കണക്കുകളിൽ ഹ്യുണ്ടായിക്ക് നഷ്‌ടം, പോയമാസം ഇന്ത്യയിൽ വിറ്റഴിച്ചത് 53,159 യൂണിറ്റുകൾ

സാമ്പത്തിക വർഷം അവസാനത്തിലേക്ക് നീങ്ങുമ്പോൾ കാർ വിൽപ്പന ഇപ്പോഴും മന്ദഗതിയിലാണ് മുന്നോട്ടുപോവുന്നത്. ചിപ്പ് ക്ഷാമം തുടരുന്ന സാഹചര്യത്തിൽ നിർമാണവും പല കമ്പനികളും വെട്ടിചുരുക്കിയിട്ടുമുണ്ട്.

കണക്കുകളിൽ ഹ്യുണ്ടായിക്ക് നഷ്‌ടം, പോയമാസം ഇന്ത്യയിൽ വിറ്റഴിച്ചത് 53,159 യൂണിറ്റുകൾ

പാർട്‌സുകളുടെ ലഭ്യതക്കുറവ് കാരണം ഡെലിവറി സമയപരിധിക്ക് സാഹചര്യം ഊന്നൽ നൽകുകയാണിപ്പോൾ. ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) 2022 ഫെബ്രുവരി മാസത്തെ വിൽപ്പന കണക്കുകൾ പങ്കുവെച്ചിരിക്കുകയാണിപ്പോൾ. രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കൾ കഴിഞ്ഞ മാസം 53,159 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കണക്കുകളിൽ ഹ്യുണ്ടായിക്ക് നഷ്‌ടം, പോയമാസം ഇന്ത്യയിൽ വിറ്റഴിച്ചത് 53,159 യൂണിറ്റുകൾ

പോയ വർഷം ഇതേ കാലയളവിൽ 61,800 യൂണിറ്റുകൾ വിറ്റഴിച്ച കമ്പനിക്ക് 2022 ഫെബ്രുവരിയിൽ 14 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 7,550 യൂണിറ്റുകളുടെ കുറവാണുണ്ടായിരിക്കുന്നത്. അതോടൊപ്പം തന്നെ കയറ്റുമതിയും കുത്തനെ ഇടിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.

കണക്കുകളിൽ ഹ്യുണ്ടായിക്ക് നഷ്‌ടം, പോയമാസം ഇന്ത്യയിൽ വിറ്റഴിച്ചത് 53,159 യൂണിറ്റുകൾ

പോയ വർഷം ഇതേ കാലയളവിലെ 10,200 യൂണിറ്റിൽ നിന്ന് കയറ്റുമതി 2022 ഫെബ്രുവരിയിൽ 9,109 യൂണിറ്റായി കുറഞ്ഞു. ഈ വിഭാഗത്തിൽ നഷ്ടം ഏകദേശം 10.70 ശതമാനമായാണ് കണക്കാക്കുന്നത്. കഴിഞ്ഞ മാസത്തെ മൊത്തം വിൽപ്പന 61,800 യൂണിറ്റിൽ നിന്ന് 53,159 യൂണിറ്റായി കുറഞ്ഞു.

കണക്കുകളിൽ ഹ്യുണ്ടായിക്ക് നഷ്‌ടം, പോയമാസം ഇന്ത്യയിൽ വിറ്റഴിച്ചത് 53,159 യൂണിറ്റുകൾ

രാജ്യത്തെ രണ്ടാമത്തെ വലിയ വാഹന നിർമാതാക്കൾ എന്ന നിലയിൽ ഹ്യുണ്ടായിയുടെ വ്യക്തമായ ലീഡ് വലിയ വെല്ലുവിളികളില്ലാതെ പോകുമ്പോൾ മാരുതി സുസുക്കി അടുത്തിടെ കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ദക്ഷിണ കൊറിയൻ ബ്രാൻഡിന് തിരിച്ചടിയായിട്ടുണ്ട്.

