Creta, Seltos, Carens മോഡലുകളിൽ നിന്നും 1.4 ടർബോ പെട്രോൾ എഞ്ചിൻ പടിയിറങ്ങിയേക്കും

എസ്‌യുവി വിഭാഗത്തിൽ കൊറിയൻ ആധിപത്യത്തിന് കൊടിപിടിച്ചവരാണ് ഹ്യുണ്ടായിയും കിയ മോട്ടോർസും. മിഡ്-സൈസ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാത്തിൽ ചരിത്രം തീർത്ത് മുന്നേറുന്ന ക്രെറ്റയും സെൽറ്റോസിനെയും മറികടക്കാൻ ഇതുവരെ ഒരു എതിരാളികൾക്കും സാധിച്ചില്ലെന്നതാണ് യാഥാർഥ്യം. ഈ രണ്ട് മോഡലുകൾക്കും സെഗ്‌മെന്റിൽ നിലവിൽ 63 ശതമാനം വിപണി വിഹിതമാണുള്ളത്.

2022 നവംബറിൽ 21,000-ത്തിലധികം വിൽപ്പനയാണ് ഈ രണ്ട് വാഹനങ്ങളും കൂടി നേടിയെടുത്തത്. ഹ്യുണ്ടായിയും കിയയും ചേർന്ന് ഒരു മാസത്തിനുള്ളിൽ സെൽറ്റോസ്, ക്രെറ്റ, കാരെൻസ് എന്നിവയുടെ 25,000 യൂണിറ്റുകൾ വിൽക്കുന്നുമുണ്ട്. ഈ വിൽപ്പനയുടെ നല്ലൊരു പങ്കും 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ നിന്നാണ് വരുന്നത്. ഇപ്പോൾ ഇരുബ്രാൻഡുകളും ഈ എഞ്ചിൻ ഓപ്ഷൻ നിർത്താൻ ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന അഭ്യൂഹങ്ങൾ. 2023 ഏപ്രിലിന് മുമ്പ് നടക്കാനിരിക്കുന്ന ബിഎസ്-VI പരിവർത്തനത്തിന്റെ രണ്ടാം ഘട്ടത്തിന് കീഴിലുള്ള പുതിയ RDE മാനദണ്ഡങ്ങളാണ് ഈ എഞ്ചിൻ ഓപ്ഷനെ നിർത്തലാക്കാൻ കാരണമായേക്കാവുന്നത്. എങ്കിലും കമ്പനി ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നൽകിയിട്ടില്ല.

Creta, Seltos, Carens മോഡലുകളിൽ നിന്നും 1.4 ടർബോ പെട്രോൾ എഞ്ചിൻ പടിയിറങ്ങുന്നു

എന്നാൽ സെൽറ്റോസ്, ക്രെറ്റ, കാരെൻസ് എന്നിവയുടെ മറ്റ് എഞ്ചിൻ ഓപ്ഷനുകൾക്ക് ബിഎസ്-6 പരിവർത്തനത്തിന്റെ രണ്ടാം ഘട്ടത്തിന് കീഴിലുള്ള പുതിയ RDE മാനദണ്ഡങ്ങൾ ഒരു പ്രശ്നമാവില്ല. എന്നാൽ ഈ 1.4 ലിറ്റർ യൂണിറ്റ് നിലവിലെ അവസ്ഥയിൽ വരാനിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാൻ യോഗ്യമല്ല. ടർബോ പെട്രോൾ യൂണിറ്റ് പെർഫോമൻസ് വാഹന പ്രേമികളെ കിയയിലേക്കും ഹ്യുണ്ടായിയിലേക്കും അടുപ്പിച്ചിരുന്ന ഒരു പ്രധാന കാരണമായിരുന്നു. ടർബോ പെട്രോളിന്റെ അഭാവം ഈ മോഡലുകളുടെ വിൽപ്പന കുറയുന്നതിന് കാരണമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

എങ്കിലും ഈ ഭീഷണിയെ മറികടക്കാൻ ദക്ഷിണ കൊറിയൻ ബ്രാൻഡുകൾ ഇതിനോടകം തന്നെ വൻ പദ്ധതിയാണ് അണിയറയിൽ ഒരുക്കിയിരിക്കുന്നത്. ഈ 1.4 ലിറ്റർ യൂണിറ്റിന് പകരം പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് ഇന്ത്യയിൽ കൊണ്ടുവരാൻ ഹ്യുണ്ടായി, കിയ ബ്രാൻഡുകൾ നിലവിൽ പ്രവർത്തിക്കുകയാണെന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. അടുത്തിടെ ക്രെറ്റ പരീക്ഷണം നടത്തുന്ന സ്പൈ ചിത്രങ്ങളും പുറത്തുവന്നിരുന്നു. അത് എമിഷൻ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചാണ് നിരത്തിൽ പരീക്ഷണത്തിന് എത്തിയത്.

