Tucson-ന്റെ നിലവിലെ പതിപ്പിനെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് Hyundai

ഏതാനും പുതിയ മോഡലുകളും അപ്‌ഡേറ്റ് ചെയത് പതിപ്പുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി. ഇത്തരത്തില്‍ ബ്രാന്‍ഡില്‍ നിന്നും എത്താനൊരുങ്ങുന്ന മോഡലാണ് പുതുതലമുറ ട്യൂസോണ്‍.

Tucson-ന്റെ നിലവിലെ പതിപ്പിനെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് Hyundai

പുതുതലമുറ പതിപ്പ് എത്തുന്നതിന്റെ ഭാഗമായി ഇപ്പോള്‍ കമ്പനി നിലവിലെ പതിപ്പിനെ വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിക്കുകയും ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തലാക്കുകയും ചെയ്തു. 2022-ന്റെ രണ്ടാം പകുതിയില്‍ ഒരു പുതിയ മോഡല്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും കമ്പനി വ്യക്തമാക്കി.

Tucson-ന്റെ നിലവിലെ പതിപ്പിനെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് Hyundai

രാജ്യത്ത് ബ്രാന്‍ഡിന്റെ ഫ്‌ലാഗ്ഷിപ്പ് ICE മോഡലാണ് ട്യൂസോണ്‍. പുത്തന്‍ തലമുറ ഹ്യുണ്ടായി ട്യൂസോണിന് പുതിയ എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗും നവീകരിച്ച ക്യാബിനും പുതിയ സവിശേഷതകളും ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

MOST READ: അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ അവസന വാക്ക്, പുത്തൻ Tiger 1200 ഇന്ത്യയിലെത്തിച്ച് Triumph

Tucson-ന്റെ നിലവിലെ പതിപ്പിനെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് Hyundai

ഇന്ത്യന്‍-സ്‌പെക് ട്യൂസോണിനെ കുറിച്ച് ഹ്യുണ്ടായി ഇതുവരെ വ്യക്തമായ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്ത്യ-സ്‌പെക്ക് മോഡലിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇന്ത്യയിലേക്ക് വരുന്ന ട്യൂസോണ്‍ ലോംഗ് വീല്‍ബേസ് പതിപ്പായിരിക്കും, എന്നാല്‍ ഇത് ഇപ്പോഴും അഞ്ച് സീറ്റുകള്‍ മാത്രമേ നല്‍കുകയുള്ളുവെന്നും വ്യക്തമാക്കുന്നു.

Tucson-ന്റെ നിലവിലെ പതിപ്പിനെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് Hyundai

ലോംഗ് വീല്‍ബേസ് ഉള്ളതിനാല്‍, യൂറോപ്യന്‍ വിപണിയില്‍ ലഭ്യമായ ഷോര്‍ട്ട് വീല്‍ബേസ് പതിപ്പിനെ അപേക്ഷിച്ച് പുതിയ ട്യൂസോണ്‍ പിന്നില്‍ കൂടുതല്‍ ഇടം നല്‍കും. വിപണിയില്‍ എത്തുമ്പോള്‍ ജീപ്പ് കോംപസ്, സിട്രണ്‍ C5 എയര്‍ക്രോസ്, ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ എന്നിവയ്ക്കെതിരെയാകും മത്സരിക്കുക.

MOST READ: S-Cross-ന്റെ യാത്രക്ക് സഡന്‍ബ്രേക്ക് ഇടാന്‍ Maruti; അണിയറയില്‍ പുതിയ മോഡലെന്ന് റിപ്പോര്‍ട്ട്

Tucson-ന്റെ നിലവിലെ പതിപ്പിനെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് Hyundai

മാത്രമല്ല, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV700 എന്നിവയുടെ ഉയര്‍ന്ന വേരിയന്റുകളോടും ഈ എസ്‌യുവി മത്സരിക്കും. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ് പുതിയ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Tucson-ന്റെ നിലവിലെ പതിപ്പിനെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് Hyundai

ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ 'സെന്‍സല്‍ സ്‌പോര്‍ട്ടിനെസ്' ഡിസൈന്‍ ഭാഷ തന്നെയാകും ട്യൂസോണ്‍ അവതരിപ്പിക്കുക. ഇതിന് ഷാര്‍പ്പായിട്ടുള്ള ഡിസൈന്‍ ആംഗിളുകളുടെയും ഷാര്‍പ്പായിട്ടുള്ള ലൈനുകളുടെയും ലഭിക്കുന്നു. പുതിയ ഡിസൈനിലെ ഏറ്റവും രസകരമായ ഭാഗം ഫ്രണ്ട് ഗ്രില്ലാണ്.