കണക്കുകളിൽ ഹ്യുണ്ടായിക്ക് നഷ്‌ടം, പോയമാസം ഇന്ത്യയിൽ വിറ്റഴിച്ചത് 53,159 യൂണിറ്റുകൾ

മറ്റ് കാർ നിർമ്മാതാക്കളെപ്പോലെ തന്നെ സെമികണ്ടക്‌ടർ ക്ഷാമം കാരണം ഹ്യൂണ്ടായിയും പ്രതിസന്ധിയിലാണ്. സാഹചര്യം നന്നായി കൈകാര്യം ചെയ്യുന്നതിനും കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനുമുള്ള ബദലുകൾ പര്യവേക്ഷണം ചെയ്യുന്നതിനായി ബ്രാൻഡ് അതിന്റെ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.

കണക്കുകളിൽ ഹ്യുണ്ടായിക്ക് നഷ്‌ടം, പോയമാസം ഇന്ത്യയിൽ വിറ്റഴിച്ചത് 53,159 യൂണിറ്റുകൾ

കൂടാതെ കമ്പനി തങ്ങളുടെ വാഹന നിര ശക്തിപ്പെടുത്തുന്നതിന് ഈ വർഷത്തിൽ പുതിയ ഉൽപ്പന്നങ്ങൾ കൊണ്ടുവരാനും സാധ്യതയുണ്ട്. നിലവിൽ നേരിട്ട വാർഷിക വിൽപ്പന ഇടിവ് ഇരട്ട അക്കത്തിലേക്ക് നീങ്ങിയപ്പോൾ പ്രതിമാസ വിൽപ്പന വ്യത്യാസം നാമമാത്രമായി തുടരുന്നത് ഹ്യുണ്ടായിയെ സംബന്ധിച്ച് ആശ്വാസകരമായ കാര്യമാണ്.

കണക്കുകളിൽ ഹ്യുണ്ടായിക്ക് നഷ്‌ടം, പോയമാസം ഇന്ത്യയിൽ വിറ്റഴിച്ചത് 53,159 യൂണിറ്റുകൾ

2022 ജനുവരിയിൽ 44,022 യൂണിറ്റായിരുന്നു വിൽപ്പന. വെന്യു, ക്രെറ്റ എസ്‌യുവികളുടെ മികവിലാണ് കമ്പനി ഇപ്പോൾ പിടിച്ചുനിൽക്കുന്നത്. ചിപ്പ് ക്ഷാമത്തിന്റെ സാഹചര്യത്തെ ആശ്രയിച്ച് 2022-ൽ എപ്പോഴെങ്കിലും രണ്ട് കാറുകൾക്കും ഒരു മുഖം മിനുക്കൽ സമ്മാനിക്കാനും ഹ്യുണ്ടായി പദ്ധതിയിട്ടുണ്ട്.

കണക്കുകളിൽ ഹ്യുണ്ടായിക്ക് നഷ്‌ടം, പോയമാസം ഇന്ത്യയിൽ വിറ്റഴിച്ചത് 53,159 യൂണിറ്റുകൾ

അതിൽ വെന്യു കോംപാക്ട് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വരും മാസങ്ങളിൽ ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതിന് ശേഷമായിരിക്കും ഇന്തോനേഷ്യയിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ ക്രെറ്റ മിഡ്‌-സൈസ് എസ്‌യുവിയുടെ വളരെയധികം പരിഷ്ക്കരിച്ച പതിപ്പ് നിരത്തുകളിൽ എത്തുക.

കണക്കുകളിൽ ഹ്യുണ്ടായിക്ക് നഷ്‌ടം, പോയമാസം ഇന്ത്യയിൽ വിറ്റഴിച്ചത് 53,159 യൂണിറ്റുകൾ

വരാനിരിക്കുന്ന രണ്ട് മോഡലുകളും ആഗോള വിപണിയിലുള്ള ട്യൂസോണിൽ നിന്ന് ധാരാളം പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ബ്രാൻഡിന്റെ ഏറ്റവും പുതിയ സെൻസസ് സ്പോർട്ടിനസ് ഡിസൈൻ ഫിലോസഫിയിയായിരിക്കും അവതരിപ്പിക്കുക. കൂടുതലും ഡിസൈൻ മാറ്റങ്ങളാവും ഉണ്ടായിരിക്കുക. അതായത് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും രണ്ട് എസ്‌യുവികൾക്കും പ്രതീക്ഷിക്കേണ്ടെന്ന് സാരം.

