Carens എംപിവിയുടെ ഡീസൽ മോഡലുകൾക്ക് വൻ ഡിമാന്റ് എന്ന് Kia Motors, ബുക്കിംഗ് 25,000 കടന്നു

എല്ലാ അംഗീകൃത ഡീലർഷിപ്പുകളിലും കമ്പനി വെബ്‌സൈറ്റിലും വിനോദ വാഹനം എന്നു വിളിക്കുന്ന കിയ കാരെൻസ് എംപിവിക്കായുള്ള ബുക്കിംഗ് പുരോഗമിക്കുകയാണ്. വാഹനം സ്വന്തമാക്കാൻ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുക നൽകി മോഡൽ ബുക്ക് ചെയ്യാം.

Carens എംപിവിയുടെ ഡീസൽ മോഡലുകൾക്ക് വൻ ഡിമാന്റ് എന്ന് Kia Motors, ബുക്കിംഗ് 25,000 കടന്നു

കമ്പനിയുടെ അനന്തപൂർ ആസ്ഥാനമായുള്ള നിർമാണ കേന്ദ്രത്തിൽ കഴിഞ്ഞ മാസം ആദ്യം കാരെൻസിനയുള്ള ഉത്പാദനവും കിയ മോട്ടോർസ് ഇന്ത്യ ആരംഭിച്ചിരുന്നു. 8.99 ലക്ഷം രൂപ മുതൽ 16.99 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വില പരിധിയിലാണ് കിയ കാരൻസ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്.

Carens എംപിവിയുടെ ഡീസൽ മോഡലുകൾക്ക് വൻ ഡിമാന്റ് എന്ന് Kia Motors, ബുക്കിംഗ് 25,000 കടന്നു

വിലകൾ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പുത്തൻ മൾട്ടി പർപ്പസ് വാഹനത്തിനായുള്ള ബുക്കിംഗും 19,000 യുണിറ്റ് കടന്നിരുന്നു. വില പ്രഖ്യാപനത്തിന് മുമ്പ് കാരെൻസിന്റെ വിലകൾ ഹ്യുണ്ടായി അൽകസാറിന്റേതിന് സമാനമായ ശ്രേണിയിലായിരിക്കുമെന്ന് മിക്കവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ കിയ ഇന്ത്യ പ്രവചനങ്ങളെല്ലാം തെറ്റിച്ചുകൊണ്ടാണ് ആക്രമണാത്മകമായ വില നിർണയുമായി കളംനിറഞ്ഞത്.

Carens എംപിവിയുടെ ഡീസൽ മോഡലുകൾക്ക് വൻ ഡിമാന്റ് എന്ന് Kia Motors, ബുക്കിംഗ് 25,000 കടന്നു

ഇത്രയും സ്റ്റൈലിഷും ഫീച്ചർ റിച്ചുമായ കാരെൻസിന്റെ വില എല്ലാവരേയും അത്ഭുതപ്പെടുത്തി. അൽകസാറിന്റെ വില 16.34 ലക്ഷം രൂപയിൽ തുടങ്ങി 20.15 ലക്ഷം രൂപ വരെയാണ് എത്തുന്നത്. അത്തരം ആക്രമണാത്മക വില നിർണയം എത്തിയതോടെ കാരെൻസ് എംപിവിയുടെ ആവശ്യം കൂടുതൽ വർധിക്കുകയാണുണ്ടായത്.

Carens എംപിവിയുടെ ഡീസൽ മോഡലുകൾക്ക് വൻ ഡിമാന്റ് എന്ന് Kia Motors, ബുക്കിംഗ് 25,000 കടന്നു

ഏറ്റവും പുതിയ വിശദാംശങ്ങൾ അനുസരിച്ച് കാരെൻസിനായുള്ള ബുക്കിംഗ് കാലയളവ് 49 ആഴ്ച്ച വരെയാണ് എത്തി നിൽക്കുന്നത്. അതായത് ഏകദേശം ഒരു വർഷത്തിൽ താഴെ. ഏറ്റവും ഉയർന്ന കാത്തിരിപ്പ് കാലയളവ് പ്രസ്റ്റീജ് 6 സ്പീഡ് മാനുവൽ പെട്രോൾ 1.5 വേരിയന്റിനാണ്. അതിന്റെ വില 9.99 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.

