ഹ്യുണ്ടായി ഉപഭോക്താക്കൾക്ക് സന്തോഷിക്കാം, 7 വർഷം വരെ കാറുകൾക്ക് വാറണ്ടി കിട്ടും

തങ്ങളുടെ പെട്രോൾ മോഡലുകൾക്കായി ആറാമത്തെയും ഏഴാമത്തെയും വർഷത്തെ എക്സ്റ്റെന്റഡ് വാറണ്ടി പ്ലാനുകൾ പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി.

ഹ്യുണ്ടായി ഉപഭോക്താക്കൾക്ക് സന്തോഷിക്കാം, 6,7 വർഷം വരെ ഇനി കാറുകൾക്ക് വാറണ്ടി കിട്ടും

നിലവിൽ ബ്രാൻഡ് തങ്ങളുടെ വാഹനങ്ങൾക്ക് സ്റ്റാൻഡേർഡായി മൂന്ന് വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറണ്ടിയാണ് വാഗ്ദാനം ചെയ്‌ത് വരുന്നത്. പുതിയ പ്ലാനുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വസനീയമാംവിധം ഹ്യുണ്ടായി കാറുകൾ വാങ്ങാനാവും.

ഹ്യുണ്ടായി ഉപഭോക്താക്കൾക്ക് സന്തോഷിക്കാം, 6,7 വർഷം വരെ ഇനി കാറുകൾക്ക് വാറണ്ടി കിട്ടും

ഇതൊരു പുതിയ എക്സ്റ്റെന്റഡ് വാറണ്ടി ഓപ്ഷൻ മാത്രമായിരിക്കും. ഈ ആനുകൂല്യങ്ങൾക്കായി ഹ്യുണ്ടായി രണ്ട് സ്ലാബുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡെലിവറി തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് വിപുലീകൃത വാറണ്ടി തെരഞ്ഞെടുക്കാം എന്നതാണ് ആദ്യത്തേത്.

ഹ്യുണ്ടായി ഉപഭോക്താക്കൾക്ക് സന്തോഷിക്കാം, 6,7 വർഷം വരെ ഇനി കാറുകൾക്ക് വാറണ്ടി കിട്ടും

രണ്ടാമത്തെ സ്ലാബിൽ ഉപഭോക്താക്കൾക്ക് 90 ദിവസത്തിന് ശേഷം ഇത് തെരഞ്ഞെടുക്കാം. എന്നാൽ നിലവിലെ വാറണ്ടി കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ആകണമെന്നു മാത്രം.

ഹ്യുണ്ടായി ഉപഭോക്താക്കൾക്ക് സന്തോഷിക്കാം, 6,7 വർഷം വരെ ഇനി കാറുകൾക്ക് വാറണ്ടി കിട്ടും

പുതുതായി പ്രഖ്യാപിച്ച ആറ്, ഏഴ് വർഷത്തെ വാറണ്ടി പ്ലാനുകൾ ഹ്യുണ്ടായി ഇയോൺ, സാൻട്രോ, ഗ്രാൻഡ് i10 നിയോസ്, എക്‌സെന്റ്, i20, വെന്യു, വേർണ, ക്രെറ്റ, അൽകാസർ എന്നിവയ്ക്ക് ലഭിക്കും. പുതിയ വിപുലീകൃത വാറണ്ടിയുടെ വില 15,154 രൂപ മുതൽ 46,350 രൂപ വരെയാണ്.

ഹ്യുണ്ടായി ഉപഭോക്താക്കൾക്ക് സന്തോഷിക്കാം, 6,7 വർഷം വരെ ഇനി കാറുകൾക്ക് വാറണ്ടി കിട്ടും

പുതിയ വാറണ്ടി സ്കീമിനൊപ്പം കൊറിയൻ കാർ നിർമാതാക്കൾ ഉപഭോക്താക്കൾക്ക് മൂന്ന് ഓപ്ഷനുകൾ നൽകുന്നു. അഞ്ച് വർഷം പഴക്കമുള്ള മോഡലുള്ള നിലവിലെ ഉപഭോക്താവിന് സപ്പറേറ്റായി 2 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ എക്സ്റ്റെന്റഡ് വാറണ്ടി വാങ്ങാനാവും. അതായത് 6-ഉം 7-ഉം വർഷം/1,00,000 കി.മീ വാറണ്ടി വാങ്ങാം എന്നതാണിത്.

