Creta Alcazar എസ്‌യുവികൾക്ക് ADAS സംവിധാനം വാഗ്‌ദാനം ചെയ്യാൻ തയാറെടുത്ത് Hyundai

എസ്‌യുവി വിപണിയിൽ ഹ്യുണ്ടായിക്കുള്ളത് ഒരു പ്രത്യേക സ്വീകാര്യതയാണ്. ക്രെറ്റ, വെന്യു, അൽകസാർ, ട്യൂസോൺ എന്നീ മോഡലുകളെല്ലാം ഇന്ത്യയിൽ നേടിയെടുത്ത വിജയമാണ് ഇതിനുള്ള പ്രധാന കാരണം.

Creta Alcazar എസ്‌യുവികൾക്ക് ADAS സംവിധാനം വാഗ്‌ദാനം ചെയ്യാൻ തയാറെടുത്ത് Hyundai

ക്രെറ്റ മിഡ്‌-സൈസ് എസ്‌യുവിയുമായി വൻ വിജയം കൈവരിച്ചുകൊണ്ടിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. രണ്ടാം തലമുറ ആവർത്തനത്തിലെത്തിയതോടെ ഇരുകൈയ്യും നീട്ടിയാണ് വാഹനത്തെ വിപണി സ്വീകരിച്ചത്. ആദ്യ തലമുറയുടെ കാര്യവും മറിച്ചല്ലായിരുന്നു.

Creta Alcazar എസ്‌യുവികൾക്ക് ADAS സംവിധാനം വാഗ്‌ദാനം ചെയ്യാൻ തയാറെടുത്ത് Hyundai

ക്രെറ്റ 2015-ൽ വിപണിയിൽ എത്തിയതിനു ശേഷം രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ ഹ്യുണ്ടായി ക്രെറ്റ നേടിയെടുത്ത ആധിപത്യവും ചെറുതല്ല. ക്രെറ്റ നിലവിൽ അഞ്ച് സീറ്റർ ഇടത്തരം എസ്‌യുവി സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണെന്നതും ശ്രദ്ധേയമാണ്. ഈ വിജയം തന്നെയാണ് മറ്റ് പ്രമുഖ കമ്പനികളെയും ഈ സെഗ്മെന്റിൽ കൊണ്ടുവരാൻ കാരണമായത്.

Creta Alcazar എസ്‌യുവികൾക്ക് ADAS സംവിധാനം വാഗ്‌ദാനം ചെയ്യാൻ തയാറെടുത്ത് Hyundai

വളർന്നുവരുന്ന ഈ മത്സരത്തിന് മറുപടിയായി ഇന്ത്യയിൽ ഉടൻ തന്നെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്നതോടെ ക്രെറ്റ ഗണ്യമായി നവീകരിക്കപ്പെടും. ഉപഭോക്താക്കളുടെ ആധുനിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സമീപഭാവിയിൽ ഹ്യുണ്ടായി ആഭ്യന്തര ശ്രേണിയിലുടനീളം ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) കൊണ്ടുവരും.

Creta Alcazar എസ്‌യുവികൾക്ക് ADAS സംവിധാനം വാഗ്‌ദാനം ചെയ്യാൻ തയാറെടുത്ത് Hyundai

ഈ വർഷം മുതൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ പ്രധാന മോഡലുകൾ ഈ അതിനൂതന സാങ്കേതികവിദ്യ നേടുമെന്നാണ് അറിയാൻ കഴിയുന്നത്. മാത്രമല്ല ആഗോള വിപണിയിലെ ഡിസൈൻ തത്വശാസ്ത്രത്തിനനുസൃതമായ ഡിസൈൻ ഫിലോസഫിയും കമ്പനി ഇവിടെ പരിചയപ്പെടുത്തും.

Creta Alcazar എസ്‌യുവികൾക്ക് ADAS സംവിധാനം വാഗ്‌ദാനം ചെയ്യാൻ തയാറെടുത്ത് Hyundai

പുതുതലമുറ ട്യൂസോണും അയോണിക് 5 ഇലക്‌ട്രിക്കും ഈ നിരയിലെ ആദ്യത്തെ മോഡലുകളായിരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പിന്നീട് അത് ക്രെറ്റയും അൽകാസറും പിന്തുടരും.

Creta Alcazar എസ്‌യുവികൾക്ക് ADAS സംവിധാനം വാഗ്‌ദാനം ചെയ്യാൻ തയാറെടുത്ത് Hyundai

പുതിയ കാലത്തെ കാറുകളിൽ കൂടുതൽ ഡ്രൈവർ അസിസ്റ്റീവ്, സുരക്ഷാ ഫീച്ചറുകൾ പ്രതീക്ഷിക്കുന്നതിനാൽ ഹ്യൂണ്ടായി ആറ് എയർബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), ISOFIX ചൈൽഡ് സീറ്റ് മൗണ്ട് മുതലായവ ക്രെറ്റയിലും മൂന്നുവരി അൽകസാർ എന്നിവയിലും സ്റ്റാൻഡേർഡായി അവതരിപ്പിക്കും.

