മാർച്ചോടെ ഹോണ്ടയുടെ നിരയിൽ നിന്നും സിറ്റി, WR-V, ജാസ് മോഡലുകൾ പടിയിറങ്ങും

ഫോർഡ് പോയതിനു ശേഷം വാഹന പ്രേമികളെല്ലാം ഉറ്റുനോക്കുന്ന ബ്രാൻഡായിരുന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. കുറച്ചുകാലമായി കടുത്ത പ്രതിസന്ധി നേരിടുന്ന കമ്പനിയാവും അടുത്തതായി ഇന്ത്യയിൽ നിന്നും പടിയിറങ്ങുക എന്നപോലുള്ള അടക്കംപറച്ചിൽ ഉൾപ്പടെയുള്ള കാര്യങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്.

മാർച്ചോടെ ഹോണ്ടയുടെ നിരയിൽ നിന്നും സിറ്റി, WR-V, ജാസ് മോഡലുകൾ പടിയിറങ്ങും

കമ്പനിയുടെ നിരയിൽ ലാഭമുണ്ടാക്കുന്ന മോഡലുകളുടെ എണ്ണം കുറഞ്ഞതാണ് ഇത്തരം വാർത്തകൾക്ക് പിന്നിലുണ്ടായ ചേതോവികാരം. വിൽപ്പന ക്രമേണ കുറഞ്ഞതോടെ, ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ നിർമാണ പ്ലാന്റും കമ്പനിക്ക് അടച്ചുപൂട്ടേണ്ടി വന്നുവെന്നതും യാഥാർഥ്യമായിരുന്നു.

മാർച്ചോടെ ഹോണ്ടയുടെ നിരയിൽ നിന്നും സിറ്റി, WR-V, ജാസ് മോഡലുകൾ പടിയിറങ്ങും

ഗ്രേറ്റർ നോയിഡയിലെ സൗകര്യം 2020 അവസാനത്തോടെ പൂട്ടേണ്ടി വന്നപ്പോൾ ഹോണ്ടയുടെ ഐതിഹാസിക മോഡായ സിവിക്, CR-V പോലുള്ള പ്രീമിയം കാറുകളാണ് ഇന്ത്യയിൽ നിന്നും പടിയിറക്കി വിടേണ്ടി വന്നതും. അതിനുമുമ്പ് പുതുക്കിയ ബിഎസ്-VI ചട്ടങ്ങൾ നിലവിൽ വന്നതോടെ ഹോണ്ട തങ്ങളുടെ ഏക ആഡംബര വാഹനമായിരുന്ന അക്കോർഡ് പോലും നിർത്തി.

മാർച്ചോടെ ഹോണ്ടയുടെ നിരയിൽ നിന്നും സിറ്റി, WR-V, ജാസ് മോഡലുകൾ പടിയിറങ്ങും

ജാപ്പനീസ് കാർ നിർമാതാക്കൾ ഇപ്പോൾ പ്രവർത്തിക്കുന്നത് രാജസ്ഥാനിലെ തപുകരയിലെ ഏക നിർമാണ കേന്ദ്രത്തിലൂടെയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ, അതായത് 2023 മാർച്ചോടെ ഹോണ്ട കാർസ് ഇന്ത്യ അവരുടെ 3 കാറുകൾ നിർത്തലാക്കുമെന്നാണ്.

മാർച്ചോടെ ഹോണ്ടയുടെ നിരയിൽ നിന്നും സിറ്റി, WR-V, ജാസ് മോഡലുകൾ പടിയിറങ്ങും

അതിൽ നാലാം തലമുറ സിറ്റി സെഡാൻ, ജാസ് ഹാച്ച്ബാക്ക്, WRV ക്രോസ്ഓവർ എന്നിവയാണ് ഉൾപ്പെടുന്നത്. ഇതിൽ ജാസ് ആവും ആദ്യം ഇന്ത്യയിൽ നിന്നും പടിയിറങ്ങുക എന്നാണ് ലഭിക്കുന്ന വിവരം. ഹോണ്ട ജാസിന്റെ ഉത്പാദനം 2022 ഒക്ടോബറിൽ അവസാനിക്കും.

