Jimny, Baleno ക്രോസ് മോഡലുകളുടെ വില 10 ലക്ഷത്തിൽ താഴെ; തന്ത്രം മെനഞ്ഞ് Maruti Suzuki

നാല് പതിറ്റാണ്ടിലേറെയായി രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായി വാഴുന്നവരാണ് മാരുതി സുസുക്കി. 2022 നവംബറോടെ കമ്പനിക്ക് ആഭ്യന്തര വിപണിയിൽ 41.30 ശതമാനം വിപണി വിഹിതമുണ്ടെന്നാണ് കണക്കുകൾ. വിപണിയിൽ ഇത്രയധികം ഷെയർ ഉണ്ടെങ്കിലും തങ്ങളുടെ സാന്നിധ്യം ഇനിയും വർധിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പുതുപുത്തൻ കാറുകൾ പുറത്തിറക്കാനാണ് മാരുതിയുടെ ശ്രമം.

സമീപകാല റിപ്പോർട്ടുകൾ പ്രകാരം കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കമ്പനി തങ്ങളുടെ വരാനിരിക്കുന്ന എസ്‌യുവികളായ ജിംനി ഫൈവ് ഡോർ, ബലേനോ ക്രോസ് എന്നിവയ്ക്ക് 10 ലക്ഷം രൂപയിൽ താഴെ വില നിശ്ചയിക്കും. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഈ എസ്‌യുവികളിലൂടെ ഇന്ത്യയിലെ സ്പോർട്‌സ് യൂട്ടിലിറ്റി വിഭാഗത്തെ പൂർണമായും കൈപ്പിടിയാലാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കമ്പനിയുടെ നിരയിലെ എല്ലാ മോഡലുകളും വിൽപ്പന കണക്കുകളുടെ കാര്യത്തിൽ വൻഹിറ്റാണ്. അഞ്ച് വാതിലുകളുള്ള ജിംനി രാജ്യത്ത് പുറത്തിറങ്ങിക്കഴിഞ്ഞാൽ ഏകദേശം 5000-6000 യൂണിറ്റുകൾ പ്രതിമാസം നിർമിക്കാനാണ് മാരുതി ലക്ഷ്യമിടുന്നതെന്ന് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.

Jimny, Baleno ക്രോസ് മോഡലുകളുടെ വില 10 ലക്ഷത്തിൽ താഴെ; തന്ത്രം മെനഞ്ഞ് Maruti Suzuki

വരാനിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ജിംനി ഫൈവ്-ഡോറിന്റെയും ബലേനോ ക്രോസിന്റെയും (YTB) ലോഞ്ച് നടക്കാനാണ് സാധ്യത. നിലവിൽ, കമ്പനിയുടെ നിരയിയിൽ രണ്ട് എസ്‌യുവി മോഡലുകൾ മാത്രമാണുള്ളത്. അതിൽ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയായ ബ്രെസയും മിഡ്-സൈസ് എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയുമാണ് ഉൾപ്പെടുന്നത്. രണ്ടും ഈ വർഷമാണ് പുറത്തിറക്കിയത്. ലോഞ്ച് ചെയ്‌തതു മുതൽ അവ രണ്ടും വിപണിയിൽ നിന്നും നല്ല സ്വീകാര്യത നേടുകയും 10.4 ശതമാനം എസ്‌യുവി സെഗ്‌മെന്റ് വിപണി വിഹിതം നേടുന്നതിൽ മാരുതിയെ സഹായിക്കുകയും ചെയ്തു.

2024 24 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് വാഹനങ്ങൾ നിർമിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി. 24 സാമ്പത്തിക വർഷത്തിൽ ഏകദേശം 2.50 ദശലക്ഷം യൂണിറ്റ് വാഹനങ്ങൾ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. കൃത്യസമയത്ത് ഈ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ നൽകാൻ തയാറാകണമെന്ന് അടുത്തിടെ മാരുതി സുസുക്കി തങ്ങളുടെ വെണ്ടർമാരെ അറിയിച്ചിട്ടുണ്ട്. ലഭിക്കുന്ന സ്രോതസുകൾ പ്രകാരം, വരാനിരിക്കുന്ന YTB ബലേനോ ക്രോസും അഞ്ച് ഡോർ ജിംനിയും ഉൾപ്പെടുന്ന ഏകദേശം 7,50,000 എസ്‌യുവികൾ രാജ്യത്ത് നിർമിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്.