Creta Alcazar എസ്‌യുവികൾക്ക് ADAS സംവിധാനം വാഗ്‌ദാനം ചെയ്യാൻ തയാറെടുത്ത് Hyundai

ഇടത്തരം എസ്‌യുവി വിഭാഗത്തിൽ മഹീന്ദ്ര XUV700, എംജി ആസ്റ്റർ തുടങ്ങിയ മോഡലുകൾ ADAS സാങ്കേതികവിദ്യയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുകയാണിപ്പോൾ. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഡ്രൈവർ മയക്കം കണ്ടെത്തൽ, ബ്ലൈൻഡ് സ്‌പോട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ ക്രെറ്റയ്ക്കും അൽകാസറിനും ഒപ്പം കൂടുതൽ താങ്ങാനാവുന്ന വെന്യു കോംപാക്‌ട് എസ്‌യുവി എന്നിവയ്ക്കൊപ്പം നൽകുമെന്ന് പ്രതീക്ഷിക്കാം.

Creta Alcazar എസ്‌യുവികൾക്ക് ADAS സംവിധാനം വാഗ്‌ദാനം ചെയ്യാൻ തയാറെടുത്ത് Hyundai

അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ എസ്‌യുവിക്ക് ക്രെറ്റയ്ക്ക് സമാനമായ അപ്‌ഡേറ്റുകളും ലഭിച്ചേക്കാം. നിലവിൽ വെന്യു പരീക്ഷണ ഘട്ടത്തിലാണ്. ഗണ്യമായി പരിഷ്ക്കരിച്ച ഡിസൈൻ മാറ്റങ്ങളോടെയാണ് ഇതും വിപണിയെ കീഴടക്കാൻ എത്തുക. അതുമാത്രമല്ല, പെർഫോമൻസ് കാർ പ്രേമികളെ ആകർഷിക്കാനായി i20 N ലൈനിന്റേതു പോലെ ഒരു സ്പോർട്ടിയർ N ലൈൻ വേരിയന്റും ഹ്യുണ്ടായി വെന്യുവിന് ലഭിക്കാൻ സാധ്യതയുണ്ട്.

Creta Alcazar എസ്‌യുവികൾക്ക് ADAS സംവിധാനം വാഗ്‌ദാനം ചെയ്യാൻ തയാറെടുത്ത് Hyundai

ചുരുക്കി പറഞ്ഞാൽ ഏറ്റവും പുതിയ സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ഫിലോസഫിയെ അടിസ്ഥാനമാക്കി അപ്‌ഡേറ്റ് ചെയ്‌ത ക്രെറ്റയും വെന്യുവും പുതിയ അയോണിക് 5 ഇലക്ട്രിക് വാഹനവും ഈ വർഷം ആഗോള വിപണിയിൽ വിറ്റഴിച്ച നാലാംതലമുറ മോഡലിനെ അടിസ്ഥാനമാക്കിയുള്ള പുത്തൻ ട്യൂസോണും ഹ്യുണ്ടായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Creta Alcazar എസ്‌യുവികൾക്ക് ADAS സംവിധാനം വാഗ്‌ദാനം ചെയ്യാൻ തയാറെടുത്ത് Hyundai

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത ക്രെറ്റലേക്ക് പുതിയ ADAS എത്തുന്നതിനു പുറമെ പാരാമെട്രിക് ജ്യുവൽ പാറ്റേൺ ഗ്രില്ല്, അതുല്യമായ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പുതുതായി രൂപകൽപ്പന ചെയ്‌ത ഫ്രണ്ട് ബമ്പർ, ഫോഗ് ലാമ്പ് സെക്ഷൻ, പുതുക്കിയ സ്‌കിഡ് പ്ലേറ്റുകൾ, ഒരു കൂട്ടം പുതിയ അലോയി വീലുകൾ, പുതുക്കിയ പിൻഭാഗം എന്നിവയെല്ലാം സമ്മാനിക്കും.

Creta Alcazar എസ്‌യുവികൾക്ക് ADAS സംവിധാനം വാഗ്‌ദാനം ചെയ്യാൻ തയാറെടുത്ത് Hyundai

ഇതിനെല്ലാം പുറമെ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, പരിഷ്ക്കരിച്ച ബ്ലൂലിങ്ക് കണക്റ്റീവ് ഫീച്ചറുകൾ എന്നിവയ്‌ക്കൊപ്പം ഇന്ത്യൻ മോഡലിലും സമാനമായ സവിശേഷതകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. അതേസമയം മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും എസ്‌യുവിലേക്ക് ചേക്കേറില്ല.

Creta Alcazar എസ്‌യുവികൾക്ക് ADAS സംവിധാനം വാഗ്‌ദാനം ചെയ്യാൻ തയാറെടുത്ത് Hyundai

1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ എന്നിവ സമാനമായ ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം തന്നെ കമ്പനി മുന്നോട്ടു കൊണ്ടുപോവും.

Creta Alcazar എസ്‌യുവികൾക്ക് ADAS സംവിധാനം വാഗ്‌ദാനം ചെയ്യാൻ തയാറെടുത്ത് Hyundai

ഈ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഹ്യുണ്ടായി ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള അല്‍കസാര്‍ എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 16.30 ലക്ഷം രൂപ മുതൽ 20.14 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് വാഹനത്തിനെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Sunday, March 6, 2022, 9:00 [IST]
English summary
Hyundai creta and alcazar suv models ready to offer the adas feature in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X