കണക്കുകളിൽ ഹ്യുണ്ടായിക്ക് നഷ്‌ടം, പോയമാസം ഇന്ത്യയിൽ വിറ്റഴിച്ചത് 53,159 യൂണിറ്റുകൾ

1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ അവയുടെ ഗിയർബോക്‌സ് ചോയ്‌സുകൾ നിലനിർത്തിക്കൊണ്ടുതന്നെ ക്രെറ്റയ്ക്ക് കരുത്ത് പകരുന്നത് തുടരും. എന്നിരുന്നാലും സെഗ്‌മെന്റിലെ വർധിച്ചുവരുന്ന മത്സരത്തിന് മറുപടിയായി ഇന്റീരിയറിന് ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ പരിചയപ്പെടുത്തിയേക്കും.

കണക്കുകളിൽ ഹ്യുണ്ടായിക്ക് നഷ്‌ടം, പോയമാസം ഇന്ത്യയിൽ വിറ്റഴിച്ചത് 53,159 യൂണിറ്റുകൾ

ഇവയ്ക്കെല്ലാം പുറമെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കോന ഇലക്ട്രിക്, ഏറ്റവും പുതിയ അയോണിക് 5 എന്നിവയുടെ ലോഞ്ചിലൂടെ ഇലക്ട്രിക് വാഹന നിരയും ഏകീകരിക്കപ്പെടുമ്പോൾ പുതിയ തലമുറയുടെ വരവ് സാധ്യമായതിനാൽ ട്യൂസോണിനും ഈ വർഷം ഒരു വലിയ മേക്ക് ഓവർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കണക്കുകളിൽ ഹ്യുണ്ടായിക്ക് നഷ്‌ടം, പോയമാസം ഇന്ത്യയിൽ വിറ്റഴിച്ചത് 53,159 യൂണിറ്റുകൾ

റെട്രോ-തീം ഉള്ള അയോണിക് 5 ആണ് സമർപ്പിത ഇ-ജിഎംപി ആർക്കിടെക്ചറിൽ ഇരിക്കുന്ന ആദ്യത്തെ ഹ്യുണ്ടായി മോഡലാണ്. ഇത് CBU റൂട്ട് വഴി രാജ്യത്തേക്ക് കൊണ്ടുവരാനാണ് ബ്രാൻഡ് ഉദ്ദേശിക്കുന്നത്. കൂടുതൽ മത്സരാധിഷ്ഠിത വില നിർണയത്തിനായി ഇവിയുടെ ചെറിയ 58kWh വേരിയന്റിനെ പരിചയപ്പെടുത്താനായിരിക്കും കമ്പനിക്ക് താത്പര്യം.

കണക്കുകളിൽ ഹ്യുണ്ടായിക്ക് നഷ്‌ടം, പോയമാസം ഇന്ത്യയിൽ വിറ്റഴിച്ചത് 53,159 യൂണിറ്റുകൾ

ഈ പതിപ്പ് WLTP സൈക്കിളിൽ 385 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. കൂടാതെ റിയർ-വീൽ ഡ്രൈവിലും ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനുകളിലും ലഭ്യമാണ്. പിന്നീട് 2024-ൽ ഹ്യുണ്ടായി വളരെ താങ്ങാവുന്ന വിലയിൽ ഒരു മാസ്-മാർക്കറ്റ് ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അത് ഇന്ത്യയ്‌ക്കായി പ്രത്യേകം വികസിപ്പിച്ചെടുക്കും. എന്തായാലുംക്യാശ്മീരുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ ഹ്യുണ്ടായി ഡീലർ നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ നിന്നും പയ്യെ കരകയറിവരുന്ന സാഹചര്യവും കമ്പനിയുടെ മുന്നിലുണ്ട്.

Article Published On: Wednesday, March 2, 2022, 15:53 [IST]
English summary
Hyundai india reports decline in domestic sales and exports in february 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X