Grand i10 Nios ഹാച്ചിന്റെ ഈ വേരിയന്റ് ഇനി കിട്ടില്ല, ബുക്കിംഗ് നിർത്തിലാക്കി Hyundai

കോംപാക്‌ട് ഹാച്ച്ബാക്ക് വിഭാഗത്തിലെ ഹ്യുണ്ടായിയുടെ തുറുപ്പുചീട്ടാണ് ഗ്രാൻഡ് i10 നിയോസ്. 2019-ൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തതു മുതൽ ഗംഭീര വിൽപ്പനയും സ്വീകാര്യതയും ലഭിച്ച കാർ ഇന്നും വിപണിയിൽ കൈയടി അർഹിക്കുന്ന താരമാണ്. സെഗ്മെന്റിൽ ടാറ്റ ടിയാഗോ, മാരുതി സുസുക്കി സ്വിഫ്റ്റ് എന്നിവയുടെ ശക്തനായ എതിരാളിയായി ഇന്നും നിലകൊള്ളണമെങ്കിൽ എന്തെങ്കിലും ഒരു പ്രത്യേകത ഉണ്ടാവണമല്ലോ?

ഇന്റീരിയർ സ്പേസും ഹ്യുണ്ടായി ബ്രാൻഡിംഗും കാപ്പ എഞ്ചിനും റൈഡ് ക്വാളിറ്റിയുമെല്ലാം ഒത്തൊരുമിച്ച് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പാക്കേജാണ് ഗ്രാൻഡ് i10 നിയോസ്. പെട്രോൾ, സിഎൻജി, ടർബോ പെട്രോൾ എന്നീ എഞ്ചിൻ ഓപ്ഷനുകളോടെ എത്തുന്നതും ഗ്രാൻഡ് i10 നിയോസിന്റെ നേട്ടമാണ്. നേരത്തെ ഡീസലും ഓഫറിൽ ഉണ്ടായിരുന്നെങ്കിലും അടുത്തിടെ ഇത് നിർത്തലാക്കിയിരുന്നു. ഇത്തരത്തിൽ അടിക്കടി വേരിയന്റ് നിരയിൽ കാര്യമായ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് പുതുമ നിലനിർത്താനും ബ്രാൻഡ് ശ്രമിക്കാറുണ്ട്.

Grand i10 Nios ഹാച്ചിന്റെ ഈ വേരിയന്റ് ഇനി കിട്ടില്ല, ബുക്കിംഗ് നിർത്തിലാക്കി Hyundai

അത്തരമൊരു പരിഷ്ക്കാരം ഹാച്ച്ബാക്ക് നിരയിൽ നടപ്പിലാക്കിയിരിക്കുകയാണ് ഹ്യുണ്ടായി ഇപ്പോൾ. എന്താണന്നല്ലേ... ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ ഗ്രാൻഡ് i10 നിയോസിന്റെ ടോപ്പ് എൻഡ് വേരിയന്റായ ആസ്റ്റയുടെ നിർമാണം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്നതാണ് ആ മാറ്റം. ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആസ്റ്റ എഎംടി ഇപ്പോഴും ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഡീലർഷിപ്പുകൾ വേരിയന്റിനായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. അതായത് ഇനി മുതൽ ഒരു നിശ്ചിത കാലയളവിലേക്ക് കാറിന്റെ ടോപ്പ് എൻഡ് പതിപ്പ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ.

എന്നിരുന്നാലും മാഗ്ന, സ്പോർട്സ് വേരിയന്റുകളിൽ എഎംടി ഇപ്പോഴും ലഭ്യമാണെന്ന് ഹ്യുണ്ടായി പറയുന്നു. കമ്പനി വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഈ മാറ്റത്തിനുള്ള കാരണം ഇപ്പോഴും അജ്ഞാതമാണ്. എന്നിരുന്നാലും ഗ്രാൻഡ് i10 നിയോസ് ആസ്റ്റയുടെ എഎംടി വേരിയന്റിനായുള്ള ബുക്കിംഗ് അടുത്ത വർഷം ജനുവരിയിൽ വീണ്ടും തുറക്കുമെന്ന് ചില ഡീലർഷിപ്പുകൾ അവകാശപ്പെടുന്നു. ചിപ്പ് ക്ഷാമത്തിലുണ്ടായ കുറവോ അല്ലെങ്കിൽ വിതരണ ശൃംഖലയിലെ തടസങ്ങളോ ആവാം ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ച ഘടകമെന്നാണ് വിലയിരുത്തൽ.

