ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധതിരിയുന്നു, Kia EV6 മെയ് മാസം ഇന്ത്യയിലെത്തും, Hyundai Ioniq 5 ഒക്‌ടോബറിലും

ഇന്ധന വില സർവകാല റെക്കോർഡും ഭേദിച്ച് മുന്നേറുമ്പോൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറാൻ നിർബന്ധിതരാവുകയാണ് നാം ഏവരും. നിലവിൽ പാസഞ്ചർ കാർ വിഭാഗത്തിൽ ഇവികൾ കുറവാണെങ്കിലും സമീപ ഭാവിയിൽ സാഹചര്യം ആകെ മാറിമറിയും.

ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധതിരിയുന്നു, Kia EV6 മെയ് മാസം ഇന്ത്യയിലെത്തും, Hyundai Ioniq 5 ഒക്‌ടോബറിലും

അടുത്ത 2-3 വർഷത്തിനുള്ളിൽ നിരവധി വാഹന നിർമാതാക്കൾ ഈ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുന്നതിനാൽ ഇന്ത്യയിൽ ഇലക്‌ട്രിക് വാഹന വിഭാഗത്തിൽ കൂടുതൽ മോഡലുകളാണ് അണിനിരക്കാൻ തയാറെടുക്കുന്നത്. സ്വദേശീയരായ ടാറ്റ മോട്ടോർസും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും അടുത്ത മാസങ്ങളിൽ മൂന്ന് പുതിയ ഇവികൾ അനാവരണം ചെയ്യാൻ തയ്യാറെടുക്കുമ്പോൾ 2025-ൽ മാരുതി സുസുക്കി അതിന്റെ ആദ്യത്തെ ഇലക്ട്രിക് കാർ അവതരിപ്പിക്കും.

ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധതിരിയുന്നു, Kia EV6 മെയ് മാസം ഇന്ത്യയിലെത്തും, Hyundai Ioniq 5 ഒക്‌ടോബറിലും

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയും ഹ്യുണ്ടായിയും വ്യത്യസ്ത വിലകളിൽ പുതിയ ഇവികൾ അവതരിപ്പിക്കാനുള്ള പദ്ധതികളും ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ഒരു മാധ്യമ റിപ്പോർട്ട് അനുസരിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ തങ്ങളുടെ EV6 എന്ന മോഡലുമായാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധതിരിയുന്നു, Kia EV6 മെയ് മാസം ഇന്ത്യയിലെത്തും, Hyundai Ioniq 5 ഒക്‌ടോബറിലും

ഇത് 2022 മെയ് ആദ്യ പകുതിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. തുടർന്ന് ദീപാവലി സീസണിൽ ഇലക്ട്രിക് ക്രോസ്ഓവറിനായുള്ള ബുക്കിംഗുകളും ഡെലിവറികളും കിയ ആരംഭിച്ചേക്കാം. 2022 ഒക്‌ടോബറിലെ അവസാന ആഴ്‌ചകളിൽ ഹ്യുണ്ടായി അയോണിക് 5 ഇവിയും വിപണിയിലെത്തിക്കും.

ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധതിരിയുന്നു, Kia EV6 മെയ് മാസം ഇന്ത്യയിലെത്തും, Hyundai Ioniq 5 ഒക്‌ടോബറിലും

രണ്ട് ഇലക്ട്രിക് ക്രോസ്ഓവറുകളുടെയും വിലയും സ്ഥാനവും വ്യത്യസ്തമായിരിക്കും. പുതിയ കിയ ഇലക്ട്രിക് എസ്‌യുവി പൂർണമായി നിർമിച്ച യൂണിറ്റ് (CBU) വഴി രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയായിരിക്കും ചെയ്യുക. ആയതിനാൽ EV6 ഇവി സ്വന്തമാക്കണേൽ ഏകദേശം 50 ലക്ഷം രൂപയിലധികം മുടക്കേണ്ടി വന്നേക്കുമെന്നാണ് സൂചന.

ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധതിരിയുന്നു, Kia EV6 മെയ് മാസം ഇന്ത്യയിലെത്തും, Hyundai Ioniq 5 ഒക്‌ടോബറിലും

കമ്പനി തുടക്കത്തിൽ പൂർണമായി ലോഡുചെയ്‌ത ഇറക്കുമതി ചെയ്ത യൂണിറ്റ് അവതരിപ്പിക്കുകയും ക്രമേണ CKD റൂട്ടിലേക്ക് മാറുകയും ചെയ്‌തേക്കാം. മറുവശത്ത് ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക് ക്രോസ്ഓവർ ബ്രാൻഡിന്റെ ചെന്നൈ ആസ്ഥാനമായുള്ള സൗകര്യത്തിൽ അസംബിൾ ചെയ്യും. ഇതിന്റെ വില 35 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയായി കുറയാൻ സാധ്യതയുണ്ട്.

ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധതിരിയുന്നു, Kia EV6 മെയ് മാസം ഇന്ത്യയിലെത്തും, Hyundai Ioniq 5 ഒക്‌ടോബറിലും

കിയ EV6 GT ലൈൻ വേരിയന്റിൽ 77.4 kWh ബാറ്ററി പായ്ക്കും ഡ്യുവൽ e-AWD (ഓൾ-വീൽ ഡ്രൈവ്) എന്നിവയും ദൈർഘ്യമേറിയ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് പരമാവധി 320 bhp കരുത്തിൽ 605 Nm torque വരെ വാഗ്‌ദാനം ചെയ്യാനും പ്രാപ്‌തമായിരിക്കും. കാറിന്റെ ഓരോ ആക്സിലിലും രണ്ട് ഇലക്ട്രിക് മോട്ടോറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഏകദേശം 425 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധതിരിയുന്നു, Kia EV6 മെയ് മാസം ഇന്ത്യയിലെത്തും, Hyundai Ioniq 5 ഒക്‌ടോബറിലും

ഇന്ത്യയിൽ ഹ്യുണ്ടായി അയോണിക് 5 ഇവി 58 kWh ബാറ്ററി പായ്ക്കും 125 kW ഇലക്ട്രിക് മോട്ടോറും നൽകാനാണ് സാധ്യത. മോഡലിന്റെ റിയർ-വീൽ ഡ്രൈവ് (RWD) വേരിയന്റ് 168 bhp കരുത്തിൽ 350 Nm torque നൽകുമ്പോൾഇലക്ട്രിക് ക്രോസ്ഓവറിന് 384 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാനും ശേഷിയുണ്ടാവും.

ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധതിരിയുന്നു, Kia EV6 മെയ് മാസം ഇന്ത്യയിലെത്തും, Hyundai Ioniq 5 ഒക്‌ടോബറിലും

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ തങ്ങളുടെ ദൈർഘ്യമേറിയ പതിപ്പ് 72.6 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഇതിനുശേഷം പിന്നീട് അവതരിപ്പിച്ചേക്കാം.

ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധതിരിയുന്നു, Kia EV6 മെയ് മാസം ഇന്ത്യയിലെത്തും, Hyundai Ioniq 5 ഒക്‌ടോബറിലും

ഇനി ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഹ്യുണ്ടായി അയോണിക് 5 ഒരു ഓൾ-സ്‌കൂൾ റെട്രോ സ്റ്റൈലിംഗ് മുന്നോട്ടു കൊണ്ടുപോവുമ്പോൾ കിയ EV6 കൂടുതൽ ആധുനികമായ ക്രോസ്ഓവർ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ചലിക്കുന്ന സെന്റർ കൺസോളിന്റെ കൂടുതൽ വിശാലമായ ക്യാബിനും ക്രമീകരിക്കാവുന്ന മുൻ സീറ്റുകളും അയോണിക്കിനെ വേറിട്ടു നിർത്താൻ സഹായിക്കുന്നുണ്ട്.

ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധതിരിയുന്നു, Kia EV6 മെയ് മാസം ഇന്ത്യയിലെത്തും, Hyundai Ioniq 5 ഒക്‌ടോബറിലും

മറുവശത്ത് താഴ്ന്ന സ്ലാങ് സ്റ്റാൻസിൽ ഒരു പ്രത്യേക ഡക്ക്‌ടെയിൽ സ്‌പോയിലർ അവതരിപ്പിക്കുന്നതാണ് EV6 മോഡലിനെ കൂടുതൽ മനോഹരമാക്കുന്നതെന്നു പറയാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത HUD, ഇരട്ട ഇൻഫോടെയ്ൻമെന്റ് സ്ക്രീനുകൾ തുടങ്ങിയ സവിശേഷതകൾ സാങ്കേതികമായി നിറഞ്ഞ ഇലക്ട്രിക് കാറാണിത്.

ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധതിരിയുന്നു, Kia EV6 മെയ് മാസം ഇന്ത്യയിലെത്തും, Hyundai Ioniq 5 ഒക്‌ടോബറിലും

2035 മുതൽ യൂറോപ്പിൽ ഇന്റേണൽ കമ്പഷൻ എൻജിനുള്ള വാഹനങ്ങൾ വിൽക്കുന്നത് നിർത്താനാണ് ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അതിന്റെ ആദ്യ പടിയായി അവതരിപ്പിച്ച മോഡലുകളാണ് കിയ EV6, അയോണിക് 5 എന്നിവ. ഹ്യുണ്ടായിയും കിയയും ആദ്യമായി സമർപ്പിച്ച ഇ-ജിഎംപി ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കാറുകളുടേയും നിർമാണവും പൂർത്തിയാക്കിയിരിക്കുന്നത്.

ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധതിരിയുന്നു, Kia EV6 മെയ് മാസം ഇന്ത്യയിലെത്തും, Hyundai Ioniq 5 ഒക്‌ടോബറിലും

കിയ EV6, ഹ്യുണ്ടായ അയോണിക് 5, പുതിയ കിയ ഇ-നിറോ, അടിത്തിടെ മുഖംമിനുക്കിയ ഹ്യുണ്ടായി കോന ഇലക്ട്രിക് തുടങ്ങിയ ആഗോള ഇവികൾ ഉൾപ്പെടെ ആറ് മോഡലുകളാണ് നിലവിൽ രണ്ട് കൊറിയൻ ബ്രാൻഡുകളുടെ ഇവി നിരയിലുള്ളത്. അയോണിക് 5, EV6 എന്നിവ കൊണ്ടുവന്ന് ഹ്യുണ്ടായിയും കിയയും ഇ-ജിഎംപി പ്ലാറ്റ്ഫോം ഇന്ത്യയിലും പ്രയോജനപ്പെടുത്തും.

More from DriveSpark

Article Published On: Tuesday, April 5, 2022, 18:21 [IST]
English summary
Kia ev6 to unveil on 2022 may in india hyundai ioniq 5 launch in october
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X