മൈലേജ് മാത്രമല്ല, City ഹൈബ്രിഡിൽ അത്രുഗ്രൻ സുരക്ഷയുമുണ്ടെന്ന് Honda

ഹോണ്ട ഇന്ത്യ തങ്ങളുടെ ഏറ്റവും ജനപ്രിയമായ സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പ് രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കാറിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരും മാസങ്ങളിൽ മോഡൽ നിരത്തിലെത്തുമെന്നാണ് റിപ്പോർട്ട്.

മൈലേജ് മാത്രമല്ല, City ഹൈബ്രിഡിൽ അത്രുഗ്രൻ സുരക്ഷയുമുണ്ടെന്ന് Honda

വാഹനത്തെ ഒരു വർഷം മുമ്പ് പുറത്തിറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ്-19 അനുബന്ധ ലോക്ക്ഡൗണുകളും ഉത്പാദനത്തിലെ കാലതാമസവും കാരണം കാറിന്റെ അരങ്ങേറ്റം വൈകുകയായിരുന്നു. പുതിയ ഹോണ്ട സിറ്റി ഹൈബ്രിഡ് നിരവധി ഡ്രൈവർ അസിസ്റ്റൻസും കൂട്ടിയിടി ഒഴിവാക്കൽ സാങ്കേതികവിദ്യകളും ഉൾപ്പെടുന്ന ഹോണ്ട സെൻസിംഗ് സ്യൂട്ട് കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

മൈലേജ് മാത്രമല്ല, City ഹൈബ്രിഡിൽ അത്രുഗ്രൻ സുരക്ഷയുമുണ്ടെന്ന് Honda

ഫുൾ-ഹൈബ്രിഡ് എഞ്ചിന് പുറമെ സിറ്റി ഹൈബ്രിഡിൽ ഹോണ്ട സെൻസിംഗ് സാങ്കേതികവിദ്യയും ഹോണ്ട അവതരിപ്പിക്കുമെന്ന് ചുരുക്കം. നിലവിൽ ഇന്ത്യയിലെ ഒരു ഹോണ്ട കാറിലും എസ്‌യുവിയിലും ലഭ്യമല്ലാത്ത ഒന്നിലധികം സജീവവും നിഷ്ക്രിയവുമായ സുരക്ഷാ സംവിധാനങ്ങളുടെ ഒരു കൂട്ടമാണ് ഹോണ്ട സെൻസിംഗ് സാങ്കേതികവിദ്യ.

മൈലേജ് മാത്രമല്ല, City ഹൈബ്രിഡിൽ അത്രുഗ്രൻ സുരക്ഷയുമുണ്ടെന്ന് Honda

വിദേശത്തുള്ള ഹോണ്ട കാറുകളിലും എസ്‌യുവികളിലും ഈ ഫീച്ചറുകളിൽ ചിലത് കുറച്ച് കാലമായി ലഭ്യമാണെങ്കിലും ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഹോണ്ട സെൻസിംഗ് ഫീച്ചറുകളുമായാണ് സിറ്റി ഹൈബ്രിഡ് ഇന്ത്യയിലെത്തുന്നത്.

മൈലേജ് മാത്രമല്ല, City ഹൈബ്രിഡിൽ അത്രുഗ്രൻ സുരക്ഷയുമുണ്ടെന്ന് Honda

ഇതിനു പുറമെ എമർജൻസി ബ്രേക്കിംഗ്, ഫ്രണ്ട് കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനം, ആറ് എയർബാഗുകൾ, ഇഎസ്പി, എബിഎസ് എന്നിവ ഉൾപ്പെടുന്ന സ്റ്റാൻഡേർഡ് സിറ്റിയിൽ കാണുന്ന മിക്കവാറും എല്ലാ സുരക്ഷാ സവിശേഷതകളും വരാനിരിക്കുന്ന ഹോണ്ട സിറ്റി ഹൈബ്രിഡിൽ ഉണ്ടാകും.

