പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ

കോംപാക്‌ട് എസ്‍യുവി വിഭാഗത്തിലെ ഹ്യുണ്ടായിയുടെ പോരാളി വെന്യുവിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി വിപണിയിൽ എത്തി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. 7.53 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് വെന്യുവിന്റെ പുത്തൻ പതിപ്പ് ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുന്നത്.

പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ
Venue Engine Variant Price
Kappa 1.2 MPi Petrol E 5MT ₹7,53,100
Kappa 1.0 Turbo GDi Petrol S (O) iMT ₹9,99,900
U2 1.5 CRDi Diesel S+ 6 MT ₹9,99,900
പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ

ഇന്ത്യയിലെ ഒന്നാം നമ്പർ എസ്‌യുവി നിർമാതാക്കളായ ഹ്യുണ്ടായി 2022 ഫെയ്‌സ്‌ലിഫ്റ്റ് വെന്യുവിനെ ധാരാളം പുതുമകളുമായാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ

E, S, S (O), SX, SX (O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായി എത്തുന്ന എസ്‌യുവിയെ ടൈഫൂൺ സിൽവർ, ഫാന്റം ബ്ലാക്ക്, പോളാർ വൈറ്റ്, ഡെനിം ബ്ലൂ, ഫിയറി റെഡ്, ടൈറ്റൻ ഗ്രേ, ഫിയറി റെഡ്, കോൺട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫ് എന്നിങ്ങനെ വ്യത്യസ്‌തമായ കളർ ഓപ്ഷനുകളിലും സ്വന്തമാക്കാനാവും.

പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ

വേരിയന്റുകളെ ആശ്രയിച്ച് പുതുക്കിയ വെന്യുവിന്റെ താത്ക്കാലിക ബുക്കിംഗ് കാലയളവ് 12 മുതൽ 16 ആഴ്ച്ച വരെയാണെന്നും 100 ശതമാനം വരെ ഓൺ-റോഡ് ഫണ്ടിംഗിൽ ഉപഭോക്താക്കൾക്ക് വാഹനം വാങ്ങാമെന്നും ഹ്യുണ്ടായി പറഞ്ഞു. പുത്തൻ വെന്യു എസ്‌യുവിക്ക് സ്റ്റാൻഡേർഡായി മൂന്നു വർഷത്തെ അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയും ലഭ്യമാവും.

പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ

കൂടാതെ വാറണ്ടി ഏഴ് വർഷം വരെ നീട്ടാൻ സാധിക്കുന്നതിനോടൊപ്പം മൂന്നു വർഷത്തെ ബ്ലൂലിങ്ക് സബ്‌സ്‌ക്രിപ്‌ഷനും മുഖംമിനുങ്ങിയെത്തിയ വെന്യുവിൽ കമ്പനി വാഗ്‌ദാനവും ചെയ്യുന്നുണ്ട്. ഇനി സ്റ്റൈലിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ ഈ പുതിയ സബ്-കോംപാക്‌ട് എസ്‌യുവി ബ്രാൻഡിന്റെ സെൻഷ്യസ് സ്‌പോർട്ടിനെസ് ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് ഹ്യുണ്ടായി അണിയിച്ചൊരുക്കിയിരിക്കുന്നത്.

പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ

ഇത് പുതിയ തലമുറ ട്യൂസോൺ പ്രീമിയം എസ്‌യുവിയിൽ നിന്നും പല ഡിസൈൻ സൂചകങ്ങളും കടമെടുത്താണ് വെന്യു ഫെയ്‌സ്‌ലിഫ്റ്റിനെ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. അതിൽ പുനർരൂപകൽപ്പന ചെയ്ത മുൻവശമാണ് ഏറെ ആകർഷകം. വിപുലമായ ക്രോം ആക്‌സന്റുകളുള്ള പാരാമെട്രിക് ജ്യുവൽ ഗ്രിൽ വെന്യുവിന് എന്തെന്നില്ലാത്ത ആകർഷണമാണ് നൽകുന്നത്.

പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ

ഗ്രില്ലിന്റെ ഇരു വശങ്ങളിലുമായി സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും ഉണ്ട്. അതോടൊപ്പം പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും പുതിയ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് സമ്മാനിച്ചിട്ടുണ്ടെന്നതും ഏറെ ശ്രദ്ധേയമാണ്.

പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ

പിന്നിലെ ഡിസൈൻ ഘടകങ്ങളിൽ കൂടുതൽ നേരായ ടെയിൽ ഗേറ്റ്, എൽ ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾ, ടെയിൽ ഗേറ്റിന് കുറുകെയുള്ള ഒരു എൽഇഡി സ്ട്രിപ്പ് എന്നിവ കിയ സോനെറ്റിനെ ഓർമ്മപ്പെടുത്തിയേക്കാം.

പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ

റൂഫ് മൗണ്ടഡ് സ്‌പോയിലർ, ഷാർക്ക് ഫിൻ ആന്റിന, റൂഫ് റെയിലുകൾ എന്നിവ പുതിയ വെന്യുവിൽ ലഭിക്കുമ്പോൾ അതിന്റെ പിൻ ബമ്പർ ഒരു ഫാക്‌സ് സ്‌കിഡ് പ്ലേറ്റോടുകൂടിയ പുതിയ ഡിസൈനാണ് അവതരിപ്പിക്കുന്നത്.

പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ 2022 ഹ്യുണ്ടായി വെന്യൂ ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാബിൻ ബ്ലാക്ക്, ബീജ് ഡ്യുവൽ ടോൺ നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. വേരിയന്റുകളും വകഭേദങ്ങളും അനുസരിച്ച് ഏറ്റവും പുതിയ സാങ്കേതികവിദ്യയും കണക്റ്റിവിറ്റി സവിശേഷതകളും ഉപയോഗിച്ച് വെന്യുവിനെ അണിയിച്ചൊരുക്കാനും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ മറന്നിട്ടില്ല.

പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ

മുഖംമിനുക്കിയെത്തിയ വെന്യുവിന്റെ S വേരിയന്റിന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ടിഎംപിഎസ് എന്നിവയെല്ലാം ലഭ്യമാവുന്നുണ്ട്. അതേസമയം കോംപാക്‌ട് എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റുകൾക്ക് ബോസ് സൗണ്ട് സിസ്റ്റം ഉള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ലഭിക്കും.

പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ

ഇത് സ്‌പോർട്‌സ് ഡ്രൈവിംഗ് മോഡുകളും റിക്‌ലൈനിംഗ് പിൻ സീറ്റുകളും വരെ അവതരിപ്പിച്ചിട്ടുണ്ടെന്നതും സെഗ്മെന്റിൽ മേൽകൈ നേടാൻ സഹായിക്കും. വെന്യുവിന്റെ ടോപ്പ്-എൻഡ് SX (O) വേരിയന്റിന് ആംബിയന്റ് ലൈറ്റിംഗ്, 4-വേ പവർ ഡ്രൈവർ സീറ്റ്, എയർ പ്യൂരിഫയർ എന്നിവയ്‌ക്കൊപ്പം മൊത്തം 6 എയർബാഗുകളാണ് ഹ്യുണ്ടായി ക്രമീകരിച്ചിരിക്കുന്നതും

പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ

ഇനി വാഹനത്തിൽ അവതരിപ്പിച്ചിരിക്കുന്ന പുത്തൻ ഫീച്ചറുകളിലേക്ക് വന്നാൽ അലെക്‌സ, ഗൂഗിൾ അസിസ്റ്റൻസ് എന്നിവയ്ക്കൊപ്പം ഹോം-ടു-കാർ (H2C) എന്നീ സെഗ്‌മെന്റിലെ ഫസ്റ്റ് സവിശേഷതകൾ വരെ വെന്യുവിന്റെ 2022 മോഡലിന് ഹ്യുണ്ടായി സമ്മാനിച്ചിട്ടുണ്ട്.

പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ

ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് റിമോട്ട് ക്ലൈമറ്റ് കൺട്രോൾ, റിമോട്ട് ഡോർ ലോക്ക്/അൺലോക്ക്, വെഹിക്കിൾ സ്റ്റാറ്റസ് പരിശോധിക്കുക, ടയർ പ്രഷർ വിവരങ്ങൾ, ഫ്യൂവൽ ലെവൽ, സ്പീഡ് അലേർട്ട് എന്നിവയ്‌ക്കൊപ്പം എന്റെ കാർ കണ്ടെത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും.

പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ

മറ്റ് സുരക്ഷാ സവിശേഷതകളിൽ പിൻ പാർക്കിംഗ് സെൻസറുകൾ, സെൻട്രൽ ലോക്കിംഗ്, സ്പീഡ് സെൻസിംഗ് ലോക്ക്, ടിൽറ്റ് സ്റ്റിയറിംഗ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയാണ് ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയിൽ ലഭ്യമാവുക. അതേസമയം വാഹനത്തിലെ എഞ്ചിൻ ഓപ്ഷനുകളിൽ മാറ്റങ്ങളൊന്നും തന്നെയില്ലെന്നു വേണം പറയൻ.

പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ

82 bhp പവറിൽ 115 Nm torque നൽകുന്ന 1.2 ലിറ്റർ പെട്രോൾ, 118 bhp കരുത്തിൽ 172 Nm torque ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ, 99 bhp പവറും 240 Nm torque ഉം നൽകുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് വെന്യു ഫെയ്‌സ്‌ലിഫ്റ്റിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന എഞ്ചിൻ ഓപ്ഷനുകൾ.

പുതിയ മുഖം, ധാരാളം സവിശേഷതകൾ; Venue ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിച്ച് Hyundai, വില 7.53 ലക്ഷം മുതൽ

ഗിയർബോക്‌സ് ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക്, ഐഎംടി എന്നിവ ഉൾപ്പെടുന്നു. മാരുതി സുസുക്കി ബ്രെസ, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ, കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ, ടൊയോട്ട അർബൻ ക്രൂയിസർ, മഹീന്ദ്ര XUV300 എന്നീ കൊലമ്പൻമാരായ കോംപാക്‌ട് എസ്‌യുവികളോടാണ് സെഗ്മെനറിൽ പുത്തൻ ഹ്യുണ്ടായി വെന്യുവിന്റെ മത്സരം.

More from DriveSpark

Article Published On: Thursday, June 16, 2022, 13:35 [IST]
English summary
Hyundai launched the venue facelift suv in india at 7 53 lakh details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X