പരിപാടി ഗംഭീരമാക്കാൻ Hyundai, Ioniq 6 ഇവി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും

ജനുവരി 11-ന് ന്യൂഡൽഹിയിൽ ആരംഭിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങുതകർക്കാൻ പദ്ധതിയിടുകയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. പരിപാടിയിൽ ഒരു പ്രധാന സാന്നിധ്യമായിരിക്കും തങ്ങളെന്ന് കമ്പനി ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ചില കൺസെപ്റ്റ് കാറുകൾക്കൊപ്പം നിലവിലുള്ളതും പുതിയതുമായ മോഡൽ ഷോകേസുകൾ കൊറിയൻ ബ്രാൻഡിന് ഇത്തവണ ഉണ്ടായിരിക്കും.

അതിൽ ഹ്യുണ്ടായിയുടെ നിരയിൽ ഏറ്റവും ശ്രദ്ധേയമായ മോഡലായിരിക്കും ഓൾ-ഇലക്‌ട്രിക് അയോണിക് 5. കൂടാതെ ബ്രാൻഡ് അടുത്തിടെ ആഗോളതലത്തിൽ പരിചയപ്പെടുത്തിയ അയോണിക് 6 ഇലക്ട്രിക് സെഡാനും ഡൽഹി മോട്ടോർ ഷോയിൽ കമ്പനി പ്രദർശിപ്പിക്കുമെന്നതാണ് ഏറ്റവും പുതിയ സ്ഥിരീകരണം. ആഗോളതലത്തിൽ ഹ്യുണ്ടായിയുടെ മൂന്നാമത്തെ ഇലക്ട്രിക് വാഹനമാണ് അയോണിക് 6. മറ്റ് രണ്ടെണ്ണം കോന ഇവിയും (ഇതിനകം ഇന്ത്യയിൽ വിൽപ്പനയ്‌ക്കുണ്ട്) അയോണിക് 5 എസ്‌യുവിയും ആണ്. ഈ വർഷം ജൂണിലാണ് ഈ സെഡാൻ യാഥാർഥ്യമായത്.

പരിപാടി ഗംഭീരമാക്കാൻ Hyundai, Ioniq 6 ഇവി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും

അയോണിക് 6 ബ്രാൻഡിന്റെ E-GMP സ്കേറ്റ്ബോർഡ് ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോം തന്നെയാണ് ഉപയോഗിക്കുന്നത്. ഇത് ഇന്ത്യക്കാർക്ക് ഏറെ പരിചിതമായ കിയ EV6 ഇവിക്കും അടിവരയിടുന്ന അതേ പ്ലാറ്റ്ഫോം തന്നെയാണ്. ഇത് ബാറ്ററി വലിപ്പം, റിയർ അല്ലെങ്കിൽ ഓൾ-വീൽ ഡ്രൈവ്, ഒരു ഫ്ലാറ്റ് ഫ്ലോർ, ഇവി-നിർദ്ദിഷ്ട അനുപാതങ്ങൾ എന്നിവ നേടാൻ വാഹനത്തിനെ സഹായിച്ചിരിക്കുന്ന കാര്യമാണ്. ഒറ്റ നോട്ടത്തിൽ തന്നെ ഒരു സ്റ്റൈലിഷ് ഇലക്‌ട്രിക് സെഡാനാണ് ഇതെന്ന് മനസിലാവും.

അയോണിക് 6 ഇവിക്ക് എയറോഡൈനാമിക് രൂപകൽപ്പനയ്ക്കൊപ്പം നീളമുള്ള കട്ടുകളും ക്രീസുകളും ലഭിക്കുന്നതു തന്നെയാണ് മനോഹാരിത വർധിപ്പിക്കുന്നത്. കാറിലെ ഡിസൈൻ ഘടകങ്ങൾക്കും വെറും 0.21 ഡ്രാഗ് കോഫിഫിഷ്യന്റ് ഉള്ളതായി ബ്രാൻഡ് അവകാശപ്പെടുന്നു. ഇത് പരമ്പരാഗത വിംഗ് മിററുകൾക്ക് പകരം ഫ്ലഷ് ഡോർ ഹാൻഡിലുകളും ക്യാമറകളും ഉപയോഗിച്ചിരിക്കുന്നതും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. ഇലക്ട്രിക് സെഡാന്റെ പിൻഭാഗത്ത് പിക്സൽ ശൈലിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, ഒരു ഡക്ക്ടെയിൽ റിയർ സ്‌പോയിലർ, കൺസെപ്റ്റ് പോലെ ഒരു വളഞ്ഞ ഷോൾഡർ ലൈൻ എന്നിവയാണ് ഹ്യുണ്ടായി ഉപയോഗിച്ചിരിക്കുന്നതും.

