ഇലക്‌ട്രിക് നിരയിലേക്ക് ഒരു സ്റ്റൈലൻ കാർ, Ioniq 5 ഉടൻ ഇന്ത്യയിൽ എത്തുമെന്ന് ഹ്യുണ്ടായിയുടെ ഉറപ്പ്

ഇന്ത്യയിൽ ഇലക്ട്രിക് കാർ വിപ്ലവത്തിന് തുടക്കം കുറിച്ചവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. കോന ഇ-എസ്‌യുവിയിലൂടെ ആരംഭം കുറിച്ചെങ്കിലും രാജ്യത്ത് വേണ്ടത്ര ചലനമുണ്ടാക്കാൻ മോഡലിനായില്ലെന്നു വേണം പറയാൻ.

എന്നാൽ ഇന്ത്യയിൽ തങ്ങളുടെ രണ്ടാമത്തെ ഇലക്‌ട്രിക് കാർ പുറത്തിറക്കാൻ പോവുകയാണ് ഹ്യുണ്ടായി. അതിനുള്ള പ്രഖ്യാപനവും കമ്പനി നടത്തിയിരിക്കുകയാണിപ്പോൾ. ആഗോള മുൻനിര ഇലക്ട്രിക് ക്രോസ്ഓവർ അയോണിക് 5 ഇവിയുടെ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ടാണ് ഹ്യുണ്ടായി ഇന്ത്യയിൽ ഇവി സെഗ്മെന്റിനെ വിപുലീകരിക്കാൻ ഒരുങ്ങുന്നത്.

ഇലക്‌ട്രിക് നിരയിലേക്ക് ഒരു സ്റ്റൈലൻ കാർ, Ioniq 5 ഉടൻ ഇന്ത്യയിൽ എത്തുമെന്ന് ഹ്യുണ്ടായിയുടെ ഉറപ്പ്

ഇന്ത്യയിലേക്ക് E-GMP അവതരിപ്പിക്കുന്നതോടെ മോഡുലാർ, സ്കേലബിൾ, ബഹുമുഖമായ ഒരു പ്ലാറ്റ്‌ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ നൂതന ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ ഞങ്ങൾക്ക് കഴിയും. ഇലക്‌ട്രിക് മൊബിലിറ്റിയുടെ ഭാവി പരിവർത്തനത്തിന് ഊന്നൽ നൽകുന്നതിനായി സങ്കൽപ്പിക്കുകയും എഞ്ചിനീയറിംഗ് ചെയ്യുകയും ചെയ്ത E-GMP, ഇന്ത്യയിലെ സ്മാർട്ട് ന്യൂജെൻ ഉപഭോക്താക്കൾക്കായി ഇലക്ട്രിക് വാഹനങ്ങളുടെ ഒരു പുതിയ ലീഗിന് തുടക്കമിടുമെന്ന് ഇവിയുടെ പ്രഖ്യാപനത്തെക്കുറിച്ച് സംസാരിച്ച ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ഉൻസൂ കിം പറഞ്ഞു.

ഹ്യുണ്ടായിയുടെ E-GMP (E-GMP) എന്നറിയപ്പെടുന്ന ഇലക്‌ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് അയോണിക് 5 ഒരുങ്ങിയിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമിൽ നിർമിച്ച ആദ്യത്തെ ഹ്യുണ്ടായി ഇവി ആയിരുന്നു അയോണിക് 5. ഇത് ഇതിനകം ആഗോള വിപണികളിൽ വൻ ഹിറ്റായിരിക്കുന്ന മോഡൽ കൂടിയാണെന്നതാണ് പ്രത്യേകത. കിയയുടെ ആദ്യത്തെ ഇലക്ട്രിക് കാർ EV6 ഇവി ഇതിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നതും.