മാർച്ചോടെ ഹോണ്ടയുടെ നിരയിൽ നിന്നും സിറ്റി, WR-V, ജാസ് മോഡലുകൾ പടിയിറങ്ങും

അതിനുശേഷം 2022 ഡിസംബറിൽ ഹോണ്ട നാലാം തലമുറ സിറ്റി സെഡാന്റെയും ഒടുവിൽ 2023 മാർച്ചിൽ WRV ക്രോസ്ഓവറിന്റെയും നിർമാണം അവസാനിപ്പിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇതിനർഥം 2023 മാർച്ചിന് ശേഷം ഹോണ്ട കാർസ് ഇന്ത്യ നിരയിൽ അഞ്ചാംതലമുറ സിറ്റി, സിറ്റി ഹൈബ്രിഡ് സെഡാൻ, അമേസ് കോംപാക്‌ട് സെഡാൻ എന്നിവ മാത്രമേ ഉണ്ടാകൂവെന്ന് സാരം.

മാർച്ചോടെ ഹോണ്ടയുടെ നിരയിൽ നിന്നും സിറ്റി, WR-V, ജാസ് മോഡലുകൾ പടിയിറങ്ങും

ഇന്ത്യൻ വിപണിയിലെ തങ്ങളുടെ തന്ത്രം പുനഃക്രമീകരിച്ച് സമീപഭാവിയിൽ തന്നെ രാജ്യത്തെ എസ്‌യുവി വിഭാഗത്തിലേക്ക് തിരിച്ചുവരുമെന്ന് ഹോണ്ട അടുത്തിടെ സ്ഥിരീകരിച്ചത് പ്രതീക്ഷ നൽകുന്ന സമീപനമാണ്. ഇന്ത്യൻ വിപണിയിൽ പ്രത്യേകമായി ഒരു പുതിയ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തെയാണ് കമ്പനി വികസിപ്പിക്കുന്നത്.

മാർച്ചോടെ ഹോണ്ടയുടെ നിരയിൽ നിന്നും സിറ്റി, WR-V, ജാസ് മോഡലുകൾ പടിയിറങ്ങും

ഈ വരാനിരിക്കുന്ന എസ്‌യുവി മിഡ്-സൈസ് സി-സെഗ്‌മെന്റ് എസ്‌യുവികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ഉടൻ പുറത്തിറക്കാനിരിക്കുന്ന മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ എന്നിവയ്‌ക്കും എതിരാളിയാകും. നിലവിൽ അമേസ്, സിറ്റി എന്നീ സെഡാൻ മോഡലുകളുടെ ബലത്തിലാണ് ഹോണ്ട ഇന്ത്യയിൽ പിടിച്ചുനിൽക്കുന്നത്.

മാർച്ചോടെ ഹോണ്ടയുടെ നിരയിൽ നിന്നും സിറ്റി, WR-V, ജാസ് മോഡലുകൾ പടിയിറങ്ങും

കമ്പനിയുടെ വിൽപ്പനയുടെ പ്രധാന ഭാഗം യഥാക്രമം 50 ശതമാനവും 30 ശതമാനവും സിറ്റി, അമേസ് എന്നീ സെഡാൻ മോഡലുകളിലൂടെയാണ് നേടുന്നത്. WR-V 12 ശതമാനവും ജാസ് 8 ശതമാനവുമാണ് വിൽപ്പന കണക്കുകളിൽ സംഭാവ ചെയ്യുന്നത്. ഇന്ത്യയിലെ മൊത്തത്തിലുള്ള കാർ വിൽപ്പനയുടെ 32 ശതമാനം എസ്‌യുവികൾ ഉൾക്കൊള്ളുന്നതിനാൽ ഹോണ്ടയുടെ നിരയിൽ നിന്ന് ഒരു എസ്‌യുവിയുടെ അഭാവം കമ്പനിയെ കാര്യമായാണ് ബാധിച്ചിരിക്കുന്നത്.

