ജനുവരി മുതൽ Honda കാറുകൾക്കും വില കൂടും, ഇനി മുടക്കേണ്ടി വരിക ഇത്രയും അധികം രൂപ

സിറ്റി സെഡാനിലൂടെ ഇന്ത്യൻ വിപണി വെട്ടിപ്പിടിച്ചവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. അടുത്തിടെ എസ്‌യുവി മോഡലുകളോട് പടപൊരുതി വിൽപ്പനയുടെ കാര്യത്തിലേക്ക് കമ്പനി അൽപം പിന്നോക്കം പോയെന്നതും യാഥാർഥ്യമാണ്. എന്നാൽ വരും വർഷം കിടിലൻ സ്പോർട്‌സ് യൂട്ടിലിറ്റി മോഡലുകൾ പുറത്തിറക്കി കളംനിറയാനാണ് ബ്രാൻഡ് പദ്ധതിയിട്ടിരിക്കുന്നത്.

എന്നാൽ അതിനു മുന്നോടിയായി മോഡൽ നിരയിൽ 2023 ജനുവരി മുതൽ വില വർധനവ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹോണ്ട. രാജ്യത്തെ പ്രമുഖ കമ്പനികളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ എന്നിവർക്ക് ശേഷം അടുത്ത വർഷം അതായത് 2023 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഉൽപ്പന്നങ്ങളുടെ വില വർധന പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ഏറ്റവും പുതിയ കാർ നിർമാതാക്കളാണ് ഹോണ്ട കാർസ് ഇന്ത്യ. കമ്പനി തങ്ങളുടെ കാറുകളുടെ വില അടുത്ത മാസം 30,000 രൂപ വരെ ഉയർത്തുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ജനുവരി മുതൽ Honda കാറുകൾക്കും വില കൂടും, ഇനി മുടക്കേണ്ടി വരിക ഇത്രയും അധികം രൂപ

രാജ്യത്ത് വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി നികത്തുകയും വരാനിരിക്കുന്ന കർശനമായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം പാലിച്ച് ഉൽപ്പന്നങ്ങൾ തയാറാക്കുന്നതിനുമായാണ് ഇപ്പോൾ വില പരിഷ്ക്കാരം നടപ്പിലാക്കേണ്ടി വന്നതെന്നാണ് ഹോണ്ടയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം. ബിഎസ്-VI മലിനീകരണ നിയന്ത്രണങ്ങളുടെ രണ്ടാം ഘട്ടം 2023 ഏപ്രിൽ മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. ഓരോ മോഡലിനും വില പരിഷ്‌കരണം വ്യത്യസ്തമായിരിക്കുമെന്നും ജാപ്പനീസ് ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഹോണ്ടയുടെ നിരയിൽ നിലവിൽ സിറ്റി, സിറ്റി e:HEV (ഹൈബ്രിഡ്), നാലാം തലമുറ സിറ്റി, അമേസ്, WR-V, ജാസ് തുടങ്ങിയ മോഡലുകളാണുള്ളത്. രാജ്യത്ത് 2023 ഏപ്രിൽ മാസത്തോടെ കൂടുതൽ കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ നിർബന്ധമാകുന്നതോടെ കമ്പനി WR-V, ജാസ്, നാലാം തലമുറ സിറ്റി എന്നിവ നിർത്തലാക്കുമെന്നാണ് ലഭിക്കുന്ന വിവരവും. പുതിയ നിയമത്തോടെ തത്സമയ ഡ്രൈവിംഗ് എമിഷൻ ലെവലുകൾ നിരീക്ഷിക്കാൻ ഒരു ഓൺബോർഡ് സെൽഫ് ഡയഗ്നോസ്റ്റിക് ഉപകരണം വാഹനങ്ങൾക്ക് ആവശ്യമാണ്.

