Punch മൈക്രോ എസ്‌യുവിക്ക് ഒരു കൊറിയൻ എതിരാളി, മോഡലിന്റെ അവതരണം സ്ഥിരീകരിച്ച് Hyundai

ടാറ്റ പഞ്ച് വന്നതോടെ താങ്ങാനാവുന്ന വിലയിൽ ഒരു എസ്‌യുവി സ്വന്തമാക്കാമെന്ന സ്വപ്‌നമാണ് വാഹന പ്രേമികൾക്കുണ്ടായിരിക്കുന്നത്. ആക്രമണാത്മക വില നിർണയവും സുരക്ഷയും മികച്ച എഞ്ചിൻ ഓപ്ഷനും എല്ലാം ഒത്തുചേർന്നപ്പോൾ മൈക്രോ എസ്‌യുവി അങ്ങ് ഹിറ്റായി.

Punch മൈക്രോ എസ്‌യുവിക്ക് ഒരു കൊറിയൻ എതിരാളി, മോഡലിന്റെ അവതരണം സ്ഥിരീകരിച്ച് Hyundai

ഈ ഐഡിയ പല വാഹന കമ്പനികൾക്കും ബോധിക്കുകയും ചെയ്‌തു. ആയതിനാൽ തന്നെ ഹ്യുണ്ടായി പുതിയൊരു മിനി എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ സെയിൽസ്, മാർക്കറ്റിംഗ് ഡയറക്‌ടർ തരുൺ ഗാർഗ് ഇപ്പോൾ Ai3 എന്ന കോഡ് നാമത്തിൽ ഒരു പുതിയ എൻട്രി ലെവൽ എസ്‌യുവിയുടെ ഫണ്ടിംഗിന് ആഭ്യന്തരമായി അംഗീകാരം നൽകിയതായി വെളിപ്പെടുത്തുകയും ചെയ്‌തു.

Punch മൈക്രോ എസ്‌യുവിക്ക് ഒരു കൊറിയൻ എതിരാളി, മോഡലിന്റെ അവതരണം സ്ഥിരീകരിച്ച് Hyundai

പുതിയ മൈക്രോ എസ്‌യുവി 2023-ൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കൊറിയൻ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ ഈ വർഷാവസാനത്തോടെ മോഡലിനായുള്ള പരീക്ഷണയോട്ടവും രാജ്യത്ത് നടന്നേക്കും.

Punch മൈക്രോ എസ്‌യുവിക്ക് ഒരു കൊറിയൻ എതിരാളി, മോഡലിന്റെ അവതരണം സ്ഥിരീകരിച്ച് Hyundai

മാത്രമല്ല, അടുത്തിടെ പുറത്തിറക്കിയ ടാറ്റ പഞ്ച്, മഹീന്ദ്ര KUV100, മാരുതി സുസുക്കി ഇഗ്‌നിസ് എന്നിവയ്‌ക്കെതിരെയാണ് പുതിയ മൈക്രോ എസ്‌യുവി മത്സരിക്കുന്നത്. റെനോ കിഗർ, നിസാൻ മാഗ്‌നൈറ്റ് എന്നിവയ്‌ക്കെതിരെയും വിലയുടെ കാര്യത്തിൽ മത്സരം നേരിടേണ്ടി വന്നേക്കും. ദക്ഷിണ കൊറിയയിൽ പുറത്തിറക്കിയ കാസ്‌പർ മൈക്രോ എസ്‌യുവിയുടെ പ്രാദേശികവൽക്കരിച്ച പതിപ്പായിരിക്കും Ai3 എന്നാണ് നിലവിലെ സൂചന.

Punch മൈക്രോ എസ്‌യുവിക്ക് ഒരു കൊറിയൻ എതിരാളി, മോഡലിന്റെ അവതരണം സ്ഥിരീകരിച്ച് Hyundai

ഇന്ത്യയിൽ Ai3 K1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. സാൻട്രോ, ഗ്രാൻഡ് i10 നിയോസ്, ഓറ എന്നിവയിൽ ഈ പ്ലാറ്റ്‌ഫോം ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ഇതിനെ കാസ്പർ എന്ന് വിളിക്കില്ല. പകരം പുതിയൊരു പേര് നൽകാനാണ് സാധ്യതകൾ കൂടുതലും. കാസ്‌പർ കൊറിയൻ വിപണിക്കായി മാത്രം രൂപംകൊണ്ട വാഹനമാണെന്നതും കമ്പനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

Punch മൈക്രോ എസ്‌യുവിക്ക് ഒരു കൊറിയൻ എതിരാളി, മോഡലിന്റെ അവതരണം സ്ഥിരീകരിച്ച് Hyundai

ഗ്രാൻഡ് i10 നിയോസുമായി എഞ്ചിനും ഇന്ത്യയിൽ വരാനിരിക്കുന്ന ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവി കടമെടുക്കും. അതിനാൽ താഴ്ന്ന വേരിയന്റുകൾക്ക് 1.2 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ ലഭ്യമാകും. ഇത് പരമാവധി 83 bhp കരുത്തിൽ 114 Nm torque ഉത്പാദിപ്പിക്കാം. എഞ്ചിന് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 5 സ്പീഡ് എഎംടി നൽകും.

Punch മൈക്രോ എസ്‌യുവിക്ക് ഒരു കൊറിയൻ എതിരാളി, മോഡലിന്റെ അവതരണം സ്ഥിരീകരിച്ച് Hyundai

വാഹനത്തിൽ ഹ്യുണ്ടായി ഓഫർ ചെയ്യുന്ന രണ്ടാമത്തെ എഞ്ചിൻ 1.0-ലിറ്റർ, ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിൻ ആയിരിക്കാം. അത് ടർബോചാർജ്ജ് ചെയ്‌തതും ഡയറക്‌ട് ഇഞ്ചക്ഷനോടുകൂടി വരുന്നതുമാണ്. ഈ എഞ്ചിൻ ഗ്രാൻഡ് i10 നിയോസിൽ പരമാവധി 100 bhp പവറും 172 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രമാണ് ഇത് ലഭ്യമാവുക.