അകത്തളത്തിലേക്ക് നോക്കിയാൽ അയോണിക് 6 ഇവിയിൽ ഹ്യുണ്ടായി ഒരു ഫ്ലാറ്റ് സെന്റർ കൺസോൾ അവതരിപ്പിക്കുന്നു. ബ്രാൻഡിന്റെ മറ്റ് ഇലക്ട്രിക് വാഹനങ്ങളിൽ കാണുന്നതിന് സമാനമായ ശൈലി തന്നെയാണിത്. കൂടാതെ വിദേശത്ത് വിൽക്കുന്ന ജെനസിസ് GV60 എസ്‌യുവിയിൽ കാണുന്നതു പോലെയുള്ള മിനിമലിസ്റ്റ് ഡാഷ്‌ബോർഡിൽ ഒരു ജോടി ഡ്യുവൽ 12 ഇഞ്ച് ടച്ച്‌സ്‌ക്രീനുകളും ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീലും വാഹനത്തിന് ലഭിക്കുന്നുണ്ടെന്നത് ഒരു പ്രത്യേക ഫീലാണ് സമ്മാനിക്കുന്നതെന്ന് പറയാം.

4,855 mm നീളവും 1,880 mm വീതിയും 1,495 mm ഉയരവും 2,950 mm വീൽബേസുമുള്ള അയോണിക് 6 ടെസ്‌ല മോഡൽ 3, പോൾസ്റ്റാർ 2, ബിഎംഡബ്ല്യു i4 എന്നിവയുമായി വളരെ അടുത്താണ് നിൽക്കുന്നത്. അയോണിക് 6 ഇവിയിൽ രണ്ട് ബാറ്ററി ഓപ്ഷനുകളാണുള്ളത്. കാറിന്റെ എൻട്രി ലെവൽ വേരിയന്റുകളിൽ 53kWh ശേഷിയും വലിയ പതിപ്പിൽ 77kWh ബാറ്ററിയുമാണ് ഇടംപിടിച്ചിരിക്കുന്നത്. സിംഗിൾ മോട്ടോർ RWD സജ്ജീകരണം സ്റ്റാൻഡേർഡ് ആയിരിക്കും ഉണ്ടാവുക. ഉയർന്ന വേരിയന്റുകളിൽ ഡ്യുവൽ മോട്ടോർ AWD ഓപ്ഷനും ലഭിക്കും.

പുതിയ അയോണിക് 6 ഇവിയുടെ ഡ്യുവൽ മോട്ടോർ 320 bhp കരുത്തിൽ പരമാവധി 605 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ഇത് അയോണിക് 5 എസ്‌യുവിക്ക് സമാനമാണ്. RWD സജ്ജീകരണം പരമാവധി 228 bhp പവറിൽ 350 Nm torque ഉം നൽകുന്നുണ്ട്. WLTP സർട്ടിഫൈഡ് ശ്രേണിയെ സംബന്ധിച്ചിടത്തോളം ഇലക്ട്രിക് സെഡാന്റെ RWD 53kWh പതിപ്പിന് 429 കി.മീ. റേഞ്ച് ലഭിക്കും. അതേസമയം 77.4kWh ഉള്ള RWD 614 കി.മീ. ഒറ്റ ചാർജിൽ ഓടും. അതേസമയം AWD 583 കി.മീ റേഞ്ചാണ് നൽകുന്നത്.

ആദ്യ തലമുറ കോന ഇവി നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കുണ്ട്. ജനുവരിയിൽ വിൽപ്പനയ്‌ക്കെത്തുന്ന രണ്ടാമത്തെ ഇവിയാവും അയോണിക് 5 എന്ന വേൾഡ് കാർ ഓഫ് ദി ഇയർ. ഓട്ടോ എക്സ്പോയിൽ അയോണിക് 6 പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും നമ്മുടെ രാജ്യത്ത് അവതരിപ്പിക്കുന്നതിനെ കുറിച്ച് കമ്പനി കാര്യമായ വിശദീകരണം ഒന്നും തന്നെ നൽകിയിട്ടില്ല. കൂടാതെ 2023 ഓട്ടോ എക്‌സ്‌പോയിലെ അതിന്റെ ഷോകേസ് ഉപഭോക്തൃ താൽപ്പര്യം അളക്കാൻ ഉപയോഗിക്കാനാണ് പദ്ധതി.

More from DriveSpark

Article Published On: Thursday, December 22, 2022, 11:11 [IST]
English summary
Hyundai will showcase the recently unveiled ioniq 6 electric sedan at the 2023 auto expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X