ട്രാവലറിനും പുതുതലമുറ മോഡൽ ഒരുങ്ങുന്നു, അവതരണം ഉടൻ ഉണ്ടായേക്കുമെന്ന് Force Motors

വിനോദ യാത്രകള്‍ക്കും കല്ല്യാണ ട്രിപ്പുകള്‍ക്കും ജീവന്‍ രക്ഷിക്കുന്ന ആംബുലന്‍സിന്‍റെ രൂപത്തിലുമൊക്കെ നമുക്ക് ഏവർക്കും സുപരിചിതമായ വാഹനമാണ് ഫോഴ്‌സ് ട്രാവലർ. ആദ്യ കാലത്ത് ടെമ്പോ ട്രാവലർ എന്നറിയപ്പെട്ടിരുന്ന ഇവൻ നിരത്തുകളിലെ നിറസാന്നിധ്യമാണിന്ന്.

ട്രാവലറിനും പുതുതലമുറ മോഡൽ ഒരുങ്ങുന്നു, അവതരണം ഉടൻ ഉണ്ടായേക്കുമെന്ന് Force Motors

ഒരുപതിറ്റാണ്ട് മുമ്പ് ബജാജ് ടെമ്പോ ലിമിറ്റഡ് പേരുമാറ്റം നടത്തി ഫോ‌ഴ്‌സ് മോട്ടോർസ് ആയതോടെയാണ് ട്രാവലർ കൂടുതൽ ആധികാരികത നേടിയെടുത്തത്. ദേ ഇപ്പോൾ ട്രാവലറിനും ഒരു തലമുറ മാറ്റം ലഭിക്കാൻ പോവുകയാണ്. 2020 ഓട്ടോ എക്‌സ്‌പോയിൽ ഫോഴ്‌സ് മോട്ടോർസ് അവരുടെ അടുത്ത തലമുറ പങ്കിട്ട മൊബിലിറ്റി പ്ലാറ്റ്‌ഫോം പ്രദർശിപ്പിച്ചിരുന്നു.

ട്രാവലറിനും പുതുതലമുറ മോഡൽ ഒരുങ്ങുന്നു, അവതരണം ഉടൻ ഉണ്ടായേക്കുമെന്ന് Force Motors

ക്രിസ്റ്റൻ ചെയ്ത T1N എന്നറിയപ്പെടുന്ന ഈ പുതിയ പ്ലാറ്റ്‌ഫോം ഒരു മോണോകോക്ക് ആർക്കിടെക്ച്ചറാണ്. അത് ഇന്റേണൽ കമ്പഷൻ എഞ്ചിനുകളേയും ഓൾ-ഇലക്ട്രിക് പവർട്രെയിനുകളേയും പിന്തുണയ്ക്കാൻ കഴിയും. എക്‌സ്‌പോയിൽ ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് മിനിബസിനെയും കമ്പനി പ്രദർശിപ്പിച്ചിരുന്നു.

ട്രാവലറിനും പുതുതലമുറ മോഡൽ ഒരുങ്ങുന്നു, അവതരണം ഉടൻ ഉണ്ടായേക്കുമെന്ന് Force Motors

ഫോ‌ഴ്‌സ് ട്രാവലറിന്റെ അടുത്ത തലമുറ വാഹനം പുതിയ T1N മൊബിലിറ്റി പ്ലാറ്റ്ഫോമിൽ കമ്പനി വികസിപ്പിക്കുന്ന ആദ്യ മോഡലായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. ‘T1N' പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കാൻ ഏകദേശം നാല് വർഷമെടുത്തെന്നാണ് കമ്പനി പറയുന്നത്. 1,000 കോടിയിലധികം രൂപയുടെ നിക്ഷേപവും ഇതിനായി മുടക്കിയെന്നും ഫോഴ്‌സ് പറയുന്നു.

ട്രാവലറിനും പുതുതലമുറ മോഡൽ ഒരുങ്ങുന്നു, അവതരണം ഉടൻ ഉണ്ടായേക്കുമെന്ന് Force Motors

കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത് ആദ്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള വാഹനങ്ങൾ ഇന്ത്യൻ വിപണിയിലും വിൽപ്പനയ്‌ക്കെത്തുമെന്നാണ് പുതിയ വിവരം. പ്രത്യേകിച്ചും ഈ ദിവസങ്ങളിൽ ഇന്ത്യൻ വാഹന വ്യവസായത്തിൽ വൈദ്യുതീകരണത്തിനായുള്ള ആക്രമണാത്മക മുന്നേറ്റം നടക്കുന്ന സാചര്യത്തിൽ.

