കാണാൻ ഒരു ക്യൂട്ട്കുട്ടൻ, പക്ഷേ വില കേട്ടാൽ ഞെട്ടും! ഇതാണ് പുതിയ e.Wave X

ഇലക്ട്രിക് വാഹനങ്ങളുടെ ഡിസൈൻ എപ്പോഴും കണ്ടിരിക്കാൻ വളരെ കൗതുകമുള്ള കാര്യമാണ്. ഇലക്‌ട്രിക് സ്‌കൂട്ടറുകളാണെങ്കിൽ വിചിത്രമായ രൂപകൽപ്പനയാണുള്ളതെങ്കിൽ കാറുകളുടെ കാര്യം വരുമ്പോൾ പരമ്പരാഗതമായ ശൈലി തന്നെയാണ് സ്വീകരിക്കാറ്.

കാണാൻ ഒരു ക്യൂട്ട്കുട്ടൻ, പക്ഷേ വില കേട്ടാൽ ഞെട്ടും! ഇതാണ് പുതിയ e.Wave X

ജർമൻ ബ്രാൻഡായ ഇ.ഗോയുടെ നിരയിൽ ഒരു ക്യൂട്ട് ഇലക്‌ട്രിക് കാറുണ്ട്. 2022 പാരീസ് മോട്ടോർ ഷോയിൽ തങ്ങളുടെ മൈക്രോ ഇലക്ട്രിക് കാറായ ഇ.വേവ് X ഇവിയുടെ പുതിയ മോഡൽ ഇറക്കിയതോടെ വാഹന പ്രേമികളുടെയെല്ലാം കണ്ണുടക്കിയിരിക്കുകയാണ് ഈ ബ്രാൻഡിലേക്ക്.

കാണാൻ ഒരു ക്യൂട്ട്കുട്ടൻ, പക്ഷേ വില കേട്ടാൽ ഞെട്ടും! ഇതാണ് പുതിയ e.Wave X

കമ്പനിയുടെ രണ്ടാമത്തെ പ്രൊഡക്ഷൻ മോഡലും ഇ.ഗോ ലൈഫിന്റെ ക്രോസ്ഓവർ വേരിയന്റുമായ ഇ.വേവ് X കാറിന് 3.41 മീറ്റർ നീളമാണുള്ളത്. 110 bhp പവർ വരെ ഉത്പാദിപ്പിക്കുന്ന 86 കിലോവാട്ട് ബാറ്ററിയാണ് ഈ കുഞ്ഞൻ കാറിന് തുടിപ്പേകുന്നത്.

കാണാൻ ഒരു ക്യൂട്ട്കുട്ടൻ, പക്ഷേ വില കേട്ടാൽ ഞെട്ടും! ഇതാണ് പുതിയ e.Wave X

ഇതൊരു 3 ഡോർ, 4 സീറ്റർ വാഹനമാണ്. 100 ശതമാനം ഇലക്ട്രിക് റണ്ണിംഗും മൈക്രോ ഇവിയിലുണ്ട്. കാഴ്ച്ചയിൽ ഒരു ടോയ് കാറായി തോന്നിയേക്കാമെങ്കിലും അതിമനോഹരമായ രൂപകൽപ്പന തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. ശരിക്കും പറഞ്ഞാൽ ഇത്തരം കാറുകൾ എന്തുകൊണ്ട് ഇന്ത്യയിൽ എത്തുന്നില്ലെന്ന് പലരും ചിന്തിക്കുന്നുണ്ടാവും.

കാണാൻ ഒരു ക്യൂട്ട്കുട്ടൻ, പക്ഷേ വില കേട്ടാൽ ഞെട്ടും! ഇതാണ് പുതിയ e.Wave X

ഇ.വേവ് X ഇവിക്ക് ഒറ്റ ചാർജിൽ പരമാവധി 240 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. മികച്ച ഡ്രൈവിംഗ് റേഞ്ചും നിലവിലെ ആവാസവ്യവസ്ഥയിലെ ഇലക്ട്രിക് കാറുകളുമായി മത്സരിക്കാൻ നവീകരിച്ച മോട്ടോറും മോഡലിന്റെ പ്രത്യേകതയാണെന്ന് കമ്പനി അവകാശപ്പെടുന്നു.