Ioniq 5 ഉടൻ ഇന്ത്യയിൽ എത്തുമെന്ന് ഹ്യുണ്ടായിയുടെ ഉറപ്പ്

അയോണിക് 5 ഇവി രാജ്യത്ത് അവതരിപ്പിക്കുന്ന തീയതി ഹ്യുണ്ടായി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വർഷം ജനുവരിയിൽ ദേശീയ തലസ്ഥാനത്ത് നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഇത് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2028-ഓടെ ആറ് ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ദക്ഷിണ കൊറിയൻ ബ്രാൻഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇവയെല്ലാം സികെഡി മോഡലായി രാജ്യത്ത് അവതരിപ്പിക്കും. കൂടാതെ സ്ഥാപനത്തിന്റെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാവും ഇവയെല്ലാം വരുന്നത്. അടുത്തിടെ ഹ്യുണ്ടായി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ വരാനിരിക്കുന്ന മോഡലുകളിലൊന്നായി അയോണിക് 5 ഇലക്ട്രിക് കാർ ലിസ്റ്റ് ചെയ്തിരുന്നു. 2022-ന്റെ രണ്ടാം പകുതിയിൽ ഇവിയെ രാജ്യത്ത് അവതരിപ്പിക്കുമെന്നായിരുന്നു കമ്പനി നേരത്തെ പറഞ്ഞിരുന്നത്.

Ioniq 5 ഉടൻ ഇന്ത്യയിൽ എത്തുമെന്ന് ഹ്യുണ്ടായിയുടെ ഉറപ്പ്

ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ പണ്ടത്തെ പോണി കാറുകളെ അനുസ്മരിപ്പിക്കും വിധമാണ് ഹ്യണ്ടായി അയോണിക് 5 ഇവിയെ ഒരുക്കിയിരിക്കുന്നത്. ചതുരാകൃതിയിലുള്ള ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, 20 ഇഞ്ച് എയറോഡൈനാമിക് ഡിസൈൻഡ് അലോയ് വീലുകൾ, ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ഒരു കൂട്ടം പിക്സലേറ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ, ഒരു സംയോജിത സ്‌പോയിലറും ഒരു ഷാർക്ക്-ഫിൻ ആന്റിന എന്നിവയാണ് രൂപം പൂർത്തിയാക്കിയിരിക്കുന്നത്.

അകത്ത്, കാറിന് ഡാഷ്‌ബോർഡിൽ ഒരു വലിയ കൺസോളാണ് അയോണിക് 5 ഇലക്ട്രിക് എസ്‍‌യുവിയിൽ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. ഇൻസ്ട്രുമെന്റ് കൺസോളിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഓരോ സ്‌ക്രീൻ വീതമുണ്ട്. ടൂ സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, രണ്ടാം നിരയിൽ ക്രമീകരിക്കാവുന്ന സീറ്റ്, സ്ലൈഡിംഗ് സെന്റർ കൺസോൾ എന്നിവയാണ് ഇന്റീരിയറിലെ മറ്റ് ഹൈലൈറ്റുകൾ.

ഉയർന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഒരു നൂതന ബാറ്ററി പായ്ക്ക് ബാറ്ററി സിസ്റ്റത്തിന്റെ സവിശേഷതയാവും അയോണിക് 5 ഇവിയെ വേറിട്ടു നിർത്തുക. അതേസമയം ബൈ-ഡയറക്ഷണൽ ചാർജിംഗ് പ്ലഗ് ഉയർന്ന വോൾട്ടേജ് ബാറ്ററിയെ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് പവർ ചെയ്യാൻ അനുവദിക്കുകയും ചെയ്യും. ഉയർന്ന വോൾട്ടേജ് ബാറ്ററിയും ഓക്സിലറി ബാറ്ററിയും ചാർജ് ചെയ്യുന്ന ഒരു ഇന്റഗ്രേറ്റഡ് ചാർജിംഗ് കൺട്രോൾ യൂണിറ്റും (ICCU) E-GMP പ്ലാറ്റ്‌ഫോമിൽ ഉണ്ട്.

അയോണിക് 5 ഇവി മോഡലിന് RWD അല്ലെങ്കിൽ AWD കോൺഫിഗറേഷനുകളിൽ 58kWh, 72.6kWh ബാറ്ററി പായ്ക്കുകൾ ലഭിക്കും. ഇന്ത്യൻ വിപണിയിൽ ഏത് പായ്ക്ക് നൽകുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മണിക്കൂറിൽ 185 കിലോമീറ്റർ വേഗത കൈവരിക്കാൻ അയോണിക് 5 ന് കഴിയുമെന്ന് ഹ്യുണ്ടായി പറയുന്നു. 350 kW DC ചാർജർ ഉപയോഗിച്ച് അൾട്രാഫാസ്റ്റ് ചാർജിംഗ് ശേഷി വെറും 18 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.

More from DriveSpark

Article Published On: Thursday, November 10, 2022, 16:00 [IST]
English summary
Hyundai confirms launch of much awaited ioniq 5 electric suv in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X