Ioniq 5 ഇലക്‌ട്രിക് കാറിനെ ഹ്യുണ്ടായി ഇന്ത്യയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തി, അവതരണം ഉടൻ

വരാനിരിക്കുന്ന അയോണിക് 5 ഇലക്ട്രിക് കാറിനെ ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടുത്തി കമ്പനി. അടുത്ത ഏതാനും ആഴ്‌ചകൾ/മാസങ്ങൾക്കുള്ളിൽ കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിന്റെ നേരിട്ടുള്ള സൂചനയാണിത്.

Ioniq 5 ഇലക്‌ട്രിക് കാറിനെ ഹ്യുണ്ടായി ഇന്ത്യയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തി, അവതരണം ഉടൻ

തുടർന്ന് ഈ വർഷം രണ്ടാം പകുതിയിൽ കാർ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിക്കുമെന്നും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്. 2028-ഓടെ ആറ് ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള കമ്പനിയുടെ പദ്ധതികളുടെ ഭാഗമായാണ് പുതിയ അയോണിക് 5 പുറത്തിറങ്ങുന്നത്.

Ioniq 5 ഇലക്‌ട്രിക് കാറിനെ ഹ്യുണ്ടായി ഇന്ത്യയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തി, അവതരണം ഉടൻ

ഇത് കംപ്ലീറ്റ്‌ലി നോക്ക്‌ഡ് ഡൌൺ (CKD) മോഡലായി രാജ്യത്ത് അവതരിപ്പിക്കുകയും സ്ഥാപനത്തിന്റെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം (E-GMP) അടിസ്ഥാനമാക്കിയാണ് നിർമിക്കുകയും ചെയ്‌തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി രാജ്യത്തെ ഇലക്ട്രിക് വിപ്ലവത്തിൽ പങ്കാളിയാവാൻ ഒരുങ്ങുമ്പോൾ വാഹന ലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Ioniq 5 ഇലക്‌ട്രിക് കാറിനെ ഹ്യുണ്ടായി ഇന്ത്യയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തി, അവതരണം ഉടൻ

വോൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം സ്വന്തമാക്കിയ അയോണിക് 5 എന്ന മോഡൽ കൂടിയാവുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. അയോണിക് 5 ഇവി ഒരുക്കിയിരിക്കുന്ന മോഡുലാര്‍ പ്ലാറ്റ്‌ഫോം വരും വര്‍ഷങ്ങളിലും ഭാവിയിലും നിരവധി ഇവികള്‍ക്ക് അടിസ്ഥാനമാകുമെന്നും ഹ്യുണ്ടായി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ പരിമിതമായ യൂണിറ്റുകളിൽ മാത്രമാകും ഇലക്‌ട്രിക് കാർ ആദ്യം അവതരിപ്പിക്കുകയെന്നാണ് സൂചന.

Ioniq 5 ഇലക്‌ട്രിക് കാറിനെ ഹ്യുണ്ടായി ഇന്ത്യയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തി, അവതരണം ഉടൻ

70 കളിലെ വിമാനത്തിന്റെ രൂപകല്‍പ്പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഷോയില്‍ പ്രദര്‍ശിപ്പിച്ച 45 ഇവി കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് ഹ്യുണ്ടായി അയോണിക് 5 എന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ യുണീക് റെട്രോ ഘടകങ്ങളുമായി ഹ്യുണ്ടായി പോണി കൂപ്പെ കണ്‍സെപ്റ്റിൽ നിന്നും ധാരാളം സമാനതകൾ വാഹനം കടമെടുത്തിട്ടുണ്ട്.

Ioniq 5 ഇലക്‌ട്രിക് കാറിനെ ഹ്യുണ്ടായി ഇന്ത്യയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തി, അവതരണം ഉടൻ

ഡിസൈനിലേക്കും സ്റ്റൈലിംഗിലേക്കും നോക്കിയാൽ സെന്‍സസ് സ്പോര്‍ട്ടിനസ് ഫിലോസഫി അടിസ്ഥാനമാക്കിയുള്ള ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മോഡലിന് സവിശേഷമായ ആകര്‍ഷണമുണ്ടെന്നു തന്നെ പറയാം.

Ioniq 5 ഇലക്‌ട്രിക് കാറിനെ ഹ്യുണ്ടായി ഇന്ത്യയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തി, അവതരണം ഉടൻ

അതിനായി പിക്‌സലേറ്റഡ് U ആകൃതിയിലുള്ള ഡ്യുവല്‍ എല്‍ഇഡി ലൈറ്റിംഗ്, സ്വൂപ്പിംഗ് ബോണറ്റ് ഘടന, 20 ഇഞ്ച് അലോയ് വീലുകൾ, പോപ്പ്-ഔട്ട് ഡോര്‍ ഹാന്‍ഡിലുകള്‍, ദീര്‍ഘചതുരാകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പ്, വശങ്ങളിലുള്ള ചാര്‍ജിംഗ് പോർട്ട് എന്നിവയാണ് ഹ്യുണ്ടായി അയോണിക് 5 ഇലക്‌ട്രിക്കിന്റെ ചില പ്രധാന എക്‌സ്റ്റീരിയര്‍ സവിശേഷതകള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്.

