Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ പരസ്യ വീഡിയോ പങ്കുവെച്ച് Hyundai; ഫീച്ചറുകളും സവിശേഷതകളും അടുത്തറിയാം
ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് ഹ്യുണ്ടായി, വെന്യൂവിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. പഴയ പതിപ്പില്‍ നിന്നും കുറച്ച് മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് വരുന്നതെന്ന് വേണം പറയാന്‍.

നവീകരണങ്ങളോടെ എത്തുന്ന വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് ഇപ്പോള്‍ 7.53 ലക്ഷം രൂപ മുതലാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം ഉയര്‍ന്ന പതിപ്പിന് 12.72 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില. 21,000 രൂപയാണ് ബുക്കിംഗ് തുക രൂപയായി ഡീലര്‍ഷിപ്പുകള്‍ സ്വീകരിക്കുന്നത്.

ഡീലര്‍ഷിപ്പുകള്‍ പറയുന്നതനുസരിച്ച്, വാഹനത്തിന്‍ഖെ ചില വകഭേദങ്ങള്‍ക്ക് ഇതിനകം 16 ആഴ്ച വരെ കാത്തിരിപ്പ് സമയമുണ്ട്. ഇതിനെല്ലാം പിന്നാലെയാണ്, നിര്‍മ്മാതാവ് ഇപ്പോള്‍ വെന്യൂ ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ പരസ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വാഹനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളും പുതുതായ നല്‍കിയിരിക്കുന്ന ഫീച്ചറുകളും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരസ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏകദേശം 41 സെക്കന്‍ഡ് ദൈര്‍ഘ്യമാണ് ഈ വീഡിയോയിക്കുള്ളത്.
ആമസോണ്‍ അലക്സയ്ക്ക് എസി ഓണാക്കാന്‍ വോയ്സ് കമാന്‍ഡ് നല്‍കുന്ന വ്യക്തിയില്‍ നിന്നാണ് പരസ്യ വീഡിയോ ആരംഭിക്കുന്നത്. വ്യക്തിക്ക് ക്യാബിന്‍ പ്രീ-കൂള്‍ അല്ലെങ്കില്‍ പ്രീ-ഹീറ്റ് ചെയ്യാന്‍ കഴിയുന്നതിനാല്‍ ഈ റിമോട്ട് വോയ്സ് കമാന്‍ഡുകള്‍ വളരെ ഉപയോഗപ്രദമാകുമെന്നാണ് കമ്പനി ഇതിലൂടെ പറഞ്ഞുവെയ്ക്കുന്നത്.
MOST READ: Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

കിയ കാരെന്‍സില്‍ നിന്ന് എടുത്ത പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെക്കുറിച്ചും വീഡിയോയില്‍ അടുത്തറിയാനാകും. ഡ്രൈവ് മോഡ് അനുസരിച്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ അതിന്റെ തീം മാറ്റുകയും ചെയ്യുന്നു.

രണ്ട്-ഘട്ട അഡ്ജസ്റ്റ് ചെയ്യാവുന്ന പിന്‍സീറ്റാണ് മറ്റൊരു സവിശേഷത കൂട്ടിച്ചേര്‍ക്കലുകള്‍, ഇത് സെഗ്മെന്റിലെ ആദ്യ സവിശേഷതയാണ്. ഒരു എയര്‍ പ്യൂരിഫയര്‍, മൊബൈല്‍ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള രണ്ട് യുഎസ്ബി ടൈപ്പ്-സി സ്ലോട്ടുകള്‍, പിന്‍ എസി വെന്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഡ്രൈവര്‍ സീറ്റിനുള്ള ഫോര്‍-വേ ഇലക്ട്രിക് ക്രമീകരണം, പാഡില്‍ ഷിഫ്റ്ററുകള്‍ എന്നിവയും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. ഇതിന് ഇപ്പോള്‍ ഒരു പുതിയ തീമും സൗണ്ട്‌സ് ഓഫ് നേച്ചറും ലഭിക്കുന്നു. ഇന്‍-ബില്‍റ്റ് നാവിഗേഷന്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂലിങ്കില്‍ നിന്നുള്ള 60-ല്‍ അധികം കണക്റ്റുചെയ്ത കാര്‍ സവിശേഷതകള്‍, OTA അപ്ഡേറ്റുകള്‍, ആമസോണ്‍ അലക്സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയ്ക്കുള്ള പിന്തുണയും ഉണ്ട്. ക്ലൈമെറ്റ്, പെര്‍ഫോമെന്‍സ് അപ്ഡേറ്റുകളും വാഹനത്തിന്റെ സവിശേഷതയാണ്.

