തങ്ങളുടെ ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയെ പരിചയപ്പെടുത്തി. മാതൃ കമ്പനിയായ സ്റ്റെല്ലാന്റിസ് വികസിപ്പിച്ചെടുത്ത ഡെയർ ഫോർവേഡ് 2030 തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ ഇവി നിർമിച്ചെടുത്തിരിക്കുന്നത്.

തങ്ങളുടെ ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

ജീപ്പ് കോമ്പസിന്റേതിന് സമാനമായ വലുപ്പമുള്ള കോംപാക്‌ട് ഇലക്‌ട്രിക് എസ്‌യുവി അടുത്ത വർഷത്തിന്റെ തുടക്കത്തിൽ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ടെങ്കിലും വാഹനത്തിന്റെ സാങ്കേതിക സവിശേഷതകൾ ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

തങ്ങളുടെ ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

സ്റ്റൈലിംഗിനെ കോമ്പസ് വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്നത് ആദ്യ കാഴ്ച്ചയിൽ തന്നെ നമുക്ക് മനസിലാക്കാം. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളുള്ള കോമ്പസുമായി താരതമ്യപ്പെടുത്തുമ്പോൾ രൂപകൽപ്പന ചെയ്യാൻ പരിണാമപരമായ സമീപനം ആവശ്യമാണ്. ഷാർപ്പ് തിരശ്ചീന എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ താഴെയുള്ള പ്രധാന ലൈറ്റിംഗ് യൂണിറ്റിനൊപ്പം മുകളിൽ സ്ഥാപിച്ചിരിക്കുന്നതു തന്നെയാണ് ഇതിനുള്ള പ്രധാന കാരണം.

തങ്ങളുടെ ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

ചതുരാകൃതിയിലുള്ള ഗ്രിൽ സ്ലാറ്റുകൾ വീണ്ടും ജനപ്രിയമായ കോമ്പസിനെ അനുസ്മരിപ്പിക്കുന്നുണ്ട്. കൂടാതെ ചെറിയ അക്ഷരത്തിൽ അടച്ച ഗ്രില്ലിന്റെ ആറാമത്തെ സ്ലാറ്റിനുള്ളിൽ ഒരു "ഇ" ബാഡ്ജും സ്ഥാപിച്ചിരിക്കുന്നതായി കാണാം. ഗ്രില്ലിന് താഴെ ജീപ്പ് ഇലക്ട്രിക് എസ്‌യുവിക്ക് ഷാർപ്പ് ഓപ്പണിംഗ് ഉണ്ട്. ഇത് പ്രവർത്തനക്ഷമമാണോ അല്ലയോ എന്നത് ഇപ്പോൾ വ്യക്തമല്ല.

തങ്ങളുടെ ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

2030-ഓടെ യൂറോപ്പിൽ സമ്പൂർണ ഇലക്‌ട്രിക് വത്ക്കരണം നടപ്പിലാക്കാൻ സ്റ്റെല്ലാന്റിസ് പദ്ധതിയിടുന്നുണ്ട്. ഈ തന്ത്രത്തിൽ ജീപ്പ് തീർച്ചയായും പരിവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കും. ഫ്രണ്ട് ബമ്പർ സെക്ഷനിൽ കറുത്ത ഹൗസിനുള്ളിൽ ഫോഗ് ലാമ്പുകൾ ഇവിയുടെ ലുക്ക് വർധിപ്പിക്കുന്നുണ്ട്. മധ്യഭാഗത്തായി കമ്പനി ഒരു സെൻസർ സ്ഥാപിച്ചിരിക്കുന്നു.

തങ്ങളുടെ ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

പുതിയ ജീപ്പ് ഇലക്‌ട്രിക് എസ്‌യുവിയുടെ മറ്റൊരു ഹൈലൈറ്റ് ഒരു ഹെക്‌സഗോണൽ മെഷും സ്കിഡ് പ്ലേറ്റും ആണ്. എസ്‌യുവി ആകർഷണീയത വർധിപ്പിക്കുന്നതിന് വശങ്ങളിലും വീൽ ആർച്ചുകൾക്കും ചുറ്റും കട്ടിയുള്ള ബോഡി ക്ലാഡിംഗ് ഉണ്ട്. ബോണറ്റിന് മസ്ക്കുലർ ആകൃതിയാണ് അമേരിക്കൻ ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്.

തങ്ങളുടെ ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

കൂടുതെ ഇവിയുടെ ബൾജിൽ കറുത്ത ഡെക്കലുകളും മിഴിവേകാനായുണ്ട്. പില്ലറുകളും റൂഫും കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇത് മെറ്റാലിക് യെല്ലോ ഷേഡിൽ ബോഡിക്ക് ഡ്യുവൽ ടോൺ രൂപം നൽകുന്നു. സി-പില്ലറിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന മറഞ്ഞിരിക്കുന്ന പിൻ ഡോർ ഹാൻഡിൽ സജ്ജീകരണമാണ് ജീപ്പ് ഇലക്‌ട്രിക് എസ്‌യുവിയിലെ മറ്റൊരു ഹൈലൈറ്റ്.