മൈലേജ് മാത്രമല്ല, City ഹൈബ്രിഡിൽ അത്രുഗ്രൻ സുരക്ഷയുമുണ്ടെന്ന് Honda

ഹോണ്ടയുടെ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും അതേപോലെ തന്നെ ജനപ്രിയവുമായ സിറ്റി പ്രീമിയം സെഡാൻ കമ്പനിയുടെ രാജ്യത്തെ ഏറ്റവും അഭിവാജ്യ ഘടകമാണ്. മെക്‌സികോ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് സിറ്റിയുടെ LHD പതിപ്പ് കയറ്റുമതി ചെയ്യാൻ ഹോണ്ട അടുത്തിടെ ആരംഭിച്ചിരുന്നു.

മൈലേജ് മാത്രമല്ല, City ഹൈബ്രിഡിൽ അത്രുഗ്രൻ സുരക്ഷയുമുണ്ടെന്ന് Honda

ഇന്ത്യയിലെ സിറ്റി ലൈനപ്പിലേക്ക് ഒരു ഹൈബ്രിഡ് വേരിയന്റ് ചേർക്കുന്നത് സെഗ്‌മെന്റിലെ എതിരാളികൾക്ക് മുന്നിൽ തന്നെ തുടരാൻ ഹോണ്ടയെ സഹായിക്കുക മാത്രമല്ല, സുരക്ഷാ ബോധമുള്ള ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കാനും ഇത് സഹായിക്കും. ഹോണ്ട സേഫ്റ്റി സെൻസിന്റെ കൂട്ടിച്ചേർക്കലിലൂടെ പുതിയ മാനങ്ങളാണ് ഇന്ത്യയിൽ കമ്പനി തേടുന്നത്.

മൈലേജ് മാത്രമല്ല, City ഹൈബ്രിഡിൽ അത്രുഗ്രൻ സുരക്ഷയുമുണ്ടെന്ന് Honda

സിറ്റി ഹൈബ്രിഡ് ഹോണ്ടയുടെ i-MMD, ഹൈബ്രിഡ് സാങ്കേതികവിദ്യയും പരിചയപ്പെടുത്തും. അത് അന്തർദ്ദേശീയ തലത്തിൽ CR-V ഹൈബ്രിഡിലും വിദേശത്ത് വിൽക്കുന്ന പുതിയ തലമുറ ജാസിലും കമ്പനി ഉപയോഗിക്കുന്നുണ്ട്. അന്താരാഷ്‌ട്ര വിപണിയിൽ ഹോണ്ട ജാസ് e:HEV പതിപ്പിനെ ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യ പോലെ പുതിയ സിറ്റിയിലെ i-MMD ഹൈബ്രിഡ് സജ്ജീകരണം രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഒരു ആന്തരിക ജ്വലന എഞ്ചിനും ചേർന്നതാണ്.

മൈലേജ് മാത്രമല്ല, City ഹൈബ്രിഡിൽ അത്രുഗ്രൻ സുരക്ഷയുമുണ്ടെന്ന് Honda

1.5 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിൻ പുതിയ സിറ്റിയിൽ പരമാവധി 98 bhp കരുത്തിൽ 127 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. പെട്രോൾ എഞ്ചിനിൽ സംയോജിപ്പിച്ചിരിക്കുന്ന ആദ്യത്തെ ഇലക്ട്രിക് മോട്ടോർ ഒരു സംയോജിത സ്റ്റാർട്ടർ ജനറേറ്ററായി (ISG) പ്രവർത്തിക്കുകയും ചെയ്യുന്നു.

മൈലേജ് മാത്രമല്ല, City ഹൈബ്രിഡിൽ അത്രുഗ്രൻ സുരക്ഷയുമുണ്ടെന്ന് Honda

അതേസമയം രണ്ടാമത്തെ മോട്ടോർ 109 bhp പവറും 253 Nm torque ഉം നൽകും. ഫ്രണ്ട് വീൽ ഡ്രൈവായ വാഹനം സ്ഥിര- ഗിയർ അനുപാതത്തിലൂടെ ഒരു ബെസ്പോക്ക് ഗിയർബോക്‌സ് വഴിയാണ് ജോടിയാക്കിയിരിക്കുന്നതും. ഹൈബ്രിഡ് സജ്ജീകരണം മൂന്ന് ഡ്രൈവ് മോഡുകളും പ്രവർത്തനക്ഷമമാക്കാൻ സാധ്യതയുണ്ട്.

