ട്രാക്ക് മാറ്റിയ ഇന്നോവ, ഹൈക്രോസിലേക്ക് എത്തുന്ന പുതിയ കാര്യങ്ങൾ

തലമുറ മാറ്റത്തിനൊരുങ്ങുന്ന എംപിവികളുടെ രാജാവായ ടൊയോട്ട ഇന്നോ ക്രിസ്റ്റ് വിപണിയിൽ അവതരിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യയിൽ അടുത്ത വർഷം തുടക്കത്തോടെ വിൽപ്പനയ്ക്ക് എത്തുന്ന പുത്തൻ ഇന്നോവ ഹൈക്രോസിനായി ആരാധകർ കാത്തിരിക്കുകയാണ്.

ട്രാക്ക് മാറ്റിയ ഇന്നോവ, ഹൈക്രോസിലേക്ക് എത്തുന്ന പുതിയ കാര്യങ്ങൾ

ഇന്നോവയുടെ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത പല പുതുമകളുമായാവും ഹൈക്രോസ് വിപണിയിലേക്ക് ചുവടുവെക്കുക. ഇന്നോവ ഹൈക്രോസിൽ നാം ആദ്യമായി കാണാൻ പോവുന്ന അഞ്ച് കാര്യങ്ങൾ ഒന്നു പറഞ്ഞു തരാം.

ട്രാക്ക് മാറ്റിയ ഇന്നോവ, ഹൈക്രോസിലേക്ക് എത്തുന്ന പുതിയ കാര്യങ്ങൾ

മോണോകോക്ക് പ്ലാറ്റ്ഫോം

മൾട്ടി പർപ്പസ് വാഹനങ്ങളിലെ അതികായകൻ എന്നറിയപ്പെടുന്ന ഇന്നോവ ആദ്യമായി, ഒരു മോണോകോക്ക് പ്ലാറ്റ്‌ഫോമിലാവും ടൊയോട്ട ഇത്തവണ നിർമിക്കുക. നിലവിലുള്ള ലാഡർ-ഫ്രെയിം ഷാസിക്ക് പകരമായാണ് കൂടുതൽ തികവാർന്ന പുത്തൻ പ്ലാറ്റ്ഫോം ഒരുങ്ങുന്നത്. ഇതോടെ, ഇന്നോവ ഹൈക്രോസ് നിലവിലുള്ള ഇന്നോവ ക്രിസ്റ്റയേക്കാൾ അൽപ്പം വലിപ്പമേറിയതാകും.

ട്രാക്ക് മാറ്റിയ ഇന്നോവ, ഹൈക്രോസിലേക്ക് എത്തുന്ന പുതിയ കാര്യങ്ങൾ

ഫ്രണ്ട് വീൽ ഡ്രൈവ്

ഇന്നോവ ഹൈർക്രോസിലെ ഏറ്റവും തകർപ്പൻ പരിഷ്ക്കാരങ്ങളിൽ ഒന്നാവും ഇത്. ഇനി മുതൽ ടൊയോട്ട ഇന്നോവ ഒരു റിയർ-വീൽ ഡ്രൈവ് കാറായിരിക്കില്ല എന്നതാണ് ശ്രദ്ധേയം. മോണോകോക്ക് പ്ലാറ്റ്ഫോമിലേക്ക് മാറുന്നതിനാലാണ് ഈ നവീകരണവും വാഹനത്തിലേക്ക് എത്തുന്നത്.

ട്രാക്ക് മാറ്റിയ ഇന്നോവ, ഹൈക്രോസിലേക്ക് എത്തുന്ന പുതിയ കാര്യങ്ങൾ

ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ

ടൊയോട്ട ഇന്നോവ ഹൈക്രോസിൽ 2.0 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഇടംപിടിക്കാൻ പോവുന്നത്. എഞ്ചിന് 190 bhp കരുത്തിലധികം കൂടുതൽ നൽകാനും.

ട്രാക്ക് മാറ്റിയ ഇന്നോവ, ഹൈക്രോസിലേക്ക് എത്തുന്ന പുതിയ കാര്യങ്ങൾ

e-CVT എന്ന സിംഗിൾ സ്പീഡ് ഗിയർബോക്‌സുമായാവും ഈ എഞ്ചി ജോടിയാക്കുക. സ്ട്രോങ്ങ്-ഹൈബ്രിഡ് താഴ്ന്ന ആർപിഎമ്മുകളിൽ വാഹനമോടിക്കുമ്പോൾ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമത നൽകാൻ സഹായിക്കും.

