ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Kia EV6-ന്റെ വില വിവരങ്ങള്‍ പുറത്ത്

കൊറിയന്‍ നിര്‍മാതാക്കളായ കിയ, ഇന്ത്യന്‍ വിപണിയിലെ ബ്രാന്‍ഡിന്റെ ആദ്യത്തെ ഇവി 2022 ജൂണ്‍ 2-ന് അവതരിപ്പിക്കാനൊരുങ്ങുകയാണ്. EV6 എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ ഇതിനോടകം തന്നെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Kia EV6-ന്റെ വില വിവരങ്ങള്‍ പുറത്ത്

എന്നാല്‍ വില സംബന്ധിച്ച കാര്യങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നു. 2022 ജൂണ്‍ 2-ന് മോഡലിന്റെ വില പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ ലോഞ്ച് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഇലക്ട്രിക് ക്രോസ്ഓവറിന്റെ ബ്രോഷര്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Kia EV6-ന്റെ വില വിവരങ്ങള്‍ പുറത്ത്

പവര്‍ട്രെയിനിനെയും ഫീച്ചര്‍ ലിസ്റ്റിനെയും കുറിച്ചുള്ള വിശദാംശങ്ങള്‍ക്കൊപ്പം ഇപ്പോള്‍, അതിന്റെ വില വിവരപ്പട്ടികയും പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയില്‍ കിയ EV6-ന്റെ വില GT-ലൈന്‍ വേരിയന്റിന് 65 ലക്ഷം രൂപയും, GT-ലെന്‍ AWD വേരിയന്റിന് 70 ലക്ഷം രൂപയുമാണ് വില പ്രതീക്ഷിക്കുന്നത്.

MOST READ: പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Kia EV6-ന്റെ വില വിവരങ്ങള്‍ പുറത്ത്

ഇത് പുതുതായി പുറത്തിറക്കിയ ബിഎംഡബ്ല്യു i4-ന്റെ അതേ വില പരിധിയില്‍ എത്തുകയും ചെയ്യുന്നു. 69.90 ലക്ഷം (സൂചിപ്പിച്ച എല്ലാ വിലകളും എക്‌സ്‌ഷോറൂം ആണ്) രൂപയിലാണ് i4 മോഡലിനെ ബിഎംഡബ്ല്യു വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Kia EV6-ന്റെ വില വിവരങ്ങള്‍ പുറത്ത്

കിയ EV6-നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ 12 നഗരങ്ങളിലായി 15 ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമേ വാഹനം ലഭ്യമാകൂ. കിയയുടെ പുതിയ ഇവിയുടെ ബുക്കിംഗ്കഴിഞ്ഞ ദിവസം തന്നെ കമ്പനി ഔദ്യോഗികമായി ആരംഭിച്ചിരുന്നു. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍, ടോക്കണ്‍ തുകയായ 3 ലക്ഷം രൂപയ്ക്ക് ഇതിനകം തന്നെ ബുക്കിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.

MOST READ: ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി വൈകും

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Kia EV6-ന്റെ വില വിവരങ്ങള്‍ പുറത്ത്

ഒരു ഉപഭോക്താവ് അവരുടെ ബുക്കിംഗ് റദ്ദാക്കുകയാണെങ്കില്‍, 50,000 രൂപയാണ് ഫീസായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. സെമികണ്ടക്ടര്‍ ചിപ്പ് ദൗര്‍ലഭ്യം കാരണം നിലവില്‍ 100 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുക.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Kia EV6-ന്റെ വില വിവരങ്ങള്‍ പുറത്ത്

അടിസ്ഥാന GT-ലൈന്‍ വേരിയന്റിന്റെ ഡെലിവറി ഈ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും, ഡിസംബറില്‍, നിര്‍മ്മാതാവ് AWD വേരിയന്റിന്റെ ഡെലിവറിയും ആരംഭിക്കും. യാച്ച് ബ്ലൂ, റണ്‍വേ റെഡ്, അറോറ ബ്ലാക്ക്, മൂണ്‍സ്‌കേപ്പ്, സ്‌നോ വൈറ്റ് പേള്‍ എന്നീ അഞ്ച് എക്സ്റ്റീരിയര്‍ പെയിന്റ് ഓപ്ഷനുകളില്‍ വരാനിരിക്കുന്ന ഇവി ലഭ്യമാകും.

