YouTube

വിസ്മയമൊരുക്കാൻ Tata; ഇലക്‌ട്രിക് വേഷമണിഞ്ഞ് Sierra എസ്‌യുവി തിരികെയെത്തുന്നു

2020-ന്റെ തുടക്കത്തിൽ നെക്‌സോൺ ഇവിയുടെ അരങ്ങേറ്റം കുറിച്ചതു മുതൽ കൈവരിച്ച വിജയഗാഥയുടെ പിൻബലത്തിൽ ഇന്നു രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ ഇലക്‌ട്രിക് വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്.

വിസ്മയമൊരുക്കാൻ Tata; ഇലക്‌ട്രിക് വേഷമണിഞ്ഞ് Sierra എസ്‌യുവി തിരികെയെത്തുന്നു

ഏതാനും മാസങ്ങൾക്ക് മുമ്പ് സിപ്‌ട്രോൺ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ടിഗോർ ഇവിയുടെ സമാരംഭത്തോടെ തങ്ങളുടെ ഇലക്‌ട്രിക് വാഹന നിര വിപുലീകരിച്ച് ടാറ്റ കൂടുതൽ ശക്തമായി. നിലവിൽ നെക്‌സോൺ ഇവി ആധിപത്യം പുലർത്തുന്ന അതേ സെഗ്‌മെന്റിൽ തന്നെ ഹ്യുണ്ടായി, എംജി തുടങ്ങിയ കമ്പനികൾ കൂടി പുതിയ മോഡലുകളുമായി പയറ്റാൻ ഉടൻ തന്നെ ഇറങ്ങും.

വിസ്മയമൊരുക്കാൻ Tata; ഇലക്‌ട്രിക് വേഷമണിഞ്ഞ് Sierra എസ്‌യുവി തിരികെയെത്തുന്നു

എന്നാൽ ടാറ്റയുടെ ഉയരങ്ങളിലേക്ക് എത്താൻ എതിരാളികൾക്കാവില്ലെന്ന മറുപടിയാണ് കമ്പനി പറയാതെ പറഞ്ഞുവെക്കുന്നത്. ടാറ്റയുടെ ആദ്യകാല എസ്‌യുവികളിൽ ഒന്നും വാഹന പ്രേമികളുടെ ജനപ്രിയ മോഡലുമായ സിയെറ തിരിച്ചെത്തുകയാണ്. ഇലക്‌ട്രിക് വേഷമണിഞ്ഞാണ് ആധുനിക കാലഘട്ടത്തിലേക്ക് പഴയ മാടമ്പി എത്തുന്നത്.

വിസ്മയമൊരുക്കാൻ Tata; ഇലക്‌ട്രിക് വേഷമണിഞ്ഞ് Sierra എസ്‌യുവി തിരികെയെത്തുന്നു

ഇത്തരത്തിലുള്ള വ്യത്യസ്‌തമാർന്ന നീക്കങ്ങളുമായാണ് ഇലക്‌ട്രിക് വാഹന വിപണിയെ കൈപ്പിടിയിലാക്കാൻ ടാറ്റ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ സിയെറ ഇവി കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. അന്നേ ഹിറ്റായ മോഡലാണ് അധികം വൈകാതെ യാഥാർഥ്യമാവാൻ ഒരുങ്ങുന്നത്.

വിസ്മയമൊരുക്കാൻ Tata; ഇലക്‌ട്രിക് വേഷമണിഞ്ഞ് Sierra എസ്‌യുവി തിരികെയെത്തുന്നു

പഴയ മോഡലിന്റെ ചില സിഗ്‌നേച്ചർ ഘടകങ്ങൾ അതേപടി നിലനിർത്തിക്കൊണ്ടുതന്നെ സിയെറയുടെ അതുല്യവും ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിംഗുമാണ് ടാറ്റ തെരഞ്ഞെടുക്കുന്നത്. സിയെറ ഇവിക്ക് നിർമാണത്തിനുള്ള അനുമതി ലഭിച്ചുവെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചന നൽകുന്നത്.