MOST READ: ചെറിയ കാറുകള്‍ക്ക് 6 എയര്‍ബാഗുകള്‍ തിരിച്ചടി; എന്‍ട്രി ലെവല്‍ മോഡലുകള്‍ നിര്‍ത്തേണ്ടിവരുമെന്ന് Maruti

Tucson-ന്റെ നിലവിലെ പതിപ്പിനെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് Hyundai

കാര്‍ ഓഫായിരിക്കുമ്പോള്‍ ബ്രാന്‍ഡില്‍ നിന്നുള്ള പുതിയ പാരാമെട്രിക് ഗ്രില്‍ ഡിആര്‍എല്ലുകളെ മറയ്ക്കുന്നു.

Tucson-ന്റെ നിലവിലെ പതിപ്പിനെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് Hyundai

ഗ്രില്ലില്‍ തന്നെ സ്ഥാപിച്ചിരിക്കുന്ന ഡിആര്‍എല്ലുകള്‍ ഇഗ്‌നിഷന്‍ ഓണായാലുടന്‍ ലൈറ്റിനിംഗ് ചെയ്യുകയും ചെയ്യുന്നു. ഇത് ട്യൂസോണിനെ വളരെ പ്രീമിയം ആക്കി മാറ്റുന്നു. പുതിയ ട്യൂസോണിന്റെ വശങ്ങളില്‍ Z ആകൃതിയിലുള്ള ആഴത്തിലുള്ള ക്രീസുകള്‍ ലഭിക്കുന്നു, അത് വാഹനത്തിന് മികച്ച ഡിസൈന്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

MOST READ: Hyundai i10 NIOS കോർപ്പറേറ്റ് എഡിഷന്റെ കൂടുതൽ ഫീച്ചറുകൾ വെളിപ്പെടുത്തി വോക്കഎറൗണ്ട് വീഡിയോ

Tucson-ന്റെ നിലവിലെ പതിപ്പിനെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് Hyundai

പുതിയ ഹ്യുണ്ടായി ട്യൂസോണിന്റെ പിന്‍ഭാഗത്തും ചില ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ ലഭിക്കുന്നു, കൂടാതെ ഇന്ത്യയില്‍ ലഭ്യമായ മുന്‍ തലമുറയിലെ ട്യൂസോണില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കും ഇതെന്നും പറയുന്നു.

Tucson-ന്റെ നിലവിലെ പതിപ്പിനെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് Hyundai

ഏറ്റവും പുതിയ ട്യൂസോണ്‍ ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡില്‍ നിന്നുള്ള നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കും. റഡാര്‍ അധിഷ്ഠിത ADAS സാങ്കേതികവിദ്യയും മോഡലില്‍ കമ്പനി അവതരിപ്പിച്ചേക്കും. അത് നിലവില്‍ വിപണിയിലുള്ള മറ്റ് നിരവധി കാറുകള്‍ക്കൊപ്പം ലഭ്യമാണ്.

Tucson-ന്റെ നിലവിലെ പതിപ്പിനെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് Hyundai

പുതിയ 'ബ്ലൂ ലിങ്ക്' കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ എന്നിവയാണ് മറ്റ് പ്രതീക്ഷിക്കാവുന്ന മാറ്റങ്ങള്‍. അന്താരാഷ്ട്ര വിപണികളില്‍, ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് പുതിയ ട്യൂസോണിനെ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്.

Tucson-ന്റെ നിലവിലെ പതിപ്പിനെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് Hyundai

എന്നിരുന്നാലും, ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ഉണ്ട്. ഹ്യുണ്ടായി ഇതുവരെ ഡീസല്‍ ഉപേക്ഷിച്ചിട്ടില്ലാത്തതിനാല്‍, ഇന്ത്യന്‍ വിപണിയിലും പുതിയ ട്യൂസോണ്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ കാണാന്‍ കഴിഞ്ഞേക്കും. രണ്ട് തരത്തിലുള്ള ഇന്ധനങ്ങളുമുള്ള ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai tucson removed from official website read to find the reason here
Story first published: Wednesday, May 25, 2022, 20:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X