Isuzu ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പ് മാർച്ച് 21-ന് ആരംഭിക്കും

മികച്ച സർവീസും ഉടമസ്ഥാവകാശ അനുഭവവും നൽകാനുള്ള ഇസൂസുവിന്റെ പ്രതിബദ്ധതയുടെ ഭാഗമായി പുതിയ ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് ഇസൂസു മോട്ടോർസ് ഇന്ത്യ. രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഈ സർവീസ് ക്യാമ്പ് മാർച്ച് 21 തിങ്കളാഴ്ച്ച ആരംഭിക്കും.

Isuzu ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പ് മാർച്ച് 21-ന് ആരംഭിക്കും

ഇസൂസു വാഹന ഉടമകളുടെ എല്ലാ റിപ്പയർ, മേക്ക് ഓവർ ആവശ്യകതകളും ഉൾക്കൊള്ളുന്നതായിരിക്കും 2022 മാർച്ച് 30 വരെ നീണ്ടുനിൽക്കുന്ന ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പ്. പങ്കെടുക്കുന്ന ഇസൂസു ഉപഭോക്താക്കൾക്ക് ഈ കാലയളവിൽ വിവിധ ഓഫറുകളും കിഴിവുകളും തെരഞ്ഞെടുക്കാനാകുമെന്നതും ശ്രദ്ധേയമാണ്.

Isuzu ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പ് മാർച്ച് 21-ന് ആരംഭിക്കും

കോംപ്ലിമെന്ററി 37-പോയിന്റ് കോംപ്രിഹെൻസീവ് കാർ ചെക്ക്-അപ്പിന് പുറമെ റിപ്പയർ ജോലികൾക്കുള്ള ലേബർ നിരക്കിൽ 10 ശതമാനം കിഴിവ് അവർക്ക് ലഭിക്കും. തുടർന്ന് മറ്റ് മൂല്യവർധിത സേവനങ്ങൾക്കിടയിൽ സ്പെയർ പാർട്‌സ്, ലൂബുകൾ, ഫ്ലൂയിഡുകൾ എന്നിവയ്ക്ക് അഞ്ച് ശതമാനം കിഴിവും ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പിന് കീഴിൽ ഒരുക്കിയിട്ടുണ്ട്.

Isuzu ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പ് മാർച്ച് 21-ന് ആരംഭിക്കും

രാജ്യത്തുടനീളമുള്ള സീസണിൽ തടസരഹിതമായ ഡ്രൈവിംഗ് അനുഭവത്തിനായി ഉപഭോക്താക്കൾക്ക് ആവേശകരമായ ആനുകൂല്യങ്ങളും പ്രതിരോധ പരിപാലന പരിശോധനകളും വാഗ്ദാനം ചെയ്യുന്നതാണ് ഈ സർവീസ് ക്യാമ്പ്. ഇസൂസു കെയറിന്റെ ഒരു സംരംഭമായി 2022 മാർച്ച് 21 നും 30 നും ഇടയിൽ (രണ്ട് ദിവസങ്ങളും ഉൾപ്പെടെ) കമ്പനിയുടെ എല്ലാ അംഗീകൃത ഡീലർ സർവീസ് ഔട്ട്‌ലെറ്റുകളിലും പ്രീ-സമ്മർ സർവീസ് ക്യാമ്പ് സംഘടിപ്പിക്കും.

Isuzu ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പ് മാർച്ച് 21-ന് ആരംഭിക്കും

കൂടാതെ പങ്കെടുക്കുന്ന വാഹന ഉടമകൾക്കും സൗജന്യ കാർ വാഷ് ഓഫർ ചെയ്യും. ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ, ആപ്പ്, വെബ്‌സൈറ്റ് തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെ ഇസൂസു വാഹന ഉടമകൾക്ക് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാൻ കഴിയും. ഈ സർവീസ് സംരംഭം ഒരു കാർ ചെക്ക്-അപ്പ് മാത്രമല്ല അവരുടെ എല്ലാ കാർ ബോഡി റിപ്പയർ, പെയിന്റ് ആവശ്യകതകളും നൽകുമെന്നും കമ്പനി പറയുന്നു.

Isuzu ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പ് മാർച്ച് 21-ന് ആരംഭിക്കും

അഹമ്മദാബാദ്, അനന്തപൂർ, ബംഗളൂരു, ബീമാവരം, ഭുജ്, കോഴിക്കോട്, ചെന്നൈ, കോയമ്പത്തൂർ, ഡൽഹി, ദിമാപൂർ, ഗാന്ധിധാം, ഗോരഖ്പൂർ, ഗുരുഗ്രാം, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇസൂസുവിന്റെ എല്ലാ അംഗീകൃത സർവീസ് സൗകര്യങ്ങളിലും പ്രീ-സമ്മർ സർവീസ് ക്യാമ്പ് സംഘടിപ്പിക്കും.