വിസ്മയമൊരുക്കാൻ Tata; ഇലക്‌ട്രിക് വേഷമണിഞ്ഞ് Sierra എസ്‌യുവി തിരികെയെത്തുന്നു

ഇത് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) ബ്രാൻഡിന് കീഴിലുള്ള ആദ്യത്തെ മോഡലായിരിക്കുമെന്നതും ശ്രദ്ധേയമാണ്. ഇലക്ട്രിക് വാഹന വ്യവസായത്തിനായി ടാറ്റയുടെ തന്നെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി ബ്രാൻഡാണിത്. 700 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിലാണ് സമർപ്പിത ഇവി കമ്പനിക്ക് ടാറ്റ രൂപംകൊടുത്തിരിക്കുന്നത്.

വിസ്മയമൊരുക്കാൻ Tata; ഇലക്‌ട്രിക് വേഷമണിഞ്ഞ് Sierra എസ്‌യുവി തിരികെയെത്തുന്നു

വരാനിരിക്കുന്ന സിയെറ ഒരു പുതിയ ബോൺ ഇലക്ട്രിക് ആർക്കിടെക്ച്ചറിലായിരിക്കും വികസിപ്പിക്കുക. കൂടാതെ പരമ്പരാഗത അഞ്ച് ഡോറുകളുള്ള കോൺഫിഗറേഷനുമായി അതിന്റെ ഡിസൈൻ പഴയ കാലത്തെ ഓർമപ്പെടുത്തുന്നതുമായിരിക്കും.

വിസ്മയമൊരുക്കാൻ Tata; ഇലക്‌ട്രിക് വേഷമണിഞ്ഞ് Sierra എസ്‌യുവി തിരികെയെത്തുന്നു

പുതിയ സിഗ്മ പ്ലാറ്റ്‌ഫോമിന് അടിവരയിടുന്നതാണ് ടാറ്റ സിയെറ ഇലക്‌ട്രിക് എസ്‌യുവി. ആൾട്രോസ്, പഞ്ച് എന്നിവയിൽ കാണുന്ന ആൽഫയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇത്. വരാനിരിക്കുന്ന സീറോ-എമിഷൻ മോഡലിൽ മികച്ച പാക്കേജിംഗിനും ഇന്റീരിയർ സ്‌പെയ്‌സിനും വേണ്ടി ഈ പ്ലാറ്റ്ഫോം ചില പരിഷ്ക്കാരങ്ങൾക്ക് വിധേയമാവും.

വിസ്മയമൊരുക്കാൻ Tata; ഇലക്‌ട്രിക് വേഷമണിഞ്ഞ് Sierra എസ്‌യുവി തിരികെയെത്തുന്നു

ഇന്റേണൽ കമ്പഷൻ എഞ്ചിൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഉരുത്തിരിഞ്ഞ നിലവിലുള്ള ഇലക്‌ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് സമർപ്പിത ഇവി ആർക്കിടെക്ച്ചറിന്റെ സാന്നിധ്യം ടാറ്റ സിയെറ ഇവിയെ കൂടുതൽ കാര്യക്ഷമവും ഭാരം കുറഞ്ഞതുമാക്കുമെന്നാണ് റിപ്പോർട്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും 2025-ന് ശേഷം മാത്രമേ സിയെറ ഇവി ആഭ്യന്തര വിപണിയിൽ എത്തുകയുള്ളൂ.

വിസ്മയമൊരുക്കാൻ Tata; ഇലക്‌ട്രിക് വേഷമണിഞ്ഞ് Sierra എസ്‌യുവി തിരികെയെത്തുന്നു

ഹാരിയറിനും സഫാരിക്കുമൊപ്പം സിഗ്മ അടിസ്ഥാനമാക്കിയുള്ള വലിയ മോഡലുകളെയായിരിക്കും സിയെറ പിന്തുടരുക. ടാറ്റ മോട്ടോർസിൽ നിന്നുള്ള ആദ്യത്തെ യഥാർഥ എസ്‌യുവി മോഡലായിരുന്നു സിയെറ. നീളമുള്ള തുറക്കാനാകാത്ത പിൻ വിൻഡോകൾ ഉൾക്കൊള്ളുന്ന, അതുല്യമായ ത്രീ-ഡോർ ഡിസൈനാണ് വാഹനത്തെ അന്നും ഇന്നും വ്യത്യസ്‌തമാക്കുന്നത്.

