Harrier എസ്‌യുവിയുടെ പുതിയ വിലകൾ അറിയാം, പുത്തൻ നിറങ്ങളും അവതരിപ്പിച്ച് Tata Motors

അടുത്തിടെ തങ്ങളുടെ പാസഞ്ചർ കാർ ശ്രേണിയിൽ വില വർധനവ് നടപ്പിലാക്കിയ ടാറ്റ മോട്ടോർസ് മോഡൽ നിരയിലാകെ ചെറിയ പരിഷ്ക്കാരങ്ങളും നടപ്പിലാക്കാൻ തയാറായിട്ടുണ്ട്. വേരിയന്റിനെ ആശ്രയിച്ച് ഹാരിയർ എസ്‌യുവിയുടെ എക്‌സ്ഷോറൂം വില ഇപ്പോൾ 9,590 രൂപ മുതൽ 18,400 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്.

Harrier എസ്‌യുവിയുടെ പുതിയ വിലകൾ അറിയാം, പുത്തൻ നിറങ്ങളും അവതരിപ്പിച്ച് Tata Motors

ഹാരിയർ XE MT, XM MT, XMA ഓട്ടോമാറ്റിക് എന്നിവയ്‌ക്ക് 12,000 രൂപയുമാണ് കമ്പനി വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്. 9,590 രൂപയുടെ വില പരിഷ്ക്കാരത്തെ തുടർന്ന് ഹാരിയർ XZA എഎംടി പതിപ്പിന് ഇപ്പോൾ ഏകദേശം 20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

Harrier എസ്‌യുവിയുടെ പുതിയ വിലകൾ അറിയാം, പുത്തൻ നിറങ്ങളും അവതരിപ്പിച്ച് Tata Motors

എസ്‌യുവിയുടെ XT MT, XT+ MT, XT + ഡാർക്ക് MT, XTA+ AMT, XTA+ ഡാർക്ക് AMT എന്നിവയ്‌ക്ക് 13,500 രൂപയാണ് ഇനി മുതൽ അധികം മുടക്കേണ്ടി വരിക. ഇവയ്ക്ക് യഥാക്രമം 14,64,900 രൂപ, 16,04,900 രൂപ, 17,34,900 രൂപ എന്നിങ്ങനെയാണ് പുതിയ വില പരിഷ്ക്കാരം.

Harrier എസ്‌യുവിയുടെ പുതിയ വിലകൾ അറിയാം, പുത്തൻ നിറങ്ങളും അവതരിപ്പിച്ച് Tata Motors

ചുരുക്കി പറഞ്ഞാൽ ഹാരിയർ മാനുവൽ വകഭേദങ്ങൾക്ക് 14.64 ലക്ഷം രൂപ മുതൽ 20.64 ലക്ഷം രൂപ വരെയാണ് വില. അതേമയം ഓട്ടോമാറ്റിക് മോഡലുകൾക്ക് 17.34 ലക്ഷം മുതൽ 21.94 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ ആറ് വ്യത്യസ്‌ത വകഭേദങ്ങളിലായി 22 ഓളം വേരിയന്റുകളാണ് ടാറ്റ ഹാരിയർ വാഗ്‌ദാനം ചെയ്യുന്നത്.

Harrier എസ്‌യുവിയുടെ പുതിയ വിലകൾ അറിയാം, പുത്തൻ നിറങ്ങളും അവതരിപ്പിച്ച് Tata Motors
Harrier MT New Price Old Price Difference
XE ₹14,64,900 ₹14,52,900 ₹12,000
XM ₹16,04,900 ₹15,92,900 ₹12,000
XT ₹17,34,900 ₹17,21,400 ₹13,500
XT+ ₹18,14,900 ₹18,01,400 ₹13,500
XT+ Dark ₹18,44,900 ₹18,31,400 ₹13,500
XZ ₹18,74,900 ₹18,60,400 ₹14,500
XZ DT ₹18,94,000 ₹18,80,400 ₹14,500
XZ+ ₹20,34,900 ₹20,20,400 ₹14,500
XZ+ KZR ₹20,54,900 ₹20,40,900 ₹14,000
XZ+ DT ₹20,55,900 ₹20,41,000 ₹14,900
XZ+ Dark ₹20,64,900 ₹20,46,500 ₹18,400
Harrier AT New Price Old Price Difference
XMA ₹17,34,900 ₹17,22,900 ₹12,000
XTA+ ₹19,44,900 ₹19,31,400 ₹13,500
XTA+ Dark ₹19,74,900 ₹19,61,400 ₹13,500
XZA ₹19,99,900 ₹19,90,400 ₹9,590
XZA DT ₹20,24,900 ₹20,10,400 ₹14,500
XZA+ ₹21,64,900 ₹21,50,400 ₹14,500
XZA+ KZR ₹21,84,900 ₹21,70,900 ₹14,000
XZA+ DT ₹21,85,900 ₹21,71,000 ₹14,900
XZA+ Dark ₹21,94,900 ₹21,81,000 ₹13,900
Harrier എസ്‌യുവിയുടെ പുതിയ വിലകൾ അറിയാം, പുത്തൻ നിറങ്ങളും അവതരിപ്പിച്ച് Tata Motors

