പുതുവർഷം കാർ വാങ്ങാനിരിക്കുന്നവർക്ക് എട്ടിന്റെ പണി! Jeep എസ്‌യുവികൾക്കും വില കൂടും
2023 ജനുവരി മുതൽ അതിന്റെ മോഡൽ ശ്രേണിയിലുടനീളം വില വർധിപ്പിക്കും. മോഡലും വേരിയന്റും അനുസരിച്ച് വില പരിഷ്ക്കാരം രണ്ടു മുതൽ ശതമാനമായിരിക്കും. ജീപ്പ് കോമ്പസ്, മെറിഡിയൻ എന്നിവയിൽ തുടങ്ങി റാംഗ്ലർ, പുതുതായി പുറത്തിറക്കിയ ഗ്രാൻഡ് ചെറോക്കി എസ്‌യുവികൾ വരെയുള്ള ബ്രാൻഡിന്റെ ലൈനപ്പിലെ എല്ലാ മോഡലുകളെയും വിലവർധന ബാധിക്കുമെന്നതാണ് സങ്കടകരമായ കാര്യം.
ഈ വർഷം നവംബറിലാണ് ജീപ്പ് കോമ്പസിന്റെ വില പരിഷ്ക്കരിച്ചത്. ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലായ ഈ പ്രീമിയം എസ്‌യുവിയുടെ വില 1.20 ലക്ഷം രൂപ വരെയാണ് അന്ന് ഉയർന്നത്. പുതിയ വർധന മോഡലിനെ കൂടുതൽ ചെലവേറിയതാക്കും. സെഗ്‌മെന്റിൽ ഹ്യുണ്ടായി ട്യൂസോൺ, സിട്രൺ C5 എയർക്രോസ് എന്നിവയുമായാണ് കോമ്പസ് മത്സരിക്കുന്നത്. എയർക്രോസ് സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും എതിരാളികളുടെ കൂട്ടത്തിലാണ് പെടുന്നത്. സിട്രോൺ ഇന്ത്യയും പുതുവർഷത്തിൽ അതിന്റെ ശ്രേണിയിലുടനീളം വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്.

ലോഞ്ച് ചെയ്ത് ആഴ്ച്ചകൾക്കുള്ളിൽ പുതിയ തലമുറ ജീപ്പ് ഗ്രാൻഡ് ചെറോക്കിക്കും വില വർധനവ് ലഭിക്കുമെന്നത് ശ്രദ്ധേയമാണ്. ബ്രാൻഡിന്റെ മുൻനിര എസ്‌യുവി കഴിഞ്ഞ മാസം 77.50 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് ഇന്ത്യയിലെത്തിയത്. മഹാരാഷ്ട്രയിലെ രഞ്ജൻഗാവിലുള്ള ജീപ്പിന്റെ സൗകര്യത്തിലാണ് എസ്‌യുവി പ്രാദേശികമായി അസംബിൾ ചെയ്തിരിക്കുന്നത്. ആഡംബര എസ്‌യുവി പ്രാദേശികമായി അസംബിൾ ചെയ്യുന്ന യുഎസിനു പുറത്തുള്ള ആദ്യ വിപണിയാണ് ഇന്ത്യ എന്നത് ബ്രാൻഡിന് രാജ്യത്തുള്ള താത്പര്യം എടുത്തുകാണിക്കുന്നുണ്ട്.
പുതിയ തലമുറയ്‌ക്കൊപ്പം പുതിയ 2.0 ലിറ്റർ നാല് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായി അഞ്ച് സീറ്റർ മോഡൽ അതിന്റെ ഡീസൽ എഞ്ചിൻ ഉപേക്ഷിച്ചു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കുമ്പോൾ ഈ ഗ്യാസോലിൻ യീണിറ്റ് പരമാവധി 268 bhp പവറിൽ 400 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫോർ വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ കൈമാറുന്നു. ഓട്ടോ, സ്‌പോർട്ട്, മഡ്/സാൻഡ്, സ്നോ എന്നിങ്ങനെ ടെറെയ്ൻ മോഡുകളും പുതിയ ഗ്രാൻഡ് ചെറോക്കിയിൽ ഇടംപിടിച്ചിട്ടുണ്ട്.
10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 10 ഇഞ്ച് HUD യൂണിറ്റ്, വയർലെസ് ചാർജിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മുൻ യാത്രക്കാർക്കും വിനോദത്തിനുമായി 10.1 ഇഞ്ച് സ്‌ക്രീൻ എന്നിവയ്‌ക്കൊപ്പം ഫീച്ചർ ലിസ്റ്റ് ഒരുപോലെ വിപുലമാണ്. പിൻ സീറ്റുകൾക്കുള്ള സ്ക്രീനുകൾ. പവർഡ് ടെയിൽഗേറ്റ്, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും അതിലേറെയും ഫീച്ചറുകളാണ് ജീപ്പ് പുതിയ ഗ്രാൻഡ് ചെറോക്കിയിൽ ഒരുക്കിയിരിക്കുന്നത്.
ഗ്രാന്‍ഡ് ചെറോക്കി എസ്‌യുവിക്ക് 4,915 mm നീളവും 1,979 mm വീതിയും 1,816 mm ഉയരവുമുണ്ട്. കൂടാതെ, പ്രീമിയം അമേരിക്കന്‍ എസ്‌യുവിക്ക് 2,964 mm വീല്‍ബേസും ഉണ്ടെന്നാണ് ജീപ്പ് അവകാശപ്പെടുന്നത്. മാത്രമല്ല 533 mm വരെ ആഴത്തില്‍ വെള്ളത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുമെന്ന വാട്ടർവേഡിംഗ് ശേഷിയും മോഡലിന് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇനി ലക്ഷ്വറി സെഗ്മെന്റിൽ എത്തുന്ന പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി എസ്‌യുവിയില്‍ 110 നൂതന സുരക്ഷാ സവിശേഷതകളാണ് അമേരിക്കൻ ബ്രാൻഡ് നൽകിയിരിക്കുന്നത്.
അതായത് 8 എയര്‍ബാഗുകള്‍, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷന്‍ കണ്‍ട്രോള്‍ (TC) എന്നിവയെല്ലാം വാഹനത്തിന്റെ ഭാഗമായിട്ടുണ്ടെന്ന് സാരം. ADAS ടെക്കിൽ ബ്രാൻഡ് ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, ഫോര്‍വേഡ് കൊളീഷന്‍ വാര്‍ണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റ് എന്നിവയും അതിലേറെയും പോലുള്ള സജീവ സുരക്ഷാ സവിശേഷതകളാണ് നിറച്ചിരിക്കുന്നതും.
വാഹന നിർമാതാക്കൾ സാധാരണയായി പുതുവർഷത്തിൽ വില വർധിപ്പിക്കൽ സാധാരണയായി നടത്തിവരാറുള്ള നടപടിയാണ്. നിരവധി കമ്പനികൾ അതിനുള്ള പദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ മാരുതി സുസുക്കി, കിയ, സിട്രൺ, മെർസിഡീസ് ബെൻസ്, ഔഡി, റെനോ, ടാറ്റ മോട്ടോർസ് എന്നിവ ഉൾപ്പെടുന്നു. എന്നാൽ വാഹനങ്ങൾ ബുക്ക് ചെയ്യാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനായി ജീപ്പ് ഇന്ത്യ അതിന്റെ നടപ്പുവർഷത്തെ ഓഫറുകൾ നീട്ടുമെന്നും അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








