നിരത്തുകൾ കീഴടക്കാൻ Meridian 7 സീറ്റർ എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

ഇന്ത്യയിലെ പ്രീമിയം എസ്‌യുവി സെഗ്മെന്റിലേക്ക് ഒരു അമേരിക്കൻ താരം എത്തിയിരിക്കുകയാണ്. ഏറെ നാളായി കാത്തിരിക്കുന്ന ജീപ്പ് മെറിഡിയനെയാണ് കമ്പനി ഇപ്പോൾ രാജ്യത്തിനായി സമർപ്പിച്ചിരിക്കുന്നത്.

നിരത്തുകൾ കീഴടക്കാൻ Meridian 7 സീറ്റർ എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

ജീപ്പ് മെറിഡിയൻ മൂന്നു-വരി എസ്‌യുവി വിൽപ്പനയ്ക്ക് എത്തുന്നതിനു മുന്നോടിയായാണ് ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് ഇന്ത്യൻ നിരത്തുകൾക്കായി ഒരുക്കുന്ന ഏറ്റവും പുതിയ മോഡലാണിത്. ജീപ്പ് കമാൻഡർ' എന്ന പേരിൽ തെക്കേ അമേരിക്കയിൽ കഴിഞ്ഞവർഷം ഓഗസ്റ്റിൽ അവതരിപ്പിച്ച വാഹനമാണ് മെറിഡിയൻ ആയി ഇന്ത്യയിൽ എത്തുന്നത്.

നിരത്തുകൾ കീഴടക്കാൻ Meridian 7 സീറ്റർ എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത കോമ്പസ് ട്രയൽഹോക്കിന്റെ കടന്നുവരവിനു ശേഷം അമേരിക്കൻ ബ്രാൻഡ് ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണ് മെറിഡിയൻ എന്നതും ശ്രദ്ധേയമാണ്. ഇതിനു ശേഷം ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച ഗ്രാൻഡ് ചെറോക്കിയും ഈകലണ്ടർ വർഷത്തിൽ തന്നെ കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.

നിരത്തുകൾ കീഴടക്കാൻ Meridian 7 സീറ്റർ എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

ജീപ്പ് മെറിഡിയൻ വളരെ ജനപ്രിയമായ കോമ്പസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കോമ്പസ് പോലെ ജീപ്പ് മെറിഡിയൻ ബ്രാൻഡിന്റെ രഞ്ജൻഗാവ് ഫെസിലിറ്റിയിലാണ് നിർമിക്കുന്നത്. ഇത് റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ പ്രൊഡക്ഷൻ ഹബ്ബായും പ്രവർത്തിക്കുമെന്നാണ് അമേരിക്കൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

നിരത്തുകൾ കീഴടക്കാൻ Meridian 7 സീറ്റർ എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

അമേരിക്കൻ എസ്‌യുവി നിർമാതാക്കൾ പറയുന്നതനുസരിച്ച് മെറിഡിയൻ ലക്ഷ്യമിടുന്നത് യുവാക്കളെയും ഊർജ്ജസ്വലരുമായ ഉപഭോക്താക്കളെയുമാണ്. ശ്രേണിയിലുടനീളം ആറ് എയർബാഗുകൾ ഉൾപ്പെടെ 60-ൽ അധികം സുരക്ഷാ ഫീച്ചറുകൾ എസ്‌യുവിക്ക് ഉണ്ടെന്ന് പറയപ്പെടുന്നു.

നിരത്തുകൾ കീഴടക്കാൻ Meridian 7 സീറ്റർ എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

മെറിഡിയൻ പ്രീമിയം എസ്‌യുവിക്ക് പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്നതിന് വെറും 10.8 സെക്കൻഡ് മാത്രം മതിയാകുമെന്നും ജീപ്പ് പറയുന്നു. അതേസമയം 198 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. മെറിഡിയന് കമാൻഡറുമായി നിരവധി സാമ്യതകളുണ്ടെന്നതും ശ്രദ്ധേയമാണ്. കൂടാതെ സാധാരണ അഞ്ച് സീറ്റുള്ള കോമ്പസിനേക്കാൾ നീളവും പുതിയ അവതാരത്തിനുണ്ട്.

നിരത്തുകൾ കീഴടക്കാൻ Meridian 7 സീറ്റർ എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

2.0 ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് പുതിയ ജീപ്പ് മെറിഡിയന് തുടിപ്പേകുന്നത്. ഇതിന് പരമാവധി 170 bhp കരുത്തിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുണ്ട്. കോമ്പസിലെ 2.0 ലിറ്റർ, നാലു സിലിണ്ടർ ഡീസൽ എഞ്ചിന്റെ കരുത്തേറിയ വകഭേദമാണിത്.