ട്രാവലറിനും പുതുതലമുറ മോഡൽ ഒരുങ്ങുന്നു, അവതരണം ഉടൻ ഉണ്ടായേക്കുമെന്ന് Force Motors

അടുത്തിടെ ഒരു ടെസ്റ്റ് മോഡലിനെയും നിരത്തുകളിൽ കണ്ടെത്തിയിരുന്നു. ഇത് പുതുതലമുറ ഫോഴ്‌സ് ട്രാവലർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച പ്രീ-പ്രൊഡക്ഷൻ മോഡലിന് സമാനമായിരുന്നു ഇതിന്റെ രൂപ ശൈലിയും.

ട്രാവലറിനും പുതുതലമുറ മോഡൽ ഒരുങ്ങുന്നു, അവതരണം ഉടൻ ഉണ്ടായേക്കുമെന്ന് Force Motors

അതേ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ഗ്രിൽ, ഇന്റഗ്രേറ്റഡ് ഫോഗ് ലാമ്പുകളുള്ള ബ്ലാക്ക്-ഔട്ട് ഫ്രണ്ട് ബമ്പർ, മിനുസമാർന്ന വെർട്ടിക്കൽ ടെയിൽ ലൈറ്റുകൾ, ബോക്‌സി രൂപഘടന, വശത്തേക്ക് തുറക്കുന്ന ട്വിൻ ടെയിൽഗേറ്റ് എന്നിവയെല്ലാം പരീക്ഷണയോട്ടത്തിനിറങ്ങിയ മോഡലിൽ കാണാമായിരുന്നു.

ട്രാവലറിനും പുതുതലമുറ മോഡൽ ഒരുങ്ങുന്നു, അവതരണം ഉടൻ ഉണ്ടായേക്കുമെന്ന് Force Motors

സെഗ്‌മെന്റിൽ തന്നെ ആദ്യമെന്ന് പറയാവുന്ന നിരവധി ഫീച്ചറുകളും സുരക്ഷ സംവിധാനങ്ങളുമായിട്ടാണ് പുതിയ വാഹനം എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ സുഖത്തിലും സൗകര്യത്തിലും സുരക്ഷയിലും രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന പൂര്‍ണമായും ലോകോത്തര നിലവാരത്തിലുള്ള വാഹനമായിരിക്കും ഇതെന്നും കമ്പനി വൃത്തങ്ങൾ സൂചന നൽകിയിട്ടുമുണ്ട്.

ട്രാവലറിനും പുതുതലമുറ മോഡൽ ഒരുങ്ങുന്നു, അവതരണം ഉടൻ ഉണ്ടായേക്കുമെന്ന് Force Motors

അടുത്ത തലമുറ മോഡലിന്റെ ഇന്റീരിയർ നിലവിലെ തലമുറ ട്രാവലറിനെ അപേക്ഷിച്ച് കാര്യമായ പുരോഗതിയായിരിക്കും കൈവരിക്കുക. HVAC സിസ്റ്റം കൂടുതൽ ശക്തമാകും. കൂടാതെ ഡാഷ്‌ബോർഡിൽ ഇതിന് നാല് വെന്റുകളായിരിക്കും ലഭിക്കുക. പിന്നിലെ യാത്രക്കാർക്കും സീലിംഗ് മൗണ്ടഡ് വെന്റുകൾ. ഇൻസ്ട്രുമെന്റ് കൺസോളിന് ഒരു ഡിജിറ്റൽ MID ലഭിക്കുന്നു.

ട്രാവലറിനും പുതുതലമുറ മോഡൽ ഒരുങ്ങുന്നു, അവതരണം ഉടൻ ഉണ്ടായേക്കുമെന്ന് Force Motors

കൂടാതെ നടുവിൽ ഒരു ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും പ്രതീക്ഷിക്കാം. എന്നാൽ ഇതൊരു ടച്ച്‌സ്‌ക്രീൻ സിസ്റ്റമാണോ എന്ന് കാര്യം ഇതുവരെ ഉറപ്പിക്കാറായിട്ടില്ല. അടുത്ത തലമുറ ഫോഴ്‌സ് ട്രാവലറിന് ധാരാളം സുരക്ഷാ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുമെന്ന് മുമ്പേ പറഞ്ഞല്ലോ.

