ഇലക്‌ട്രിക് ഭാവിയിലേക്കുള്ള വജ്രായുധങ്ങളുമായി Honda, പുതിയ e:Ny1 പ്രോട്ടോടൈപ്പ് എസ്‌യുവിയെ പരിചയപ്പെടുത്തി

പുതിയ e:Ny1 പ്രോട്ടോടൈപ്പ് എസ്‌യുവിയെ പരിചയപ്പെടുത്തി ജാപ്പനീസ് വാഹന നിർമാണ കമ്പനിയായ ഹോണ്ട. വടക്കേ അമേരിക്കയിലും യൂറോപ്പിലും ഈ പുതുപുത്തൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം ആദ്യം വിൽപ്പനയ്‌ക്കെത്തുമെന്നാണ് ബ്രാൻഡിന്റെ സ്ഥിരീകരണം.

ഇലക്‌ട്രിക് ഭാവിയിലേക്കുള്ള വജ്രായുധങ്ങളുമായി Honda, പുതിയ e:Ny1 പ്രോട്ടോടൈപ്പ് എസ്‌യുവിയെ പരിചയപ്പെടുത്തി

സമീപഭാവിയിൽ ചൈനയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഹോണ്ട e:Ns1, e:Np1 എന്നീ ഇലക്ട്രിക് എസ്‌യുവികളുടെ മറ്റൊരു വകഭേദമായിരിക്കും പുതിയ e:Ny1 എന്നാണ് ആദ്യ വിവരം. പുതിയ ഹോണ്ട e:Ny1 എസ്‌യുവി കഴിഞ്ഞ വർഷം ചൈനയിൽ പ്രദർശിപ്പിച്ച e:N സീരീസ് എസ്‌യുവികളിലെ മൂന്നാമത്തെ മോഡലാണ്.

ഇലക്‌ട്രിക് ഭാവിയിലേക്കുള്ള വജ്രായുധങ്ങളുമായി Honda, പുതിയ e:Ny1 പ്രോട്ടോടൈപ്പ് എസ്‌യുവിയെ പരിചയപ്പെടുത്തി

മൂന്ന് മോഡലുകളും ഏറ്റവും പുതിയ തലമുറ ഹോണ്ട HR-V-യെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് തോന്നുന്നു. ജാപ്പനീസ് ബ്രാൻഡ് ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്ന എസ്‌യുവി പുതുതായി വികസിപ്പിച്ച ഇ:എൻ ആർക്കിടെക്ച്ചർ എഫ് പ്ലാറ്റ്‌ഫോമിലായിരിക്കും നിർമിക്കുകയെന്നാണ് കമ്പനി അറിയിച്ചിട്ടുമുണ്ട്.

ഇലക്‌ട്രിക് ഭാവിയിലേക്കുള്ള വജ്രായുധങ്ങളുമായി Honda, പുതിയ e:Ny1 പ്രോട്ടോടൈപ്പ് എസ്‌യുവിയെ പരിചയപ്പെടുത്തി

ഇത് പുതിയ മോഡലിന് വേണ്ടി സൃഷ്ടിച്ചതാണെന്നും ഹോണ്ട പറയുന്നു. കൂടാതെ ഈ പ്ലാറ്റ്ഫോം ഭാവിയിലെ നിരവധി മോഡലുകളിൽ ഉപയോഗിക്കാനും സാധ്യതയുണ്ട്. e:N സീരീസ് മോഡലുകൾ ഇലക്‌ട്രിക് വാഹനങ്ങൾക്കായി മാത്രം വികസിപ്പിച്ചെടുത്ത ഒരു ആർക്കിടെക്ചർ ഉപയോഗിക്കുമെന്ന് കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇലക്‌ട്രിക് ഭാവിയിലേക്കുള്ള വജ്രായുധങ്ങളുമായി Honda, പുതിയ e:Ny1 പ്രോട്ടോടൈപ്പ് എസ്‌യുവിയെ പരിചയപ്പെടുത്തി

ഹോണ്ട E പ്ലാറ്റ്‌ഫോമിന്റെ വിപുലീകൃത പതിപ്പായ ഇത് സ്പോർട്ടിയറും മികച്ചതുമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുമെന്നുമാണ് വിശകലനം. നേരത്തെ ചൈനയിൽ മാത്രമായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഹോണ്ടയുടെ പുതിയ ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ കൂടുതൽ വിപണികളിലേക്ക് എത്തുന്നുണ്ടെന്നതും കാണാനാവും.

ഇലക്‌ട്രിക് ഭാവിയിലേക്കുള്ള വജ്രായുധങ്ങളുമായി Honda, പുതിയ e:Ny1 പ്രോട്ടോടൈപ്പ് എസ്‌യുവിയെ പരിചയപ്പെടുത്തി

ഹോണ്ടയിൽ നിന്നുള്ള എല്ലാ പുതിയ ഇലക്ട്രിക് എസ്‌യുവികളും പുതിയ ഇ:എൻ സീരീസ് ബ്രാൻഡിംഗായിരിക്കും ഉപയോഗിക്കുക. പേരിലെ 'e' എന്നത് സ്ഥാപനത്തിന്റെ ഇ:ടെക്‌നോളജി ബ്രാൻഡിനെയാണ് പരാമർശിക്കുന്നത്. അതേസമയം 'N' എന്നത് നൌ ആൻഡ് നെക്സ്റ്റ് എന്നതിനെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ അടുത്ത തലമുറ മൊബിലിറ്റിക്ക് വേണ്ടിയുള്ള പുതിയ മൂല്യ സൃഷ്ടിയെയും ഇത് പ്രതിനിധീകരിക്കുന്നു.