MOST READ: Skoda Kushaq Monte Carlo എഡിഷനെ അടുത്തറിയാം; ഫീച്ചറുകളും സവിശേഷതകളും എടുത്തുകാട്ടി പരസ്യവീഡിയോ

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Kia EV6-ന്റെ വില വിവരങ്ങള്‍ പുറത്ത്

അതേസമയം ഇന്റീരിയറില്‍ ബ്ലാക്ക് സ്വീഡ് സീറ്റുകളും വീഗന്‍ ലെതര്‍ ബോള്‍സ്റ്ററുകളും ഉള്ള ഒരു ബ്ലാക്ക് തീമായിരിക്കും ഉണ്ടായിരിക്കുക. EV6 ഒരു പ്രീമിയം മോഡലാണെന്ന് വേണം പറയാന്‍. ആഗോള വിപണിയില്‍ പ്രീമിയം മോഡലുമായി ഇത് ഇതിനോടകം തന്നെ മത്സരിക്കുകയും ചെയ്യുന്നുണ്ട്.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Kia EV6-ന്റെ വില വിവരങ്ങള്‍ പുറത്ത്

12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ ഹോള്‍ഡോടു കൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, അഡ്ജസ്റ്റ് ചെയ്യാവുന്ന റീജനറേറ്റീവ് ബ്രേക്കിംഗ്, കിയ കണക്റ്റ് എന്നിങ്ങനെ നിരവധി പ്രീമിയം ഫീച്ചറുകള്‍ ഓഫറിലുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.

MOST READ: ഫ്രണ്ട് സസ്പെൻഷൻ തകർന്ന് വീണ്ടും മൂക്ക് കുത്തി Ola S1 Pro; ഇവിയുടെ വിശ്വാസ്യത ആശങ്കയിൽ

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Kia EV6-ന്റെ വില വിവരങ്ങള്‍ പുറത്ത്

8 എയര്‍ബാഗുകള്‍, ഹില്‍ അസിസ്റ്റ്, വിഎസ്എം, കൂടാതെ ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) എന്നിവയാകും ഓഫറിലെ മറ്റ് പ്രധാന സവിശേഷതകള്‍. ഇന്ത്യ-സ്‌പെക്ക് കിയ EV6-ന് 77.4 kWh ബാറ്ററിയാകും കരുത്ത് പകരുന്നത്.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Kia EV6-ന്റെ വില വിവരങ്ങള്‍ പുറത്ത്

ഇത് 528 കിലോമീറ്റര്‍ വരെ (WLTP സൈക്കിള്‍) ക്ലെയിം ചെയ്ത ഡ്രൈവിംഗ് റേഞ്ച് നല്‍കുമെന്നും അവകാശപ്പെടുന്നു. സ്റ്റാന്‍ഡേര്‍ഡ് (RWD) വേരിയന്റ് 229 bhp കരുത്തും 350 Nm പീക്ക് ടോര്‍ക്കും റേറ്റുചെയ്ത ഒരൊറ്റ ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ച് വാഗ്ദാനം ചെയ്യും.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Kia EV6-ന്റെ വില വിവരങ്ങള്‍ പുറത്ത്

അതേസമയം AWD വേരിയന്റിന് രണ്ട് മോട്ടോറുകള്‍ ലഭിക്കും, 352 bhp കരുത്തും 605 Nm പീക്ക് ടോര്‍ക്കും ആയിരിക്കും സംയുക്ത ഔട്ട്പുട്ട്.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Kia EV6-ന്റെ വില വിവരങ്ങള്‍ പുറത്ത്

ബാറ്ററി അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു, ഇത് വെറും 4.5 മിനിറ്റിനുള്ളില്‍ 100 കിലോമീറ്റര്‍ പരിധി വരെ ഓടുന്നതിന് ആവശ്യമായി ചാര്‍ജ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Kia EV6-ന്റെ വില വിവരങ്ങള്‍ പുറത്ത്

350 kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് EV6-ന്റെ ബാറ്ററി 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 18 മിനിറ്റ് എടുക്കും. 50 kW ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍, ചാര്‍ജിംഗ് ഏകദേശം 73 മിനിറ്റ് എടുക്കും.

Source: motorbeam

More from DriveSpark

Article Published On: Monday, May 30, 2022, 13:59 [IST]
English summary
Kia ev6 prices leaked ahead of launch read to find more here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X