മാർച്ചോടെ ഹോണ്ടയുടെ നിരയിൽ നിന്നും സിറ്റി, WR-V, ജാസ് മോഡലുകൾ പടിയിറങ്ങും

ഹോണ്ടയുടെ കണക്കുകൾ പ്രകാരം ഈ കണക്ക് വരും ദിവസങ്ങളിൽ മൊത്തം കാർ വിൽപ്പനയുടെ 40 ശതമാനമായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സബ്-4 മീറ്റർ എസ്‌യുവി സെഗ്‌മെന്റിൽ ഹോണ്ട WR-V വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത് ഒരു എസ്‌യുവിയേക്കാൾ ക്രോസ്ഓവറായിട്ടാണ് കാണുന്നത് എന്നതിനാൽ വൻതിരിച്ചടിയാണ് നേരിടുന്നത്.

മാർച്ചോടെ ഹോണ്ടയുടെ നിരയിൽ നിന്നും സിറ്റി, WR-V, ജാസ് മോഡലുകൾ പടിയിറങ്ങും

പ്രീമിയം ഹാച്ച്‌ബാക്ക് സെഗ്‌മെന്റിന് ജാസിന്റെ സാന്നിധ്യമുണ്ടെങ്കിലും കാര്യമായ നേട്ടം കൈവരിക്കാനാവുന്നില്ല. കൂടാതെ ബ്രിയോ പിൻമാറിയതിനു ശേഷം എൻട്രി ലെവൽ ഹാച്ച് സെഗ്മെന്റിൽ ഹോണ്ടയുടെ അസാന്നിധ്യവും തിരിച്ചടിയാണ്. വരാനിരിക്കുന്ന സി-സെഗ്മെന്റ് എസ്‌യുവിയുടെ വലിപ്പം, പ്ലാറ്റ്‌ഫോം, എഞ്ചിൻ സ്ഥാനചലനം, വില എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലോഞ്ച് ചെയ്യുന്ന സമയത്തോട് അടുത്ത് ബ്രാൻഡ് പങ്കിടും.

മാർച്ചോടെ ഹോണ്ടയുടെ നിരയിൽ നിന്നും സിറ്റി, WR-V, ജാസ് മോഡലുകൾ പടിയിറങ്ങും

ഈ വരാനിരിക്കുന്ന എസ്‌യുവി 2023 ഓഗസ്റ്റ് മാസത്തോടെ നിർമാണത്തിലേക്ക് പ്രവേശിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ ഇത് 2023 ലെ ഉത്സവ സീസണിൽ അവതരിപ്പിക്കാനാകും ഹോണ്ടയുടെ പദ്ധതി. നിലവിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഇവ 5 സീറ്റർ, 7 സീറ്റർ പതിപ്പിന് 3US/31XA എന്ന കോഡ് നാമത്തിലാണ് നൽകിയിരിക്കുന്നത്.

മാർച്ചോടെ ഹോണ്ടയുടെ നിരയിൽ നിന്നും സിറ്റി, WR-V, ജാസ് മോഡലുകൾ പടിയിറങ്ങും

വരാനിരിക്കുന്ന മോഡൽ രണ്ട്-വരി, മൂന്ന്-വരി സീറ്റിംഗ് ലേഔട്ടുകളിൽ നൽകാനുള്ള സാധ്യതകളുമുണ്ട്. ഇത് ഉപഭോക്താവിന്റെ വിശാലമായ വിഭാഗത്തെ തൃപ്തിപ്പെടുത്താൻ സഹായിക്കും. കൂടാതെ ലോഞ്ച് ചെയ്യുമ്പോൾ എസ്‌യുവിയുടെ പേരിനെക്കുറിച്ച് സൂചന നൽകി ഹോണ്ട ഇന്ത്യയിൽ "എലിവേറ്റ്" എന്ന പേരും ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ട്.

Article Published On: Friday, July 29, 2022, 10:04 [IST]
English summary
Honda to discontinue jazz wrv and fourth gen city sedan in india by 2023 march
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X