സാധ്യതകൾ തള്ളിക്കളയാതെ Jeep, പുതുതലമുറ Renegade 4×4 ഇന്ത്യയിലെത്തിയേക്കും
ഇന്ത്യയിൽ കോമ്പസ് എസ്‌യുവി കൊണ്ട് തംരഗമായി മാറിയ ബ്രാൻഡായിരുന്നു ജീപ്പ്. ഒരൊറ്റ മോഡൽ കൊണ്ട് രാജ്യത്ത് പിടിച്ചു നിൽക്കാനാവില്ലെന്ന് മനസിലാക്കിയ അമേരിക്കൻ വാഹന നിർമാതാക്കൾ നിരവധി പുതിയ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളെയാണ് ഇന്ത്യയിൽ പരിചയപ്പെടുത്തുന്നത്.

എല്ലാം പ്രീമിയം മോഡലുകളാണെങ്കിലും ജീപ്പിന് കാര്യമായ സ്വീകാര്യത തന്നെയാണ് ഇന്ത്യയിലുള്ളത്. എന്നാൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കമ്പനി ഒരു പുതിയ കോംപാക്‌ട് എസ്‌യുവിയിൽ പ്രവർത്തിച്ചു വരികയായിരുന്നു. എന്നാൽ ഒരു ചെറിയ എസ്‌യുവി പുറത്തിറക്കുന്നത് ജീപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് കമ്പനി മനസിലാക്കി കഴിഞ്ഞു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് അമേരിക്കൻ ഓഫ്-റോഡ് സ്പെഷ്യലിസ്റ്റ് റെനഗേഡ് ഇന്ത്യയിൽ അവതരിപ്പിക്കുക എന്ന ആശയം വെളിപ്പെടുത്തിയിരുന്നു. അതാണ് ഇപ്പോൾ വേണ്ടെന്നുവെച്ചിരിക്കുന്നത്. എന്നാൽ അതിനു പുറമെ റെനഗേഡിനു താഴെയായി ഇടംപിടിക്കുന്ന മറ്റൊരു കുഞ്ഞൻ എസ്‌യുവിയും കമ്പനി പ്ലാൻ ചെയ്‌തിട്ടുണ്ടെന്നാണ് സൂചന.

ഈ നാല് മീറ്ററിൽ താഴെയുള്ള എസ്‌യുവിക്ക് വരാനിരിക്കുന്ന സിട്രൺ C3 സ്‌പോർട്ടിയുമായി സിഎംപി പ്ലാറ്റ്‌ഫോം പങ്കിടാൻ കഴിയുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീപ്പും സിട്രണും സ്റ്റെല്ലാന്റിസിന്റെ ഭാഗമായതിനാൽ ഒരു പ്ലാറ്റ്ഫോം പങ്കിടുന്നത് സിദ്ധാന്തത്തിൽ ഉൽപ്പാദന ചെലവ് വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കും.

എന്നിരുന്നാലും യഥാർഥ ജീപ്പ് ഡിഎൻഎ വഹിക്കാൻ കോംപാക്‌ട് എസ്‌യുവി പ്രാപ്‌തമായിരിക്കുമെന്ന് ജീപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. സബ്-4 മീറ്റർ എസ്‌യുവി ആഭ്യന്തര വിപണിയിൽ എത്തിക്കാൻ താൽപ്പര്യമുണ്ടെന്ന് പോയ വർഷം എഫ്‌സിഎ ഇന്ത്യയുടെ പ്രസിഡന്റും എംഡിയുമായ പാർത്ഥ ദത്ത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഈ കോംപാക്‌ട് എസ്‌യുവി കൊണ്ടുവരാനുള്ള പദ്ധതിയാണ് ഇപ്പോൾ നിർത്തിവച്ചതായി സൂചന ലഭിച്ചിരിക്കുന്നത്. ജീപ്പിന്റെ സിഇഒ, ക്രിസ്റ്റ്യൻ മ്യൂനിയർ, ഈ പ്രോജക്റ്റ് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ജീപ്പിന്റെ ഏറ്റവും ചെറിയ എസ്‌യുവി യാഥാർഥ്യമാവില്ലെന്നാണ് ഇത് സൂചന നൽകിയിരിക്കുന്നത്.