ഹ്യുണ്ടായി ഉപഭോക്താക്കൾക്ക് സന്തോഷിക്കാം, 6,7 വർഷം വരെ ഇനി കാറുകൾക്ക് വാറണ്ടി കിട്ടും

വെന്യു എസ്‌യുവി, ഓറ കോംപാക്‌ട് സെഡാൻ, ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്ക് അല്ലെങ്കിൽ ഇയോൺ പോലുള്ള ബ്രാൻഡിന്റെ ഇപ്പോൾ നിർത്തലാക്കപ്പെട്ട ചില മോഡലുകൾ എന്നിവയ്ക്ക് ഇത് ബാധകമാണ്. മോഡലും ഡെലിവറി കാലയളവിലെ സ്ലാബും അനുസരിച്ച് ഈ വാറണ്ടിയുടെ വില 6,989 രൂപയ്ക്കും 27,762 രൂപയ്ക്കും ഇടയിലാരിക്കും.

ഹ്യുണ്ടായി ഉപഭോക്താക്കൾക്ക് സന്തോഷിക്കാം, 6,7 വർഷം വരെ ഇനി കാറുകൾക്ക് വാറണ്ടി കിട്ടും

രണ്ടാമത്തെ ഓപ്ഷൻ നാല് വർഷം പഴക്കമുള്ള കാറുകൾക്ക് ബാധകമാണ്. ഇവിടെ വാങ്ങുന്നവർക്ക് 3 വർഷം/1,00,000 കി.മീ അധിക വാറണ്ടി തെരഞ്ഞെടുക്കാം. മോഡലും ഡെലിവറി സ്ലാബും അനുസരിച്ച് വില 9,521 രൂപ മുതൽ 37,820 രൂപ വരെയാണ് ഈ എക്സ്റ്റൈൻഡ് വാറണ്ടിക്കായി മുടക്കേണ്ടി വരിക.

ഹ്യുണ്ടായി ഉപഭോക്താക്കൾക്ക് സന്തോഷിക്കാം, 6,7 വർഷം വരെ ഇനി കാറുകൾക്ക് വാറണ്ടി കിട്ടും

ഹ്യുണ്ടായി കാറുകളിൽ വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡായ 3 വർഷത്തെ വാറണ്ടിക്ക് അപ്പുറം തുടരാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കുള്ളതാണ് അവസാന ഓപ്ഷൻ. മോഡലും ഡെലിവറി കാലയളവിലെ സ്ലാബും അനുസരിച്ച് 15,154 രൂപയ്ക്കും 46,530 രൂപയ്ക്കും ഇടയിൽ അടച്ച് 4 വർഷം/1,00,000 കിലോമീറ്റർ പായ്ക്കിനൊപ്പം വാറണ്ടി നീട്ടാൻ അവർക്ക് കഴിയും.

ഹ്യുണ്ടായി ഉപഭോക്താക്കൾക്ക് സന്തോഷിക്കാം, 6,7 വർഷം വരെ ഇനി കാറുകൾക്ക് വാറണ്ടി കിട്ടും

ഇപ്പോൾ നിർത്തലാക്കിയ ഇയോൺ ഹാച്ച്ബാക്ക് ഈ വാറണ്ടിക്ക് യോഗ്യമല്ല എന്നത് കമ്പനി പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്. ഹ്യുണ്ടായിയുടെ മിക്ക എതിരാളികളും അഞ്ച് വർഷം വരെ വിപുലീകൃത വാറണ്ടി പാക്കേജ് വാഗ്ദാനം ചെയ്യുന്നുണ്ട് നിലവിൽ. എന്നാൽ വ്യത്യസ്ത ഓഡോമീറ്റർ റീഡിംഗുകൾ അനുസരിച്ചാണ് ഇത് നടപ്പിലാക്കി വരുന്നതെന്നു മാത്രം.