കാറിന്റെ മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഗ്രാൻഡ് i10 നിയോസിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. അതിൽ 1.0 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, സിഎൻജി ഉള്ള 1.2 ലിറ്റർ NA പെട്രോൾ എന്നിവയാണവ. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയ ആദ്യത്തെ പെട്രോൾ NA പതിപ്പ് 83 bhp കരുത്തിൽ പരമാവധി 113.8 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്.

അതേസമയം ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിലെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 100 bhp പവറിൽ 172 Nm torque വരെ ഉത്പാദിപ്പിക്കും. എന്നാൽ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ ഇത് ലഭ്യമാകൂ. 1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റിലും കോംപാക്‌ട് ഹാച്ച്ബാക്ക് സ്വന്തമാക്കാനാവും. ഇതിലേക്ക് എത്തുമ്പോൾ പവർ കണക്കുകൾ 69 bhp, 95.2 Nm torque എന്നിങ്ങനെയായി കുറയും. ഇതിലും മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമാണ് ലഭിക്കുക.

അതേസമയം ഗ്രാൻഡ് i10 നിയോസും അടുത്ത വർഷം തുടക്കത്തോടെ മുഖംമിനുക്കി വിപണിയിലേക്ക് എത്തും. ഇതിനോടകം തന്നെ പരീക്ഷണയോട്ടം ആരംഭിച്ച കാർ വരുന്നതിന്റെ ഭാഗമായാവും ചിലപ്പോൾ നിലവിലെ മോഡൽ നിരയിലെ ടോപ്പ് വേരിയന്റ് ഓട്ടോമാറ്റിക്കിനുള്ള ബുക്കിംഗ് നിർത്താൻ കാരണമായിരിക്കുന്നത്. ഫെയ്‌സ്‌ലിഫ്റ്റിന് ഇടം നൽകുന്നതിന് ബ്രാൻഡ് നിലവിലെ തലമുറ ഹാച്ച്‌ബാക്കിനെ ഘട്ടം ഘട്ടമായി ഒഴിവാക്കിയേക്കാം. കൂടാതെ 2023 ജനുവരിയിൽ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ ഗ്രാൻഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റിനെ ഹ്യുണ്ടായി അവതരിപ്പിക്കാനും സാധ്യതയുണ്ട്.

വരാനിരിക്കുന്ന പുതിയ ഫെയ്‌സ്‌ലിഫ്റ്റ് കാറിന് പുത്തൻ മുൻവശമായിരിക്കും കമ്പനി സമ്മാനിക്കുക. പുതുമയ്ക്കായി, ഹാച്ച്ബാക്കിന് പുനർരൂപകൽപ്പന ചെയ്ത ഗ്രിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് ട്വീക്ക് ചെയ്ത ഹെഡ്‌ലാമ്പുകളാൽ പൂരകമാകും. കൂടാതെ അതുല്യമായ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ വീണ്ടും സ്ഥാനം പിടിക്കാൻ സാധ്യതയുണ്ട്. എന്നാൽ വശക്കാഴ്ച്ചയിൽ അലോയ് വീൽ ഡിസൈനിൽ മാത്രമാകും മാറ്റമുണ്ടാവുക. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് പുതിയ വീൽ ക്യാപ്പുകളും അലോയ് വീലുകളും കാറിന് ലഭിക്കും. പിൻഭാഗത്തെ സംബന്ധിച്ചിടത്തോളം, വാഹനത്തിന് പുനർരൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽലൈറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

Article Published On: Wednesday, December 7, 2022, 10:17 [IST]
English summary
Hyundai temporarily halted the production of the grand i10 nios asta automatic variant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X