീവ് സെഡാനാണ് എലാൻട്ര. കഴിഞ്ഞ 29 വർഷത്തിനിടയിൽ ഒരിക്കലും എലാൻട്രയുടെ വിൽപനയ്ക്ക് അവിടെ മങ്ങലേറ്റില്ല എന്നതാണ് ശ്രദ്ധേയമായൊരു കാര്യം. നമ്മുടെ നിരത്തുകളിൽ എലാൻട്ര 2004-ലാണ് ഇന്ത്യയിലെത്തുന്നത്. ഒരിക്കലും വൻവിജയമൊന്നും അവകാശപ്പെടാനില്ലെങ്കിലും തീരെ പരാജയവുമായിരുന്നില്ല ഈ വാഹനം എന്നതാണ് ആശ്ചര്യമുളവാക്കുന്ന മറ്റൊരു ഘടകം.

ഒക്‌ടാവിയയെ തനിച്ചാക്കി Hyundai Elantra സെഡാനും കളമൊഴിഞ്ഞു, പുതുതലമുറ മോഡലിനെ കാത്ത് സെഗ്മെന്റ്

2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ CRDi ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇന്ത്യയിൽ എലാൻട്ര എത്തിയിരുന്നത്. ആദ്യത്തേത് 150 bhp കരുത്തിൽ പരമാവധി 192 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. അതേസമയം രണ്ടാമത്തേത് 114 bhp പവറിൽ 250 Nm torque ആണ് നൽകിയിരുന്നത്.

ഒക്‌ടാവിയയെ തനിച്ചാക്കി Hyundai Elantra സെഡാനും കളമൊഴിഞ്ഞു, പുതുതലമുറ മോഡലിനെ കാത്ത് സെഗ്മെന്റ്

ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകളും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സോടെയാണ് തെരഞ്ഞെടുക്കാനും സാധിച്ചിരുന്നത്.

ഒക്‌ടാവിയയെ തനിച്ചാക്കി Hyundai Elantra സെഡാനും കളമൊഴിഞ്ഞു, പുതുതലമുറ മോഡലിനെ കാത്ത് സെഗ്മെന്റ്

ഒരു പ്രീമിയം സെഡാൻ ആയതിനാൽ തന്നെ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്‌ട്രിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, കണക്റ്റഡ് കാർ ടെക്, ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം എന്നിവയുൾപ്പെടെ ചില നല്ല സൗകര്യങ്ങളുമായാണ് എലാൻട്ര വിപണിയിൽ ഇടംപിടിച്ചത്.

ഒക്‌ടാവിയയെ തനിച്ചാക്കി Hyundai Elantra സെഡാനും കളമൊഴിഞ്ഞു, പുതുതലമുറ മോഡലിനെ കാത്ത് സെഗ്മെന്റ്

ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ, ഇബിഡി ഉള്ള എബിഎസ്, ആറ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് ഹ്യുണ്ടായിയുടെ എക്‌സിക്യൂട്ടീവ് സെഡാനിലുണ്ടായിരുന്ന സുരക്ഷാ ഫീച്ചറുകൾ. 17.85 ലക്ഷം മുതൽ 21.12 ലക്ഷം രൂപ വരെ എക്‌സ്ഷോറൂം വിലയുള്ള എലാൻട്ര SX, SX(O) എന്നീ രണ്ട് വകഭേദങ്ങളിലാണ് വിൽപ്പനയ്ക്ക് എത്തിയിരുന്നതും.

ഒക്‌ടാവിയയെ തനിച്ചാക്കി Hyundai Elantra സെഡാനും കളമൊഴിഞ്ഞു, പുതുതലമുറ മോഡലിനെ കാത്ത് സെഗ്മെന്റ്

വരാനിരിക്കുന്ന പുതുതലമുറ എലാൻട്ര രൂപത്തിലും ഭാവത്തിലും മുൻഗാമിയേക്കാൾ തികച്ചും വ്യത്യസ്‌തനാണ്. ബ്രാൻഡിന്റെ നിലവിലെ ഏറ്റവും പുതിയ ഡിസൈൻ തത്വചിന്തയ്ക്ക് അനുസൃതമായി ഇതിന് തികച്ചും പുതിയ ഒരു രൂപകൽപ്പനയാണ് ലഭിക്കുന്നത്. അതോടൊപ്പം വാഹനത്തിൽ നിരവധി പുതിയ ഫീച്ചറുകൾ ചേർത്തുകൊണ്ട് ഇന്റീരിയറും കാര്യമായ പരിഷ്ക്കരണങ്ങൾക്ക് വിധേയമായിട്ടുണ്ട്.

ഒക്‌ടാവിയയെ തനിച്ചാക്കി Hyundai Elantra സെഡാനും കളമൊഴിഞ്ഞു, പുതുതലമുറ മോഡലിനെ കാത്ത് സെഗ്മെന്റ്

മൂന്നാം തലമുറ എലാൻട്ര ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കൊറിയൻ ബ്രാൻഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും മാറുന്ന കാലഘട്ടത്തിനനുസരിച്ച് പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഹ്യുണ്ടായി എലാൻട്രയുടെ ഏറ്റവും പുതിയ ആവർത്തനം ഹ്യുണ്ടായ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും പുത്തൻ മോഡൽ എത്തുന്നതിന് കുറച്ച് സമയമെടുത്തേക്കാം.

Article Published On: Tuesday, March 1, 2022, 11:30 [IST]
English summary
Elantra removed from hyundai india website new gen model coming soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X