ക്രെറ്റയിൽ സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നതും അതിനാൽ എമിഷൻ ടെസ്റ്റിംഗ് ഉപകരണങ്ങളും കമ്പനി പരിഗണിക്കുന്നുമാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ ഇത് 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റിന്റെ പരീക്ഷണമായിരുന്നു നടന്നത്. വിദേശ വിപണികളിലുള്ള ഹ്യുണ്ടായി, കിയ ബ്രാൻഡുകൾക്ക് കീഴിലുള്ള വിവിധ കാറുകളുടെയും എസ്‌യുവികളുടെയും പരിധിയിലാണ് ഈ പുതിയ എഞ്ചിൻ കാണപ്പെടുന്നത്. വരാനിരിക്കുന്ന ശേഷി കൂടിയ എഞ്ചിൻ 160 bhp കരുത്തിൽ പരമാവധി 260 Nm torque വരെ നൽകാൻ പ്രാപ്‌തമായിരിക്കും.

മാനുവൽ, ഡിസിടി ഗിയർബോക്‌സുകൾക്കൊപ്പം ഈ എഞ്ചിൻ വാഗ്ദാനം ചെയ്യുമെന്നും വാർത്തകളുണ്ട്. നിലവിൽ ക്രെറ്റ, സെൽറ്റോസ്, കാരെൻസ് എന്നിവയിൽ ഡ്യൂട്ടി ചെയ്യുന്ന 1.4L ടർബോ പെട്രോൾ എഞ്ചിൻ 140 bhp പവറിൽ പരമാവധി 242 Nm torque ആണ് ലഭിക്കുന്നത്. ഈ എഞ്ചിൻ 6-സ്പീഡ് മാനുവൽ, 7-സ്പീഡ് DCT ഗിയർബോക്‌സ് ഓപ്ഷനുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ എഞ്ചിൻ കോമ്പിനേഷനുള്ള ക്രെറ്റയിൽ ഹ്യുണ്ടായി മാനുവൽ ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്നില്ല. അതേസമയം സെൽറ്റോസിലും കാരെൻസിലും ഈ എഞ്ചിനിനൊപ്പം കിയ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നുമുണ്ട്.

എന്നാൽ ജനപ്രിയമായ 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് പ്രീമിയം എസ്‌യുവികൾക്കും എംപിവികൾക്കുമായി ഹ്യൂണ്ടായും കിയയും സിഎൻജി എഞ്ചിനുകൾ വികസിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. സിഎൻജി ഉപകരണങ്ങൾ ഉപയോഗിച്ച് കണ്ടെത്തിയ കിയ കാരെൻസിന്റെ പരീക്ഷണ മോഡൽ 1.4 ടർബോ പെട്രോൾ എഞ്ചിനുമായി ജോടിയാക്കിയതായിരുന്നു. ഈ എഞ്ചിൻ നിർത്തലാക്കിയാൽ സെൽറ്റോസ്, ക്രെറ്റ, കാരെൻസ് എന്നിവയുടെ സിഎൻജി വേരിയന്റുകളുടെ അവതരണം സംഭവിച്ചേക്കുകയുമില്ല. പക്ഷേ വരാനിരിക്കുന്ന പുതിയ ടർബോ എഞ്ചിനിൽ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിനെ അവതരിപ്പിക്കാനുള്ള സാധ്യതകളും ഇപ്പോൾ തള്ളിക്കളയാനാവില്ല.

വരാനിരിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ സിഎൻജി പരീക്ഷിക്കാനുള്ള പദ്ധതികൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് സിഎൻജി പരീക്ഷിക്കുമെന്ന് സൂചിപ്പിക്കുന്ന അൽകസാർ മൂന്നുവരി മോഡലിന്റെ പരീക്ഷണ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. എമിഷൻ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് അൽകാസർ പരിശോധന നടത്തുകയും ചെയ്‌തിട്ടുണ്ട്. ഈ എഞ്ചിൻ അൽകസാറിൽ എത്തുമോ ഇല്ലയോ എന്ന് കണ്ടറിയണം. എന്തായാലും ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ പുതിയ തീരുമാനങ്ങൾ എന്തെന്നറിയാൻ അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വരും.

More from DriveSpark

Article Published On: Monday, December 19, 2022, 10:04 [IST]
English summary
Hyundai and kia are likely to discontinue the 1 4 turbo petrol engine from india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X