ട്രാവലറിനും പുതുതലമുറ മോഡൽ ഒരുങ്ങുന്നു, അവതരണം ഉടൻ ഉണ്ടായേക്കുമെന്ന് Force Motors

എല്ലാ വീലുകളിലും വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്കുകൾ, ഇബിഡി ഉള്ള എബിഎസ്, ESP, EDTC, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ക്രമീകരിക്കാവുന്ന ടിൽറ്റ് ആൻഡ് ടെലിസ്കോപ്പിക് സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം വരാനിരിക്കുന്ന പുതുതുത്തൻ ഫോഴ്‌സ് ട്രാവലറിൽ ഉൾപ്പെടുന്നു. മുൻവശത്ത് സ്വതന്ത്രമായ സസ്പെൻഷനും പിന്നിൽ തിരശ്ചീനമായ പരാബോളിക് സ്പ്രിംഗുകളുമായിരിക്കും കമ്പനി സമ്മാനിക്കുക.

ട്രാവലറിനും പുതുതലമുറ മോഡൽ ഒരുങ്ങുന്നു, അവതരണം ഉടൻ ഉണ്ടായേക്കുമെന്ന് Force Motors

നിലവിലുള്ള ട്രാവലറിൽ നിന്ന് ബ്രാൻഡിന്റെ 2.6 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ തന്നെ ഫോഴ്‌സ് മോട്ടോർസ് മുന്നോട്ട് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും പവർ, ടോർഖ് കണക്കുകളിൽ അൽപം വ്യത്യാസങ്ങൾ ഉണ്ടായേക്കും.

ട്രാവലറിനും പുതുതലമുറ മോഡൽ ഒരുങ്ങുന്നു, അവതരണം ഉടൻ ഉണ്ടായേക്കുമെന്ന് Force Motors

ഈ മെർസിഡീസ് ബെൻസിൽ നിന്നും ഉത്ഭവിച്ച ടർബോ ഡീസൽ എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇതുകൂടാതെ, ഒരു സിഎൻജി ഓപ്ഷനും ഓൾ-ഇലക്ട്രിക് പവർട്രെയിനിനൊപ്പവും ഫോ‌ഴ്‌സ് അവതരിപ്പിച്ചേക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത തലമുറ ഫോഴ്‌സ് ട്രാവലറിന് നിലവിലുള്ളതിനേക്കാൾ ഗണ്യമായ വില വർധനവ് നൽകുമെന്നു തന്നെ പ്രതീക്ഷിക്കാം.

ട്രാവലറിനും പുതുതലമുറ മോഡൽ ഒരുങ്ങുന്നു, അവതരണം ഉടൻ ഉണ്ടായേക്കുമെന്ന് Force Motors

ഇത് ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകളിലും ലഭ്യമായേക്കും. ഒരുപക്ഷേ ഒടുവിൽ വാങ്ങുന്നവർക്ക് അവരുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പതിപ്പ് തെരഞ്ഞെടുക്കാൻ വരെ കഴിഞ്ഞേക്കും.

ട്രാവലറിനും പുതുതലമുറ മോഡൽ ഒരുങ്ങുന്നു, അവതരണം ഉടൻ ഉണ്ടായേക്കുമെന്ന് Force Motors

നിലവിൽ ഫോഴ്‌സ് മോട്ടോർസ് ട്രാവലർ സ്മാർട്ട് സിറ്റിബസ് എംയുവി, 3050 ഫ്ളാറ്റ് റൂഫ്, ആംബുലൻസ് എംയുവി, 3050 എംയുവി, 4020 സൂപ്പർ, സ്കൂൾ ബസ് 3700, റോയാലെ എംയുവി എന്നിങ്ങനെ വ്യത്യസ്‌ത വകഭേദങ്ങളിൽ ലഭ്യമാണ്. രാജ്യാന്തര വിപണിയേയും ലക്ഷ്യം വെച്ച് വികസിപ്പിക്കുന്ന ടി1Nനെ ആഫ്രിക്ക, പശ്ചിമേഷ്യ, ആസിയാന്‍, സൗത്ത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും കമ്പനി പരിചയപ്പെടുത്തിയേക്കും.

More from DriveSpark

Article Published On: Friday, March 11, 2022, 11:30 [IST]
English summary
Force motors to launch the new gen traveller soon details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X