Carens എംപിവിയുടെ ഡീസൽ മോഡലുകൾക്ക് വൻ ഡിമാന്റ് എന്ന് Kia Motors, ബുക്കിംഗ് 25,000 കടന്നു

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിൽ കാരെൻസ് ലഭ്യമാകും. ആറ്, ഏഴ് സീറ്റുകളുള്ള ലേഔട്ടുകളോടെയാണ് കാരെൻസാണ് കിയ വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് മധ്യനിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളുമായാണ് വരുന്നത്. 6 സീറ്റർ വേരിയന്റ് ടോപ്പ്-സ്പെക്ക് ലക്ഷ്വറി പ്ലസ് വേരിയന്റിനായി മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

Carens എംപിവിയുടെ ഡീസൽ മോഡലുകൾക്ക് വൻ ഡിമാന്റ് എന്ന് Kia Motors, ബുക്കിംഗ് 25,000 കടന്നു

കാരെൻസിന് പരിചിതമായ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. രണ്ട് പെട്രോളും ഒരു ഡീസലും ഉൾപ്പെടുന്ന ഈ ശ്രേണി 5 സീറ്റർ എസ്‌യുവി മോഡലായ കിയ സെൽറ്റോസിൽ നിന്ന് കടമെടുത്തതാണ്. എംപിവിയിലെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റ് 114 bhp കരുത്തിൽ പരമാവധി 144 Nm torque വരെ വകസിപ്പിക്കാൻ ശേഷിയുള്ളതാണ്.

Carens എംപിവിയുടെ ഡീസൽ മോഡലുകൾക്ക് വൻ ഡിമാന്റ് എന്ന് Kia Motors, ബുക്കിംഗ് 25,000 കടന്നു

അതേസമയം 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 138 bhp പവറിൽ 242 Nm torque ആണ് നൽകുന്നത്. മറുവശത്ത് 1.5 ലിറ്റർ CRDi ഡീസൽ യൂണിറ്റ് പരമാവധി 114 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. മൂന്ന് എഞ്ചിനുകളിലും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി ലഭ്യമാവും.

Carens എംപിവിയുടെ ഡീസൽ മോഡലുകൾക്ക് വൻ ഡിമാന്റ് എന്ന് Kia Motors, ബുക്കിംഗ് 25,000 കടന്നു

കിയ കാരെൻസിന്റെ ടർബോ പെട്രോൾ എഞ്ചിന് 7 സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ലഭ്യമാണ്. അതേസമയം ഓയിൽ ബർണറിന് 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് ഓപ്‌ഷണലായി വാഗ്ദാനം ചെയ്യുന്നു. സെൽറ്റോസിനെപ്പോലെ കാരെൻസും ഫ്രണ്ട് വീൽ ഡ്രൈവ് കാറായിരിക്കും.

Carens എംപിവിയുടെ ഡീസൽ മോഡലുകൾക്ക് വൻ ഡിമാന്റ് എന്ന് Kia Motors, ബുക്കിംഗ് 25,000 കടന്നു

പുതിയ കാരെൻസ് എംപിവിയും കിയയുടെ മറ്റ് മോഡലുകളെ പോലെ തന്നെ ആധുനിക ഫീച്ചറുകളാൽ സമ്പന്നമാണ്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സിംഗിൾ-പേൻ സൺറൂഫ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഫുൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം വാഹനത്തിലുണ്ട്.

Carens എംപിവിയുടെ ഡീസൽ മോഡലുകൾക്ക് വൻ ഡിമാന്റ് എന്ന് Kia Motors, ബുക്കിംഗ് 25,000 കടന്നു

ഇതിനു പുറമെ എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയും അതിലേറെയും ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ചിലതാണ്. കാരെൻസിൽ വാഗ്ദാനം ചെയ്യുന്ന മറ്റ് പുതുമകളിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, ഒരു എയർ പ്യൂരിഫയർ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നു.

Carens എംപിവിയുടെ ഡീസൽ മോഡലുകൾക്ക് വൻ ഡിമാന്റ് എന്ന് Kia Motors, ബുക്കിംഗ് 25,000 കടന്നു

ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയും കിയ കാരെൻസ് എംപിവിക്ക് ലഭിക്കുന്നു. ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവയും മറ്റും സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

Carens എംപിവിയുടെ ഡീസൽ മോഡലുകൾക്ക് വൻ ഡിമാന്റ് എന്ന് Kia Motors, ബുക്കിംഗ് 25,000 കടന്നു

ഇന്ത്യയിൽ മാരുതി സുസുക്കി എർട്ടിഗ, മാരുതി സുസുക്കി XL6, മഹീന്ദ്ര മറാസോ തുടങ്ങിയ എംപിവി മോഡലുകളാണ് കിയയുടെ പുത്തൻ കാരെൻസിന്റെ പ്രധാന എതിരാളികൾ. എന്നാൽ ഇതിനു പുറമെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഹ്യുണ്ടായി അകസാർ, എംജി ഹെക്‌ടർ പ്ലസ്, ടാറ്റ സഫാരി എന്നിവയുടെ ബേസ് മോഡലുകൾക്കും കാരെൻസ് വെല്ലുവിളി ഉയർത്തും.

More from DriveSpark

Article Published On: Friday, February 25, 2022, 18:23 [IST]
English summary
Kia carens bookings crossed 25000 units diesel variants on high demand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X