വലിയ ബാറ്ററി പായ്ക്കും കൂടുതൽ റേഞ്ചും; പരിഷ്ക്കരിച്ച Ioniq 5 ഇവിയെ അവതരിപ്പിച്ച് Hyundai

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി രാജ്യത്തെ ഇലക്ട്രിക് വിപ്ലവത്തിൽ പങ്കാളിയാവാൻ ഒരുങ്ങുകയാണ്. വോൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം സ്വന്തമാക്കിയ അയോണിക് 5 എന്ന മോഡലുമായാണ് കമ്പനിയുടെ വരവ്.

വലിയ ബാറ്ററി പായ്ക്കും കൂടുതൽ റേഞ്ചും; പരിഷ്ക്കരിച്ച Ioniq 5 ഇവിയെ അവതരിപ്പിച്ച് Hyundai

ഇതിനു മുന്നോടിയായി യുകെ വിപണിയിൽ പുതുക്കിയ അയോണിക് 5 ഇലക്ട്രിക്കിനെ അവതരിപ്പിച്ചിരിക്കുയാണ് ഹ്യുണ്ടായി. പല വേരിയന്റുകളായി എത്തുന്ന വാഹനത്തിന് സാധാരണ 58 kWh ബാറ്ററി പായ്ക്ക് സജ്ജീകരണം മാത്രമല്ല, വലിയൊരു ബാറ്ററി പായ്ക്കും ഇലക്ട്രിക് എസ്‌യുവിയിൽ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

വലിയ ബാറ്ററി പായ്ക്കും കൂടുതൽ റേഞ്ചും; പരിഷ്ക്കരിച്ച Ioniq 5 ഇവിയെ അവതരിപ്പിച്ച് Hyundai

മറ്റ് വിപണികളിലെ അയോണിക് 5 ഇവിയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ ബാറ്ററി പായ്ക്ക് നവീകരണമാണ് എസ്‌യുവിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നു പറയാം. ഈ നവീകരണങ്ങൾ യൂറോപ്പിനായി കുറച്ച് മാസങ്ങൾക്ക് മുമ്പ് ഹ്യുണ്ടായി പ്രഖ്യാപിച്ചിരുന്നു.

വലിയ ബാറ്ററി പായ്ക്കും കൂടുതൽ റേഞ്ചും; പരിഷ്ക്കരിച്ച Ioniq 5 ഇവിയെ അവതരിപ്പിച്ച് Hyundai

72.6 kWh ബാറ്ററി പായ്ക്ക് 77.4 kWh യൂണിറ്റിന് വഴിമാറിയതാണ് ഈ പ്രധാന പരിഷ്ക്കരണം. WLTP സൈക്കിളിൽ ഒറ്റ ചാർജിൽ 507 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് ഈ പുതുക്കിയ പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഹ്യുണ്ടായി നിരലുടനീളം ഒരു പുതിയ കണ്ടീഷനിംഗ് സിസ്റ്റവും ബാറ്ററി ഹീറ്ററും സ്റ്റാൻഡേർഡായി നിർമിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

വലിയ ബാറ്ററി പായ്ക്കും കൂടുതൽ റേഞ്ചും; പരിഷ്ക്കരിച്ച Ioniq 5 ഇവിയെ അവതരിപ്പിച്ച് Hyundai

വ്യത്യസ്ത കാലാവസ്ഥകളിൽ മെച്ചപ്പെട്ട ചാർജിംഗ് പ്രകടനത്തോടെ ഒപ്റ്റിമൽ ചാർജിംഗ് സാഹചര്യങ്ങളെ പിന്തുണയ്ക്കുന്ന സമയത്ത് അയോണിക് 5 ഇവിയുടെ ബാറ്ററി താപനില ക്രമീകരിക്കാൻ അനുവദിക്കുന്നതിനാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ടോപ്പ് എൻഡ് നംസൻ എഡിഷൻ ഇപ്പോൾ ഡിജിറ്റൽ മിററുകളും വലിയ പനോരമിക് സൺറൂഫുമായാണ് വരുന്നത്.