റെനഗേഡിന് താഴെയുള്ള ചെറിയ എസ്‌യുവി യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ഒരു സാധ്യതയായി മാറിയേക്കാം. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കോംപാക്‌ട് സെഗ്‌മെന്റിൽ 4×4 എസ്‌യുവി വികസിപ്പിക്കുന്നത് ചെലവ് വർധിപ്പിക്കും. സബ്-4 മീറ്റർ എസ്‌യുവി സ്‌പേസ് ഇന്ത്യയിൽ ഉയർന്ന വിലയിൽ എത്തിയാൽ അത് വിജയമാവാനും സാധ്യതയില്ല.

ജീപ്പ് പോലെയുള്ള ഒരു കമ്പനിക്ക് ഒരു ചെറിയ എസ്‌യുവി നിർമ്മിക്കുന്നത് ഒരു വെല്ലുവിളിയല്ല. എങ്കിലും ശരിയായ ചെലവും ശേഷി ബാലൻസും കൈവരിക്കാൻ അസാധ്യമാണെന്ന് തെളിയിക്കുന്ന വലിയ വെല്ലുവിളിയാണ് ഇന്ത്യൻ വിപണി. ഏറ്റവും ചെറിയ മോഡലുകൾക്ക് പോലും അതിന്റെ മുഴുവൻ ശ്രേണിയിലും എപ്പോഴും 4x4 ഓപ്ഷൻ ഉണ്ടായിരിക്കണമെന്ന ഉദ്ദേശത്തിൽ ഉറച്ചുനിൽക്കുന്നതും ജീപ്പിന്റെ വാശിയാണ്.

അതിനാൽ മത്സര ശ്രേണിയിൽ ജീപ്പിന്റെ 4×4 ക്രെഡൻഷ്യലുകളുള്ള ഒരു എസ്‌യുവി ഉണ്ടായിരിക്കുന്നത് എതിരാളികൾക്ക് തീർച്ചയായും ഒരു വെല്ലുവിളിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ വരാനിരിക്കുന്ന രണ്ടാം തലമുറ ജീപ്പ് റെനഗേഡ് ഇന്ത്യയ്ക്ക് തികച്ചും അനുയോജ്യമാകുമെന്നതാണ് മറ്റൊരു കാര്യം.

റെനഗേഡ് 2014 മുതൽ ആഗോളതലത്തിൽ വിൽപ്പനയ്ക്ക് എത്തുന്ന മോഡലാണ്. ഇത് ഉടൻ തന്നെ ഒരു വലിയ നവീകരണത്തിന് വിധേയമാകുമെങ്കിലും പ്ലാറ്റ്‌ഫോം സ്‌മോൾ വൈഡ് LWB 4X4 ആയി തന്നെ തുടരാം. ഇത് ഇന്ത്യയിൽ നിർമ്മിക്കുന്ന കോമ്പസിന്റെ സ്‌മോൾ വൈഡ് LWB 4X4 മായി അടുത്ത ബന്ധമുള്ളതാണ്.

പ്രാദേശികമായി മെറിഡിയനിലും കോമ്പസിലും ലഭ്യമാകുന്ന പുതിയ 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ഇതിന് ഉപയോഗിക്കാം. അമേരിക്കൻ എസ്‌യുവി നിർമാതാക്കൾ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കോമ്പസ് ട്രെയിൽഹോക്ക് ഇന്ത്യയിൽ വരും ആഴ്‌ചകളിൽ അവതരിപ്പിക്കുമെന്നും അതിന് ശേഷം മെറിഡിയൻ സെവൻ സീറ്റർ എസ്‌യുവി 2022 മെയ് മാസത്തിൽ അവതരിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനു ശേഷം അമേരിക്കൻ ബ്രാൻഡ് പ്രാദേശികമായി അസംബിൾ ചെയ്ത ഗ്രാൻഡ് ചെറോക്കിയും ആഭ്യന്തര വിപണിയിൽ പുറത്തിറക്കും. വരാനിരിക്കുന്ന മെറിഡിയൻ മൂന്നു-വരി എസ്‌യുവി എന്നിവയുടെ ചുവടുപിടിച്ച് കമ്പനിയുടെ പ്രാദേശികമായി അസംബിൾ ചെയ്യുന്ന നാലാമത്തെ മോഡലായിരിക്കും ഗ്രാൻഡ് ചെറോക്കി.

സ്റ്റാൻഡേർഡ് അഞ്ച് സീറ്റർ, വലിയ മൂന്ന്-വരി എൽ മോഡൽ എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത വേരിയന്റുകളിലാണ് പോയ വർഷം ഗ്രാൻഡ് ചെറോക്കി ആഗോള തലത്തിൽ അരങ്ങേറ്റം കുറിച്ചത്.


Click it and Unblock the Notifications








