സിഎൻജി നിരയിൽ ഉൾപ്പടെ 48,000 രൂപയുടെ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് Hyundai
മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച ഹ്യുണ്ടായി ഈ മാസം കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കാനായി കിടിലൻ ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

സാൻട്രോ മുതൽ ഗ്രാൻഡ് i10 നിയോസ് വരെയുള്ള ചെറുകാറുകൾക്ക് ഹ്യുണ്ടായി മികച്ച ആനുകൂല്യങ്ങളാണ് 2022 മെയ് മാസത്തിൽ ഒരുക്കിയിരിക്കുന്നത്. പുതിയ ഡിസ്‌കൗണ്ട് ഓഫറുകൾക്ക് കീഴിൽ ഹ്യുണ്ടായിയുടെ പെട്രോൾ, സിഎൻജി മോഡലുകൾ കൂടുതൽ ലാഭത്തിൽ സ്വന്തമാക്കാം.

ഈ മാസത്തെ ഓഫർ സ്കീമിൽ സാൻട്രോ, ഗ്രാൻഡ് i10 നിയോസ്, ഓറ സബ് കോംപാക്റ്റ് സെഡാൻ തുടങ്ങിയ മോഡലുകളെല്ലാം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അടുത്തിടെ പ്രഖ്യാപിച്ച വില വർധനവിനെ മറികടക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്നും ബ്രാൻഡ് പറയുന്നു.

ഹ്യുണ്ടായി സാൻട്രോ (പെട്രോൾ)
സാൻട്രോ ഹാച്ച്ബാക്കിന്റെ പെട്രോൾ വേരിയന്റുകളിൽ 28,000 രൂപ വരെയുള്ള ഡിസ്‌കൗണ്ടുകൾ ഓഫറുകളാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 15,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടുകളും 10,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസും 3000 രൂപ വരെയുള്ള കോർപ്പറേറ്റ് ഓഫറുകളും ഉൾപ്പെടുന്നു. 4.90 ലക്ഷം രൂപയാണ് സാൻട്രോയുടെ പെട്രോൾ മോഡലിന്റെ ഇന്ത്യയിലെ പ്രാരംഭ എക്സ്ഷോറൂം വില.

ഹ്യുണ്ടായി സാൻട്രോ (സിഎൻജി)
സാൻട്രോയുടെ സിഎൻജി വേരിയന്റുകളിലും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി 2022 മെയ് മാസത്തെ ഡിസ്‌കൗണ്ട്, ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയകരമായ വസ്‌തുത.

സാൻട്രോയുടെ സിഎൻജി മോഡലുകൾക്ക് 13,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമാവും. കൂടാതെ കാറിൽ 10,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസും 3000 രൂപ വരെയുള്ള കോർപ്പറേറ്റ് ഓഫറും ഉൾപ്പെടുന്നു. 6.10 ലക്ഷം രൂപയാണ് ഹാച്ച്ബാക്കിന്റെ സിഎൻജി വേരിയന്റുകളുടെ എക്സ്ഷോറൂം വില.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് (പെട്രോൾ)
ഗ്രാൻഡ് i10 നിയോസിന്റെ 1.2 ലിറ്റർ പെട്രോൾ മോഡലിന് ഹ്യുണ്ടായി 23,000 രൂപ വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ 15,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടുകളും 10,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസും 3000 രൂപ വരെയുള്ള കോർപ്പറേറ്റ് ഓഫറുകളും ഉൾപ്പെടുന്നു. ഗ്രാൻഡ് i10 നിയോസ് കോംപാക്‌ട് ഹാച്ച്ബാക്കിന്റെ പെട്രോൾ മോഡലിന് 5.39 ലക്ഷം രൂപയാണ് പ്രാരംഭ വില.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് (സിഎൻജി)
ഗ്രാൻഡ് i10 നിയോസിന്റെ സിഎൻജി മോഡലിന് 13,000 രൂപ വരെ മൊത്തത്തിലുള്ള ഡിസ്‌കൗണ്ടായി ഹ്യുണ്ടായി ഈ മാസം ഒരുക്കിയിരിക്കുന്നത്. ഇതിൽ 10,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസും 3000 രൂപ വരെയുള്ള കോർപ്പറേറ്റ് ഓഫറും ഉൾപ്പെടുന്നുണ്ട്. 7.17 ലക്ഷം രൂപയാണ് കോംപാക്‌ട് ഹാച്ച്ബാക്കിന്റെ സിഎൻജി മോഡലിന്റെ ഇന്ത്യയിലെ പ്രാരംഭ എക്സ്ഷോറൂം വില.

ഹ്യുണ്ടായി ഓറ (പെട്രോൾ)
ഓറ സബ് കോംപാക്‌ട് സെഡാന്റെ പെട്രോൾ വേരിയന്റുകളിൽ 23,000 രൂപ വരെയാണ് മെയ് മാസം ഹ്യുണ്ടായി മൊത്തത്തിലുള്ള ആനുകൂല്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 15,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടുകളും 10,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസും 3000 രൂപ വരെയുള്ള കോർപ്പറേറ്റ് ഓഫറുകളും ഉൾപ്പെടുന്നു. ഓറയുടെ 1.2 ലിറ്റർ പെട്രോൾ മോഡലിന്റെ പ്രാരംഭ വില 6.09 ലക്ഷം രൂപയാണ്.

ഹ്യുണ്ടായി ഓറ (ടർബോ)
കോംപാകാക്‌ട് സെഡാന്റെ ടർബോ മോഡലിന് 48,000 രൂപ വരെയുള്ള ഓഫറുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. ഇതിൽ 35,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടുകളും 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 3000 രൂപ വരെയുള്ള കോർപ്പറേറ്റ് ഓഫറുകളും ഉൾപ്പെടുന്നു. 8.87 ലക്ഷം രൂപയാണ് ഓറയുടെ ടർബോ മോഡലിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ഹ്യുണ്ടായി ഓറ (സിഎൻജി)
ഓറ സിഎൻജി മോഡലിന് 13,000 രൂപ വരെ മൊത്തത്തിലുള്ള ഓഫറാണ് ഹ്യുണ്ടായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ 10,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസും 3000 രൂപ വരെയുള്ള കോർപ്പറേറ്റ് ഓഫറും ഉൾപ്പെടുന്നു. ഓറയുടെ സിഎൻജി മോഡലിന് 7.88 ലക്ഷം രൂപയാണ് ഇന്ത്യയിലെ പ്രാരംഭ എക്സ്ഷോറൂം വില.

ക്രെറ്റ, വെന്യു, അൽകസാർ എന്നിവയുൾപ്പെടെ ബ്രാൻഡിന്റെ എസ്‌യുവി ലൈനപ്പിലേക്ക് വില വർധനവ് നടപ്പിലാക്കിയതിനു പിന്നാലെ കഴിഞ്ഞ ദിവസം സാൻട്രോ, ഗ്രാൻഡ് i10 നിയോസ്, ഓറ, i20 വേരിയന്റുകൾ, വേർണ എന്നിവയുടെ വിലയിൽ വർധനവ് നടപ്പാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ.


Click it and Unblock the Notifications