മാരുതി സുസുക്കിയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ കമ്പനി വരാനിരിക്കുന്ന YTB ബലേനോ ക്രോസിന് ഫ്ലാഷ് അല്ലെങ്കിൽ ബ്ലേസ് എന്ന് ലോഞ്ച് ചെയ്യുമ്പോൾ പേരിടുമെന്ന് അടുത്തിടെ അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെ 2023 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി ഈ ക്രോസ്ഓവറിനെ ഔദ്യോഗികമായി പരിചയപ്പെടുത്തിയേക്കും. എന്നാൽ വിൽപ്പന മിക്കവാറും ഉത്സവ സീസണോടു കൂടി മാത്രമായിരിക്കും നടക്കുകയെന്നാണ് അനുമാനം. ഈ വാഹനത്തിന് ഓപ്ഷണലായി ഒരു ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റവും സമ്മാനിക്കുമെന്നാണ് വിവരം.

പുതുതായി അവതരിപ്പിച്ച മുൻനിര എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയിൽ നിന്ന് ഓൾ-ഗ്രിപ്പ് AWD അല്ലെങ്കിൽ ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യ നേരിട്ട് സ്വീകരിക്കും. ഇതേ സംവിധാനമാണ് ടൊയോട്ടയുടെ ഗ്രാൻഡ് വിറ്റാരയുടെ അർബൻ ക്രൂയിസർ ഹൈറൈഡറിലും ഉപയോഗിച്ചിരിക്കുന്നത്. മാരുതി ഈ ക്രോസ്ഓവറിന് AWD നൽകിയാൽ അത് YTB-യെ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ AWD വാഹനമാക്കി മാറ്റുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് ഒരു ഓൾ വീൽ ഡ്രൈവ് സിസ്റ്റമായിരിക്കുമെന്നത് ശ്രദ്ധേയമാണ്.

ഇത് ശരിയായ ലോ-റേഞ്ച് 4×4 സിസ്റ്റമായിരിക്കില്ലെന്നത് പ്രത്യേകം എടുത്തു പറഞ്ഞേക്കാം. ഇത് മിക്കവാറും അഞ്ച് ഡോർ ജിംനിയിലും ഇടംപിടിക്കാൻ സാധ്യതയുണ്ട്. ബലേനോ ക്രോസിനെക്കുറിച്ച് കൂടുതൽ വിശദമായി പറഞ്ഞാൽ ഇത് പ്രീമിയം ഹാച്ച്ബാക്കായ ബലേനോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു ക്രോസ്ഓവർ എസ്‌യുവിയായിരിക്കും. പക്ഷേ ഇത് കമ്പനിയുടെ മുൻനിര എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയിൽ നിന്ന് വളരെയധികം പ്രചോദനം ഉൾക്കൊണ്ടിരിക്കും. എഞ്ചിൻ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും ബലേനോയുടെ അതേ എഞ്ചിൻ ക്രോസ്ഓവർ മോഡലും സ്വീകരിക്കാനാണ് സാധ്യത.

ബലേനോയ്ക്ക് കരുത്തേകുന്ന 1.2 ലിറ്റർ, 4-സിലിണ്ടർ K12C പെട്രോൾ എഞ്ചിൻ പരമാവധി 88 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അല്ലെങ്കിൽ ഇതിനു പകരമായി ഇതിന് 1.0 ലിറ്റർ, 3-സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിനും ഉപയോഗിച്ചേക്കാം. ഇത് മുമ്പുണ്ടായിരുന്ന ബലേനോ സ്പോർട്ടിലെ അതേ ഇക്കോബൂസ്റ്റ് യൂണിറ്റാണ്. ഇത് 110 bhp പവറിൽ 170 Nm torque വരെ നൽകും.

Article Published On: Saturday, December 31, 2022, 13:00 [IST]
English summary
Jimny five door and baleno cross to be priced under rs 10 lakh to lure in more buyers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X