മൈലേജ് മാത്രമല്ല, City ഹൈബ്രിഡിൽ അത്രുഗ്രൻ സുരക്ഷയുമുണ്ടെന്ന് Honda

ഒന്ന് ഇലക്ട്രിക് മോട്ടോറുകൾ മാത്രം ഉപയോഗിക്കുന്ന മോഡായിരിക്കും. രണ്ടാമത്തേത് പെട്രോൾ എഞ്ചിൻ മാത്രം പ്രവർത്തിക്കുന്ന ഒന്നും മൂന്നാമത്തേത് ഈ രണ്ട് മോഡുകളും കൂടിച്ചേർന്നുള്ളതുമായിരിക്കും. ഇവയെല്ലാം വ്യത്യസ്‌ത പരിതസ്ഥിതികളിൽ കാറിനെ വേണ്ടപോലെ കാര്യക്ഷമമായി പ്രവർത്തിക്കാൻ അനുവദിക്കും.

മൈലേജ് മാത്രമല്ല, City ഹൈബ്രിഡിൽ അത്രുഗ്രൻ സുരക്ഷയുമുണ്ടെന്ന് Honda

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ആദ്യത്തെ 'മാസ് മാർക്കറ്റ്' ഹൈബ്രിഡ് വാഹനമായിരിക്കും ആയിരിക്കും സിറ്റി ഹൈബ്രിഡ്. മലേഷ്യയിലെ പരീക്ഷണ സാഹചര്യങ്ങളിൽ ഹോണ്ട സിറ്റി ഹൈബ്രിഡ് ശ്രദ്ധേയമായ 27.7 കിലോമീറ്റർ മൈലേജ് വരെ നൽകും. രണ്ട് ടെസ്റ്റ് സൈക്കിളുകളും വളരെ സാമ്യമുള്ളതിനാൽ ഇന്ത്യയിലും സമാനമായ കണക്കുകൾ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

മൈലേജ് മാത്രമല്ല, City ഹൈബ്രിഡിൽ അത്രുഗ്രൻ സുരക്ഷയുമുണ്ടെന്ന് Honda

യഥാർഥ റോഡ് സാഹചര്യങ്ങളിൽ നിലവിലെ ഹോണ്ട സിറ്റി 1.5 പെട്രോൾ CVT 12 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുന്നത്. അതിനാൽ നമ്മുടെ സൈക്കിളിന് കീഴിലുള്ള സിറ്റി ഹൈബ്രിഡിനെയും സ്റ്റാൻഡേർഡ് സിറ്റിയെയും താരതമ്യം ചെയ്താൽ സിറ്റി ഹൈബ്രിഡിനായി 17 നും 19 നും ഇടയിൽ ഉപഭോക്താക്കൾക്ക് മൈലേജ് ലഭിച്ചേക്കും. ഈ കണക്കുകൾ ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ കാറുകളിലൊന്നായി വരാനിരിക്കുന്ന സിറ്റി ഹൈബ്രിഡിനെ മാറ്റും.

മൈലേജ് മാത്രമല്ല, City ഹൈബ്രിഡിൽ അത്രുഗ്രൻ സുരക്ഷയുമുണ്ടെന്ന് Honda

ഓരോ മാസവും ഏകദേശം 250-300 യൂണിറ്റ് സിറ്റി ഹൈബ്രിഡ് വിൽക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. ഇത് സാധാരണ മോഡലിന്റെ ശരാശരി പ്രതിമാസ വിൽപ്പന കണക്കിന്റെ 10 ശതമാനമാണ്. പെട്രോൾ സെഡാനെ അപേക്ഷിച്ച് ഹൈബ്രിഡിന് 2 ലക്ഷം മുതൽ 2.50 ലക്ഷം രൂപ വരെ അധികം മുടക്കേണ്ടിയും വരും. അതുപോലെ, സിറ്റി ഹൈബ്രിഡിന്റെ ടോപ്പ് എൻഡ് വേരിയന്റിന് ഏകദേശം 20 ലക്ഷം രൂപ ഓൺറോഡ് വില വരുമെന്നാണ്പ്രതീക്ഷിക്കുന്നതും.

More from DriveSpark

Article Published On: Wednesday, March 9, 2022, 9:53 [IST]
English summary
Honda will also introduce the honda sensing technology on the city hybrid
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X