വലിയ ബാറ്ററി പായ്ക്കും കൂടുതൽ റേഞ്ചും; പരിഷ്ക്കരിച്ച Ioniq 5 ഇവിയെ അവതരിപ്പിച്ച് Hyundai

ഈ കലണ്ടർ വർഷത്തിന്റെ രണ്ടാം പകുതിയിൽ അയോണിക് 5 ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ഹ്യുണ്ടായി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. CBU റൂട്ട് വഴി (സമ്പൂർണ ഇറക്കുമതി) രാജ്യത്തേക്ക് കൊണ്ടുവരുമെന്നുമാണ് ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ സമർപ്പിത ഇ-ജിഎംപി ആർക്കിടെക്ച ർ പ്ലാറ്റ്ഫോം പങ്കിടുന്നതിനാൽ അയോണിക് 5-ന് കിയ EV6 ക്രോസ്ഓവർ എസ്‌യുവിയുമായി ധാരാളം സാമ്യമുണ്ട്.

വലിയ ബാറ്ററി പായ്ക്കും കൂടുതൽ റേഞ്ചും; പരിഷ്ക്കരിച്ച Ioniq 5 ഇവിയെ അവതരിപ്പിച്ച് Hyundai

EV6 ക്രോസ്ഓവർ എസ്‌യുവിയായിരിക്കും ആദ്യം വിൽപ്പനയ്‌ക്കെത്തുക. അതിന്റെ പ്രീ-ബുക്കിംഗ് മെയ് 26-ന് ഇന്ത്യയിൽ ആരംഭിക്കുമെന്നും കിയ മോട്ടോർസ് അറിയിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ വാഹനത്തിന്റെ 100 യൂണിറ്റുകളായിരിക്കും ആദ്യം വിപണം ചെയ്യുകയെന്നാണ് കൊറിയൻ ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്.

വലിയ ബാറ്ററി പായ്ക്കും കൂടുതൽ റേഞ്ചും; പരിഷ്ക്കരിച്ച Ioniq 5 ഇവിയെ അവതരിപ്പിച്ച് Hyundai

കിയ EV6 കുറഞ്ഞ യൂണിറ്റുകളായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഹ്യുണ്ടായി അയോണിക് 5 ഇലക്‌ട്രിക് എസ്‌യുവിയുടെ ഇത്തരം കാര്യങ്ങളൊന്നും വിശദീകരിച്ചിട്ടില്ലെന്നു വേണം പറയാൻ. വലിയ 77.4 kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് പ്രാദേശികമായി ലഭ്യമാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

വലിയ ബാറ്ററി പായ്ക്കും കൂടുതൽ റേഞ്ചും; പരിഷ്ക്കരിച്ച Ioniq 5 ഇവിയെ അവതരിപ്പിച്ച് Hyundai

കൂടാതെ 800V ബാറ്ററി സാങ്കേതികവിദ്യ ഉള്ളതിനാൽ 220 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വാഹനം വെറും 18 മിനിറ്റിനുള്ളി 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും.

വലിയ ബാറ്ററി പായ്ക്കും കൂടുതൽ റേഞ്ചും; പരിഷ്ക്കരിച്ച Ioniq 5 ഇവിയെ അവതരിപ്പിച്ച് Hyundai

2028-ഓടെ ഇന്ത്യയിൽ ആറ് പുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനുള്ള ബ്രാൻഡ് ആസൂത്രണത്തിന്റെ ആദ്യ ഭാഗമാണ് അയോണിക് 5 എസ്‌യുവിയുടെ അരങ്ങേറ്റം. ഇതിനു ശേഷം ഒരു മാസ് മാർക്കറ്റ് ഇവിയുടെ വികസന ഘട്ടത്തിലേക്ക് കമ്പനി കൂടുതൽ ഊന്നൽ കൊടുക്കും.