നിരത്തുകൾ കീഴടക്കാൻ Meridian 7 സീറ്റർ എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

കൂടാതെ ഫ്രണ്ട് വീൽ ഡ്രൈവായ വാഹനം ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 80 ശതമാനത്തിലധികം പ്രാദേശിക ഉള്ളടക്കം വഹിക്കുമ്പോൾ ഇന്ത്യയിൽ നിർമിച്ച എസ്‌യുവി ആഗോള നിലവാരമുള്ളതാണെന്നും കമ്പനി അവകാശപ്പെടുന്നു.

നിരത്തുകൾ കീഴടക്കാൻ Meridian 7 സീറ്റർ എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

പുറത്ത് ജീപ്പ് മെറിഡിയനിൽ ഷാർപ്പ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, സിഗ്നേച്ചർ വെർട്ടിക്കൽ ക്രോം സ്ലാറ്റുകൾ, പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, വിശാലമായ സെൻട്രൽ എയർ ഇൻലെറ്റ്, പരിചിതമായ ട്രപസോയ്ഡൽ വീൽ ആർച്ചുകൾ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, നീളമുള്ള വലിയ ഹരിതഗൃഹം എന്നിവയെല്ലാമുണ്ട്.

നിരത്തുകൾ കീഴടക്കാൻ Meridian 7 സീറ്റർ എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

കോമ്പസുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നാം നിരയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനായി വലിപ്പമേറിയ പിൻ ഡോറുകൾ, നേരായ ടെയിൽഗേറ്റ് മുതലായവ എന്നിവയാണ് ജീപ്പ് മെറിഡിയനിൽ ഉൾക്കൊള്ളുന്നത്. സെഗ്‌മെന്റിലെ ഏറ്റവും വലിയ ക്യാബിൻ സ്‌പേസ് വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ജീപ്പ് മെറിഡിയന് ഒരു യൂണിബോഡി ആർക്കിടെക്ച്ചറാണുള്ളത്.

നിരത്തുകൾ കീഴടക്കാൻ Meridian 7 സീറ്റർ എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

മൂന്നാം നിര സമർപ്പിത എസി ഇവാക്വേറ്റർ യൂണിറ്റ്, എഫ്എസ്ഡിയും എച്ച്ആർഎസും ഉള്ള സ്വതന്ത്ര സസ്പെൻഷൻ, 80-ഡിഗ്രി റിയർ ഡോർ ഓപ്പണിംഗ്, യുകണക്ട് 5, ഒമ്പത് സ്പീക്കർ ആൽപൈൻ സോഴ്‌സ് ഓഡിയോ സിസ്റ്റം, 30 ശതമാനം വേഗത്തിലുള്ള കൂളിംഗ് ഉള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം തുടങ്ങിയ സജ്ജീകരണങ്ങളും ജീപ്പ് മെറിഡിയനെ വ്യത്യസ്തമാക്കുന്നുണ്ട്.

നിരത്തുകൾ കീഴടക്കാൻ Meridian 7 സീറ്റർ എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

ആധുനിക സവിശേഷതകളുടെ കാര്യത്തിലും പ്രീമിയം എസ്‌യുവി ഒട്ടും പിന്നോട്ടല്ല. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, സ്റ്റിയറിംഗ് വീൽ കൺട്രോളുകൾ, 32 ഡിഗ്രി വരെയുള്ള മൂന്നാം-വരി ഇൻക്ലനേഷൻ മുതലായവയെല്ലാം ജീപ്പ് മെറിഡിയനിലുണ്ട്.

നിരത്തുകൾ കീഴടക്കാൻ Meridian 7 സീറ്റർ എസ്‌യുവിയെ പരിചയപ്പെടുത്തി Jeep

ചുരുക്കി പറഞ്ഞാൽ ഈ ഫീച്ചറുകളെല്ലാം കോമ്പസിൽ നിന്ന് കടമെടുത്തതാണ്. പ്രീമിയം എസ്‍യുവി സെഗ്‌മെന്റിൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്കോഡ കോഡിയാക് തുടങ്ങി വാഹനങ്ങളോടാകും മെറിഡിയൻ മത്സരിക്കുക.

More from DriveSpark

Article Published On: Tuesday, March 29, 2022, 19:15 [IST]
English summary
Jeep unveiled the much awaited meridian premium suv in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X