ട്രാക്ക് മാറ്റിയ ഇന്നോവ, ഹൈക്രോസിലേക്ക് എത്തുന്ന പുതിയ കാര്യങ്ങൾ

ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നായി ഹൈറൈഡർ മാറിയുപോലെ ഇന്നോവ ഹൈക്രോസും മൈലേജിന്റെ കാര്യത്തിൽ പുലിയാവും. ഇതോടെ എംപിവി നിരയിൽ നിന്നും ഡീസൽ എഞ്ചിൻ ഇല്ലാതാവും എന്നതു മാത്രമാവും നിരാശപ്പെടുത്തുന്ന കാര്യം.

ട്രാക്ക് മാറ്റിയ ഇന്നോവ, ഹൈക്രോസിലേക്ക് എത്തുന്ന പുതിയ കാര്യങ്ങൾ

ഡീസൽ എഞ്ചിനില്ലാത്ത ഇന്നോവ

ഇന്നോവ ഹൈക്രോസിനൊപ്പം ഡീസൽ എഞ്ചിൻ ഓപ്ഷനുകളൊന്നും ഉണ്ടാകില്ല. എം‌പി‌വി അതിന്റെ വിശ്വസനീയവും ടോർക്ക് ഡീസൽ എഞ്ചിനും പേരുകേട്ടതിനാൽ ഇത് പലർക്കും നിരാശയായിരിക്കാം. എന്നിരുന്നാലും 2023-ന്റെ തുടക്കത്തിൽ ഡീസൽ എഞ്ചിൻ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം ഹൈക്രോസ് വിൽക്കും.

ട്രാക്ക് മാറ്റിയ ഇന്നോവ, ഹൈക്രോസിലേക്ക് എത്തുന്ന പുതിയ കാര്യങ്ങൾ

പനോരമിക് സൺറൂഫ്

ഇന്നോവ ക്രിസ്റ്റയ്ക്ക് ആദ്യമായി ഒരു സൺറൂഫിന്റെ സാന്നിധ്യമുണ്ടായിരിക്കും എന്നത് പലരെയും സന്തോഷിപ്പിക്കുന്ന കാര്യമായിരിക്കും. പ്രായോഗികത കുറവാണെങ്കിലും ഈ ഫീച്ചർ ഇന്നത്തെ തലമുറയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്.

ട്രാക്ക് മാറ്റിയ ഇന്നോവ, ഹൈക്രോസിലേക്ക് എത്തുന്ന പുതിയ കാര്യങ്ങൾ

എന്നാൽ പനോരമിക് സൺറൂഫ് എത്തുന്നതിനാൽ വാഹനത്തിന്റെ മൂല്യം വർധിക്കുകയും ചെയ്യും. ഏറ്റവും പുതിയ പേറ്റന്റ് ലീക്ക് അനുസരിച്ച്, സൺറൂഫ് മുൻവശത്തെ രണ്ട് നിര ഇരിപ്പിടങ്ങളിലേക്ക് വരെ നീളുന്ന വലിയ യൂണിറ്റായിരിക്കും.

ട്രാക്ക് മാറ്റിയ ഇന്നോവ, ഹൈക്രോസിലേക്ക് എത്തുന്ന പുതിയ കാര്യങ്ങൾ

മറ്റ് ഫീച്ചറുകൾ

360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ് തുടങ്ങിയ സവിശേഷതകളും ഹൈക്രോസിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവയിൽ ചിലത് എംപിവിയിൽ ആദ്യമായി കാണപ്പെടും.

ട്രാക്ക് മാറ്റിയ ഇന്നോവ, ഹൈക്രോസിലേക്ക് എത്തുന്ന പുതിയ കാര്യങ്ങൾ

ഹൈഡറിൽ കാണുന്നതിനു സമാനമായ പല ആധുനിക സവിശേഷതളും ഇന്നോവയ്ക്ക് കടമെടുക്കാനാവും എന്നതും ടൊയോട്ടയെ സംബന്ധിച്ച് കാര്യങ്ങൾ കൂടുതൽ എളുപ്പമുള്ളതാക്കും.

More from DriveSpark

Article Published On: Friday, October 28, 2022, 11:17 [IST]
English summary
Here are five things that will be seen on the innova hycross for the first time
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X