Creta നൈറ്റ് എഡിഷനെ അടുത്തറിയാം; പരസ്യവീഡിയോ പങ്കുവെച്ച് Hyundai
കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ് ക്രെറ്റ. പ്രതിമാസം ബ്രാന്‍ഡിനായി മികച്ച വില്‍പ്പനയും മോഡല്‍ നേടിയെടുക്കുന്നുവെന്ന് വേണം പറയാന്‍. റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ 1/3 വിപണി വിഹിതമാണുള്ളത്.

ഇത് മത്സരാധിഷ്ഠിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍, കൃത്യമായ ഇടവേളകളില്‍ ക്രെറ്റയ്ക്ക് കമ്പനി അപ്ഡേറ്റുകള്‍ നല്‍കുകയും ചെയ്യുന്നു. 2022 ഏപ്രിലില്‍, 1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോറും പുതിയ നൈറ്റ് എഡിഷനും ഉള്ള iMT ഓപ്ഷന്‍ കമ്പനി കെറ്റയ്ക്ക് സമ്മാനിച്ചിരുന്നു. ഈ വര്‍ഷാവസാനം, ക്രെറ്റയ്ക്ക് സമഗ്രമായ മിഡ്-സൈക്കിള്‍ ഫെയ്‌സ്‌ലിഫ്റ്റും അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

ക്രെറ്റ നൈറ്റ് എഡിഷനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് അതിന്റെ സ്പോര്‍ട്ടിയര്‍ സ്‌റ്റൈലിംഗാണ്. ഫ്രണ്ട് ഗ്രില്‍, ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, റിയര്‍ ബമ്പര്‍, റൂഫ് റെയിലുകള്‍, റിയര്‍ വ്യൂ മിററുകള്‍, പില്ലറുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയില്‍ കാണാന്‍ കഴിയുന്നത് പോലെ തിളങ്ങുന്ന ബ്ലാക്ക്ഡ് ഔട്ട് ബിറ്റുകള്‍ ഇത് ഉപയോഗിക്കുന്നു. ഫ്രണ്ട് ഗ്രില്ലില്‍ കോണ്‍ട്രാസ്റ്റിംഗ് ആക്സന്റുകളും കാണാം.

ഈ മോഡലിനെ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ക്രെറ്റ നൈറ്റ് എഡിഷന്റെ പരസ്യ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ഹ്യുണ്ടായി. ഏകദേശം 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയാണ് കമ്പനി തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ട്രിയോ ബീം എല്‍ഇഡി ഹെഡ്‌ലാമ്പുകളും ക്രസന്റ് ഗ്ലോ എല്‍ഇഡി ഡിആര്‍എല്ലുകളും മറ്റ് ബാഹ്യ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. എല്ലാ ക്രെറ്റ നൈറ്റ് വേരിയന്റുകളിലും ഇവ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യും.
Most Read: Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

ഈ ഫീച്ചറുകള്‍ നിലവില്‍ SX എക്സിക്യൂട്ടീവ് വേരിയന്റിനൊപ്പം ലഭ്യമാണ്. ഗ്രേ R16 അലോയ് വീലുകളാണ് മറ്റൊരു പ്രധാന അപ്ഡേറ്റ്. ചുവപ്പ് നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകള്‍ ഉപയോഗിച്ച് സൈഡ് പ്രൊഫൈല്‍ കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുന്നു.
മറ്റ് വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമാക്കാന്‍, ക്രെറ്റ നൈറ്റ് പതിപ്പിന് ബൂട്ട് ലിഡില്‍ 'നൈറ്റ്' ബാഡ്ജിംഗ് ലഭിക്കുന്നു. ഇവ കൂടാതെ, മറ്റ് മിക്ക എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗ് ബിറ്റുകളും അതത് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളില്‍ ലഭ്യമായതിന് സമാനമാണെന്ന് വേണം പറയാന്‍.
Most Read: കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

ഇന്റീരിയറിലേക്ക് വന്നാല്‍ എസ്‌യുവിക്ക് ഓള്‍-ബ്ലാക്ക് ഡാഷ്ബോര്‍ഡ് തന്നെയാണ് ലഭിക്കുന്നത്. എസി വെന്റുകളിലെ കോണ്‍ട്രാസ്റ്റിംഗ് റെഡ് ആക്സന്റുകളും സീറ്റുകളില്‍ ചുവന്ന നിറത്തിലുള്ള പൈപ്പിംഗും ക്യാബിന്‍ സ്പെയ്സിനെ കൂടുതല്‍ ആവേശകരമാക്കുന്നു.

മുന്‍വശത്ത് ഇരട്ട എല്‍ഇഡി റൂഫ് ലൈറ്റുകള്‍, പിന്‍സീറ്റിന് എല്‍ഇഡി റീഡിംഗ് ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, പിന്‍ എസി വെന്റുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.
Most Read: ഹൈബ്രിഡ് VS ഇലക്ട്രിക്; ഇവയില്‍ മികച്ച ഓപ്ഷന്‍ ഏതായിരിക്കും?

ക്രെറ്റ നൈറ്റ് വേരിയന്റിനുള്ള ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റ് പനോരമിക് സണ്‍റൂഫാണ്. നേരത്തെ, സണ്‍റൂഫ് ആഗ്രഹിക്കുന്ന ഏതൊരാളും SX എക്‌സിക്യൂട്ടീവും അതിനുമുകളിലുള്ളതുമായ വേരിയന്റുകള്‍ തിരഞ്ഞെടുക്കണമായിരുന്നു. എന്നാല്‍ ക്രെറ്റ നൈറ്റ് എഡിഷന്റെ എല്ലാ വകഭേദങ്ങള്‍ക്കും പനോരമിക് സണ്‍റൂഫ് സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കും.

സുരക്ഷയുടെ കാര്യത്തില്‍, ക്രെറ്റ നൈറ്റ് പതിപ്പിനൊപ്പം ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യും. ക്രെറ്റ നൈറ്റ് എഡിഷന്റെ നാല് വകഭേദങ്ങളുണ്ട് - S+ പെട്രോള്‍, SX(O) പെട്രോള്‍, S+ ഡീസല്‍, SX(O) ഡീസല്‍.

രണ്ട് പെട്രോള്‍ വേരിയന്റുകള്‍ യഥാക്രമം 13.35 ലക്ഷം രൂപയ്ക്കും 17.06 ലക്ഷം രൂപയ്ക്കും ലഭ്യമാണ്. ഡീസല്‍ പതിപ്പുകള്‍ക്ക് യഥാക്രമം 14.31 ലക്ഷം രൂപയും 18.02 ലക്ഷം രൂപയുമാണ് വില. ഈ വേരിയന്റുകളില്‍ 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോറും കമ്പനി വാഗ്ദാനം ചെയ്യുന്നു.

1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോറിനായി ഹ്യുണ്ടായി അടുത്തിടെ iMT അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഈ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ നൈറ്റ് എഡിഷനില്‍ ലഭ്യമാകില്ല. ക്രെറ്റ നൈറ്റ് പതിപ്പിനുള്ള ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ മുമ്പത്തേതിന് സമാനമായിരിക്കും.

1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോറിന് 6-സ്പീഡ് മാനുവല്‍, ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (IVT), 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോറിന് 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ലെയ്ന്‍ ചേഞ്ച് ഇന്‍ഡിക്കേറ്റര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ എന്നിവ ക്രെറ്റ നൈറ്റ് എഡിഷനില്‍ ലഭ്യമായ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു.


Click it and Unblock the Notifications