തങ്ങളുടെ ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

പിൻഭാഗത്ത് ജീപ്പ് ഇലക്ട്രിക് എസ്‌യുവിക്ക് X ആകൃതിയിലുള്ള ടെയിൽ ലാമ്പ് ഗ്രാഫിക്‌സ് ഉണ്ട്. റെനഗേഡിൽ നിന്നും പരിണമിച്ചെത്തിയ സ്‌കൾപ്പ്ഡ് ടെയിൽഗേറ്റ്, ഇന്റഗ്രേറ്റഡ് സ്‌പോയിലർ, കറുത്ത നിറത്തിൽ ചായം പൂശിയ ഷാർക്ക് ഫിൻ ആന്റിന എന്നിവയ്‌ക്കൊപ്പം ഇവിയുടെ പിൻവശവും ഏറെ മനോഹരമാണ്. പിൻ ബമ്പറിന് ഇരുവശത്തും തിരശ്ചീനമായ റിഫ്‌ളക്ടറുകളും ഇടംപിടിച്ചിട്ടുണ്ട്.

തങ്ങളുടെ ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

കൂടാതെ ഒരു പ്രമുഖ സിൽവർ സ്‌കിഡ് പ്ലേറ്റ് വിഷ്വൽ മെച്ചപ്പെടുത്തലുകൾക്കായി കമ്പനി ചേർക്കുന്നു. ഇത് സ്‌പോർട്ടി ലുക്കിംഗ് വീലുകളിലാകും വിപണിയിൽ എത്തുക. കൂടാതെ പ്രൊഡക്ഷൻ മോഡൽ ഒന്നിലധികം രീതികളിൽ പ്രോട്ടോടൈപ്പിന്റെ സ്‌റ്റൈലിംഗ് മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രതീക്ഷിക്കാം.

തങ്ങളുടെ ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

ജീപ്പ് ഓൾ ഇലക്‌ട്രിക് 5 സീറ്റർ എസ്‌യുവി 2022 നവംബറിൽ പോളണ്ടിലെ ബ്രാൻഡിന്റെ ഫെസിലിറ്റിയിൽ ഉത്പാദനത്തിൽ പ്രവേശിക്കുമെനാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. കൂടാതെ മോഡലിന്റെ പെട്രോൾ, മൈൽഡ്-ഹൈബ്രിഡ് പതിപ്പുകളും പ്രതീക്ഷിക്കുന്നതിനാൽ ഇത് പരിചിതമായ CMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

തങ്ങളുടെ ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

ഇതേ ഫാക്ടറി തന്നെ അടുത്ത വർഷം ഒരു ചെറിയ ഫിയറ്റ് ക്രോസ്ഓവർ പുറത്തിറക്കും. ഒപ്പം ആൽഫ റോമിയോ പതിപ്പും വിപണിയിൽ എത്താൻ കാത്തിരിക്കുകയാണ്. രാൻഡ് ചെറോക്കി, റാംഗ്ലർ, കോമ്പസ്, റെനഗേഡ് എന്നിവയുടെ PHEV പതിപ്പ് ഉൾപ്പെടുന്ന 4xe ശ്രേണിയിൽ ജീപ്പ് ഇതിനകം തന്നെ പ്ലഗ്-ഇൻ ഹൈബ്രിഡുകളുടെ ഒരു വലിയ നിര തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല 4xe മോഡലുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതും കമ്പനി പരിഗണിക്കുന്നുണ്ട്.

തങ്ങളുടെ ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

ഇന്ത്യക്കായി ജീപ്പ് അടുത്തതായി വിൽപ്പനയ്ക്ക് എത്തിക്കുന്ന വാഹനം മെറിഡിയൻ 7 സീറ്റർ എസ്‌യുവിയായിരിക്കും. ഈ വർഷം ആദ്യ പകുതിയിൽ വിപണിയിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന വാഹനം കോമ്പസ് എസ്‌യുവിയുടെ വിപുലീകൃത പതിപ്പാണ്. ഇത് കമാൻഡർ എന്ന പേരിൽ മറ്റ് വിപണികളിൽ ഇതിനോടകം സാന്നിധ്യമറിയിച്ചിട്ടുണ്ട്.

തങ്ങളുടെ ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

1.4 ലിറ്റർ മൾട്ടിഎയർ പെട്രോൾ എഞ്ചിനും 2.0 ലിറ്റർ മൾട്ടി-ജെറ്റ് ഡീസൽ യൂണിറ്റുമായിരിക്കും മെറിഡിയനിൽ ലഭ്യമാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും പുതിയ 2.4 ലിറ്റർ ടൈഗർഷാർക്ക് ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് മൾട്ടിഎയർ II ഡീസൽ എഞ്ചിൻ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. 80 ശതമാനം പ്രാദേശികവൽക്കരണത്തോടെ നിർമിക്കുന്നതിനാൽ വില ആക്രമണാത്മകമായി നിശ്ചയിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Wednesday, March 2, 2022, 13:20 [IST]
English summary
Jeep introduced new small electric suv prototype details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X