Isuzu ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പ് മാർച്ച് 21-ന് ആരംഭിക്കും

അതോടൊപ്പം തന്നെ ജയ്പൂർ, ജലന്ധർ, ജോധ്പൂർ, കൊച്ചി, കൊൽക്കത്ത, കർണൂൽ, ലഖ്നൗ, മധുര, മംഗലാപുരം, മെഹ്സാന, മൊഹാലി, മുംബൈ, നാഗ്പൂർ, നെല്ലൂർ, പൂനെ, റായ്പൂർ, രാജമുണ്ട്രി, രാജ്കോട്ട്, സിലിഗുരി, സൂറത്ത്, തിരുപ്പതി, തിരുവനന്തപുരം, വഡോദര, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളിലും ഇസൂസു ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

Isuzu ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പ് മാർച്ച് 21-ന് ആരംഭിക്കും

ക്യാമ്പ് സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങൾ

- ഫ്രീ 37-പോയിന്റ് സമഗ്ര പരിശോധന

- ഫ്രീ ടോപ്പ് വാഷ്

- ലേബർ ചാർജിൽ 10 ശതമാനം കിഴിവ്

- പാർട്‌സുകൾക്ക് 5 ശതമാനം കിഴിവ്

- ലൂബുകൾക്കും ഫ്ലൂയിഡുകൾക്കും 5 ശതമാനം കിഴിവ്

Isuzu ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പ് മാർച്ച് 21-ന് ആരംഭിക്കും

സർവീസ് ബുക്കിംഗിനായി ഉപഭോക്താക്കൾക്ക് അടുത്തുള്ള ഇസൂസു ഡീലർ ഔട്ട്‌ലെറ്റിലേക്ക് വിളിക്കാം അല്ലെങ്കിൽ https://isuzu.in/service-booking/ സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താവിന് 1800 4199 188 (ടോൾ ഫ്രീ) എന്ന നമ്പറിൽ ബന്ധപ്പെടാനുള്ള അവസരവും ജാപ്പനീസ് വാഹന നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Isuzu ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പ് മാർച്ച് 21-ന് ആരംഭിക്കും

നിലവിൽ വി-ക്രോസ്, MU-X എസ്‌യുവി എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഇസൂസു ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. വി-ക്രോസിന്റെ വിവിധ വകഭേദങ്ങളായി ഹൈ-ലാൻഡർ, ഡി-മാക്‌സ്, എസ്-ക്യാബ് എന്നിവയും ലഭ്യമാവും.

Isuzu ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പ് മാർച്ച് 21-ന് ആരംഭിക്കും

ബി‌എസ്‌ VI നിലവാരത്തിലുള്ള ഡി-മാക്സ് വി-ക്രോസ്, ഹൈ-ലാൻഡർ, MU-X എന്നിവ പോയ വർഷം മെയ് മാസത്തിലാണ് കമ്പനി പുറത്തിറക്കുന്നത്. യഥാക്രമം 16.98 ലക്ഷം രൂപയും 24.49 ലക്ഷം രൂപയും 33.37 ലക്ഷം രൂപയുമാണ് ഇവയുടെ പ്രാരംഭ വില.

Isuzu ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പ് മാർച്ച് 21-ന് ആരംഭിക്കും

പുതുതലമുറ ആവർത്തനത്തിലേക്ക് ചുവടുവെച്ച ഇസൂസുവിന്റെ കാറുകൾ അകത്തും പുറത്തും നിരവധി മാറ്റങ്ങളുമായാണ് വിപണിയിൽ എത്തിയത്. 2016-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ച ആദ്യത്തെ മോഡലാണ് ഡി-മാക്‌സ് വി-ക്രോസ്.

Isuzu ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പ് മാർച്ച് 21-ന് ആരംഭിക്കും

പുതിയ ഇസൂസു ഡി-മാക്സ് വി-ക്രോസിന് 1.9 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 161 bhp കരുത്തിൽ 360 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം മുമ്പുണ്ടായിരുന്ന 3.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന് പകരം ഭാരം കുറഞ്ഞ ആധുനിക 1.9 ലിറ്റർ Ddi ഡീസൽ യൂണിറ്റാണ് MU-X എസ്‌യുവിയുടെ ഹൃദയം.

Isuzu ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പ് മാർച്ച് 21-ന് ആരംഭിക്കും

അതായത് ഡി-മാക്‌സ് വി-ക്രോസിലെ അതേ യൂണിറ്റെന്ന് സാരം. ഏറെക്കാലമായി ഇന്ത്യയിൽ എതിരാളികൾ ഒന്നുമില്ലാതിരുന്ന ഈ പിക്കപ്പ് ട്രക്കിന് അടുത്തിടെ ടൊയോട്ടയുടെ ഹൈലക്‌സ് വെല്ലുവിളിക്കാൻ എത്തിയിരുന്നു. എന്നാൽ ഇതുവരെ ടൊയോട്ടയുടെ വാഹനം വിൽപ്പന ആരംഭിച്ചിട്ടില്ല.

More from DriveSpark

Article Published On: Friday, March 18, 2022, 18:17 [IST]
English summary
Isuzu motors india will start i care pre summer service camp on march 21
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X