Ioniq 5 ഇലക്‌ട്രിക് കാറിനെ ഹ്യുണ്ടായി ഇന്ത്യയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തി, അവതരണം ഉടൻ

ഇരുവശത്തുമുള്ള ചാർജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിക്കാൻ ഏറെ എളുപ്പമുള്ളതാവും. സംയോജിത സ്പോയിലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, ഡോറുകളിലൂടെ കടന്നുപോകുന്ന മനോഹരമായ ക്യാരക്‌ടർ ലൈനോടുകൂടിയ വൃത്തിയുള്ള സൈഡ് പ്രൊഫൈല്‍, റെട്രോ-തീം ബമ്പറുകള്‍, റേക്ക്‌ഡ് പിന്‍ ഗ്ലാസ് ഏരിയ മുതലായവയും വരാനിരിക്കുന്ന ഹ്യുണ്ടായി അയോണിക് 5 ഇലക്‌ട്രിക്കിന്റെ ഡിസൈൻ ഹൈലൈറ്റുകളാണ്.

Ioniq 5 ഇലക്‌ട്രിക് കാറിനെ ഹ്യുണ്ടായി ഇന്ത്യയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തി, അവതരണം ഉടൻ

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ഫിസിക്കല്‍ ബട്ടണുകളുടെ കുറഞ്ഞ ഉപയോഗവും ചലിക്കുന്ന സെന്റര്‍ കണ്‍സോളിന്റെയും ഉപയോഗവും അയോണിക് 5 ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയറിന് സവിശേഷമായ ആഢംബര സ്വഭാവമാണ് നൽകുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ പറയാം. ഇന്ത്യൻ വിപണിക്ക് അത്ര പരിചിതമല്ലാത്ത ഇന്റീരിയറാണ് ഇലക്‌ട്രിക് എസ്‌യുവിക്കുള്ളത്.

Ioniq 5 ഇലക്‌ട്രിക് കാറിനെ ഹ്യുണ്ടായി ഇന്ത്യയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തി, അവതരണം ഉടൻ

ഓഗ്മെന്റഡ് റിയാലിറ്റി, 12 ഇഞ്ച് ഇരട്ട സ്‌ക്രീന്‍ കോണ്‍ഫിഗറേഷന്‍, ബ്ലൂലിങ്ക് കണക്റ്റിവിറ്റി, അസിസ്റ്റീവ് ടെക് എന്നീ ആധുനിക സവിശേഷതകളും അയോണിക് 5 മോഡലിൽ ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണികളില്‍ വാഹനത്തിന് 58 kWh, 72.6 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുകളാണ് തുടിപ്പേകുന്നത്. ആദ്യത്തേതിന് 385 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

Ioniq 5 ഇലക്‌ട്രിക് കാറിനെ ഹ്യുണ്ടായി ഇന്ത്യയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തി, അവതരണം ഉടൻ

അതേസമയം മറുവശത്ത് വലിയ ബാറ്ററി പായ്ക്കിൽ WLTP സൈക്കിളില്‍ 481 കിലോമീറ്റര്‍ റേഞ്ച് നൽകാൻ ഹ്യുണ്ടായി അയോണിക് ഇവി പ്രാപ്‌തമാണ്. മണിക്കൂറില്‍ 260 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത. 800 V സാങ്കേതികവിദ്യ ഉപയോഗിച്ച്, 220 kW DC ചാര്‍ജര്‍ വഴി വെറും 18 മിനിറ്റിനുള്ളില്‍, ഇവി 10 ശതമാനത്തില്‍ നിന്ന് 80 ശതമാനത്തിലേക്ക് ചാര്‍ജ് ചെയ്യാനും സാധിക്കുമെന്നതും നേട്ടമാണ്.

Ioniq 5 ഇലക്‌ട്രിക് കാറിനെ ഹ്യുണ്ടായി ഇന്ത്യയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തി, അവതരണം ഉടൻ

ഒരു CKD യൂണിറ്റായി എത്തിയതിനു ശേഷം ചെന്നൈയിലെ ബ്രാന്‍ഡിന്റെ പ്ലാന്റില്‍ അയോണിക് 5 മോഡലിനെ അസംബിള്‍ ചെയ്യുകയും ചെയ്യും. ഏകദേശം 35-45 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. ആഭ്യന്തര വിപണിയിൽ ഒരു ചെറിയ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനും ഹ്യുണ്ടായി പദ്ധതിയിടുന്നുണ്ട്.

Ioniq 5 ഇലക്‌ട്രിക് കാറിനെ ഹ്യുണ്ടായി ഇന്ത്യയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തി, അവതരണം ഉടൻ

അധികം വൈകാതെ തന്നെ കോന ഇലക്ട്രിക് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും ഇന്ത്യയിൽ പരിചയപ്പെടുത്താൻ ഹ്യുണ്ടായി തയാറെടുക്കുകയാണ്. ഇത് വരാനിരിക്കുന്ന ലോംഗ് റേഞ്ച് നെക്‌സോൺ ഇവിയെയും അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് മാറ്റങ്ങളോടെ പുറത്തിറക്കിയ എംജി ZS ഇവിയെയും നേരിടും.

More from DriveSpark

Article Published On: Wednesday, May 11, 2022, 14:16 [IST]
English summary
Ioniq 5 electric car listed on hyundai india official website launch soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X