പുതിയ വില വർധനവ് നടപ്പിലാക്കിയതിനു പിന്നാലെ നെക്സോൺ, ആൾട്രോസ് ഡിസിടി എന്നിവയ്ക്ക് അടുത്തിടെ പുതിയ കളർ ഓപ്ഷനുകൾ കമ്പനി സമ്മാനിച്ചിരുന്നു. അതുപോലെ തന്നെ ഹാരിയർ എസ്‌യുവിക്കും കമ്പനി പുതിയ നിറങ്ങൾ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. റോയൽ ബ്ലൂ, ട്രോപ്പിക്കൽ മിസ്റ്റ് എന്നീ രണ്ട് പുതിയ നിറങ്ങളിൽ ഹാരിയർ ഇപ്പോൾ സ്വന്തമാക്കാം.

Harrier എസ്‌യുവിയുടെ പുതിയ വിലകൾ അറിയാം, പുത്തൻ നിറങ്ങളും അവതരിപ്പിച്ച് Tata Motors

ഡേറ്റോണ ഗ്രേ, ഡാർക്ക് (ഒബറോൺ ബ്ലാക്ക്), ഓർക്കസ് വൈറ്റ്, കാലിപ്സോ റെഡ് എന്നീ നിറങ്ങളിലും എസ്‌യുവി തെരഞ്ഞെടുക്കാനാവും. മിഡ്-സൈസ് എസ്‌യുവി ശ്രേണിയുടെ അറ്റത്തേക്ക് 2019 ജനുവരിയിലാണ് ഹാരിയർ എന്ന മോഡലുകമായി കമ്പനി വിപണിയിൽ എത്തുന്നത്. രൂപംകൊണ്ട് ആരേയും കീഴടക്കാനുള്ള പ്രതാപമായിരുന്നു ഈ കിടിലൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിനുണ്ടായിരുന്നത്.

Harrier എസ്‌യുവിയുടെ പുതിയ വിലകൾ അറിയാം, പുത്തൻ നിറങ്ങളും അവതരിപ്പിച്ച് Tata Motors

തുടക്കകാലത്ത് മികച്ച വിൽപ്പന നേടിയിരുന്നെങ്കിലും ഇടയ്ക്ക് ജനപ്രീതി നഷ്ടപ്പെട്ട വാഹനം പല പല പരിഷ്ക്കാരങ്ങളുമായി ജനഹൃദയങ്ങൾ കീഴടക്കി. 168 bhp കരുത്തിൽ 350 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കാണ് ഹാരിയറിൽ ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്.

Harrier എസ്‌യുവിയുടെ പുതിയ വിലകൾ അറിയാം, പുത്തൻ നിറങ്ങളും അവതരിപ്പിച്ച് Tata Motors

ബ്രാൻഡിന്റെ ഇംപാക്‌ട് 2.0 ഡിസൈന്‍ ഭാഷ്യം പിന്തുടരുന്ന ഹാരിയർ ലാന്‍ഡ് റോവറിന്റെ ഐതിഹാസിക D8 ആര്‍ക്കിടെക്ച്ചര്‍ OMEGARC പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയിൽ ജീപ്പ് കോമ്പസ്, എംജി ഹെക്‌ടർ, മഹീന്ദ്ര XUV700 തുടങ്ങിയ വമ്പൻമാരുമായാണ് ടാറ്റയുടെ ഈ എസ്‌യുവി മാറ്റുരയ്ക്കുന്നത്.

Harrier എസ്‌യുവിയുടെ പുതിയ വിലകൾ അറിയാം, പുത്തൻ നിറങ്ങളും അവതരിപ്പിച്ച് Tata Motors

8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ-ടെക്, പനോരമിക് സൺറൂഫ്, സെനോൺ HID പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 6 തരത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ തുടങ്ങിയ ഫീച്ചറുകളെല്ലാം ഹാരിയർ എസ്‌യുവിയിലുണ്ട്.

Harrier എസ്‌യുവിയുടെ പുതിയ വിലകൾ അറിയാം, പുത്തൻ നിറങ്ങളും അവതരിപ്പിച്ച് Tata Motors

തീർന്നില്ല, ഇവയ്ക്കെല്ലാം പുറമെ 9-സ്പീക്കർ ജെബിഎൽ പ്രീമിയം ഓഡിയോ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള 7 ഇഞ്ച് ഡിസ്പ്ലേ, ഒരു ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ തുടങ്ങിയ സവിശേഷതകളും ടാറ്റ ഹാരിയറിൽ ലഭ്യമാണ്.

Harrier എസ്‌യുവിയുടെ പുതിയ വിലകൾ അറിയാം, പുത്തൻ നിറങ്ങളും അവതരിപ്പിച്ച് Tata Motors

വാഹനത്തിന്റെ സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ മികച്ച നിർമാണ നിലവാരത്തിനൊപ്പം ആറ് എയർബാഗുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡിയുള്ള എബിഎസ് എന്നിവയെല്ലാമാണ് ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്.

More from DriveSpark

Article Published On: Saturday, April 30, 2022, 10:08 [IST]
English summary
Harrier new price list out tata introduced new colour options
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X