ഇതുവഴി കാറ്റലിറ്റിക് കൺവെർട്ടർ, ഓക്‌സിജൻ സെൻസറുകൾ തുടങ്ങിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള പ്രധാന ഭാഗങ്ങൾ ഉപകരണം നിരന്തരം നിരീക്ഷിക്കും. ഇത് കാറിലെ അല്ലെങ്കിൽ വാഹനത്തിലെ മലിനീകരണ തോത് സൂക്ഷ്മമായി നിരീക്ഷിക്കാൻ സഹായിക്കും. പെട്രോൾ എഞ്ചിനിലേക്ക് കുത്തിവയ്ക്കുന്ന ഇന്ധനത്തിന്റെ സമയവും അളവും നിയന്ത്രിക്കുന്ന പ്രോഗ്രാം ചെയ്ത ഫ്യുവൽ ഇൻജക്ടറുകൾ വാഹനങ്ങൾ ഘടിപ്പിക്കണമെന്നും ചട്ടങ്ങൾ ആവശ്യപ്പെടുന്നു. കത്തുന്ന ഇന്ധനത്തിന്റെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്നാണ് പറയുന്നത്.

ത്രോട്ടിൽ, ക്രാങ്ക്ഷാഫ്റ്റ് പൊസിഷനുകൾ, എയർ ഇൻടേക്ക് മർദ്ദം, എഞ്ചിന്റെ താപനില, എക്‌സ്‌ഹോസ്റ്റിൽ നിന്നുള്ള ഉദ്‌വമനത്തിന്റെ ഉള്ളടക്കം (പാർട്ടിക്കുലേറ്റ് മാറ്റർ, നൈട്രജൻ ഓക്‌സൈഡ്, CO2, സൾഫർ) എന്നിവ നിരീക്ഷിക്കാൻ വാഹനം ഉപയോഗിക്കുന്ന സെമികണ്ടക്‌ടറുകൾ പോലും നവീകരിക്കേണ്ടതുണ്ട്. അത്തരം എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളുന്നതിനായി കാർ നിർമാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ്, മെർസിഡീസ് ബെൻസ്, ഔഡി, റെനോ, കിയ ഇന്ത്യ, എംജി എന്നീ ബ്രാൻഡുകളും മോഡൽ ശ്രേണിയുലടനീളം വില വർധിപ്പിക്കുന്നുണ്ട്.

വരും വർഷം തുടക്കം നടപ്പിലാക്കുന്ന വില പരിഷ്ക്കരണത്തിന് മുന്നോടിയായി നിലവിൽ ഡിസംബർ മാസം ഗംഭീര ഇയർ എൻഡ് ഓഫറുകളാണ് ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്. പുതിയ ആനുകൂല്യങ്ങൾക്ക് കീഴിൽ 72,340 രൂപ വരെ ഡിസ്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചാമത്തെയും നാലാമത്തെയും തലമുറ ആവർത്തനത്തിലുള്ള സിറ്റി പ്രീമിയം സി-സെഗ്മെന്റ് സെഡാൻ, അമേസ് കോംപാക്‌ട് സെഡാൻ, ജാസ് പ്രീമിയം ഹാച്ച്ബാക്ക്, WR-V ക്രോസ്ഓവർ എന്നീ തെരഞ്ഞെടുത്ത മോഡലുകള്‍ക്കാണ് ഈ ഡിസംബർ മാസത്തെ ഓഫറുകൾ ലഭ്യമാവുന്നത്.

ഹോണ്ട കാർ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഈ മാസം ഈ മോഡലുകളില്‍ എക്‌സ്‌ചേഞ്ച് ബോണസ്, ക്യാഷ് ഡിസ്‌കൗണ്ടുകള്‍, ലോയല്‍റ്റി ബോണസ്, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. WR-Vയിൽ മൊത്തം 72,340 രൂപ വരെ ഓഫറാണ് ഉപയോഗപ്പെടുത്താനാവുക. അതേസമയം അഞ്ചാം തലമുറ സിറ്റിയിൽ 72,145 രൂപ വരെയും ഓഫറുണ്ടെന്ന് ഹോണ്ട പറയുന്നു. അമേസിന് 43,144 രൂപ വരെ ലഭ്യമാവുമ്പോൾ പ്രീമിയം ഹാച്ചായ ജാസിൽ 37,047 രൂപ വരെയും നാലാം തലമുറ സിറ്റിയിൽ 5,000 രൂപ വരെയും ഡിസ്‌കൗണ്ടുകള്‍ ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda cars india announced price hike upto rs 30000 from 2023 january
Story first published: Monday, December 19, 2022, 18:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X