ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി Hyundai Kona, മുഖംമിനുക്കി ഈ വർഷം വീണ്ടും വിപണിയിലേക്ക്

ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവിയായി രംഗപ്രവേശം ചെയ്‌ത മോഡലാണ് ഹ്യുണ്ടായി കോന. രാജ്യത്തെ ആദ്യത്തെ ഇവി എന്നും ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഈ മോഡലിനെ വേണമെങ്കിൽ വിശേഷിപ്പിക്കുന്നതിലും തെറ്റൊന്നുമില്ല.

ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി Hyundai Kona, മുഖംമിനുക്കി ഈ വർഷം വീണ്ടും വിപണിയിലേക്ക്

ടാറ്റ നെക്സോൺ ഇവി, എംജി ZS ഇവി എന്നിവയ്ക്കിടയിൽ നിറം മങ്ങി പോയ കോന ഇപ്പോഴും വിപണിയിൽ ലഭ്യമാണെന്ന കാര്യം പോലും പലർക്കുമറിയില്ല. കാഴ്ച്ചയിൽ അത്ര സുന്ദരനൊന്നുമല്ലാത്തതിനാൽ ഇവരുടെ ഇടയിൽ തികച്ചും വീർപ്പുമുട്ടുന്ന കോന ഇവിക്ക് പുതുജീവനേകാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായി.

ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി Hyundai Kona, മുഖംമിനുക്കി ഈ വർഷം വീണ്ടും വിപണിയിലേക്ക്

2020 നവംബറിൽ അന്താരാഷ്ട്ര വിപണികൾക്കായി അരങ്ങേറ്റം കുറിച്ച കോന ഇവി ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതികളാണ് കമ്പനി ഇപ്പോൾ നീക്കുന്നത്. ഈ വർഷം തന്നെ വാഹനം പുറത്തിറക്കുമെന്നാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി Hyundai Kona, മുഖംമിനുക്കി ഈ വർഷം വീണ്ടും വിപണിയിലേക്ക്

ഈ വർഷം അവസാനം കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായി കോന ഇവി ഫെയ്‌സ്‌ലിഫ്റ്റിന് നിരവധി പരിഷ്ക്കാരങ്ങളായിരിക്കും ഉണ്ടായിരിക്കുക. മുൻവശത്തെ ഫോക്‌സ് ഗ്രിൽ പൂർണമായും നീക്കം ചെയ്തു. എയറോഡൈനാമിക്​സ്​ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗ്രില്ലുകളിൽ മാറ്റം സംഭവിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി Hyundai Kona, മുഖംമിനുക്കി ഈ വർഷം വീണ്ടും വിപണിയിലേക്ക്

ലംബമായി പിളർന്ന ഹെഡ്‌ലാമ്പുകൾ ചെറുതായി പുനഃസ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്. ഫ്രണ്ട് ബമ്പറും വ്യത്യസ്തമാണ്. ചാർജിംഗ് പോർട്ട് മുൻവശത്തേക്ക് കമ്പനി മറച്ചിരിക്കുന്നു. വശങ്ങളിൽ ഫെയ്‌സ്‌ലിഫ്റ്റഡ് ഇലക്ട്രിക് എസ്‌യുവിക്ക് മെഷീൻ കട്ട് അലോയ് വീലുകളുടെ ഒരു പുതിയ സെറ്റാണ് അവതരിപ്പിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി Hyundai Kona, മുഖംമിനുക്കി ഈ വർഷം വീണ്ടും വിപണിയിലേക്ക്

ഇനി പിൻവശത്തേക്ക് നോക്കിയാൽ പുതുക്കിയ കോന ഇവി ഫെയ്‌സ്‌ലിഫ്റ്റിന് പുനർരൂപകൽപ്പന ചെയ്‌ത ബമ്പറിനൊപ്പം ലംബമായി സ്‌പ്ലിറ്റ് ചെയ്‌ത ടെയിൽ ലൈറ്റുകളും ഹ്യുണ്ടായി സമ്മാനിച്ചിട്ടുണ്ട്. അതേസമയം ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയർ ഡിസൈനിൽ മാറ്റമില്ലാതെ തുടരുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും കൂടുതൽ സവിശേഷതകളും ഉപകരണങ്ങളും അതിൽ ചേർക്കാൻ കമ്പനി മറന്നില്ല എന്നതാണ് ശ്രദ്ധേയം.

ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി Hyundai Kona, മുഖംമിനുക്കി ഈ വർഷം വീണ്ടും വിപണിയിലേക്ക്

ഇതിൽ ഹീറ്റഡ് റിയർ സീറ്റുകൾ, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ്, റിയർ ക്രോസ്-ട്രാഫിക് അസിസ്റ്റൻസ്, സുരക്ഷിതമായ എക്സിറ്റ് അലേർട്ട് തുടങ്ങിയവ വരെ ഉൾപ്പെടുന്നുണ്ട്. 10.25 ഇഞ്ച് ഫുൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എസ്‌യുവിയിൽ സ്റ്റാൻഡേർഡ് ആയി വരുന്നുവെന്നതാണ് അകത്തളത്തെ തികച്ചും പ്രീമിയമാക്കുന്നത്. കൂടാതെ ടോപ്പ് വേരിയന്റുകൾക്ക് 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ ഓപ്ഷനും ലഭിക്കും.

ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി Hyundai Kona, മുഖംമിനുക്കി ഈ വർഷം വീണ്ടും വിപണിയിലേക്ക്

പകരം താഴ്ന്ന വേരിയന്റുകൾക്ക് 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനാണ് ഹ്യുണ്ടായി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ വലിയ ടച്ച്‌സ്‌ക്രീനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത വിപണികളിൽ ലഭ്യമാണ്. റിമോട്ട് ക്ലൈമറ്റ് കൺട്രോൾ പോലുള്ള കൂടുതൽ കണക്റ്റഡ് സവിശേഷതകളും ചേർത്ത് കോന ഇവി ഫെയ്‌സ്‌ലിഫ്റ്റിൽ ബ്ലൂലിങ്ക് കണക്റ്റഡ് സാങ്കേതികവിദ്യയും ഹ്യുണ്ടായി കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി Hyundai Kona, മുഖംമിനുക്കി ഈ വർഷം വീണ്ടും വിപണിയിലേക്ക്

എന്നിരുന്നാലും ഹ്യുണ്ടായി കോന ഇലക്‌ട്രിക്കിന്റെ ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ പൂർണമായും മാറ്റമില്ലാതെ തുടരുകയാണ്. അന്താരാഷ്‌ട്ര വിപണിയിൽ ഇലക്ട്രിക് എസ്‌യുവിക്ക് 39.2 kWh, 64 kWh രണ്ട് ബാറ്ററി ഓപ്ഷനുകൾ ലഭിക്കുന്നു.ചെറിയ ബാറ്ററി പായ്ക്കിനൊപ്പം 136 kW ഇലക്ട്രിക് മോട്ടോർ വാഗ്ദാനം ചെയ്യുമ്പോൾ വലിയ ബാറ്ററി 204 bhp കരുത്തുള്ള ഇലക്ട്രിക് മോട്ടോറുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി Hyundai Kona, മുഖംമിനുക്കി ഈ വർഷം വീണ്ടും വിപണിയിലേക്ക്

ഇന്ത്യൻ വിപണിയിൽ നിലവിൽ ഹ്യുണ്ടായി കോന ഇവിയുടെ 39.2 kWh ബാറ്ററി,136 kW മോട്ടോർ പതിപ്പ് മാത്രമേ ലഭ്യമാകൂ. പരിഷ്ക്കരിച്ച പതിപ്പിന് സമാന സവിശേഷതകൾ ഉണ്ടായിരിക്കും. നിലവിലെ ഇലക്ട്രിക് എസ്‌യുവിക്ക് സമാനമായി വരാനിരിക്കുന്ന കോന ഇവി ഫെയ്‌സ്‌ലിഫ്റ്റ് പ്രാദേശികമായി അസംബിൾ ചെയ്യപ്പെടും. അങ്ങനെയെങ്കിൽ ഏകദേശം 25 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി Hyundai Kona, മുഖംമിനുക്കി ഈ വർഷം വീണ്ടും വിപണിയിലേക്ക്

വേഗമേറിയതും സൗകര്യപ്രദവുമായ ചാർജിങ്, കരുത്തുറ്റ പെർഫോർമൻസ്, ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, ലോ റണ്ണിങ് കോസ്റ്റ്, മികച്ച സുരക്ഷ, പ്രീമിയം ലുക്കും ഫീച്ചറുകളും, ലോങ് ഡ്രൈവിങ് റേഞ്ച് എന്നിവയെല്ലാം ഒത്തുചേരുന്നതോടെ ഹ്യുണ്ടായി കോന ഇവി ഫെയ്‌സ്‌ലിഫ്റ്റിനും ഇന്ത്യയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി Hyundai Kona, മുഖംമിനുക്കി ഈ വർഷം വീണ്ടും വിപണിയിലേക്ക്

ഒരു പെട്രോൾ കാറിന്റെ ആകെ ചzലവിന്റെ അഞ്ചിലൊന്ന് മാത്രമാണ് വിപണിയിലെത്തിയപ്പോൾ ഇലക്ട്രിക് മോഡലിന് കമ്പനി അവകാശപ്പെട്ടത്.

Article Published On: Tuesday, May 3, 2022, 14:52 [IST]
English summary
Hyundai kona electric facelift model coming soon to india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X