വിസ്മയമൊരുക്കാൻ Tata; ഇലക്‌ട്രിക് വേഷമണിഞ്ഞ് Sierra എസ്‌യുവി തിരികെയെത്തുന്നു

ഇത് ലാഡർ-ഓൺ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ളതുമായിരുന്നു. ഇത് ഒരു പിക്ക്-അപ്പ് ട്രക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് അക്കാലത്ത് നിർമിച്ചിരുന്നതും. കൂടാതെ ഓപ്ഷണൽ 4WD സിസ്റ്റമുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ടാറ്റ സിയെറയ്ക്ക് തുടിപ്പേകിയിരുന്നത്. ആദ്യകാലത്ത് എഞ്ചിൻ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റായിരുന്നു.

വിസ്മയമൊരുക്കാൻ Tata; ഇലക്‌ട്രിക് വേഷമണിഞ്ഞ് Sierra എസ്‌യുവി തിരികെയെത്തുന്നു

എന്നാൽ പിന്നീട് ടർബോചാർജ്‌ഡ് പതിപ്പിലേക്ക് ടാറ്റ ഇതിനെ പരിഷ്ക്കരിച്ചു. വരാനിരിക്കുന്ന ടാറ്റ സിയെറ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ അവതരിപ്പിക്കില്ല. ഇത് ഒരു ജനിതക-വൈദ്യുത ഉൽപ്പന്നമായിരിക്കും. സിയെറ ഇലക്ട്രിക് പതിപ്പിന്റെ പ്രൊഡക്ഷൻ പതിപ്പ് പരമ്പരാഗത അഞ്ച് ഡോർ ലേഔട്ടിലായിരിക്കും അവതരിപ്പിക്കുക.

വിസ്മയമൊരുക്കാൻ Tata; ഇലക്‌ട്രിക് വേഷമണിഞ്ഞ് Sierra എസ്‌യുവി തിരികെയെത്തുന്നു

സിയെറയുടെ വികസനം ഇതിനകം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ചില ഡിസൈൻ സൂചകങ്ങൾ ഒഴികെ പുതിയ സിയെറയ്ക്ക് ഒറിജിനലുമായി ഒരു സാമ്യവുമുണ്ടാകില്ലെന്നതും വ്യക്തമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് 10 ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോർസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വിസ്മയമൊരുക്കാൻ Tata; ഇലക്‌ട്രിക് വേഷമണിഞ്ഞ് Sierra എസ്‌യുവി തിരികെയെത്തുന്നു

വിവിധ ബോഡി സ്‌റ്റൈലുകളിലും റേഞ്ച് ശേഷികളിലുമായി 10 പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ 2026-ഓടെ വിപണിയിൽ എത്തിക്കാനാണ് ടാറ്റ മോട്ടോർസ് പദ്ധതിയിട്ടിരിക്കുന്നത്. ആൾട്രോസ് ഇവിയുമായി ചേരുന്ന നെക്‌സോൺ ഇലക്ട്രിക് വാഹനത്തിന്റെ കൂടുതൽ ശക്തമായ പതിപ്പിനെയും കമ്പനി ഒരുക്കുന്നുണ്ട്.

വിസ്മയമൊരുക്കാൻ Tata; ഇലക്‌ട്രിക് വേഷമണിഞ്ഞ് Sierra എസ്‌യുവി തിരികെയെത്തുന്നു

നിലവിൽ ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന ശ്രേണിയിൽ ഏകദേശം 71 ശതമാനമാനമാണ് വിപണി വിഹിതമാണ് ടാറ്റ മോട്ടോർസിനുള്ളത്. പുത്തൻ മോഡലുകൾ എത്തുന്നതോടെ ഇത് കാര്യമായ മുന്നേറ്റമായിരിക്കും നടത്തുക. ഇതോടൊപ്പം തന്നെ ഇലക്‌ട്രിക് കാറുകൾക്ക് ആവശ്യമായ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും കമ്പനി ശ്രമിക്കും.

Most Read Articles

Malayalam
English summary
Iconic tata sierra suv to make a comeback as an electric model
Story first published: Saturday, January 8, 2022, 9:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X