ഇലക്‌ട്രിക് ഭാവിയിലേക്കുള്ള വജ്രായുധങ്ങളുമായി Honda, പുതിയ e:Ny1 പ്രോട്ടോടൈപ്പ് എസ്‌യുവിയെ പരിചയപ്പെടുത്തി

ആദ്യത്തെ രണ്ട് e:N മോഡലുകളായ e:Ns1, e:Np1 എന്നിവ പുതിയ HR-V അടിസ്ഥാനമാക്കിയുള്ള സഹോദര കാറുകളാണ്. അവ ഹോണ്ടയുടെ ചൈനീസ് സംയുക്ത സംരംഭങ്ങളായ ഡോങ്ഫെങ് ഹോണ്ടയും GAC ഹോണ്ടയുമാണ് വാഗ്ദാനം ചെയ്യുക. ഇവ രണ്ടും 2022 സ്പ്രിംഗ് സീസണിൽ വിൽപ്പനയ്‌ക്കെത്തും. e:Ny1 എന്ന് വിളിക്കപ്പെടുന്ന മൂന്നാമത്തെ മോഡൽ യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ വിപണികൾക്കായും പ്രത്യേകം വിഭാനം ചെയ്യും.

ഇലക്‌ട്രിക് ഭാവിയിലേക്കുള്ള വജ്രായുധങ്ങളുമായി Honda, പുതിയ e:Ny1 പ്രോട്ടോടൈപ്പ് എസ്‌യുവിയെ പരിചയപ്പെടുത്തി

e:Ns1, e:Np1 എന്നിവ 2020-ലെ ബീജിംഗ് മോട്ടോർ ഷോയിൽ ഹോണ്ട പ്രദർശിപ്പിച്ച e:പ്രോട്ടോടൈപ്പ് എസ്‌യുവികളുടെ പ്രൊഡക്ഷൻ മോഡലായിരിക്കും. ഇവയ്ക്ക് മൂന്നിനു പകരം 5-ഡോർ സംവിധാനമായിരിക്കും കമ്പനി സമ്മാനിക്കുക. ഇലക്‌ട്രിക് കാറിനുള്ള ശൂന്യമായ ഗ്രില്ലും മുൻവശത്ത് കാണാനാവും. e: Ny1 പ്രോട്ടോടൈപ്പ് എസ്‌യുവിക്ക് സമാനമായ രൂപകൽപ്പനയായിരിക്കും ഇതു വഹിക്കുക.

ഇലക്‌ട്രിക് ഭാവിയിലേക്കുള്ള വജ്രായുധങ്ങളുമായി Honda, പുതിയ e:Ny1 പ്രോട്ടോടൈപ്പ് എസ്‌യുവിയെ പരിചയപ്പെടുത്തി

ബോഡി ഡിസൈനിലേക്ക് വരുമ്പോൾ അൽപം പരിഷ്ക്കാരങ്ങളും കാണാനായേക്കും. എസ്‌യുവികളുടെ ഇ: സീരീസ് കൂടാതെ, ഇ:എൻ കൂപ്പെ, ഇ:എൻ എസ്‌യുവി, ഇ:എൻ ജിടി എന്നിവയും ഹോണ്ട നേരത്തെ പ്രദർശിപ്പിച്ചിരുന്നു. അവ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രൊഡക്ഷൻ കാറുകൾക്ക് അടിസ്ഥാനമായി ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്.

ഇലക്‌ട്രിക് ഭാവിയിലേക്കുള്ള വജ്രായുധങ്ങളുമായി Honda, പുതിയ e:Ny1 പ്രോട്ടോടൈപ്പ് എസ്‌യുവിയെ പരിചയപ്പെടുത്തി

ഈ മെഷീനുകൾ e:NS1, e:NP1 എന്നിവയേക്കാൾ കൂടുതൽ ആക്രമണാത്മകവും ധീരവുമായ ഇലക്ട്രിക്-ഒൺലി സ്റ്റൈലിംഗാണ് കാണിക്കുന്നത്. ഇവയൊന്നും ഉടൻ നമ്മുടെ വിപണിയിലേക്ക് എത്താൻ സാധ്യയില്ല. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാറായി മാറിയേക്കാവുന്ന സിറ്റി ഹൈബ്രിഡ് വരും മാസങ്ങളിൽ അവതരിപ്പിക്കാൻ ഹോണ്ട ഒരുങ്ങുകയാണ്.

ഇലക്‌ട്രിക് ഭാവിയിലേക്കുള്ള വജ്രായുധങ്ങളുമായി Honda, പുതിയ e:Ny1 പ്രോട്ടോടൈപ്പ് എസ്‌യുവിയെ പരിചയപ്പെടുത്തി

അതിനെ തുടർന്ന് കമ്പനി ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള ഒരു ഇടത്തരം എസ്‌യുവിയും കമ്പനി വികസിപ്പിക്കുന്നുണ്ട്. അത് 2023-ൽ ഇന്ത്യയിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സിറ്റിയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മാത്രമല്ല കാറിൽ നിന്ന് അതിന്റെ എഞ്ചിൻ ഓപ്ഷനുകൾ കടമെടുക്കുകയും ചെയ്തേക്കും.

Article Published On: Sunday, March 27, 2022, 11:00 [IST]
English summary
Honda previewed new e ny1 electric suv prototype
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X