വലിയ ബാറ്ററി പായ്ക്കും കൂടുതൽ റേഞ്ചും; പരിഷ്ക്കരിച്ച Ioniq 5 ഇവിയെ അവതരിപ്പിച്ച് Hyundai

ഈ വർഷാവസാനം മുഖംമിനുക്കിയ കോന ഇലക്ട്രിക്കിനെയും ഇന്ത്യയിൽ പരിചയപ്പെടുത്താൻ ഹ്യുണ്ടായി ഒരുങ്ങുകയാണ്. ഇത് വരാനിരിക്കുന്ന ലോംഗ് റേഞ്ച് നെക്‌സോൺ ഇവിയെയും അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് മാറ്റങ്ങളോടെ പുറത്തിറക്കിയ എംജി ZS ഇവിയെയും നേരിടും.

വലിയ ബാറ്ററി പായ്ക്കും കൂടുതൽ റേഞ്ചും; പരിഷ്ക്കരിച്ച Ioniq 5 ഇവിയെ അവതരിപ്പിച്ച് Hyundai

അയോണിക് 5 ഇവിയുടെ രൂപകൽപ്പനയിലേക്ക് നോക്കിയാൽ 70 കളിലെ വിമാനത്തിന്റെ രൂപകല്‍പ്പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രദര്‍ശിപ്പിച്ച 45 ഇവി കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് ഈ ഇലക്ട്രിക് എസ്‌യുവി. പിക്‌സലേറ്റഡ് U ആകൃതിയിലുള്ള ഡ്യുവല്‍ എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, സ്വൂപ്പിംഗ് ബോണറ്റ് ഘടന, 20 ഇഞ്ച് വീലുകൾ എന്നിവ വാഹനത്തിന് റെട്രോ രൂപവും നൽകുന്നുണ്ട്.

വലിയ ബാറ്ററി പായ്ക്കും കൂടുതൽ റേഞ്ചും; പരിഷ്ക്കരിച്ച Ioniq 5 ഇവിയെ അവതരിപ്പിച്ച് Hyundai

ഇവയ്ക്കു പുറമെ പോപ്പ്-ഔട്ട് ഡോര്‍ ഹാന്‍ഡിലുകള്‍, ദീര്‍ഘ ചതുരാകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പ്, ചാര്‍ജിംഗ് പോയിന്റ്, സംയോജിത സ്പോയിലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, റെട്രോ-തീം ബമ്പറുകള്‍, റേക്ക് ചെയ്ത പിന്‍ ഗ്ലാസ് ഏരിയ എന്നിവയാണ് ഹ്യുണ്ടായി അയോണിക് 5 ഇവിയുടെ ഡിസൈൻ ഹൈലൈറ്റുകൾ.

വലിയ ബാറ്ററി പായ്ക്കും കൂടുതൽ റേഞ്ചും; പരിഷ്ക്കരിച്ച Ioniq 5 ഇവിയെ അവതരിപ്പിച്ച് Hyundai

സെന്‍സസ് സ്പോര്‍ട്ടിനസ് ഫിലോസഫി അടിസ്ഥാനമാക്കിയുള്ള ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മോഡലിന് സവിശേഷമായ ആകര്‍ഷണമുണ്ടെന്നു തന്നെ പറയാം. പുറംമോടി പോലെ തന്നെ അകത്തളവും ഗംഭീരമാണ്. ഫിസിക്കല്‍ ബട്ടണുകളുടെ കുറഞ്ഞ ഉപയോഗവും ചലിക്കുന്ന സെന്റര്‍ കണ്‍സോളിന്റെയും ഉപയോഗവും അയോണിക് 5 ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയറിന് സവിശേഷമായ രൂപമാണ് സമ്മാനിക്കുന്നത്.

Article Published On: Thursday, April 28, 2022, 10:03 [IST]
English summary
Hyundai introduced ioniq 5 electric suv with new updates and longer range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X