കാണാൻ ഒരു ക്യൂട്ട്കുട്ടൻ, പക്ഷേ വില കേട്ടാൽ ഞെട്ടും! ഇതാണ് പുതിയ e.Wave X

ഇ.വേവ് X ഇലക്ട്രിക് കാറിന് 23 ഇഞ്ച് പാനലോടുകൂടിയ പൂർണമായും പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡാണ് ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഡിസ്‌പ്ലേയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും ഉണ്ട്. കൂടാതെ വെഗൻ ലെതർ അപ്ഹോൾസ്റ്ററി, അലുമിനിയം-സ്റ്റൈൽ പ്ലാസ്റ്റിക് ട്രിം, സെന്റർ കൺസോളിലെ വയർലെസ് ചാർജിംഗ് പാഡ് എന്നിവ ഇലക്ട്രിക് കാറിലെ മറ്റ് സവിശേഷതകളാണ്.

കാണാൻ ഒരു ക്യൂട്ട്കുട്ടൻ, പക്ഷേ വില കേട്ടാൽ ഞെട്ടും! ഇതാണ് പുതിയ e.Wave X

ഇ.വേവ് X ഇലക്ട്രിക് കാറിന് ഫോക്സ് ഇൻടേക്കുകൾ, രണ്ട് അധിക റാലി-സ്റ്റൈൽ ലൈറ്റുകൾ, ഒരു ഫ്രണ്ട് സ്കിഡ്പ്ലേറ്റ് എന്നിവ ഉപയോഗിച്ച് ഡിസൈൻ ചെയ്‌തിരിക്കുന്ന പുതിയ ബമ്പറുകളും ലഭിക്കുന്നുണ്ട്. വൈഡ് ഫെൻഡർ ഫ്ലെയറുകൾ, 18 ഇഞ്ച് വീലുകൾ, സൈഡ്-സിൽ എക്സ്റ്റൻഷനുകൾ, ഒരു കൂട്ടം ചെറിയ റൂഫ് റെയിലുകൾ എന്നിവയുടെ സഹായത്തോടെ കിടിലൻ ക്രോസ്ഓവർ രൂപവും നേടിയെടുക്കാൻ ഇവിക്കായി.

കാണാൻ ഒരു ക്യൂട്ട്കുട്ടൻ, പക്ഷേ വില കേട്ടാൽ ഞെട്ടും! ഇതാണ് പുതിയ e.Wave X

ഇ.ഗോ ഇ.വേവ് X, 107 bhp ഉത്പാദിപ്പിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് നൽകുന്നത്. ഇത് കമ്പനിയുടെ ലൈഫ് എന്ന കുട്ടികാറിനേക്കാൾ 76 bhp കരത്തിനേക്കാൾ കൂടുതലാണ്. ഇക്കോ, കംഫർട്ട്, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളുള്ള പിൻ-വീൽ ഡ്രൈവ് മോഡലായാണ് ഫോർ സീറ്റർ ഇവിയെ ഒരുക്കിയെടുത്തിരിക്കുന്നത്.

കാണാൻ ഒരു ക്യൂട്ട്കുട്ടൻ, പക്ഷേ വില കേട്ടാൽ ഞെട്ടും! ഇതാണ് പുതിയ e.Wave X

WLTP (ലോകമെമ്പാടുമുള്ള ഹാർമോണൈസ്ഡ് ലൈറ്റ് വെഹിക്കിൾസ് ടെസ്റ്റ് നടപടിക്രമം) അർബൻ സൈക്കിളിൽ ഇത് 240 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്നുണ്ട്. സാധാരണ മോഡലിന്റെ 117 കിലോമീറ്ററിന്റെ ഇരട്ടിയിലധികം, 11 kW പോർട്ട് ഉപയോഗിച്ച് ചാർജ് ചെയ്യാമെന്നതും പ്രായോഗികത വർധിപ്പിക്കുന്നുണ്ട്.

കാണാൻ ഒരു ക്യൂട്ട്കുട്ടൻ, പക്ഷേ വില കേട്ടാൽ ഞെട്ടും! ഇതാണ് പുതിയ e.Wave X

ജർമനിയിൽ ഇ.ഗോ ഇ.വേവ് X കാറിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. 2022 അവസാനത്തോടെ ഡെലിവറികളുടെ ആദ്യ ഘട്ടം ആരംഭിക്കുമെന്നാണ് ഇലക്ട്രിക് വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. 24,990 യൂറോയാണ് ഇ.വേവിന്റെ വില. അതായത് ഏകദേശം 20 ലക്ഷം രൂപയെന്ന് ചുരുക്കം.

Article Published On: Wednesday, October 19, 2022, 18:04 [IST]
English summary
German brand e go launched its new micro electric car e wave x details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X