ഹ്യുണ്ടായി ഉപഭോക്താക്കൾക്ക് സന്തോഷിക്കാം, 6,7 വർഷം വരെ ഇനി കാറുകൾക്ക് വാറണ്ടി കിട്ടും

ഹ്യുണ്ടായിയുടെ സഹോദര ബ്രാൻഡായ കിയ, 5 വർഷത്തെ അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ വരെ അധിക വാറണ്ടി വാഗ്ദാനം ചെയ്യുന്നു. ഹോണ്ടയും അവരുടെ കാറുകൾക്കും ഇതേ വ്യവസ്ഥ തന്നെയാണ് മുന്നോട്ടുകൊണ്ടുപോവുന്നത്.

ഹ്യുണ്ടായി ഉപഭോക്താക്കൾക്ക് സന്തോഷിക്കാം, 6,7 വർഷം വരെ ഇനി കാറുകൾക്ക് വാറണ്ടി കിട്ടും

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കി തങ്ങളുടെ ഉപഭോക്താക്കൾക്ക് 5 വർഷം/1,00,000 കിലോമീറ്റർ വരെ വിപുലീകൃത വാറണ്ടി നൽകുന്നുണ്ട്. അതേസമയം ഫോക്‌സ്‌വാഗണും സ്കോഡയും 6 വർഷം/1,50,000 കിലോമീറ്റർ വരെയും ടാറ്റ മോട്ടോർസ് 3 വർഷം വരെ അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ വരെയും ഓഫർ ചെയ്യുന്നു.

ഹ്യുണ്ടായി ഉപഭോക്താക്കൾക്ക് സന്തോഷിക്കാം, 6,7 വർഷം വരെ ഇനി കാറുകൾക്ക് വാറണ്ടി കിട്ടും

ഹ്യുണ്ടായിയുമായി ബന്ധപ്പെട്ട മറ്റു വാർത്തകളിൽ ആഗസ്റ്റ് നാലിന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന പുതിയ ട്യൂസോൺ എസ്‌യുവിയുടെ ബുക്കിംഗ് ബ്രാൻഡ് കഴിഞ്ഞ ദിവസം ആരംഭിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. സിഗ്നേച്ചർ, പ്ലാറ്റിനം എന്നീ രണ്ട് വകഭേദങ്ങളിൽ മോഡൽ ലഭ്യമാകും. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ട്യൂസോൺ സ്വന്തമാക്കാനാവും.

ഹ്യുണ്ടായി ഉപഭോക്താക്കൾക്ക് സന്തോഷിക്കാം, 6,7 വർഷം വരെ ഇനി കാറുകൾക്ക് വാറണ്ടി കിട്ടും

ADAS ലെവൽ 2, സെഗ്മെന്റിലെ ഏറ്റവും നീളമേറിയ വീൽബേസ്, റീക്ലെയിനിംഗ് രണ്ടാം നിര സീറ്റുകൾ, ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം എന്നിവയുൾപ്പെടെ സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകളുടെ ഒരു നീണ്ടനിരയുമായാണ് ട്യൂസോൺ വിപണിയിലേക്ക് എത്തുക.

ഹ്യുണ്ടായി ഉപഭോക്താക്കൾക്ക് സന്തോഷിക്കാം, 6,7 വർഷം വരെ ഇനി കാറുകൾക്ക് വാറണ്ടി കിട്ടും

വയർലെസ് ചാർജിംഗ്, 8-സ്പീക്കർ ബോസ് സിസ്റ്റമുള്ള വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അലക്‌സ, ഗൂഗിൾ വോയ്‌സ് അസിസ്റ്റ്, കണക്റ്റുചെയ്‌ത കാർ സവിശേഷതകൾ എന്നിവയും അതിലേറെയും പോലുള്ള അത്യാധുനിക ഫീച്ചറുകളും വാഹനത്തിന്റെ ഭാഗമാവും.

More from DriveSpark

Article Published On: Wednesday, July 20, 2022, 18:25 [IST]
English summary
Hyundai india announced extended warranty up to 7 years details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X