Punch മൈക്രോ എസ്‌യുവിക്ക് ഒരു കൊറിയൻ എതിരാളി, മോഡലിന്റെ അവതരണം സ്ഥിരീകരിച്ച് Hyundai

ദക്ഷിണ കൊറിയയിൽ കാസ്പർ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ടും 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ യൂണിറ്റുകളാണ്. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 76 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ ടർബോചാർജ്ഡ് പതിപ്പ് 100 bhp ആണ് നൽകുന്നത്. രണ്ടും 4 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് വിപണിയിൽ എത്തുന്നത്.

Punch മൈക്രോ എസ്‌യുവിക്ക് ഒരു കൊറിയൻ എതിരാളി, മോഡലിന്റെ അവതരണം സ്ഥിരീകരിച്ച് Hyundai

നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കാസ്‌പറിന്റെ ഓൾ-ഇലക്‌ട്രിക് പതിപ്പും വരും വർഷം നിരത്തുകളിൽ കാണാം. ഒരു മൈക്രോ എസ്‌യുവി ആണെങ്കിലും കാസ്‌പറിന്റെ ദക്ഷിണ കൊറിയൻ പതിപ്പ് വളരെ മികച്ചതാണ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വരുന്നത്.

Punch മൈക്രോ എസ്‌യുവിക്ക് ഒരു കൊറിയൻ എതിരാളി, മോഡലിന്റെ അവതരണം സ്ഥിരീകരിച്ച് Hyundai

കൂടാതെ അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്‌സ് സിസ്റ്റം, 7 വരെ എയർബാഗുകൾ, ഡ്രൈവ് മോഡുകൾ, മുൻ സീറ്റുകൾക്കുള്ള ഹീറ്റിംഗ്, വെന്റിലേഷൻ, എല്ലാ എൽഇഡി ലൈറ്റിംഗ്, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ചെയ്യാനുള്ള പുഷ്-ബട്ടൺ, മൂഡ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ, ഫോക്സ് ലെതർ സീറ്റുകൾ എന്നിവയും ഇതിലുണ്ട്.

Punch മൈക്രോ എസ്‌യുവിക്ക് ഒരു കൊറിയൻ എതിരാളി, മോഡലിന്റെ അവതരണം സ്ഥിരീകരിച്ച് Hyundai

ഒരു മൈക്രോ എസ്‌യുവിക്കു പുറമെ ഇന്ത്യയിലെ സ്പോർട്‌സ് യൂട്ടിലിറ്റി നിര മികച്ചതാക്കാനാണ് ഈ വർഷം ഹ്യുണ്ടായി കൂടുതൽ ശ്രദ്ധ കൊടുക്കുക. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ എസ്‌യുവി വാഹനങ്ങൾ വിൽക്കുന്ന ബ്രാൻഡാണ് ഹ്യുണ്ടായി എന്നതും ശ്രദ്ധേയമാണ്. അതിനാൽ കമ്പനി ഉടൻ തന്നെ ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കും.

Punch മൈക്രോ എസ്‌യുവിക്ക് ഒരു കൊറിയൻ എതിരാളി, മോഡലിന്റെ അവതരണം സ്ഥിരീകരിച്ച് Hyundai

എസ്‌യുവിയുടെ നാലാം തലമുറ മോഡലായിരിക്കും ഇത്. എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ ഉൾക്കൊള്ളുന്ന ഒരു പുതിയ ഫ്രണ്ട് ഗ്രില്ലാകും പ്രധാന ആകർഷണം.

Punch മൈക്രോ എസ്‌യുവിക്ക് ഒരു കൊറിയൻ എതിരാളി, മോഡലിന്റെ അവതരണം സ്ഥിരീകരിച്ച് Hyundai

ഇതിനൊപ്പം എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ഇപ്പോൾ ബമ്പറിന്റെ താഴത്തെ പകുതിയിൽ ലംബമായി അടുക്കിയിരിക്കുന്നു. ഒരു ഫാക്സ് സ്കിഡ് പ്ലേറ്റും ഉണ്ട്. വശങ്ങളിൽ ശക്തമായ ക്യാരക്ടർ ലൈനുകളും മധ്യത്തിൽ ലൈറ്റ് ബാറുള്ള പുതിയ എൽഇഡി ടെയിൽ ലാമ്പുകളുമുണ്ട്.

Punch മൈക്രോ എസ്‌യുവിക്ക് ഒരു കൊറിയൻ എതിരാളി, മോഡലിന്റെ അവതരണം സ്ഥിരീകരിച്ച് Hyundai

കൊറിയൻ നിർമാതാവ് ഒന്നിലധികം ഇലക്ട്രിക് വാഹനങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. 6 ഇലക്ട്രിക് വാഹനങ്ങൾ നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവരുമെന്നാണ് ബ്രാൻഡ് സ്ഥിരീകരിച്ചിരിക്കുന്നതും. പ്രീമിയം മാർക്കറ്റിനും മാസ് മാർക്കറ്റിനുമുള്ള മോഡലുകൾ അവയിൽ ഉൾപ്പെടും. ഇലക്ട്രിക് വാഹനങ്ങൾ വിവിധ ബോഡി രൂപങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai micro suv for india launch confirmed to rival tata punch
Story first published: Wednesday, January 5, 2022, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X