ഇന്റീരിയര്‍ തീം ബ്ലാക്ക്, ബീജ് നിറങ്ങളില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. വാഹനത്തിന്റെ ക്യാബിന് എയര്‍പാസിംഗ് എക്‌സ്പീരിയന്‍സും ലഭിക്കുന്നുണ്ട്. ക്രെറ്റയില്‍ നിന്ന് എടുത്ത ഒരു പുതിയ ഡി-കട്ട് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീലാണ് മറ്റൊരു സവിശേഷത. ക്രൂയിസ് കണ്‍ട്രോളിനുള്ള നിയന്ത്രണങ്ങളും ഇതിലുണ്ട്.

കൂള്‍ഡ് ഗ്ലോവ്ബോക്സ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഡൈനാമിക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടുകൂടിയ പിന്‍ പാര്‍ക്കിംഗ് ക്യാമറ, ആംബിയന്റ് ലൈറ്റിംഗ്, കീലെസ് എന്‍ട്രി, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ചെയ്യാനുള്ള പുഷ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പഡില്‍ ലാമ്പുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, ഇലക്ട്രിക് അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ റിയര്‍വ്യൂ മിററുകളും എന്നിവയാണ് ഓഫര്‍ ചെയ്യുന്ന ഫീച്ചറുകള്‍.

എക്സ്റ്റീരിയറും പരിഷ്‌കരിച്ചിട്ടുണ്ട്. ഇതിന് ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്ത ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പര്‍ ലഭിക്കുന്നു. ഒരു പുതിയ പാരാമെട്രിക് ഗ്രില്ലാണ് മുന്നിലെ മറ്റൊരു സവിശേഷത.

ഹെഡ്‌ലാമ്പുകളില്‍ ഇപ്പോള്‍ ഹാലൊജനിനു പകരം എല്‍ഇഡി പ്രൊജക്ടറുകളാണ് ഉപയോഗിക്കുന്നത്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍ മുന്‍ പതിപ്പിന് സമാനമാണ്.

ഹ്യുണ്ടായി ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ഹൗസിംഗില്‍ മാറ്റങ്ങള്‍ വരുത്തി. വശങ്ങളില്‍ പുതിയ അലോയ് വീല്‍ ഡിസൈന്‍ ഉണ്ട്. പിന്‍ഭാഗം വന്‍തോതില്‍ പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഒരു ലൈറ്റ് ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന പുതിയ സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് മറ്റൊരു സവിശേഷത.

അതേസമയം എഞ്ചിന്‍ സവിശേഷതകള്‍ പഴയ പതിപ്പിന് സമാനമായി തന്നെ തുടരുന്നുവെന്ന് വേണം പറയാന്‍. അതിനാല്‍, മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ പുതിയ പതിപ്പിലും കാണാന്‍ സാധിക്കും. രണ്ട് പെട്രോളും ഒരു ഡീസലുമാണ്.

ഡീസല്‍ എഞ്ചിന്‍ 100 bhp കരുത്തും 240 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 83 bhp കരുത്തും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നു. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

120 bhp കരുത്തും 172 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ടര്‍ബോ പെട്രോള്‍ എഞ്ചിനുമുണ്ട്. 6-സ്പീഡ് ഇന്റലിജന്റ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ഇത് വരുന്നത്. നിങ്ങള്‍ക്ക് DCT ഗിയര്‍ബോക്സ് ലഭിക്കുകയാണെങ്കില്‍ സ്റ്റിയറിംഗ് വീലിന് പിന്നില്‍ പാഡില്‍ ഷിഫ്റ്ററുകളും കാണാന്‍ സാധിക്കും.


Click it and Unblock the Notifications








